2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

എന്‍.സി.സി കേഡറ്റുകളുടെ സ്വച്ഛ്‌ഭാരത്‌ അശ്വാരൂഢ സംഘടിത യാത്ര സമാപിച്ചു






കൊച്ചി
വിദ്യാര്‍ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുന്നതിന്റെ ഭാഗമായി എന്‍.സി.സി നടപ്പിലാക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ പരിപാടിയുമായി ബന്ധപ്പെട്ട്‌ തൃശൂര്‍ മുതല്‍ എറണാകുളം വരെ അഞ്ച്‌ ദിവസം നീണ്ടുനിന്ന അശ്വാരൂഢ സംഘടിതയാത്ര കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത്‌ സമാപിച്ചു. 
തൃശൂര്‍ ,മണ്ണൂത്തി ഒന്നാം (കേരള) റീമൗണ്ട്‌ വെറ്റിനറി സ്‌ക്വാഡ്രാന്‍ എന്‍.സി.സി യൂണിറ്റിലെ എട്ടു കുതിരകളും 20 കേഡറ്റുകളും ഇതില്‍ പങ്കെടുത്തു. സെപ്‌തംബര്‍ 26നു മണ്ണൂത്തിയില്‍ എന്‍.സി.സിയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സി.പി.സിംഗ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത യാത്രയുടെ ആദ്യ ഘട്ടം മണ്ണൂത്തിയില്‍ നിന്നും ചേര്‍പ്പിലേക്കും തുടര്‍ന്നു അടുത്ത ദിവസങ്ങളിലായി കഴിമ്പ്ര,എറിയാട്‌,നായരമ്പലം എന്നിവടങ്ങളിലും സമാപിച്ചു. അവസാനഘട്ടം ഇന്നലെ നായരമ്പത്ത്‌ നിന്നും നേവല്‍ ബേസില്‍ സമാപിച്ചു. അശ്വാരൂഡയുടെ സ്‌്വഛ്‌ഭാരത്‌ സംഘടിതയാത്രയോടൊപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ സന്ദേശങ്ങളുമായി എക്‌സിബിഷനുകളം ക്ലാസുകളും വിവിധ കേന്ദ്രങ്ങളില#്‌ സംഘടിപ്പിച്ചു.
കേരളത്തിലെ ഏക അശ്വാരൂഡ എന്‍സിസി യൂണിറ്റാണ്‌ മണ്ണൂത്തി ഒന്നാം (കേരള) റീമൗണ്ട്‌ വെറ്റിനറി സ്‌ക്വാഡ്രാന്‍ എന്‍.സി.സി യണിറ്റ്‌. ഇവിടെ കുതിര സവാരിയില്‍ പ്രത്യേക പരിശീലനം നല്‍കിവരുന്നു. കേരള വെറ്റിനറി കോളേജ്‌, കേരള അഗ്രികള്‍ച്ചര്‍ യുവണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നടത്തുന്നുണ്ട്‌. ഓരോ വര്‍ഷവും ഇവിടെ നിന്ന്‌ അഞ്ച്‌ വിദ്യാര്‍ഥികള്‍ിക്കാണ്‌ ഡല്‍ഹിയിലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കുക. 

ഇന്നലെ വൈകിട്ട്‌ നേവല്‍ ബേസില്‍ നടന്ന സമാപന ചടങ്ങിള്‍ റിയല്‍ അഡ്‌മിറല്‍ എസ്‌.എ. ഗ്രൈവാള്‍ സല്യൂട്ട്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ ഷോ ജംപിങ്ങ്‌, ഫയര്‍ ജംപിങ്ങ്‌ , ടെന്റ്‌ പെറ്റി സ്റ്റാന്‍ഡിങ്ങ്‌ സല്യൂട്ട്‌ തുടങ്ങിയ സാഹസിക പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. 

2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

കളിസ്ഥലമില്ലാത്തതിനെ തുടര്‍ന്ന്‌ ലോക കപ്പ്‌ യോഗ്യതാ മത്സരം നഷ്‌ടമാകുന്നു.



കൊച്ചി: കളിസ്ഥലമില്ലാത്തതിനെ തുടര്‍ന്ന്‌ ലോക കപ്പ്‌ യോഗ്യതാ മത്സരം നഷ്‌ടമാകുന്നു. എ ഐ എഫ്‌ എഫ്‌ നവംബര്‍ 12ന്‌ കേരളത്തില്‍ നടത്താനിരുന്ന ഇന്ത്യ-ഗുവാം മത്സരമാണ്‌ അനുയോജ്യമായ ഗ്രൗണ്ടില്ലാത്തതിനെ തുടര്‍ന്ന്‌ കേരളത്തിന്‌ പുറത്തേക്ക്‌ മാറ്റാന്‍ ഇടവരുത്തിയിരിക്കുന്നത്‌.
കേരളത്തിന്‌ ലഭിച്ച പ്രസ്‌തുത മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ വച്ച്‌ നടത്തുന്നതിനായിരുന്നു കെ എഫ്‌ എ പദ്ധതിയിട്ടിരുന്നത്‌. ഇതുപ്രകാരം കളിസ്ഥലം ലഭ്യമാക്കുന്നതിന്‌ സ്റ്റേഡിയത്തിന്റെ നടത്തിപ്പ്‌ ചുമതലയുള്ള ഐ എല്‍ ആന്റ്‌ എഫ്‌ എസ്‌ കമ്പനിക്ക്‌ കെ എഫ്‌ എ കത്ത്‌ നല്‍കിയതാണ്‌. എന്നാല്‍ കമ്പനി സ്റ്റേഡിയം വിട്ടുനല്‍കുന്നതിന്‌ വാടകയായി വന്‍തുക(34,30,000) ആവശ്യപ്പെട്ടതോടെ കെ എഫ്‌ എ ഗ്രീന്‍ഫീല്‍ഡില്‍ മത്സരം നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചതായാണ്‌ വിവരം. ഇത്രയും വലിയ തുക നല്‍കി ലോക കപ്പ്‌ യോഗ്യതാ മത്സരം സംഘടിപ്പിച്ചാല്‍ വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമെന്നതാണ്‌ തീരുമാനത്തില്‍ നിന്നും കെ എഫ്‌ എയെ പിന്തിരിപ്പിച്ചത്‌.
ഗ്രീന്‍ഫീല്‍ഡിനു പകരം ഇത്തരമൊരു അന്താരാഷ്‌ട്ര മത്സരം സംഘടിപ്പിക്കാന്‍ യോജ്യമായ കേരളത്തിലെ ഏക സ്ഥലം കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ്‌. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ മത്സരങ്ങള്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറുന്നതിനാല്‍ ഇവിടെയും മത്സരം സംഘടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്‌ ഇന്ത്യ-ഗുവാം മത്സരം കേരളത്തിനു പുറത്ത്‌ നടത്തേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്‌.
ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ നിവേദനം നല്‍കിയതായി കെ എഫ്‌ എ സെക്രട്ടറി പി അനില്‍കുമാര്‍ പറഞ്ഞു. 

ഐഎന്‍എസ്‌ വിരാട്‌ നാവികസേനയോട്‌ വിടപറയാന്‍ ഒരുങ്ങി









കൊച്ചി
ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ്‌ വിരാട്‌ 28 വര്‍ഷത്തെ വീരേതിഹാസങ്ങള്‍ക്കു ശേഷം വിടപറയാന്‍ ഒരുങ്ങി.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനികപ്പലാണ്‌ ഇതോടെ വിടപറയുക.
കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ രണ്ടുമാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഐഎന്‍എസ്‌ വിരാട്‌ ഉടനടി കൊച്ചിയില്‍ നിന്നും തിരിക്കും. ഇനി വിരാട്‌ കൊച്ചിയില്‍ തിരിച്ചെത്തുവാന്‍ സാധ്യതയില്ല. അടുത്ത വര്‍ഷത്തോടെ ഡീകമ്മീഷന്‍ ചെയ്യും. തുടര്‍ന്ന്‌ കപ്പല്‍ മ്യൂസിയം ആക്കി മാറ്റുവാനുള്ള തീരുമാനത്തിലാണ്‌. ആന്ധ്ര സര്‍ക്കാര്‍ ഇതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. കാക്കിനാട തുറമുഖത്ത്‌ വിരാട്‌ ഇന്ത്യന്‍ നാവികസേനയുടെ ഉജ്ജല പോരാട്ടങ്ങളുടെ കഥപറയുവാന്‍ ഉണ്ടാകും.
അതേസമയം ഐഎന്‍എസ്‌ വിരാട്‌ എന്ന പേരില്‍ പുതിയ വിമാനവാഹിനി കപ്പല്‍ നാവികസേനയില്‍ എത്തും. പ്രതിരോധ വകുപ്പ്‌ ഉടനടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ്‌ സൂചന. വിരാട്‌ വിടപറയുന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ പക്കല്‍ വിമാനവാഹിനി കപ്പല്‍ ആയി ഐഎന്‍എസ്‌ വിക്രമാദിത്യ മാത്രമെ ഉണ്ടാകുകയുള്ളു.
ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെ അടിയറവ്‌ പറയിച്ചുകൊണ്ട്‌ കറാച്ചി തുറമുഖത്ത്‌ അഗ്നിവര്‍ഷിച്ച ഐഎന്‍എസ്‌ വിക്രാന്ത്‌ നേരത്തെ ഡീ കമ്മീഷന്‍ ചെയ്‌തു കഴിഞ്ഞു. പകരം എത്തുന്ന പുതിയ വിക്രാന്തിന്റെ പണികള്‍ ഷിപ്പ്‌ യാര്‍ഡില്‍ പൂര്‍ത്തിയാകാറായി. അടുത്ത വര്‍ഷം ഐഎന്‍എസ്‌ വിക്രാന്ത്‌ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ കരുത്തേകാന്‍ എല്ലാ പ്രൗഡികളോടുകൂടിയും കൊച്ചിയില്‍ നിന്നും തിരിക്കുമെന്നു കരുതുന്നു. 1943ല്‍ നിര്‍മ്മിച്ച ഈ കപ്പല്‍ നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായമേറിയ വിമാനവാഹിനി കപ്പലാണ്‌ ബ്രിട്ടീഷ്‌ റോയല്‍ നേവിയുടെ ഭാഗമായി 1959 ല്‍ എച്ച്‌ എം എസ്‌ ഹെര്‍മിസ്‌ എന്ന പേരില്‍ കമ്മീഷന്‍ ചെയ്‌ത ഈ കപ്പല്‍ 1982ലെഫോക്ക്‌ലണ്ട്‌ യുദ്ധത്തില്‍ ബ്രിട്ടന്റെ വിജയത്തില്‍ വിജയക്കൊടിപാറിച്ചു. 27 വര്‍ഷം ബ്രിട്ടീഷ്‌ നേവിയുടെ ഭാഗമായിരു്‌ന എച്ച്‌എംഎസ്‌ ഹെര്‍മിസ്‌ 1985ല്‍ ബ്രിട്ടീഷ്‌ നാവിക സേനയില്‍ നിന്നും വിടപറഞ്ഞു. 1986ല്‍ ഇന്ത്യ ഈ വിമാനവാഹിനി കപ്പല്‍ സ്വന്തമാക്കി. 1989ല്‍ വിരാട്‌ എന്ന പേരില്‍ ഇന്ത്യന്‍ നാവിക സേയയുടെ ഭാഗമായി. 1989ജൂലൈയില്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ ജ്യൂപ്പിറ്ററിനു അകമ്പടിയായി പോയത്‌ ഐഎന്‍എസ്‌ വിരാട്‌ ആയിരുന്നു. അതിനു ശേഷം 2001ല്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകര ആക്രമണകാലഘട്ടത്തില്‍ അറബിക്കടലില്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ പരാക്രമയില്‍ വെസ്റ്റേണ്‍ കപ്പല്‍പ്പടയുടെ നേതൃത്വം ഐഎന്‍എസ്‌ വിരാടിനായിരുന്നു.
ഇപ്പോള്‍ അരനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും 2014-15 വര്‍ഷത്തെ ഏറ്റവും മികച്ച നാവിക സേനാ കപ്പല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതും വിരാട്‌ ആണെന്ന്‌ കപ്പലിന്റെ കമാന്‍ഡിങ്ങ്‌ ഓഫീസര്‍ ക്യാപ്‌റ്റന്‍ രാജേഷ്‌ പെന്‍ഡേക്കര്‍ വാര്‍ത്താ ലേഖകരോട്‌ പറഞ്ഞു. വിരാടിന്റെ മുഖ്യചുമതല ലഭിക്കുന്ന 21ാമത്തെ ക്യാപ്‌റ്റനാണ്‌ രാജേഷ്‌. 55 വര്‍ഷം കടലിനോട്‌ മല്ലിട്ട ഈ വിമാനവാഹിനി ഇന്നും ഏത്‌ സൈനിക നീക്കത്തിനും സജ്ജമാണെന്നും ആധൂനിക സംവിധാനങ്ങള്‍ ഓരോ കാലഘട്ടത്തിലും കൂട്ടിച്ചേര്‍ത്തുകൊണ്ട്‌ കപ്പല്‍ പുതുക്കുവാനും കഴിഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. 

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

ഇശലുകളുടെ പ്രഭാതം സമ്മാനിച്ച് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ ഈദ് സെപ്ഷ്യല്‍



കൊച്ചി: ഇശലുകള്‍ ആശ്വാസകണങ്ങളായ്  പെയ്തിറങ്ങിയ  സുദിനമായിരുന്നു ബുധനാഴ്ച. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആസ്വാദകര്‍ക്കും സാന്ത്വനത്തിന്റെ പ്രഭാതം സമ്മാനിച്ച് ആര്‍ട്‌സ് ആന്‍ഡ് മെഡിസിനിലൂടെ മാപ്പിളപ്പാട്ടുകളുടെ ഈരടികള്‍ ഒഴുകിയെത്തി. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയിലെ ഗായകരായിരുന്നു 83-ാമത്തെ ഈദ് സ്‌പെഷ്യല്‍ പതിപ്പില്‍ ഗാനങ്ങള്‍ക്കു ജീവനേകാനെത്തിയത്.
കൊച്ചിയിലെ ഗായകരായ നാസ്ബിര്‍, ഷാബിര്‍ മരക്കാര്‍, സജ്‌ന സക്കറിയ എന്നിവരാണ് രോഗികള്‍, ശുശ്രൂഷക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ ആസ്വാദകവൃന്ദത്തിന് മാപ്പിളപ്പാട്ടുകൊണ്ട് വിരുന്നൊരുക്കിയത്.

പ്രശസ്ത ആല്‍ബം 'മൈലാഞ്ചിപ്പാട്ടുകളി'ലെ 'എല്ലാം പടൈത്തുള്ള അല്ലാഹുടയോനേ' എന്ന ഗാനത്തോടെയാണ്  മഹാരാജാസ് കോളേജില്‍നിന്ന് ശാസ്ത്രീയ സംഗീതത്തില്‍ ബിരുദം നേടിയ ഷാബിര്‍ പരിപാടിക്ക് തുടക്കമിട്ടത്.

'കടല്‍പ്പാലം' എന്ന ചിത്രത്തിലെ 'കസ്തൂരി തൈലമിട്ട്' എന്ന ഗാനമാലപിച്ച് റിയാലിറ്റി ഷോ വിജയി സജ്‌ന പരിപാടിക്ക് മിഴിവേകി. ഹിന്ദുസ്ഥാനി സംഗീത വിദ്യാര്‍ത്ഥിയാണ് സജ്‌ന.

 പള്ളുരുത്തി സ്വദേശി നാസ്ബിര്‍ 'സംകൃത പമഗരി' എന്ന ആല്‍ബം ഗാനം ആലപിച്ചു. സ്റ്റേജ് ഷോകളിലും ചാനലുകളിലെ സംഗീത പരിപാടികളിലേയും സജീവ സാന്നിധ്യമാണ് നാസ്ബിര്‍.

'പെരുമഴക്കാല'ത്തിലെ കല്ലായിക്കടവത്തെ', 'കുപ്പിവള'യിലെ 'കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍', 'തച്ചോളി അമ്പു' വിലെ 'നാദാപുരം പള്ളിയിലെ' തുടങ്ങിയ ഗാനങ്ങളും ഒന്നരമണിക്കൂര്‍ നീണ്ട പരിപാടിയില്‍ ആസ്വാദകര്‍ക്ക് ലഭിച്ചു.

ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡിന്റേയും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടേയും സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രതിവാര പരിപാടിയാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍.

കൗണ്‍സില്‍ ഹാളില്‍ സമരം നടത്താന്‍ അനുവദിക്കില്ല: മേയര്‍



കൊച്ചി: നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷം നടത്തുന്ന നിരാഹാര സമരം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് മേയര്‍ ടോണി ചമ്മിണി. സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അംഗീകരിക്കുന്നു. എന്നാല്‍ നഗരസഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയുള്ള സമരം അനുവദിക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗങ്ങള്‍ ചേരേണ്ടതും വിവിധ അജണ്ടകള്‍ പാസാക്കേണ്ടതുമുണ്ട്. നിരാഹാര സമരത്തിനായി കൗണ്‍സില്‍ ഹാള്‍ തെരഞ്ഞെടുത്ത പ്രതിപക്ഷനടപടി തികച്ചും അന്യായമാണ്. സമരം നടത്താന്‍ മറ്റൊരുവേദി പ്രതിപക്ഷം കണ്ടു പിടിക്കണമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷം സംയമനം പാലിക്കണം. ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ നിലപാടെടുക്കേണ്ട കാര്യത്തില്‍  നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി കൊണ്ട് സമരം ചെയ്തതു കൊണ്ട് പരിഹാരമുണ്ടാവില്ല. സമരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 18ന് നടന്ന കൗണ്‍സിലില്‍ തന്നെയും ഭരണപക്ഷ കൗണ്‍സിലര്‍മാരെയും ബന്ദികളാക്കി പ്രതിപക്ഷാംഗങ്ങള്‍ സമരം നടത്തി. അന്ന് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്ന കൗണ്‍സില്‍ യോഗം തടസപ്പെട്ടു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഗരസഭ കോടതിയെ സമീപിച്ചത്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ അംഗീകാരത്തിനായി പ്രത്യേക കൗണ്‍സില്‍ യോഗം ചേരേണ്ടത് അത്യാവശ്യമായ സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതെന്നും മേയര്‍ പറഞ്ഞു. ഇപ്പോള്‍ എ.ഡി.ജി.പി പതമകുമാര്‍ നടത്തുന്ന അന്വേഷണത്തില്‍ തനിക്ക് തൃപ്തിയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കുന്നില്ല എന്നും കേരളത്തില്‍ നടന്നിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണങ്ങളില്‍ എന്ത് നടപടിയാണുണ്ടായിട്ടുള്ളതെന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ അന്വേഷിക്കണമെന്നും മേയര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒന്നരമാസത്തിനുള്ളില്‍ ഫലമുണ്ടാകുമെന്നും ടോണി ചമ്മിണി കൂട്ടിച്ചേര്‍ത്തു. 

സ്മാര്‍ട് സിറ്റി പദ്ധതിയ്ക്ക് കൗണ്‍സിലിന്റെ അംഗീകാരം



കൊച്ചി
വിവാദങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്മാര്‍ട്‌സിറ്റിക്ക് കൊച്ചി നഗരസഭയുടെ അംഗീകാരം. പദ്ധതുയുമായി സഹകരിക്കുമെന്ന് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷവും സഭയെ അറിയിച്ചു. ഇതെ തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ പ്രത്യേക കൗണ്‍സില്‍ യോഗത്തിന്റെ അവസാന നിമിഷം പ്രതിപക്ഷ കൗണ്‍സിലര്‍ ബെനഡിക്റ്റ് ഫെര്‍ണാണ്ടസ് കൗണ്‍സില്‍ ഹാളില്‍ നിരാഹാരം ആരംഭിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന നിരാഹാര സമരം ഒത്തു തീര്‍പ്പാക്കുന്നതിന് നഗരസഭ തയാറാവുന്നില്ലെന്നാരോപിച്ചാണ് ഇടതു പക്ഷം കൗണ്‍സില്‍ ഹാളില്‍ നിരാഹാരം തുടങ്ങിയത്. വൈകിട്ട് ........... ഓടെ ബെനഡിക്റ്റിനെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. നഗരവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്ന കൗണ്‍സില്‍ ഹാള്‍ സമരവേദിയാക്കിയതിനെത് ന്യായീകരിക്കാനാവാത്തതാണെന്ന് മേയര്‍ പ്രതികരിച്ചു. 
18ന് സ്മാര്‍ട് സിറ്റി പദ്ധതി ചര്‍ച്ചചെയ്യുന്നതിനായി കൗണ്‍സില്‍ യോഗം വിളിച്ചിരുന്നെങ്കിലും ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വിഷയം പരിഹരിക്കാതെ യോഗവുമായി സഹകരിക്കില്ലെന്ന് ആരോപിച്് പ്രതിപക്ഷം മേയറെ 10 മണിക്കൂറിലേറെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് രാത്രി 9.30ഓടെ സിറ്റി പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് മേയറെയും ഭരണ പക്ഷ കൗണ്‍സിലര്‍മാരെയും മോചിപ്പിച്ചത്. 
ഉപരോധത്തെ തുടര്‍ന്ന് 18ന് അവതരിപ്പിക്കാനാവാതിരുന്ന സ്മാര്‍ട്‌സിറ്റി പദ്ധതി റിപ്പോര്‍ട്ടാണ് ഇന്നലെ അംഗീകരിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ 74 വാര്‍ഡുകളിലും വാര്‍ഡ് സഭകള്‍ ഉടന്‍ ചേരുമെന്ന് മേയര്‍ അറിയിച്ചു.


കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്‌സിറ്റിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗം രാഷ്ട്രീയ നാടകങ്ങളുടെ വേദിയായി. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍ ബെനഡിക്റ്റ്് ഫെര്‍ണാണ്ടസ് കൗണ്‍സില്‍ ഹാളില്‍ നിരാഹാരം ആരംഭിച്ചതോടെയാണ് കൊച്ചി നഗരസഭ ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായത്. കൗണ്‍സില്‍ യോഗത്തോട് പൂര്‍ണമായി സഹകരിച്ച പ്രതിപക്ഷം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവസാന നിമിഷം തന്ത്രം മാറ്റുകയായരുന്നു. 
18നാണ് സ്മാര്‍ട്‌സിറ്റി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗം വിളിച്ചിരുന്നത്. എന്നാല്‍ യോഗ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പേ ഫോര്‍ട്ട്‌കൊച്ചി വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ മേയറെയും ഭരണപക്ഷാംഗങ്ങളെയും ഉപരോധിച്ചു. 10 മണിക്കൂറിലേറെയാണ് മേയറും ഭരണ പക്ഷ കൗണ്‍സിലര്‍മാരും ഹാളില്‍ ഉപരോധിക്കപ്പെട്ടത്. തുടര്‍ന്ന് രാത്രി 9.30 ഓടെ സിറ്റി പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൗണ്‍സില്‍ ഹാളില്‍ കയറി പ്രതിപക്ഷാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 1000 കോടി രൂപയുടെ വികസം വരുന്ന സ്മാര്‍ട്‌സിറ്റി പദ്ധതി നഷ്ടപെടുത്തുന്നത് ഉചിതമല്ലെന്നും യോഗം നടത്തുന്നതിന് അനുകൂല സാഹചര്യമൊരുക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ചൊവ്വാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ചിരുന്നുവെങ്കിലും പ്രതിപക്ഷം പങ്കെടുക്കാതിരുന്നതിനാല്‍ നടന്നില്ല. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തില്‍ തീരുമാനമാകാതെ യോഗവുമായി സഹകരിക്കില്ലെന്നായിരുന്നു നിലപാട്. 
എന്നാല്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷം സഹകരണ മനോഭാവത്തോടെയാണ് പ്രതിപക്ഷം പങ്കെടുത്തത്. സ്മാര്‍ട്‌സിറ്റി കണ്‍സള്‍ട്ടന്റ് സുന്ദര്‍രാജന്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയെക്കുറിച്ച് പ്രസന്റേഷന്‍ അവതരിപ്പിച്ചു. തുടര്‍ന്ന്  നടന്ന ചര്‍ച്ചയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചും ക്രിയാത്മകമായ നിര്‍ദേശം നല്‍കിയും പ്രതിപക്ഷാംഗങ്ങള്‍ പങ്കെടുത്തു.
സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉണ്ടെന്നുള്ളതും 250 ഏക്കറില്‍ പദ്ധതി നടപ്പാക്കുയെന്നത് പ്രായോഗികമായ ഒന്നല്ലെന്നും കൗണ്‍സിലര്‍ അഡ്വ. എം. അനില്‍കുമാര്‍ ആരോപിച്ചു. ഇപ്പോള്‍ കേന്ദ്ര പദ്ധതിയെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന മേയര്‍ 600 കോടിയിലേറെ കേന്ദ്രഫണ്ട് പാഴാക്കിയിരുന്നു. രാജീവ് ആവാസ് യോജന ഉള്‍പ്പടെയുള്ള പല പദ്ധതികളും പേരുമാറ്റി നടപ്പാക്കിയപ്പോള്‍ നേരത്തെ ആവിഷ്‌ക്കരിച്ച പലപദ്ധതികളും പാതി വഴിയിലായി. 
സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് ഗൗരവകരമായ ചര്‍ച്ചയായിരുന്നു മേയര്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ നേരത്തെ ആവാമായിരുന്നു. സമരത്തിനിടയിലും മേയര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ പ്രതിപക്ഷം കൗണ്‍സിലുമായി സഹകരിക്കുമായിരുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി എംഒയു ഒപ്പിടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്ന് പറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന ആവശ്യത്തിന് ജനപ്രതിനിധികളിലൂടെ വാര്‍ഡ് സഭകളുടെ അംഗീകാരത്തോടെ നടപ്പാക്കിയാല്‍ പദ്ധതിക്ക് പരിഗണിക്കപ്പെടാന്‍ രണ്ടു മാര്‍ക്ക് കൂടുതല്‍ കിട്ടുന്നതിനാലാണെന്ന് സുന്ദരരാജന്‍ മറുപടി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഫലമായി ഉണ്ടാകാന്‍ പോകുന്ന എസ്പിവിയ്ക്ക് കമ്പനിയുടെ സ്വഭാവമായിരിക്കും ഉണ്ടാകുക. അതിനൊരു സിഇഒ ഉണ്ടാകും. കേന്ദ്രം സിഇഒയിലൂടെയാകും പിന്നീട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നും അനില്‍കുമാര്‍  പറഞ്ഞു. പദ്ധതി മുഴുവനായും മനസിലായിട്ടില്ലെന്ന ആരോപണവും കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി. ഫോര്‍ട്ട് കൊച്ചി ബോട്ടു ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് കൗണ്‍സിലര്‍മാര്‍ നിരാഹാരം നടത്തുമ്പോള്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ച മേയറുടെ നടപടി മനുഷ്യത്വരഹിതമായിപ്പോയയെന്നും  പ്രതിപക്ഷം ആരോപിച്ചു. 
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് സ്മാര്‍ട് സിറ്റി പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് അറിയിക്കുകയും എന്നാല്‍ ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ബെനഡിക്റ്റ് നിരാഹാരം ഇരിക്കുകയാണെന്ന് അറിയിക്കുയായിരുന്നു. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മേയറുടെ ഡയസിനു മുമ്പില്‍ കുത്തിയിരുന്നു. ഇതോടെ കൗണ്‍സില്‍ നടപടികള്‍ അവസാനിച്ചു.  
കൗണ്‍സിലര്‍മാരായ എം.പി. മഹേഷ്‌കുമാര്‍, സോജന്‍ ആന്റണി, സുധ ദീലീപ്, വി.കെ. മിനിമോള്‍, ലിനോജേക്കബ, ടി.കെ. അഷ്‌റഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇരുട്ടിയാല്‍ പശ്ചിമകൊച്ചിക്കാരുടെ നെഞ്ചില്‍ ആധിയാ...




2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

വിവാദ മീന്‍വളര്‍ത്തല്‍ കേന്ദ്രം നാട്ടുകാര്‍ക്ക്‌ എതിര്‍പ്പുണ്ടെങ്കില്‍ ഉപേക്ഷിക്കും-ജിസിഡിഎ













കൊച്ചി
മുണ്ടംവേലി ചിറയ്‌ക്കലിലെ ജിസിഡിഎയുടെ വിവാദം ഉണ്ടാക്കിയ മത്സ്യം വളര്‍ത്തല്‍ കേന്ദ്രം (കേജ്‌ ഫിഷിംഗ്‌) നാട്ടുകാര്‍ക്ക്‌ എതിര്‍പ്പുണ്ടെങ്കിണ്ടെങ്കില്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍.
കണ്ടല്‍ക്കാട്‌ നശിപ്പിച്ചതായി എന്തേങ്കിലും പരാതിയുണ്ടെങ്കില്‍ അതിനു പരിഹാരം ചെയ്യാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിക്കുവേണ്ടി കണ്ടല്‍ക്കാടുകള്‍ വെട്ടിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും നാടിന്റെ വികസനത്തിനായി കൊണ്ടുവന്നിരിക്കുന്ന ഈ പദ്ധതി സുതാര്യമാണെന്നും
എന്‍.വേണുഗോപാല്‍ വ്യക്തമാക്കി. ്‌.
മനുഷ്യനും മൃഗങ്ങള്‍ക്കും മത്സ്യങ്ങളെയും ബാധിക്കുന്ന കമ്മട്ടി എന്ന ചെടിയാണ്‌ നീക്കം ചെയ്‌തിട്ടുള്ളത്‌.അതിന്റെ കറവീണാല്‍ കണ്ണുപൊട്ടും.എന്നിട്ടും കമ്മട്ടി അവിടെ നിലനിര്‍ത്തിക്കൊണ്ടാണ്‌ പണികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മരട്‌, കു്‌മ്പളങ്ങി എന്നിവടങ്ങളില്‍ നി്‌ന്നും പരിസ്ഥിതി പ്രവര്‍ത്തര്‍ എന്ന പേരില്‍ എത്തിയവരാണ്‌ തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വലിയ ഒരു ടൂറിസം പദ്ധിതിയായി വളര്‍ത്തിയെടുക്കുന്ന ഈ പദ്ധതിക്കു പരിസരവാസികളുടെ മുഴുവനും പിണയുണ്ടെന്നും സിഎംഎഫ്‌ആര്‍ഐയുടേയും സോഷ്യല്‍ ഫോറസ്‌ട്രിയുടേയും ഉദ്യോഗസ്ഥര്‍ ഇതിനകം രണ്ടുതവണ പരിശോധന നത്തി പൂര്‍ണ സംതൃപ്‌തി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പുതിയ കണ്ടല്‍ വെച്ചുപിടിപ്പിക്കുന്നതിനു സാമൂഹ്യ വനംവകുപ്പ്‌ നേതൃത്വം നല്‍കും.
ജിസിഡിഎയുടെ നേതൃത്വത്തിലുള്ള കേജ്‌ മത്സ്യകൃഷിയ്‌ക്കു നിലം ഒരുക്കല്‍ തകൃതിയായി നടക്കുകയാണ്‌. നിലവിലുള്ള ചെളിമാറ്റി മൂന്നു മീറ്റര്‍ താഴ്‌ചയിലാണ്‌
മത്സ്യവളര്‍ത്തലിനു ഒരുക്കുന്നത്‌. ഇപ്പോള്‍ ഡ്രെഡ്‌ജര്‍ ഉപയോഗിച്ചു ചെളിനീക്കം ചെയ്‌്‌തു വരുകയാണ്‌
ചെളി മുഴുവനായി നീക്കം ചെയ്‌തു കഴിഞ്ഞാല്‍ മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ വളര്‍ത്തും. ഇതിനകം തമിഴ്‌നാട്ടിലെ കാരയ്‌ക്കലില്‍ നിന്നും 35,000ത്തോളം മത്സ്യകുഞ്ഞുങ്ങളെ എത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ അന്ധകാര നാഴിയിലുള്ള മത്സ്യവളര്‍ത്തല്‍ കേന്ദ്രത്തില്‍ വളരുന്ന ഈ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ച്ച എത്തിയശേഷം ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കും. കാളാഞ്ചി മീനാണ്‌ വളര്‍ത്തുന്നത്‌. ഇതിനകം 20 സെന്റീമീറ്റര്‍ വളര്‍ന്നിട്ടുണ്ട്‌. 50 സെന്റീമീറ്റര്‍ വളര്‍ച്ച എത്തുന്നതോടെ ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കും.
കേജുകളിലായിട്ടാണ്‌ മത്സ്യങ്ങളെ വളര്‍ത്തുന്ത്‌. ഒരു കേജിനു ആറ്‌്‌ മീറ്റര്‍ നീളവും ആറ്‌ വീതിയും ഉണ്ടാകും.ഇത്തരം 30 കേജുകള്‍ ഉണ്ടാകും. മത്സ്യങ്ങളുടെ തീറ്റ ചൈനയില്‍ നിന്നാണ്‌ ഇറക്കമതി ചെയ്യുക. 20 ടണ്‍ഓളം മത്സ്യ തീറ്റ ഇറക്കുമതി ചെയ്യും.അതേപോലെ ജലത്തില്‍ ഓക്‌സിജന്റെ അളവ്‌ നിലനിര്‍ത്താന്‍ 30ഓളം എയര്‍ ഇന്‍ജെക്ടറും കേജില്‍ സ്ഥാപിക്കും. 35,000 ത്തോളം മത്സ്യകുഞുങ്ങളെ വാങ്ങിയതിനു 15 ലക്ഷം രൂപ നല്‍കി.

ഏഴ്‌ മാസം കൊണ്ട്‌ വളര്‍ച്ച പൂര്‍ത്തിയാക്കുമെന്നു പ്രതീക്ഷ.ഒരു തവണ 35 ടണ്‍ മത്സ്യം ഉല്‍പ്പാദിപ്പിക്കാനാകും. . സംസ്ഥാന സര്‍കാര്‍ ഇതിനവേണ്ടി ആറു കോടി രൂപയാണ്‌ ജിസിഡിഎയ്‌ക്കു നല്‍കുന്നത്‌.

ഇതിനു ചുറ്റും നാലു മീറ്റര്‍ വീതിയില്‍ വാക്ക്‌ വേ തയ്യാറാക്കുന്നുണ്ട്‌. കോണ്‍ക്രീറ്റ്‌ ഒഴിവാക്കി ഈ ഫുട്‌പാത്ത്‌ നിര്‍മ്മിക്കുന്നതിനു മുളയും കണ്ടലും വെച്ചുപിടിപ്പിച്ചിട്ടാണ്‌ ഈ വാക്ക്‌ വേ നിര്‍മ്മിക്കുക. പദ്ധതി പ്രദേശത്തിനുള്ളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കണ്ടല്‍ക്കാട്‌ ഐലന്റ്‌ ആയി തിരിച്ചുകൊണ്ട്‌ അതിനകത്തു ആളുകള്‍ക്കു കയറിവരുവാനും ഇരിക്കാനുമുള്ള സൗകര്യങ്ങള്‍ ചെയ്യും. ഏതെങ്കിലും ഭാഗത്ത്‌ മറ്റേതെങ്കിലും മരങ്ങള്‍ പോയാലും കണ്ടല്‍ വെച്ചുപടിപ്പിക്കാനാണ്‌ ജിസിഡിയുടെ ശ്രമം.
അഞ്ച്‌ ഏക്കറിലാണ്‌ ജിസിഡിഎയുടെ മീന്‍ വളര്‍ത്തല്‍ കേന്ദ്രം നിര്‍മ്മിക്കുന്നത്‌. ഇതില്‍ 40സെന്റ്‌ സ്ഥലം കരഭൂമിയായിരുന്നു. ഇവിടെ പാര്‍ക്ക്‌്‌ ,കുടുംബശ്രീയുടെ നേതൃത്വത്തില്‍ മത്സ്യ ഭക്ഷ്യവിഭവങ്ങളുടെ വില്‍പ്പന കേന്ദ്രം എന്നിവയും നിര്‍മ്മിക്കും. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.
ഇതേക്കുറിച്ച്‌ തെറ്റിദ്ധാരണ പുലര്‍ത്തുന്ന ചില സന്ദേശങ്ങള്‍ പുറത്തുവിട്ടുകൊണ്ട്‌ ഈ പദ്ധതിയെ നാട്ടുകാര്‍ക്ക്‌ പ്രയോജനമില്ലാതയാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും ജിസിഡിഎ ചെയര്‍മാന്‍ ആരോപിച്ചു.
ഈ പദ്ധതി പ്രദേശത്തിനു സമീപം സിബിഎസ്‌ഇയുടെ ഒരു ട്രെയ്‌നിങ്ങ്‌ സെന്ററിന്റെ പണി ഉടന്‍ ആരംഭിക്കും.
മുണ്ടംവേലിയില്‍ ജിസിഡിഎയുടെ സ്വന്തമായി ഉണ്ടായിരുന്ന ഭൂമി ഇതിനകം നേവി,കോസ്‌റ്റ്‌ ഗാര്‍ഡ്‌ എന്നിവയ്‌ക്കു നല്‍കി. ബാക്കിയുള്ളതില്‍ 10ഏക്കര്‍ കൃഷിവകുപ്പ്‌ ആവശ്യപ്പെട്ടിട്ടണ്ടെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. 

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

കാലിക്കുപ്പികള്‍ കൊണ്ട്‌ റെയില്‍വേസ്റ്റേഷന്‍ പൂങ്കാവനം


പാപ്പി കിടപ്പിലായി




Seaport-Airport Road Accident






കൊച്ചി

കറി മസാല പൊടികളിലും അരിഷ്‌ടം ഉള്‍പ്പടെയുള്ള ആയൂര്‍വേദ ഔഷധങ്ങളിലും ഒഴിച്ചുകൂട്ടാനാവാത്ത വസ്‌തുവായ കറുവാപ്പട്ടയ്‌ക്കു പകരം പൊടിച്ചു ചേര്‍ക്കുന്നത്‌ അത്യന്തം അപകടകാരിയായ കാസിയ എന്ന മരത്തിന്റെ പുറംതൊലി. തുടര്‍ച്ചയായി കാസിയ ഉപയോഗിക്കുന്നവരില്‍ വൃക്ക, കരള്‍ രോഗങ്ങള്‍ ഉറപ്പ്‌. മഞ്ഞപ്പിത്തം, ഛര്‍ദ്ദി,വയറിളക്കം എന്നിവയാണ്‌ ലക്ഷണങ്ങള്‍. കാസിയയിലെ കാമറിന്‍ എന്ന വിഷാംശം ആണ്‌ അപകടകാരി. 
ഇത്രയേറെ അപകടകാരിയായ ഈ വ്യാജനെ പിടികൂടാനോ കാസിയ ചേര്‍ത്ത മസാല പൊടികളെയും ആയുര്‍വേദ ഔഷധങ്ങളേയും നിരോധിക്കുവാനോ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നു കറുവാപ്പട്ട കര്‍ഷകനായ ലിയോണാര്‍ഡ്‌ ജോണ്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 
സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ രംഗത്തെ പ്രധാന സ്ഥാപനമായ ഔഷധി യുടെ ഒരുമാസത്തെ കറവാപ്പട്ടയുടെ ഉപയോഗം 8000 കിലോഗ്രാം ആണ്‌ .ഇത്‌ മുഴുവനും കറുവാപ്പട്ട എന്ന പേരില്‍ എത്തുന്ന വിഷാംശം അടങ്ങിയ കാസിയ ആണെന്നും ലിയോണാര്‍ഡ്‌ ജോണ്‍ പറഞ്ഞു. കാസിയ കലര്‍ന്ന കറിമസാല പൊടികള്‍ മൈസൂരിലെ ലാബില്‍ അയച്ചു പരിശോധിക്കുവാന്‍ ഇതുവരെ കേരളത്തിലെ ഒരു ഫുഡ്‌ സേഫ്‌റ്റി ഇന്‍സ്‌പെക്‌ടറും തയ്യാറായിട്ടില്ല. 
സുഗന്ധവ്യഞ്‌ന രംഗത്തെ വമ്പന്മാരാണ്‌ കാസിയ ഇറക്കുമതിക്കു പിന്നില്‍ എന്നതാണ്‌ പരിശോധനയ്‌ക്കു തയ്യാറാകാത്തതിനു കാരണമെന്ന്‌ ലിയോണാര്‍ഡ്‌ ജോണ്‍ ആരോപിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത തന്നെ നേരിട്ട്‌ ഇടപെട്ടതിനെ തുടര്‍ന്ന്‌ കാസിയ നിരോധിച്ചിട്ടുണ്ട്‌. ലിയോണാര്‍ഡിന്റെ പരാതി പ്രകാരം ചെന്നൈയിലെ 23 സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി. 
കേരളത്തിലെ മാര്‍ക്കറ്റില്‍ കറുവാപ്പട്ട എന്ന പേരില്‍ ലഭിക്കുന്നതേറെയും കാസിയയാണ്‌. ഒര്‍ജിനില്‍ കറുവാപ്പട്ടയ്‌ക്ക്‌ കിലോഗ്രാമിനു 250 മുതല്‍ 500 രൂപവരെ വില വരും.. എന്നാല്‍ രുചിയിലും മണത്തിലും കറുവാപ്പട്ട പോലെ തോന്നിക്കുന്ന കാസ്യായുടെ ഉല്‍പ്പാദന ചിലവ്‌ കിലോഗ്രാമിനു അഞ്ചു രൂപമാത്രം. കറുവാപ്പട്ട കട്ടികുറഞ്ഞ്‌ മൃദുവായ സ്വാദോടെയുള്ളതാണെങ്കില്‍ കാസ്യാ കടും തവിട്ടുനിറത്തോടുകൂടിയതും കട്ടിയുള്ള തൊലിയോടുകൂടിയതും കുത്തുന്ന രുചിയോടുകൂടിയതുമാണ്‌. ചീനപ്പട്ട എന്ന പേരില്‍ അറിയപ്പെടുന്ന കാസിയ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴി ദിനം പ്രതി പത്ത്‌ ലോഡോളം ആണ്‌ കേരളത്തില്‍ എത്തുന്നത്‌.
ചൈന,ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ്‌ കറുവാപ്പട്ടയെന്ന പേരില്‍ കാസ്യാ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യുന്നത്‌. കാസിയ ഇറക്കുമതി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും യൂറോപ്യന്‍ രാജ്യങ്ങള്‍ ,കാനഡ, ന്യസീലാന്റ്‌, സൗദി അറേബ്യ എന്നിവടങ്ങളില്‍ നിരോധിച്ചിരിക്കുകയാണ്‌.
അതേസമയം കറുവാപ്പട്ട പ്രധാനമായും കേരളത്തിലാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ്‌ കേരളത്തിലെ കറുവാപ്പട്ടയുടെ പ്രധാന ഉല്‍പ്പാദകര്‍. എന്നാല്‍ ആവശ്യത്തിനു തികയാത്തതിനാല്‍ കേരളത്തിലെ ചില പ്രമുഖ ഔഷധശാലകള്‍ നേരിട്ടു ശ്രീലങ്കയില്‍ നിന്നും കറുവാപ്പട്ട ഇറക്കുമതി ചെയ്യുന്നുണ്ട്‌. 

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

214 വ്യാപാരികള്‍ക്കെതിരേ കേസ്


കൊച്ചി: അളവുതൂക്ക നിയമങ്ങള്‍ ലംഘിച്ചതിന് ജില്ലയിലെ 214 വ്യാപാരികള്‍ക്കെതിരേ കേസെടുത്തതായി ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം നടത്തിയ മിന്നല്‍ പരിശോധനയില്‍ അളവു കുറച്ചു വ്യാപാരം നടത്തിയതിന് ഒരു കേസും മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 34 കേസും പായ്ക്കറ്റില്‍ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത വസ്തുക്കള്‍ കച്ചവടം ചെയ്തിന് 179 വ്യാപാരികള്‍ക്കെതിരെയും കേസെടുത്തു. പിഴയിനത്തില്‍ 6,01000 രൂപ ഈടാക്കി. അസിസ്റ്റന്റ് കണ്‍ട്രോളര്‍ സി. ഷാമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു

മറൈന്‍ഡ്രൈവ് വ്യാപാര സമുച്ചയം സൗരോര്‍ജത്തിലേക്ക്; സ്വിസ് സംരംഭം ജി.സി.ഡി.എ സഹകരണത്തോടെ


കൊച്ചി: നിലവിലുളള സൗരോര്‍ജ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി പാനലുകളില്‍ നിന്ന് 90 ശതമാനം വരെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംവിധാനവുമായി സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായ പി.വി.ടി പവര്‍ കമ്പനി കൊച്ചിയില്‍. രാജ്യത്ത് ആദ്യമായി യു.എന്‍ പാരമ്പര്യതര ഊര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെ ജി.സി.ഡി.എ യുടെ മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ലക്‌സും ഡോ.എ.പി.ജെ അബ്ദുള്‍ കലാം മാര്‍ഗും പൂര്‍ണമായും സോളാര്‍ വൈദ്യുതിക്കു കീഴിലാക്കുകയാണ് ആദ്യ ലക്ഷ്യം. കമ്പനിയുടെ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ അടുത്ത ഫെബ്രുവരിക്കകം 50 കിലോവാട്ട് ശേഷിയുളള പാനലാണ് സ്ഥാപിക്കുക. രാജ്യത്താദ്യമായി ഇത്തരമൊരു പദ്ധതി പി.വി.ടി നടത്തുന്നതും കൊച്ചിയിലാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പി.വി.ടി കമ്പനി അധികൃതര്‍ ഇന്നലെ ജി.സി.ഡി.എയും മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗും സന്ദര്‍ശിച്ചു.
മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ലക്‌സും കലാം മാര്‍ഗും മൈതാനവും പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്കു മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പൈലറ്റ് പദ്ധതി വിജയമെന്നു തെളിഞ്ഞാല്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെയുളള ജി.സി.ഡി.എ യുടെ പ്രധാന പദ്ധതി പ്രദേശങ്ങളിലേക്കും പി.വി.ടി പദ്ധതി വ്യാപിപ്പിക്കുമെന്നു ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. മറൈന്‍ഡ്രൈവിലെ പദ്ധതി അടുത്ത ഫെബ്രുവരിക്കകം കമ്മീഷന്‍ ചെയ്യുമെന്ന് പി.വി.ടി പവര്‍കമ്പനി അധികാരി ദിമിത്രിയോ ലിയോണും വ്യക്തമാക്കി. 
ഇന്ന് ലോകത്തെവിടെയുമുളള സൗരോര്‍ജ്ജപാനലുകളില്‍ നിന്ന് 30 ശതമാനം മാത്രം വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഊര്‍ജ്ജോല്പാദനത്തിടയിലുണ്ടാകുന്ന ചൂട് പാനലിന്റെ ശേഷികുറയ്ക്കുകയും ചെയ്യുന്നതു മൂലമാണ് വൈദ്യുതോല്പാദനം കുറയുന്നത്. വര്‍ധിച്ചുവരുന്ന ചൂടിനെ പരിവര്‍ത്തനം ചെയ്ത് വൈദ്യുതിയാക്കുന്ന സാങ്കേതികതയാണ് പി.വി.ടി  പാനലുകളുടെ സവിശേഷത. പേറ്റന്റ് ഉല്പന്നമായ ഇതിന്റെ ഒരു യൂണിറ്റ് മാത്രം 50 കിലോ വാട്ട് വൈദ്യുതി പ്രതിദിനം ഉല്പാദിപ്പിക്കും. നിലവില്‍ ജി.സി.ഡി.എ വ്യാപാര സമുച്ചയത്തില്‍ പ്രതിദിനം 600 യൂണിറ്റ് വൈദ്യുതിയാണ്   ഉപഭോഗം.
ചൂടില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ചക്രവാത ജനറേറ്റര്‍ സൗരോര്‍ജ്ജ ഉല്പാദനത്തില്‍ 20 ശതമാനം അധികം നല്കുന്നതാണ്. ഊര്‍ജ സംരക്ഷിത്തിനായി പ്രതേ്യക നിരീക്ഷണ സംവിധാനവും പി.വി.ടി ഏര്‍പ്പെടുത്തും. 30 വര്‍ഷത്തെ സര്‍വീസ് കരാറോടെയാണ് പദ്ധതി നടപ്പാക്കുക.
അടുത്ത 10-ന് നടക്കുന്ന ജി.സി.ഡി.എ ഭരണ സമതിയില്‍ ഇക്കാര്യമവതരിപ്പിച്ച് അംഗീകാരം നേടുന്നതോടൊപ്പം പി.വി.ടി കമ്പനിയുമായി ധാരണ പത്രവുമുണ്ടാക്കും. പൈലറ്റ് പദ്ധതിയില്‍ ഉടമ്പടി ജി.സി.ഡി.എ യും പി.വിടി യുമായി മാത്രമായിരിക്കും. പദ്ധതി വിപുലീകരിക്കുന്ന ഘട്ടത്തില്‍ കെ.എസ്.ഇ.ബി കൂടി ഉള്‍പ്പെടുന്നതാകും ഭാവി ധാരണപത്രം. ജി.സി.ഡി.എയ്ക്കു ആവശ്യമായതു കഴിഞ്ഞുളള വൈദ്യുതി ഗ്രിഡിലേക്കു നല്കുന്നതിന് ഇത്തരം കരാറേ ഉപകരിക്കൂവെന്നതിനാല്‍ ആണിത്.
ആദ്യവട്ട ചര്‍ച്ചയില്‍ സ്വിസ് ജി.സി.ഡി.എ സംഘടങ്ങള്‍ തൃപ്തി രേഖപ്പെടുത്തി. സ്വിസ് സംഘത്തെ ചെയര്‍മാന്‍ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ദിമിത്രിയോ ലിയോണ്‍, പാട്രിക് ലിയോണ്‍, ആഡ്രിയാന്‍ ലൂക്കാസ് എന്നിവര്‍ക്കു പുറമെ സ്വിസ് കമ്പനിയുടെ ഭാഗമായ ജോര്‍ജ് സെബാസ്റ്റ്യന്‍,  കെ.സെബാസ്റ്റ്യന്‍, വിനു ജോസ് എന്നിവരും ജി.സി.ഡി.എ സെക്രട്ടറി ആര്‍.ലാലു, എസ്.ടി.പി ഗോപാലകൃഷ്ണപിളള, തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം


കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ അവസരമൊരുക്കിയിട്ടുള്ളതായി പ്രവാസിക്ഷേമ മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. 2015 ജനുവരി ഒന്നിനോ അതിന് മുമ്പോ പതിനെട്ടു വയസ് പൂര്‍ത്തിയാക്കിയ വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാതെ വിദേശത്തു താമസിക്കുന്നവരായിരിക്കണം അപേക്ഷകര്‍. 
പ്രവാസി ഭാരതീയര്‍ക്ക് അവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫാറം 4 എയില്‍ ആവശ്യപ്പെടുന്ന മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം പ്രിന്റ് എടുത്ത് ഫോട്ടോയും ഒപ്പും പതിച്ച്  ഫാറത്തിലെ എ മുതല്‍ ഐ വരെയുള്ള വിവരങ്ങള്‍ക്ക് പാസ്‌പോര്‍ട്ടിലെ ആവശ്യമായ പേജുകളുടെ പകര്‍പ്പ്, വിസ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി കേരളത്തിലെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള താമസസ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് രജസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ രജസ്‌ട്രേഡ് തപാലിലോ അയക്കേണ്ടതാണ്. ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കപ്പെടുന്ന പ്രവാസി ഭാരതീയര്‍ക്ക് അസല്‍ പാസ്‌പോര്‍ട്ടു സഹിതം നേരിട്ടു ഹാജരായി വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ എക്കാലത്തെയും ആവശ്യമാണ് അവര്‍ക്ക് വോട്ടവകാശം നല്‍കണമെന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം നടപ്പാക്കാന്‍  കേരള സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ മാറ്റം വരുത്തിയിരുന്നതാണെന്നും മന്ത്രി അറിയിച്ചു. എല്ലാ പ്രവാസി ഭാരതീയരും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.സി.ജോസഫ് അഭ്യര്‍ത്ഥിച്ചു. 

മേയറുയേും കെ.വി.തോമസ്‌ എം.പി.യുടേയും നിലപാടില്‍ സംശയം - കെ.ജെ.ജേക്കബ്‌




                   പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ ഫോര്‌ട്ട്‌ കൊച്ചി ബോട്ട്‌ ദുരന്തത്തില്‍ മെയര്‍ ടോണി ചമ്മിണിയുടേയും കെ.വി.തോമസ്‌ എം.പിയുടുേയും നിലപാടുകളില്‍ സംശയം ഉണ്ടെന്ന്‌ കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ്‌ കെ.ജെ.ജേക്കബ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ദുരന്തം നടന്നിട്ടു ഇത്രയും ദിവസം പിന്നിട്ടിട്ടും പശ്ചിമ കൊച്ചിക്കാരന്‍ കൂടിയായ തോമസ്‌ മാഷിന്റെ പൊടിപോലും ദുരന്തസ്ഥലത്തുണ്ടായില്ല എന്നതും സംശയത്തിനു ഇടയാക്കുന്നു. ദുരന്തത്തിനു ഇരയായ കാലപ്പഴക്കം ചെന്ന ബോട്ടിന്റെ ഉടമകളുമായി ഇരുവര്‍ക്കുമുള്ള ബന്ധം പരിശോധിക്കേണ്ടതുണ്ട്‌. ദുരന്തത്തിനു പിന്നില്‍ ഇപ്പോഴും ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നു. യുഡിഎഫിലെ പല പ്രമുഖരും നഗരസഭ ഭരണ നേതൃത്വവും ഇക്കാര്യത്തില്‍ കുറ്റവാളികളാണെന്ന്‌ കെ.ജെ ജേക്കബ്‌ ചൂണ്ടിക്കാട്ടി.
കൊച്ചി നഗരസഭ ബോട്ട്‌ ദുരന്തം സംബന്ധിച്ചു ഒരു പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുകൂ്‌ട്ടൂവാന്‍ ഇതുവരെ മേയര്‍ തയ്യാരായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗം കേവലം അനുശോചന പ്രമേയത്തില്‍ ഒതുക്കുകയാിരുന്നു. സമഗ്ര അന്വേഷണം നടത്തുന്നതിനു പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കാന്‍ മേയര്‍ ടോണി ചമ്മിണി മടിക്കുയാണെന്നും ബ്രഹ്മപുരം പദ്ധതിയാണ്‌ അദ്ദേഹത്തനു അതിലേറെ താല്‍പ്പര്യമെന്നും , ഒന്‍പതാം തീയതി വിളിച്ചുചേര്‍ത്തിരിക്കുന്ന കൗണ്‍സില്‍ പ്രഹസനമാണമെന്നും പ്രതിപക്ഷ നേതാവ്‌ കുറ്റപ്പെടുത്തി.
കേരളഷിപ്പിങ്ങ്‌ ആന്റ്‌ ഇന്‍ലാന്റ്‌ നാവിഗേഷന്‍ കോര്‍പ്പറേഷനെ (കിന്‍കോ) മാറ്റി നിര്‍ത്തി ബോട്ട്‌ ,ജങ്കാര്‍ സര്‍വീസുകളുട ടെന്‍ഡര്‍ സ്വകാര്യ കമ്പനിക്കു നല്‍കുകയായിരുന്നു. കിന്‍കോയിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നു സംശയിക്കണം. ടെന്‍ഡര്‍ സംബന്ധിച്ച രേഖകള്‍ പരിശോധനയ്‌ക്കു വിധേയമാക്കണമെന്നും ്‌അടിയന്തിരമായി സുര7ിതമായ ജങ്കാര്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുവാന്‍ മേയര്‍ മുന്‍കൈ എടുക്കണമെന്നും മ്രപതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഫോര്‍്‌ട്ട്‌ കൊച്ചി- വൈപ്പിന്‍ മേഖലയില്‍ സവര്‍വീസ്‌ നടത്തുന്ന ബോട്ടുകള്‍ക്കും ജങ്കാറിനും ടെന്‍ഡര്‍ നല്‍കുന്നതില്‍ എല്‍ഡിഎഫ്‌ കൊച്ചി നഗരസഭ ഭരിച്ചുകൊണ്ടിരുന്ന കാലത്തുണ്ടായ പാളിച്ചകളും കെ.ജെജേക്കബ്‌ സമ്മതിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ.എം.അനില്‍കുമാര്‍, സി.എ.ഷക്കീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.