2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

സ്മാര്‍ട് സിറ്റി പദ്ധതിയ്ക്ക് കൗണ്‍സിലിന്റെ അംഗീകാരം



കൊച്ചി
വിവാദങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്മാര്‍ട്‌സിറ്റിക്ക് കൊച്ചി നഗരസഭയുടെ അംഗീകാരം. പദ്ധതുയുമായി സഹകരിക്കുമെന്ന് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷവും സഭയെ അറിയിച്ചു. ഇതെ തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ പ്രത്യേക കൗണ്‍സില്‍ യോഗത്തിന്റെ അവസാന നിമിഷം പ്രതിപക്ഷ കൗണ്‍സിലര്‍ ബെനഡിക്റ്റ് ഫെര്‍ണാണ്ടസ് കൗണ്‍സില്‍ ഹാളില്‍ നിരാഹാരം ആരംഭിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന നിരാഹാര സമരം ഒത്തു തീര്‍പ്പാക്കുന്നതിന് നഗരസഭ തയാറാവുന്നില്ലെന്നാരോപിച്ചാണ് ഇടതു പക്ഷം കൗണ്‍സില്‍ ഹാളില്‍ നിരാഹാരം തുടങ്ങിയത്. വൈകിട്ട് ........... ഓടെ ബെനഡിക്റ്റിനെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. നഗരവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്ന കൗണ്‍സില്‍ ഹാള്‍ സമരവേദിയാക്കിയതിനെത് ന്യായീകരിക്കാനാവാത്തതാണെന്ന് മേയര്‍ പ്രതികരിച്ചു. 
18ന് സ്മാര്‍ട് സിറ്റി പദ്ധതി ചര്‍ച്ചചെയ്യുന്നതിനായി കൗണ്‍സില്‍ യോഗം വിളിച്ചിരുന്നെങ്കിലും ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വിഷയം പരിഹരിക്കാതെ യോഗവുമായി സഹകരിക്കില്ലെന്ന് ആരോപിച്് പ്രതിപക്ഷം മേയറെ 10 മണിക്കൂറിലേറെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് രാത്രി 9.30ഓടെ സിറ്റി പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് മേയറെയും ഭരണ പക്ഷ കൗണ്‍സിലര്‍മാരെയും മോചിപ്പിച്ചത്. 
ഉപരോധത്തെ തുടര്‍ന്ന് 18ന് അവതരിപ്പിക്കാനാവാതിരുന്ന സ്മാര്‍ട്‌സിറ്റി പദ്ധതി റിപ്പോര്‍ട്ടാണ് ഇന്നലെ അംഗീകരിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ 74 വാര്‍ഡുകളിലും വാര്‍ഡ് സഭകള്‍ ഉടന്‍ ചേരുമെന്ന് മേയര്‍ അറിയിച്ചു.


കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്‌സിറ്റിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗം രാഷ്ട്രീയ നാടകങ്ങളുടെ വേദിയായി. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍ ബെനഡിക്റ്റ്് ഫെര്‍ണാണ്ടസ് കൗണ്‍സില്‍ ഹാളില്‍ നിരാഹാരം ആരംഭിച്ചതോടെയാണ് കൊച്ചി നഗരസഭ ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായത്. കൗണ്‍സില്‍ യോഗത്തോട് പൂര്‍ണമായി സഹകരിച്ച പ്രതിപക്ഷം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവസാന നിമിഷം തന്ത്രം മാറ്റുകയായരുന്നു. 
18നാണ് സ്മാര്‍ട്‌സിറ്റി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗം വിളിച്ചിരുന്നത്. എന്നാല്‍ യോഗ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പേ ഫോര്‍ട്ട്‌കൊച്ചി വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ മേയറെയും ഭരണപക്ഷാംഗങ്ങളെയും ഉപരോധിച്ചു. 10 മണിക്കൂറിലേറെയാണ് മേയറും ഭരണ പക്ഷ കൗണ്‍സിലര്‍മാരും ഹാളില്‍ ഉപരോധിക്കപ്പെട്ടത്. തുടര്‍ന്ന് രാത്രി 9.30 ഓടെ സിറ്റി പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൗണ്‍സില്‍ ഹാളില്‍ കയറി പ്രതിപക്ഷാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 1000 കോടി രൂപയുടെ വികസം വരുന്ന സ്മാര്‍ട്‌സിറ്റി പദ്ധതി നഷ്ടപെടുത്തുന്നത് ഉചിതമല്ലെന്നും യോഗം നടത്തുന്നതിന് അനുകൂല സാഹചര്യമൊരുക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ചൊവ്വാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ചിരുന്നുവെങ്കിലും പ്രതിപക്ഷം പങ്കെടുക്കാതിരുന്നതിനാല്‍ നടന്നില്ല. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തില്‍ തീരുമാനമാകാതെ യോഗവുമായി സഹകരിക്കില്ലെന്നായിരുന്നു നിലപാട്. 
എന്നാല്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷം സഹകരണ മനോഭാവത്തോടെയാണ് പ്രതിപക്ഷം പങ്കെടുത്തത്. സ്മാര്‍ട്‌സിറ്റി കണ്‍സള്‍ട്ടന്റ് സുന്ദര്‍രാജന്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയെക്കുറിച്ച് പ്രസന്റേഷന്‍ അവതരിപ്പിച്ചു. തുടര്‍ന്ന്  നടന്ന ചര്‍ച്ചയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചും ക്രിയാത്മകമായ നിര്‍ദേശം നല്‍കിയും പ്രതിപക്ഷാംഗങ്ങള്‍ പങ്കെടുത്തു.
സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉണ്ടെന്നുള്ളതും 250 ഏക്കറില്‍ പദ്ധതി നടപ്പാക്കുയെന്നത് പ്രായോഗികമായ ഒന്നല്ലെന്നും കൗണ്‍സിലര്‍ അഡ്വ. എം. അനില്‍കുമാര്‍ ആരോപിച്ചു. ഇപ്പോള്‍ കേന്ദ്ര പദ്ധതിയെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന മേയര്‍ 600 കോടിയിലേറെ കേന്ദ്രഫണ്ട് പാഴാക്കിയിരുന്നു. രാജീവ് ആവാസ് യോജന ഉള്‍പ്പടെയുള്ള പല പദ്ധതികളും പേരുമാറ്റി നടപ്പാക്കിയപ്പോള്‍ നേരത്തെ ആവിഷ്‌ക്കരിച്ച പലപദ്ധതികളും പാതി വഴിയിലായി. 
സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് ഗൗരവകരമായ ചര്‍ച്ചയായിരുന്നു മേയര്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ നേരത്തെ ആവാമായിരുന്നു. സമരത്തിനിടയിലും മേയര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ പ്രതിപക്ഷം കൗണ്‍സിലുമായി സഹകരിക്കുമായിരുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി എംഒയു ഒപ്പിടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്ന് പറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന ആവശ്യത്തിന് ജനപ്രതിനിധികളിലൂടെ വാര്‍ഡ് സഭകളുടെ അംഗീകാരത്തോടെ നടപ്പാക്കിയാല്‍ പദ്ധതിക്ക് പരിഗണിക്കപ്പെടാന്‍ രണ്ടു മാര്‍ക്ക് കൂടുതല്‍ കിട്ടുന്നതിനാലാണെന്ന് സുന്ദരരാജന്‍ മറുപടി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഫലമായി ഉണ്ടാകാന്‍ പോകുന്ന എസ്പിവിയ്ക്ക് കമ്പനിയുടെ സ്വഭാവമായിരിക്കും ഉണ്ടാകുക. അതിനൊരു സിഇഒ ഉണ്ടാകും. കേന്ദ്രം സിഇഒയിലൂടെയാകും പിന്നീട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നും അനില്‍കുമാര്‍  പറഞ്ഞു. പദ്ധതി മുഴുവനായും മനസിലായിട്ടില്ലെന്ന ആരോപണവും കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി. ഫോര്‍ട്ട് കൊച്ചി ബോട്ടു ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് കൗണ്‍സിലര്‍മാര്‍ നിരാഹാരം നടത്തുമ്പോള്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ച മേയറുടെ നടപടി മനുഷ്യത്വരഹിതമായിപ്പോയയെന്നും  പ്രതിപക്ഷം ആരോപിച്ചു. 
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് സ്മാര്‍ട് സിറ്റി പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് അറിയിക്കുകയും എന്നാല്‍ ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ബെനഡിക്റ്റ് നിരാഹാരം ഇരിക്കുകയാണെന്ന് അറിയിക്കുയായിരുന്നു. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മേയറുടെ ഡയസിനു മുമ്പില്‍ കുത്തിയിരുന്നു. ഇതോടെ കൗണ്‍സില്‍ നടപടികള്‍ അവസാനിച്ചു.  
കൗണ്‍സിലര്‍മാരായ എം.പി. മഹേഷ്‌കുമാര്‍, സോജന്‍ ആന്റണി, സുധ ദീലീപ്, വി.കെ. മിനിമോള്‍, ലിനോജേക്കബ, ടി.കെ. അഷ്‌റഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ