2017, ജൂലൈ 29, ശനിയാഴ്‌ച

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്‌ പൂര്‍ത്തിയായി



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്‌ പൂ?ത്തിയായി. ഇന്നലെ ആലുവ പോലീസ്‌ ക്ലബില്‍ വിളിച്ചു വരുത്തിയാണ്‌ പോലീസ്‌ ഇടവേള ബാബുവിനെ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂ? നീണ്ടു നിന്നു.
അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്ന്‌ ഇടവേള ബാബു വ്യക്തമാക്കി. റിഹേഴ്‌സല്‍ സമയത്തെ കാര്യങ്ങള്‍ ചോദിച്ചു. ഇതിന്റെ ചില രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ