KMB 2016: When INKtalks came to the Biennale
Four KMB 2016 artists participated at an ‘Ink Salon’ held today at the Biennale Pavilion
Kochi, Dec 17: The stories of four artists participating in the ongoing third edition of the Kochi-Muziris Biennale (KMB) will be featured in INKtalks, after the innovative public platform organised a ‘Salon’ on the sidelines of the international contemporary art festival today.
INKtalks founder Lakshmi Pratury who calls herself a “curator of stories” organised the INK event with KMB 2016 curator Sudarshan Shetty and artists Abhishek Hazra, Desmond Lazaro, Dia Mehta Bhupal and Pedro Gómez-Egaña, at the Biennale Pavilion in Cabral Yard, Fort Kochi.
The INKtalks are inspired by the famed TED talks. They are personal narratives that get to the heart of issues in 18 minutes or less and capture and share breakthrough ideas, uplifting stories and surprising perspectives. They are available to view for free on the Internet. Over the last six years, the talks have covered 400 stories.
“I believe that when these stories are told, it leads to action. So, I am excited to be partnered with the Biennale this year to tell you the stories of four artists. When this goes on the Internet and is viewed by millions of people, we will get a peek into the story behind the Biennale’s journey. But what is most powerful is the journey itself,” Pratury said.
Pratury commended Shetty on his curatorial vision and likened his role as a good coach who knows when to take the work of art away from the creator. During the conversation with Pratury, Shetty said he was initially confused after reading a lot on curating. But he then settled down to the “opportunity to go out there and look for things”.
“I was interested in how to sidestep the role of curator of knowledge and culture and look at it as a host,” said Shetty, who added that it would be a great idea to keep changing the title of the Biennale: ‘Forming in the pupil of the eye’.
“Maybe it is an opportunity to write another curatorial statement to sum it all up. But there are more such beginnings to come throughout the Biennale,” he said.
ENDS
പത്രക്കുറിപ്പ് 17.12.2016
പ്രമുഖ സംഭാഷണ വേദിയായ
ഇങ്ക് ടോക്ക് കൊച്ചി ബിനാലെയില്‍
കൊച്ചി: പ്രശസ്ത സംഭാഷണ വേദിയായ ഇങ്ക് ടോക്ക് കൊച്ചി-മുസിരിസ് ബിനാലയില്‍ എത്തി. ആദ്യ പരിപാടിയില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുള്‍പ്പെടെ അഞ്ച് ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുത്തത്.
കബ്രാള്‍ യാര്‍ഡിലുള്ള പവലിയനിലായിരുന്നു പരിപാടി. ലക്ഷ്മി പ്രതുരിയാണ് ഇങ്ക് ടോക്കിന്റെ ആതിഥേയ. ബിനാലെയെന്നത് തുടര്‍ന്നു പോകുന്ന പരിപാടിയാണെന്ന് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. ബിനാലെ അവസാനിക്കുമ്പോള്‍ ക്യൂറേറ്റര്‍ പ്രമേയത്തില്‍ പോലും പരിണാമം ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തിന്റെ മൂന്നു തലമുറയുടെ കഥ പറയുന്ന സൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ട്ടിസ്റ്റ് ഡെസ്മണ്ട് ലസാരോ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഉണ്ടായ ഓരോ അനുഭവവും അതുണ്ടായ സാഹചര്യവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ സൃഷ്ടി നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ബിനാലെയില്‍ ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ച കടലാസു ബാത്‌റൂമിന്റെ സൃഷ്ടാവ് ദിയമേത്ത ഭൂപാല്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഫോട്ടോഗ്രാഫിയില്‍ നിന്നും ഇന്‍സറ്റലേഷനില്ക്ക് വരാന്‍ കാരണം വിവിധ സ്‌പേസുകള്‍ തമ്മിലുള്ള അന്തരമാണെന്ന് അവര്‍ പറഞ്ഞു. നിരവധി കടലാസുകള്‍ പിരിച്ചെടുത്താണ് ദിയ ഈ സൃഷ്ടി നടത്തിയിട്ടുള്ളത്.
സൃഷ്ടികള്‍ക്ക് ദൃക്‌സാക്ഷി വിവരണം നടത്തുന്ന അഭിഷേക് ഹസ്ര തന്റെ ശാസ്ത്ര വീക്ഷണങ്ങളാണ് പങ്കു വച്ചത്. ഐന്‍സ്റ്റീന്റെയും എസ് എന്‍ ബോസിന്റെയും കണ്ടു പിടുത്തങ്ങള്‍ക്ക് കാലാതീതമായ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
വിവിധ തലങ്ങളിലെ പ്രത്യേകതകള്‍ കലയില്‍ എങ്ങിനെ സമന്വയിപ്പിക്കാമെന്നതായിരുന്നു പെഡ്രോ ഗോമസ് എഗാനയുടെ സംഭാഷണ വിഷയം. ബിനാലെ വേദികളുടെ ഓരോ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നതായി സങ്കല്‍പ്പിക്കാന്‍ ശ്രോതാക്കളോട് ആവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ സംഭാഷണം ശ്രദ്ധേയമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ