2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

എന്‍.സി.സി കേഡറ്റുകളുടെ സ്വച്ഛ്‌ഭാരത്‌ അശ്വാരൂഢ സംഘടിത യാത്ര സമാപിച്ചു






കൊച്ചി
വിദ്യാര്‍ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുന്നതിന്റെ ഭാഗമായി എന്‍.സി.സി നടപ്പിലാക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ പരിപാടിയുമായി ബന്ധപ്പെട്ട്‌ തൃശൂര്‍ മുതല്‍ എറണാകുളം വരെ അഞ്ച്‌ ദിവസം നീണ്ടുനിന്ന അശ്വാരൂഢ സംഘടിതയാത്ര കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത്‌ സമാപിച്ചു. 
തൃശൂര്‍ ,മണ്ണൂത്തി ഒന്നാം (കേരള) റീമൗണ്ട്‌ വെറ്റിനറി സ്‌ക്വാഡ്രാന്‍ എന്‍.സി.സി യൂണിറ്റിലെ എട്ടു കുതിരകളും 20 കേഡറ്റുകളും ഇതില്‍ പങ്കെടുത്തു. സെപ്‌തംബര്‍ 26നു മണ്ണൂത്തിയില്‍ എന്‍.സി.സിയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സി.പി.സിംഗ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത യാത്രയുടെ ആദ്യ ഘട്ടം മണ്ണൂത്തിയില്‍ നിന്നും ചേര്‍പ്പിലേക്കും തുടര്‍ന്നു അടുത്ത ദിവസങ്ങളിലായി കഴിമ്പ്ര,എറിയാട്‌,നായരമ്പലം എന്നിവടങ്ങളിലും സമാപിച്ചു. അവസാനഘട്ടം ഇന്നലെ നായരമ്പത്ത്‌ നിന്നും നേവല്‍ ബേസില്‍ സമാപിച്ചു. അശ്വാരൂഡയുടെ സ്‌്വഛ്‌ഭാരത്‌ സംഘടിതയാത്രയോടൊപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ സന്ദേശങ്ങളുമായി എക്‌സിബിഷനുകളം ക്ലാസുകളും വിവിധ കേന്ദ്രങ്ങളില#്‌ സംഘടിപ്പിച്ചു.
കേരളത്തിലെ ഏക അശ്വാരൂഡ എന്‍സിസി യൂണിറ്റാണ്‌ മണ്ണൂത്തി ഒന്നാം (കേരള) റീമൗണ്ട്‌ വെറ്റിനറി സ്‌ക്വാഡ്രാന്‍ എന്‍.സി.സി യണിറ്റ്‌. ഇവിടെ കുതിര സവാരിയില്‍ പ്രത്യേക പരിശീലനം നല്‍കിവരുന്നു. കേരള വെറ്റിനറി കോളേജ്‌, കേരള അഗ്രികള്‍ച്ചര്‍ യുവണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നടത്തുന്നുണ്ട്‌. ഓരോ വര്‍ഷവും ഇവിടെ നിന്ന്‌ അഞ്ച്‌ വിദ്യാര്‍ഥികള്‍ിക്കാണ്‌ ഡല്‍ഹിയിലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കുക. 

ഇന്നലെ വൈകിട്ട്‌ നേവല്‍ ബേസില്‍ നടന്ന സമാപന ചടങ്ങിള്‍ റിയല്‍ അഡ്‌മിറല്‍ എസ്‌.എ. ഗ്രൈവാള്‍ സല്യൂട്ട്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ ഷോ ജംപിങ്ങ്‌, ഫയര്‍ ജംപിങ്ങ്‌ , ടെന്റ്‌ പെറ്റി സ്റ്റാന്‍ഡിങ്ങ്‌ സല്യൂട്ട്‌ തുടങ്ങിയ സാഹസിക പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ