കൊച്ചി
മുണ്ടംവേലി ചിറയ്‌ക്കലിലെ ജിസിഡിഎയുടെ വിവാദം ഉണ്ടാക്കിയ മത്സ്യം വളര്‍ത്തല്‍ കേന്ദ്രം (കേജ് ഫിഷിംഗ്) നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെങ്കിണ്ടെങ്കില്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍.
കണ്ടല്‍ക്കാട് നശിപ്പിച്ചതായി എന്തേങ്കിലും പരാതിയുണ്ടെങ്കില്‍ അതിനു പരിഹാരം ചെയ്യാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിക്കുവേണ്ടി കണ്ടല്‍ക്കാടുകള്‍ വെട്ടിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും നാടിന്റെ വികസനത്തിനായി കൊണ്ടുവന്നിരിക്കുന്ന ഈ പദ്ധതി സുതാര്യമാണെന്നും
എന്‍.വേണുഗോപാല്‍ വ്യക്തമാക്കി. ്.
മനുഷ്യനും മൃഗങ്ങള്‍ക്കും മത്സ്യങ്ങളെയും ബാധിക്കുന്ന കമ്മട്ടി എന്ന ചെടിയാണ് നീക്കം ചെയ്‌തിട്ടുള്ളത്.അതിന്റെ കറവീണാല്‍ കണ്ണുപൊട്ടും.എന്നിട്ടും കമ്മട്ടി അവിടെ നിലനിര്‍ത്തിക്കൊണ്ടാണ് പണികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മരട്, കു്‌മ്പളങ്ങി എന്നിവടങ്ങളില്‍ നി്‌ന്നും പരിസ്ഥിതി പ്രവര്‍ത്തര്‍ എന്ന പേരില്‍ എത്തിയവരാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വലിയ ഒരു ടൂറിസം പദ്ധിതിയായി വളര്‍ത്തിയെടുക്കുന്ന ഈ പദ്ധതിക്കു പരിസരവാസികളുടെ മുഴുവനും പിണയുണ്ടെന്നും സിഎംഎഫ്‌ആര്‍ഐയുടേയും സോഷ്യല്‍ ഫോറസ്‌ട്രിയുടേയും ഉദ്യോഗസ്ഥര്‍ ഇതിനകം രണ്ടുതവണ പരിശോധന നത്തി പൂര്‍ണ സംതൃപ്‌തി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പുതിയ കണ്ടല്‍ വെച്ചുപിടിപ്പിക്കുന്നതിനു സാമൂഹ്യ വനംവകുപ്പ് നേതൃത്വം നല്‍കും.
ജിസിഡിഎയുടെ നേതൃത്വത്തിലുള്ള കേജ് മത്സ്യകൃഷിയ്‌ക്കു നിലം ഒരുക്കല്‍ തകൃതിയായി നടക്കുകയാണ്. നിലവിലുള്ള ചെളിമാറ്റി മൂന്നു മീറ്റര്‍ താഴ്‌ചയിലാണ്
മത്സ്യവളര്‍ത്തലിനു ഒരുക്കുന്നത്. ഇപ്പോള്‍ ഡ്രെഡ്‌ജര്‍ ഉപയോഗിച്ചു ചെളിനീക്കം ചെയ്‌്‌തു വരുകയാണ്
ചെളി മുഴുവനായി നീക്കം ചെയ്‌തു കഴിഞ്ഞാല്‍ മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ വളര്‍ത്തും. ഇതിനകം തമിഴ്‌നാട്ടിലെ കാരയ്‌ക്കലില്‍ നിന്നും 35,000ത്തോളം മത്സ്യകുഞ്ഞുങ്ങളെ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അന്ധകാര നാഴിയിലുള്ള മത്സ്യവളര്‍ത്തല്‍ കേന്ദ്രത്തില്‍ വളരുന്ന ഈ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ച്ച എത്തിയശേഷം ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കും. കാളാഞ്ചി മീനാണ് വളര്‍ത്തുന്നത്. ഇതിനകം 20 സെന്റീമീറ്റര്‍ വളര്‍ന്നിട്ടുണ്ട്. 50 സെന്റീമീറ്റര്‍ വളര്‍ച്ച എത്തുന്നതോടെ ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കും.
കേജുകളിലായിട്ടാണ് മത്സ്യങ്ങളെ വളര്‍ത്തുന്ത്. ഒരു കേജിനു ആറ്‌് മീറ്റര്‍ നീളവും ആറ് വീതിയും ഉണ്ടാകും.ഇത്തരം 30 കേജുകള്‍ ഉണ്ടാകും. മത്സ്യങ്ങളുടെ തീറ്റ ചൈനയില്‍ നിന്നാണ് ഇറക്കമതി ചെയ്യുക. 20 ടണ്‍ഓളം മത്സ്യ തീറ്റ ഇറക്കുമതി ചെയ്യും.അതേപോലെ ജലത്തില്‍ ഓക്‌സിജന്റെ അളവ് നിലനിര്‍ത്താന്‍ 30ഓളം എയര്‍ ഇന്‍ജെക്ടറും കേജില്‍ സ്ഥാപിക്കും. 35,000 ത്തോളം മത്സ്യകുഞുങ്ങളെ വാങ്ങിയതിനു 15 ലക്ഷം രൂപ നല്‍കി.
ഏഴ് മാസം കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാക്കുമെന്നു പ്രതീക്ഷ.ഒരു തവണ 35 ടണ്‍ മത്സ്യം ഉല്‍പ്പാദിപ്പിക്കാനാകും. . സംസ്ഥാന സര്‍കാര്‍ ഇതിനവേണ്ടി ആറു കോടി രൂപയാണ് ജിസിഡിഎയ്‌ക്കു നല്‍കുന്നത്.
ഇതിനു ചുറ്റും നാലു മീറ്റര്‍ വീതിയില്‍ വാക്ക് വേ തയ്യാറാക്കുന്നുണ്ട്. കോണ്‍ക്രീറ്റ് ഒഴിവാക്കി ഈ ഫുട്‌പാത്ത് നിര്‍മ്മിക്കുന്നതിനു മുളയും കണ്ടലും വെച്ചുപിടിപ്പിച്ചിട്ടാണ് ഈ വാക്ക് വേ നിര്‍മ്മിക്കുക. പദ്ധതി പ്രദേശത്തിനുള്ളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കണ്ടല്‍ക്കാട് ഐലന്റ് ആയി തിരിച്ചുകൊണ്ട് അതിനകത്തു ആളുകള്‍ക്കു കയറിവരുവാനും ഇരിക്കാനുമുള്ള സൗകര്യങ്ങള്‍ ചെയ്യും. ഏതെങ്കിലും ഭാഗത്ത് മറ്റേതെങ്കിലും മരങ്ങള്‍ പോയാലും കണ്ടല്‍ വെച്ചുപടിപ്പിക്കാനാണ് ജിസിഡിയുടെ ശ്രമം.
അഞ്ച് ഏക്കറിലാണ് ജിസിഡിഎയുടെ മീന്‍ വളര്‍ത്തല്‍ കേന്ദ്രം നിര്‍മ്മിക്കുന്നത്. ഇതില്‍ 40സെന്റ് സ്ഥലം കരഭൂമിയായിരുന്നു. ഇവിടെ പാര്‍ക്ക്‌് ,കുടുംബശ്രീയുടെ നേതൃത്വത്തില്‍ മത്സ്യ ഭക്ഷ്യവിഭവങ്ങളുടെ വില്‍പ്പന കേന്ദ്രം എന്നിവയും നിര്‍മ്മിക്കും. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.
ഇതേക്കുറിച്ച് തെറ്റിദ്ധാരണ പുലര്‍ത്തുന്ന ചില സന്ദേശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഈ പദ്ധതിയെ നാട്ടുകാര്‍ക്ക് പ്രയോജനമില്ലാതയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജിസിഡിഎ ചെയര്‍മാന്‍ ആരോപിച്ചു.
ഈ പദ്ധതി പ്രദേശത്തിനു സമീപം സിബിഎസ്‌ഇയുടെ ഒരു ട്രെയ്‌നിങ്ങ് സെന്ററിന്റെ പണി ഉടന്‍ ആരംഭിക്കും.
മുണ്ടംവേലിയില്‍ ജിസിഡിഎയുടെ സ്വന്തമായി ഉണ്ടായിരുന്ന ഭൂമി ഇതിനകം നേവി,കോസ്‌റ്റ് ഗാര്‍ഡ് എന്നിവയ്‌ക്കു നല്‍കി. ബാക്കിയുള്ളതില്‍ 10ഏക്കര്‍ കൃഷിവകുപ്പ് ആവശ്യപ്പെട്ടിട്ടണ്ടെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ