2017, ജൂലൈ 29, ശനിയാഴ്‌ച

ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍.



കൊച്ചി: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍.
ജിഷയുടെ അയല്‍വാസി സാബുവിനെയാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട്‌ ആദ്യഘട്ടത്തില്‍ സാബുവിനെ ചോദ്യം ചെയ്‌തിരുന്നു.
ജിഷ മരിച്ചതിന്‌ പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്‌തിരുന്നുവെന്ന്‌ ജിഷയുടെ അമ്മ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ ഇയാളെ കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്‌തിരുന്നത്‌.
ജിഷ മരിച്ചതിന്‌ ശേഷം അമ്മ പൊലീസിന്‌ നല്‍കിയ മൊഴിയിലാണ്‌ സാബുവിനെ ചോദ്യം ചെയ്‌തത്‌. പിന്നീട്‌ പോലീസ്‌ അന്വേഷണത്തില്‍ ജിഷയുടെ ശരീരത്ത്‌ കണ്ട പല്ലിന്റെ പാട്‌ തെളിവായി മാറി. പല്ലുകളില്‍ വിടവുള്ളയാരോയാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം.
ജിഷയുടെ അമ്മയുടെ മൊഴിയും സാബുവിന്റെ പല്ലുകളിലുണ്ടായിരുന്ന വിടവും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നതിന്‌ കാരണമായി. പിന്നീട്‌ പ്രതി അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ സാബുവിനെ വിട്ടയയ്‌ക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ