2017, ജൂലൈ 29, ശനിയാഴ്‌ച

പിണറായിയെ പുലി മുരുനെന്നു പുകഴ്‌ത്തിയതിനു നല്‍കിയ സമ്മാനമെന്നു സാമൂഹ്യമാധ്യമങ്ങള്‍




കൊച്ചി
അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന്‌ ധനസഹായം ന?കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. വിജയന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ്‌ ഇത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഈ തീരുമാനം എടുത്തത്‌. 

കേരളം ഭരിക്കുന്ന മുന്നണിയായ എല്‍ഡി എഫിലെ കക്ഷിയായ പാര്‍ട്ടിയാണ്‌ എന്‍ സി പി. ആ പാര്‍ട്ടിയുടെ പ്രസിഡണ്ട്‌ എന്നതല്ലതെ ഉഴവൂര്‍ വിജയന്‍ ഒരു എം എ്‌ല്‍ എ പോലും അല്ലല്ലോ എന്നാണ്‌ ചോദിക്കുന്നത്‌. പാര്‍ട്ടി നോക്കി സഹായിക്കാനാണെങ്കില്‍ പിണറായി വിജയനോ സി പി എമ്മോ സഹായിക്കട്ടെ, അതിനെന്തിനാണ്‌ പൊതുഖജനാവിലെ പണം എന്നാണ്‌ ചോദ്യം

്‌ ഏത്‌ നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഒരാള്‍ ചെയ്യുന്ന ഒരു മണ്ടത്തരം പിന്നെ കീഴവഴക്കമായിമാറുമ്പോള്‍ നഷ്ടം ജനങ്ങള്‍ക്കാണ്‌. . ധനസഹായം ആവശ്യമുളള എത്രയോ പാവപ്പെട്ട രോഗികള്‍ അപേക്ഷയും സമര്‍പ്പിച്ച്‌ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു. . സോഷ്യ? മീഡിയ കത്തുന്നു! ്‌ ന?കിയ സംഭാവന. ധനസഹായം ആവശ്യമുളള എത്രയോ പാവപ്പെട്ട രോഗിക? അപേക്ഷയുീ സമ?പ്പിച്ച്‌ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു. 
ഒരുപാട്‌ ആളുക?ള്‍ സാമ്പത്തിക ക്ലേശത്തില്‍പ്പെട്ട്‌ ആത്മഹത്യയുടെ വക്കി?ല്‍ നി?ക്കുന്ന കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടു അതിനെതിരെ ആരും പ്രതികരിക്കാത്തതെന്താണെന്നും ജനങ്ങളുടെ നികുതിപ്പണമെടുത്ത്‌ മരണത്തെ പോലും ചീഞ്ഞുനാറിയ രാഷ്ട്രീയ മുതലെടുപ്പിനുള്ള കളിയരങ്ങാക്കുന്നുചിലര്‍ ആത്മരോക്ഷം പ്രകടിപ്പിക്കുന്നു
പിണറായി വിജയനെ പുലിമുരുകന്‍ എന്നൊക്കെ പുകഴ്‌ത്തിയതിന്‌ കേരളസര്‍ക്കാര്‍ കൊടുത്ത സമ്മാനമായിട്ടാണ്‌ ഈ ധനസഹായത്തിനെ ചിലര്‍ ചിത്രീകരിക്കുന്നത്‌. . , നാട്ടുകാ? മുഴുവന്‌ പരട്ട ചങ്കനെന്നും പിണുങ്ങനെന്നും പിണുവടിയെന്നും ഒക്കെ കളിയാക്കുമ്പോ?ള്‍ പുലിമുരുകനെന്നും പറഞ്ഞു വാഴ്‌ത്തിയവനെ മറന്നു കളയാനാവുമോ ഇങ്ങനെ പോകുന്നു പ്രതികരണങ്ങള്‍



ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍.



കൊച്ചി: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍.
ജിഷയുടെ അയല്‍വാസി സാബുവിനെയാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട്‌ ആദ്യഘട്ടത്തില്‍ സാബുവിനെ ചോദ്യം ചെയ്‌തിരുന്നു.
ജിഷ മരിച്ചതിന്‌ പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്‌തിരുന്നുവെന്ന്‌ ജിഷയുടെ അമ്മ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ ഇയാളെ കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്‌തിരുന്നത്‌.
ജിഷ മരിച്ചതിന്‌ ശേഷം അമ്മ പൊലീസിന്‌ നല്‍കിയ മൊഴിയിലാണ്‌ സാബുവിനെ ചോദ്യം ചെയ്‌തത്‌. പിന്നീട്‌ പോലീസ്‌ അന്വേഷണത്തില്‍ ജിഷയുടെ ശരീരത്ത്‌ കണ്ട പല്ലിന്റെ പാട്‌ തെളിവായി മാറി. പല്ലുകളില്‍ വിടവുള്ളയാരോയാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം.
ജിഷയുടെ അമ്മയുടെ മൊഴിയും സാബുവിന്റെ പല്ലുകളിലുണ്ടായിരുന്ന വിടവും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നതിന്‌ കാരണമായി. പിന്നീട്‌ പ്രതി അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ സാബുവിനെ വിട്ടയയ്‌ക്കുകയായിരുന്നു.

ചിത്രക്ക്‌ വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രി നല്‍കണമെന്ന്‌ മുഖ്യമന്ത്രി



കൊച്ചി: പി യു ചിത്രക്ക്‌ ലോക അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുക്കാന്‍ വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രി നല്‍കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതായി കേന്ദ്ര കായിക വകുപ്പ്‌ മന്ത്രി വിജയ്‌ ഗോഖല്‍ ഇടപെടണമെന്നും ഇന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനിടെ ചിത്രക്ക്‌ ലോക അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുക്കാനാന്‍ കഴിയില്ലെന്ന്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ അറിയിച്ചിരുന്നു.
ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണ്‌. ലോക അത്‌ലറ്റിക്‌ മീറ്റ്‌ എന്‍ട്രിക്കുള്ള സമയപരിധി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ തിങ്കളാഴ്‌ച ഹൈക്കോടതിയെ അറിയിക്കുമെന്ന്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ വ്യക്തമാക്കി.
എന്നാല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന്‌ ഹൈക്കോടതി വെള്ളിയാഴ്‌ച ഉത്തരവിട്ടിരുന്നു.
യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയില്‍നിന്ന്‌ ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത്‌ കേന്ദ്ര സര്‍ക്കാരിന്റെയും അത്‌ലറ്റിക്‌ ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഇക്കാര്യത്തില്‍ തിങ്കളാഴ്‌ച കോടതി വിശദമായ വാദം കേള്‍ക്കും.
എന്നാല്‍ ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
അത്‌ലറ്റിക്‌ ഫെഡറേഷന്‍ സ്വതന്ത്ര സ്ഥാനമാണ്‌, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന്‌ കഴിയില്ലന്നും കേന്ദ്രം അറിയിച്ചു.
ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും ഹാജരാക്കി വിശദീകരണം നല്‍കണമെന്ന്‌ കോടതി കേന്ദ്രസര്‍ക്കാറിന്‌ നിര്‍ദേശം നല്‍കിയിരുന്നു.
പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്‌ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ്‌ ചിത്രയെ മത്സരത്തിന്‌ അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്‌.

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്‌ പൂര്‍ത്തിയായി



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്‌ പൂ?ത്തിയായി. ഇന്നലെ ആലുവ പോലീസ്‌ ക്ലബില്‍ വിളിച്ചു വരുത്തിയാണ്‌ പോലീസ്‌ ഇടവേള ബാബുവിനെ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂ? നീണ്ടു നിന്നു.
അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്ന്‌ ഇടവേള ബാബു വ്യക്തമാക്കി. റിഹേഴ്‌സല്‍ സമയത്തെ കാര്യങ്ങള്‍ ചോദിച്ചു. ഇതിന്റെ ചില രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു 

നാവിക സേനയില്‍ ഓഫീസര്‍മാര്‍ പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കി



കൊച്ചി: തീരദേശസേനയുടെയും ഇന്ത്യന്‍ നാവിക സേനയുടേയം 14,3 എയര്‍ബോണ്‍ ടാക്ടീഷ്യന്‍ എയര്‍ഫ്‌ളീറ്റില്‍ നിന്ന്‌ 17 ഓഫീസര്‍മാര്‍ ഇന്നലെ പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കി. പെര്‍മനന്റ്‌ കമ്മീഷന്‍, ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍ എന്നിവയിലേക്കാണ്‌ ഇവരുടെ നിയമനം. ഐഎന്‍എസ്‌ ഗരുഡയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ റയല്‍ അഡ്‌മിറല്‍ സത്യനാരായണ അലമാന്‍ഡാ പരേഡില്‍ വെച്ചു പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കിയ സൈനികര്‍ക്കുള്ള ബഹുമതിയായ വിംഗ്‌സ്‌ സമ്മാനിച്ചു. ലഫ്‌റ്റനന്റ്‌ തപന്‍ പണ്ഡിറ്റ്‌, സബ്‌ ലഫ്‌റ്റന്റ്‌ ദിശ ആശ്ര,ജസ്‌്‌ലീന്‍ കൗര്‍, എന്നിവര്‍ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ക്യാപ്‌റ്റന്‍ അരുപനാനന്ദ ഘോഷ്‌, കമ്മഡോര്‍ ആര്‍.ആര്‍. അയ്യര്‍, എന്നിവരുടെ കീഴിലാണ്‌ ഓഫീസര്‍മാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്‌. 






പാസിങ്ങ്‌ ഔട്ട്‌ പരേഡിനു ശേഷം ലഫ്‌റ്റനന്റ്‌ ദിശ ആശ്ര റിയര്‍ അഡ്‌മിറല്‍ സത്യനാരായണ അലമാന്‍ഡയില്‍ നിന്നും ബെസ്റ്റ്‌ ഫ്‌ളൈയിങ്ങ്‌, ഓര്‍ഡര്‍ ഓഫ്‌ മെരിറ്റ്‌ എന്നിയവക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നു. 

കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്രശില്‍പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു











കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്രശില്‍പ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാലാണ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌. പുരസ്‌കാരത്തിനായി ചിത്രകല, ശില്‍പകല എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം 243 എന്‍ട്രികളാണ്‌ ജൂറിയുടെ പരിഗണനയ്‌ക്കായി വന്നത്‌. ആന്ധ്രയില്‍ നിന്നുള്ള രാമകൃഷ്‌ണ വേതാള, മധ്യപ്രദേശ്‌ സ്വദേശി യൂസഫ്‌, ചെന്നൈയില്‍ നിന്നുള്ള അസ്‌മ മേനോന്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. 

ചിത്രകലയില്‍ സജിത്‌ പുതുക്കലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ്‌ എടക്കാട്‌, സൂരജ കെ.എസ്‌, ശില്‍പകലയില്‍ സജിന്‍ എസ്‌.എസ്‌ എന്നിവരാണ്‌ സംസ്ഥാന അവാര്‍ഡിന്‌ അര്‍ഹരായത്‌. സജിത്‌ പുതുക്കലവട്ടത്തിനെ 'വിങ്‌സ്‌ ഓഫ്‌ സ്‌പ്രൗട്ടിങ്‌ എര്‍ത്ത്‌വേംസ്‌' എന്ന ചിത്രവും ജഗേഷ്‌ എടക്കാടിനെ 'ഗ്ലാന്‍സ്‌ ഫ്രം പാസ്റ്റ്‌ 7' എന്ന രചനയുമാണ്‌ അവാര്‍ഡിനര്‍ഹരാക്കിയത്‌. മറ്റുള്ളവരുടേത്‌ ശീര്‍ഷകമില്ലാത്ത രചനകളാണ്‌. 50,000/ രൂപയും പ്രശസ്‌തിപത്രവും നമ്പൂതിരി രൂപകല്‍പന ചെയ്‌ത ശില്‍പവും അടങ്ങുന്നതാണ്‌ സംസ്ഥാന അവാര്‍ഡ്‌.
കലാവിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അരുണ്‍ രവി, തൃശൂര്‍ ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ വിവേക്‌ ദാസ്‌ എം.എം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സിലെ റിങ്കു അഗസ്റ്റിന്‍ പി.എ എന്നിവരുടെ ചിത്രങ്ങളും മാവേലിക്കര രാജാ രവിവര്‍മ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ ഹെല്‍ന മെറിന്‍ ജോസഫ്‌, തൃശൂര്‍ ഗവ. കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സിലെ ഷാന്‍ കെ.ആര്‍ എന്നിവരുടെ ശില്‍പങ്ങളും ബഹുമതിക്ക്‌ അര്‍ഹമായി. 20,000 രൂപയാണ്‌ പുരസ്‌കാരത്തുക. 

ഓഗസ്റ്റ്‌ 19ന്‌ വൈകീട്ട്‌ 4ന്‌ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും ജൂറിയംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


2017, ജൂലൈ 28, വെള്ളിയാഴ്‌ച

Cochin Shipyard files papers for Rs 1,400-1,500 crore IPO


State-owned Cochin Shipyard today filed draft papers with capital markets regulator Sebi to raise an estimated Rs 1,400-1,500 crore through an initial public offering.
The company -- the largest public sector shipyard in India in terms of dock capacity -- caters to the defence sector as well as commercial sector worldwide.
The initial public offer (IPO) comprises fresh issuance of 22,656,000 equity shares and an offer for sale of 11,328,000 equity scrips by the government, the company said in a statement.
The equity shares will have a face value of Rs 10 and the price band will be decided in consultation with the Book Running Lead Managers (BRLMs).
According to sources, the company is expected to garner Rs 1,400-1,500 crore.
Proceeds from the fresh issue will be utilised towards setting up of a new dry dock within the existing premises of the company, setting up of an international ship repair facility at Cochin Port Trust area and for other general corporate purposes.
SBI Capital Markets, Edelweiss Financial Services, JM Financial Institutional Securities will manage the IPO.







കൊച്ചി
ഏറെ കോളിളക്കം ഉണ്ടാക്കിയ കൊച്ചിന്‍ ഷിപ്പ്‌ യാര്‌ഡിന്റെ ഓഹരി വില്‍പ്പനയ്‌ക്ക്‌ ഇന്നലെ ഔദ്യോഗികമായ തുടക്കം കുറിച്ചു. ഓഗസ്‌റ്റ്‌ ഒന്നിന്‌ ഇഷ്യു ഓപ്പണ്‍ ചെയ്യും. ഓഗസ്‌റ്റ്‌ മൂന്നിനു ക്ലോസ്‌ ചെയ്യും. 
ഓഹരി വില്‍പ്പനയിലൂടെ 1400-1500 കോടി രൂപവരെ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല കപ്പല്‍
നിര്‍മ്മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ ലിമിറ്റഡ്‌ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്‌ ഓഹരിവില്‍പ്പന നടത്തുന്നത്‌. 
വലിയ കപ്പലുകള്‍ നിര്‍മ്മിക്കാനാവാശ്യമായ ഡ്രൈ ഡോക്ക്‌, ്‌അതോടൊപ്പം സമുദ്രയാനങ്ങളുടെ റിപ്പയറിങ്ങ്‌ പ്രവര്‍ത്തനങ്ങളുടെ വ്യാപ്‌തികൂട്ടുക എന്നിവയാണ്‌ ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ സിഎസ്‌എല്‍ ചെയര്‍മാന്‍ മധു നായര്‍ പറഞ്ഞു.
ഓഹരി ഇറക്കുന്നതില്‍ നിന്ന്‌ ലഭിക്കുന്ന മൂലധനം കമ്പനിയുടെ നിലവിലുള്ള പരിസരങ്ങളില്‍ പുതിയ െ്രെഡ ഡോക്ക്‌ സ്ഥാപിക്കുക,കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ഏരിയയില്‍ ('ഐ എസ്‌ ആര്‍ എഫ്‌) ഒരു അന്താരാഷ്ട്ര നിലവാരമുള്ള കപ്പല്‍ റിപ്പയര്‍ കേന്ദ്രം സജ്ജമാക്കുക, പൊതു കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങ?ക്ക്‌ ഉപയോഗിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.
കമ്പനി ഒരു പുതിയ ഡോക്ക്‌ , ഒരു 'സ്‌റ്റെപ്പ്‌ഡ്‌' െ്രെഡ ഡോക്ക്‌ ('െ്രെഡ ഡോക്ക്‌') നിര്‍മിക്കുന്ന പ്രക്രിയയിലാണ്‌. ഈ സ്‌റ്റെപ്പ്‌ഡ്‌ ഡോക്ക്‌ നീളമേറിയ കപ്പലുകളെ ഉ?ക്കൊള്ളാ? സഹായിക്കും. ഡോക്കിന്റെ വീതിയുള്ള ഭാഗത്ത്‌ നീളം കുറഞ്ഞതും വീതി കൂടിയതുമായ വെസ്സലുകളും റിഗ്ഗുകളും നി?മ്മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും സാധിക്കും. കമ്പനി ഇപ്പോള്‍ ഷിപ്പ്‌ ലിഫ്‌റ്റ്‌, ട്രാന്‍സ്‌ഫര്‍ സിസ്റ്റങ്ങള്‍ ഉള്ള ഒരു അന്താരാഷ്ട്ര കപ്പല്‍ നി?മാണ ശാല ('ഐഎസ്‌ആര്‍എഫ്‌') സ്ഥാപിക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ്‌.
കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ ഒന്നിന്‌ 10 രൂപ മുഖവിലയും 424-432 രൂപ പ്രൈസ്‌ ബാന്‍ഡും നിശ്ചയിച്ചു. 
10 രൂപ മുഖവിലയുള്ള 33,984,000 ഓഹരികളാണ്‌ പ്രാഥമിക പൊതു ഓഹരി വിപണയില്‍ (ഐ.പി.ഒ)യില്‍
ഉള്‍പ്പെടുത്തുന്നത്‌. ഈ ഇഷ്യുവില്‍ റീട്ടെയിലേഴ്‌സിനും എംപ്ലോയിസിനും പ്രതി ഷെയര്‍ 21 രൂപ വീതം ഇളവ്‌ ലഭിക്കുന്നതാണ്‌. 
മറ്റൊരു പ്രത്യേകത ഈ ഇഷ്യവില്‍ 22,656,000 പുതിയ ഇക്വിറ്റി ഷോയറുകളും ഷിപ്പിങ്ങ്‌ മന്ത്രാലയത്തിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ പ്രസിഡന്റ്‌ നടപ്പാക്കുന്ന 11,328,000 ഓഹരികളുടെ വില്‍പ്പനക്കുള്ള ഷെയറുകളും ഉള്‍പ്പെടുന്നു. 
കുറഞ്ഞത്‌ 30 ഇക്വിറ്റി ഷെയറുകള്‍ക്കും അതിനുശേഷം 30 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങളും ആയി അപേക്ഷിക്കാം. മുഖവിലയുടെ 42.4 മടങ്ങാണ്‌ ഫ്‌ളോര്‍ വാല്യു ആയി നിശ്ചയിച്ചിരിക്കുന്നത്‌. ക്യാപ്‌ പ്രൈസ്‌ 43.2 മടങ്ങാണ്‌. 
ബുക്ക്‌ ബി?ഡിംഗ്‌ പ്രോസസ്‌ മുഖേനയാണ്‌ ഇഷ്യു പുറത്തിറക്കുന്നത്‌. ഇതി? നെറ്റ്‌ ഇഷ്യൂ വിന്റെ 50% ക്വാളിഫൈഡ്‌ ഇ?സ്റ്റിട്യൂഷണ? ബയേഴ്‌സിന്‌ (ക്യൂ ഐ ബി) ('ക്യൂ ഐ ബി ഭാഗം') അനുവദിക്കാനായി ലഭ്യമായിരിക്കും. ക്യൂ ഐ ബി ഭാഗത്തിന്റെ 5% ആനുപാതിക അടിസ്ഥാനത്തി?, മ്യൂച്വ? ഫണ്ടുക?ക്ക്‌ മാത്രമേ അനുവദിക്കൂ, കൂടാതെ ക്യൂ ഐബി ഭാഗത്തിന്റെ ബാക്കി, മ്യൂച്ച്വ? ഫണ്ടുക? ഉ?പ്പെടെ, എല്ലാ ക്യൂ ഐബി ബിഡ്ഡേഴ്‌സിനും ആനുപാതിക അടിസ്ഥാനത്തി? അനുവദിക്കും, ഇതി? ഇഷ്യു വിലയിലോ അതിലധികമോ ഉള്ള സാധുവായ ബിഡ്‌ ലഭിക്കുന്നതിനു അനുസരിച്ചായിരിക്കും ഇത്‌ നിശ്ചയിക്കുക.

മാത്രമല്ല, നെറ്റ്‌ ഇഷ്യൂവിന്റെ 15 ശതമാനത്തില്‍ കുറയാതെ നോണ്‍ ഇന്‍സ്റ്റിട്യൂഷണല്‍ ബിഡ്ഡേഴ്‌സിന്‌ ആനുപാതികമായ അടിസ്ഥാനത്തില്‍ അലോക്കേഷന്‍ നടത്താന്‍ ലഭ്യമാക്കും. നെറ്റ്‌ ഇഷ്യൂവിന്റെ 35% ത്തില്‍ കുറയാതെ സെബി ഐ സിഡിആര്‍ ചട്ടങ്ങള്‍ അനുസരിച്ച്‌ റീട്ടെയില്‍ ഇന്‍ഡിവിജ്വല്‍ ബിഡ്ഡേഴ്‌സിന്‌ അനുവദിക്കുന്നതിനായി ലഭിക്കും, ഇതില്‍ ഇഷ്യു വിലയിലോ അതിലധികമോ ഉള്ള സാധുവായ ബിഡ്‌ ലഭിക്കുന്നതിനു അനുസരിച്ചായിരിക്കും ഇത്‌ നിശ്ചയിക്കുക. കൂടാതെ, ഇഷ്യു വിലയിലോ അതിനു മുകളിലോ ലഭിച്ചിട്ടുള്ള സാധുവായ ബിഡ്‌ അനുസരിച്ച്‌ യോഗ്യതയുള്ള ജീവനക്കാ?ക്ക്‌ അനുവദിക്കുന്നതിന്‌ 824,000 ഇക്വിറ്റി ഷെയറുകള്‍ സംവരണം ചെയ്‌തിരിക്കുന്നതാണ്‌. എല്ലാ ബിഡ്ഡേഴ്‌സും നിര്‍ബന്ധമായും അപ്ലിക്കേഷ?ന്‍ സപ്പോര്‍ട്ടഡ്‌ ബൈ ബ്ലോക്കിംഗ്‌ എമൗണ്ട്‌ (എ എസ്‌ ബി എ) പ്രോസസ്സിലൂടെ അവരവരുടെ ബന്ധപ്പെട്ട ബാങ്ക്‌ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതാണ്‌ അത്‌ സെല്‍ഫ്‌ സര്‍ട്ടിഫൈഡ്‌ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌സ്‌ (എസ്സി എസ്‌ ബി) മുഖേന തുക ബ്ലോക്ക്‌ ചെയ്യുന്നതുമാണ്‌. 



 





കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ ഓഹരികളുടെ ഇഷ്യു ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ സിഎംഡി മധു എസ്‌ നായര്‍ സംസാരിക്കുന്നു.ജനറല്‍ മാനേജര്‍ രാജേഷ്‌ ഗോപാലകൃഷ്‌ണന്‍, പോള്‍ രാജന്‍, സുരേഷ്‌ ബാബു, സണ്ണി തോമസ്‌ എന്നിവര്‍ സമീപം.

2017, ജൂലൈ 11, ചൊവ്വാഴ്ച

'മധുരിക്കും ഓര്‍മ്മകളു'മായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍


കൊച്ചി: കാളിദാസ കലാകേന്ദ്രത്തിന്റെ 'മധുരിക്കും ഓര്‍മ്മകളെ' എന്ന അനശ്വര ഗാനം ഒഎന്‍വി കുറുപ്പ്  24-ാം വയസില്‍ എഴുതിയതാണ്. അര നൂറ്റാണ്ട് പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളിയുടെ മനസില്‍ ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്നതുമാണ്. പ്രസിദ്ധമായ ഈ നാടകഗാനം പാടിക്കൊണ്ടാണ് ഒ.യു ബഷീര്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 177-ാമത് ലക്കം തുടങ്ങിയത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍കേറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിച്ചു വരുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികോല്ലാസം ലഭിക്കുന്നതിനും അതുവഴി രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും ഉദ്ദേശിച്ചാണ് ഈ സംഗീത സാന്ത്വന പരിപാടി.

ഒ.യു ബഷീറും ബിബിന ബാബുവുമാണ് പരിപാടി അവതരിപ്പിച്ചത്. മധുരിക്കും ഓര്‍മ്മകളുണര്‍ത്തുന്ന 15 ഗാനങ്ങളാണ് ഇരുവരും പാടിയത്. പത്തു പാട്ടുകള്‍ ബഷീറും നാലു പാട്ടുകള്‍ ബിബിനയും ആലപിച്ചു. വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന യുഗ്മഗാനവും ഇവരുടേതായുണ്ടായിരുന്നു. 

ചലച്ചിത്ര പിന്നണി ഗായകന്‍ കൂടിയാണ് ഒ.യു ബഷീര്‍. മിനുക്കം, ഈ ഭാര്‍ഗവി നിലയം, കിസാന്‍, കുട്ടിസ്രാങ്ക്, ആനമയില്‍ ഒട്ടകം, കാപ്പിരിത്തുരുത്ത് എന്നീ സിനിമകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആര്‍എല്‍വി കോളേജില്‍നിന്ന് സംഗീതത്തില്‍ ബിരുദമെടുത്ത ബിബിന നിരവധി ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും ഗായികയാണ്

2017, ജൂലൈ 2, ഞായറാഴ്‌ച

‘Ink Salon’ held today at the Biennale Pavilion



KMB 2016: When INKtalks came to the Biennale
Four KMB 2016 artists participated at an ‘Ink Salon’ held today at the Biennale Pavilion   

Kochi, Dec 17: The stories of four artists participating in the ongoing third edition of the Kochi-Muziris Biennale (KMB) will be featured in INKtalks, after the innovative public platform organised a ‘Salon’ on the sidelines of the international contemporary art festival today.

INKtalks founder Lakshmi Pratury who calls herself a “curator of stories” organised the INK event with KMB 2016 curator Sudarshan Shetty and artists Abhishek Hazra, Desmond Lazaro, Dia Mehta Bhupal and Pedro Gómez-Egaña, at the Biennale Pavilion in Cabral Yard, Fort Kochi.

The INKtalks are inspired by the famed TED talks. They are personal narratives that get to the heart of issues in 18 minutes or less and capture and share breakthrough ideas, uplifting stories and surprising perspectives. They are available to view for free on the Internet. Over the last six years, the talks have covered 400 stories.
“I believe that when these stories are told, it leads to action. So, I am excited to be partnered with the Biennale this year to tell you the stories of four artists. When this goes on the Internet and is viewed by millions of people, we will get a peek into the story behind the Biennale’s journey. But what is most powerful is the journey itself,” Pratury said.

Pratury commended Shetty on his curatorial vision and likened his role as a good coach who knows when to take the work of art away from the creator. During the conversation with Pratury, Shetty said he was initially confused after reading a lot on curating. But he then settled down to the “opportunity to go out there and look for things”.
“I was interested in how to sidestep the role of curator of knowledge and culture and look at it as a host,” said Shetty, who added that it would be a great idea to keep changing the title of the Biennale: ‘Forming in the pupil of the eye’.

“Maybe it is an opportunity to write another curatorial statement to sum it all up. But there are more such beginnings to come throughout the Biennale,” he said.
ENDS


പത്രക്കുറിപ്പ് 17.12.2016

പ്രമുഖ സംഭാഷണ വേദിയായ 
ഇങ്ക് ടോക്ക് കൊച്ചി ബിനാലെയില്‍

കൊച്ചി: പ്രശസ്ത സംഭാഷണ വേദിയായ ഇങ്ക് ടോക്ക് കൊച്ചി-മുസിരിസ് ബിനാലയില്‍ എത്തി. ആദ്യ പരിപാടിയില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുള്‍പ്പെടെ അഞ്ച് ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുത്തത്.

കബ്രാള്‍ യാര്‍ഡിലുള്ള പവലിയനിലായിരുന്നു പരിപാടി. ലക്ഷ്മി പ്രതുരിയാണ് ഇങ്ക് ടോക്കിന്റെ ആതിഥേയ. ബിനാലെയെന്നത് തുടര്‍ന്നു പോകുന്ന പരിപാടിയാണെന്ന് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. ബിനാലെ അവസാനിക്കുമ്പോള്‍ ക്യൂറേറ്റര്‍ പ്രമേയത്തില്‍ പോലും പരിണാമം ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തിന്റെ മൂന്നു തലമുറയുടെ കഥ പറയുന്ന സൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ട്ടിസ്റ്റ് ഡെസ്മണ്ട് ലസാരോ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഉണ്ടായ ഓരോ അനുഭവവും അതുണ്ടായ സാഹചര്യവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ സൃഷ്ടി നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ബിനാലെയില്‍ ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ച കടലാസു ബാത്‌റൂമിന്റെ സൃഷ്ടാവ് ദിയമേത്ത ഭൂപാല്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഫോട്ടോഗ്രാഫിയില്‍ നിന്നും ഇന്‍സറ്റലേഷനില്ക്ക് വരാന്‍ കാരണം വിവിധ സ്‌പേസുകള്‍ തമ്മിലുള്ള അന്തരമാണെന്ന് അവര്‍ പറഞ്ഞു. നിരവധി കടലാസുകള്‍ പിരിച്ചെടുത്താണ് ദിയ ഈ സൃഷ്ടി നടത്തിയിട്ടുള്ളത്.

സൃഷ്ടികള്‍ക്ക് ദൃക്‌സാക്ഷി വിവരണം നടത്തുന്ന അഭിഷേക് ഹസ്ര തന്റെ ശാസ്ത്ര വീക്ഷണങ്ങളാണ് പങ്കു വച്ചത്. ഐന്‍സ്റ്റീന്റെയും എസ് എന്‍ ബോസിന്റെയും കണ്ടു പിടുത്തങ്ങള്‍ക്ക് കാലാതീതമായ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

വിവിധ തലങ്ങളിലെ പ്രത്യേകതകള്‍ കലയില്‍ എങ്ങിനെ സമന്വയിപ്പിക്കാമെന്നതായിരുന്നു പെഡ്രോ ഗോമസ് എഗാനയുടെ സംഭാഷണ വിഷയം. ബിനാലെ വേദികളുടെ ഓരോ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നതായി സങ്കല്‍പ്പിക്കാന്‍ ശ്രോതാക്കളോട് ആവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ സംഭാഷണം ശ്രദ്ധേയമായി.

സി എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങള്‍


ബിനാലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍ 
സി എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങള്‍

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍  പ്രമുഖ ചലച്ചിത്ര ഗവേഷകനായ ഡോ സി.എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത നാലു ദിവസത്തെ സിനിമ പാക്കേജിന് തുടക്കമായി. എഴുത്തുകാര്‍, ചിന്തകര്‍, സംവിധായകര്‍ എന്നിവരെ ആസ്പദമാക്കിയുള്ള ഡോക്യുമന്ററികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ച തുടങ്ങിയ സിനിമ പാക്കേജ് മാര്‍ച്ച് 25 ശനിയാഴ്ച വരെ നീളും. ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ വൈകീട്ട് 5.30-നാണ് ആദ്യ മൂന്നു ദിവസവും പ്രദര്‍ശനം ആരംഭിക്കുക. അവസാന ദിവസത്തെ പ്രദര്‍ശനം വൈകീട്ട് 5 മണിക്ക് തുടങ്ങും.

കേരളത്തില്‍ നിന്ന് കലയെ രാജ്യാന്തര തലത്തില്‍ എത്തിച്ച എഴുത്തുകാരെയും ചിന്തകരെയും കുറിച്ചുള്ള അറിവ് നല്‍കുന്ന ഇടമാണ് ബിനാലെയെന്ന് സി.എസ് വെങ്കിടേശ്വരന്‍ പറഞ്ഞു.  കേരളത്തിലെ ബൗദ്ധിക തലത്തിന് അടിസ്ഥാനശില പാകിയ നാല് പ്രതിഭകളെക്കുറിച്ചുള്ള ഡോക്യുമന്ററികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പെരുമ്പടവം ശ്രീധരനെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് എന്ന ഡോക്യുമന്ററിയാണ് പാക്കേജിന്റെ ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. സഖറിയ തിരക്കഥയെഴുതിയ ഈ ചിത്രം  കേരളത്തിലും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ദസ്‌തേവിയസ്‌കിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പെരുമ്പടവം എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഡോക്യുമന്ററി. ദസ്‌തേവിയസ്‌കി ജിവിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കാണാന്‍ പോയ പെരുമ്പടവത്തിന്റെ കഥയാണ് ഉള്ളടക്കം.

ആധുനിക കവിതയില്‍ കേരളത്തിലെ പ്രമുഖനായ ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് അന്‍വര്‍ അലി സംവിധാനം ചെയ്ത മറുവിളി, കെജി ജോര്‍ജിനെക്കുറിച്ച് ലിജിന്‍ ജോസ്, ഷാഹിന റഫീഖ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി ജോര്‍ജ്, കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് കെ.ആര്‍ മനോജ് സംവിധാനം ചെയ്ത കേസരി, എന്നിവയാണ് മറ്റ് ഡോക്യുമന്ററികള്‍. അവസാനദിനം പ്രദര്‍ശനത്തിനു ശേഷം പ്രശസ്ത ചരിത്രകാരന്‍ ദിലീപ് മേനോനുമായി സംഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്.

2017, ജൂലൈ 1, ശനിയാഴ്‌ച

"Cyber Crime and Cyber Law" സെമിനാര്‍




മരട് നഗരസഭ അധ്യക്ഷ സുനീല ഷെറി "Cyber Crime and Cyber Law" സെമിനാര്‍ ഉല്‍ഘാടനം ചെയുന്നു. പ്രൊഫ്‌ ഷൈന്‍ ആന്റണി, പ്രൊഫ്‌ ഹാരി ക്ലീറ്റസ്, പ്രിന്‍സിപ്പല്‍ ഡോ എം എല്‍ ജോസഫ്‌, ഫ്രാന്‍സിസ് പെരേര, ഡോ. Titus Correya, ഡോ. വിജയ്‌ ജോണ്‍ കണ്ണിക്കള്‍ എന്നിവിര്‍ സമീപം.