2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച


ഇക്ക മാത്രം എന്നെ തൊട്ടാല്‍ മതിയെന്ന്‌ ആ യുവതി പറഞ്ഞിട്ടില്ല: മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു;
പുഴയില്‍ വീണ യുവതിയെ രക്ഷിച്ച പട്ടാളക്കാരന്‍ രാഹുല്‍

കൊച്ചി: തൊടുപുഴ തൊമ്മന്‍കൂഞ്ഞില്‍ പുഴയില്‍ വീണ യുവതിയെ ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന്‌ വാശിപിടിച്ചെന്നത്‌ കെട്ടുകഥയാണെന്ന്‌ യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുല്‍. മാധ്യമങ്ങളൊന്നും ഒരിക്കല്‍ പോലും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമുഹിക മാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാധ്യമം ദിനപത്രത്തോട്‌ ആണ്‌ വ്യക്തമാക്കിയത്‌. ഒരാള്‍ മരിച്ചുകിടക്കുന്നത്‌ കണ്ടാല്‍ തിരിഞ്ഞുനോക്കാന്‍ ഇനി ഞാനൊന്ന്‌ മടിക്കും. സത്യം അന്വേഷിക്കാതെയാണ്‌ ആരോ ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.
സത്യം അന്വേഷിക്കാതെ സാമൂഹിക മാധ്യമങ്ങളും ചില ദിനപത്രങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളും പടച്ചുവിട്ട കഥകള്‍ക്ക്‌ മുന്നില്‍ മനസ്സ്‌ മടുത്ത രാഹുല്‍ എന്ന പട്ടാളക്കാരന്റെ വാക്കുകളാണിത്‌. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാതെ ആരുടെയോ കുബുദ്ധിയില്‍ മെനഞ്ഞ കഥ സാമൂഹിക മാധ്യമങ്ങളടക്കം കണ്ണടച്ചു പ്രചരിപ്പിച്ചപ്പോള്‍ എന്താണ്‌ യാഥാര്‍ഥ്യമെന്ന്‌ അന്വേഷിക്കാന്‍ ആരും ഇനിയും തയാറായിട്ടില്ല.
തൊടുപുഴക്കടുത്ത്‌ തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍നിന്ന്‌ തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്കു ചാടി നീന്തിയത്തെിയ രാഹുലിനോട്‌ ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന്‌ അലറിയെന്നും മരണത്തെ മുഖാമുഖം കണ്ട ഇവരെ ഒടുവില്‍ രാഹുല്‍ ബലമായി രക്ഷപ്പെടുത്തിയെന്നുമാണ്‌ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌. പട്ടാളക്കാരനെ അഭിനന്ദിച്ചും യുവതിയെ പരിഹസിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളും ട്രോളുകളും നിറയുമ്‌ബോള്‍ സംഭവിച്ചത്‌ ഇതൊന്നുമല്ലെന്ന്‌ യുവതിയും ഭര്‍ത്താവും രാഹുലും പറയുന്നു.
അവധി കഴിഞ്ഞ്‌ തിങ്കളാഴ്‌ച മടങ്ങിയ രാഹുല്‍ പറയുന്നതിങ്ങനെ: കഴിഞ്ഞ ശനിയാഴ്‌ച രാത്രി തൊടുപുഴയില്‍നിന്ന്‌ സ്വദേശമായ തൊമ്മന്‍കുത്തിലേക്ക്‌ പോകുകയായിരുന്നു. തൊമ്മന്‍കുത്ത്‌ പാലത്തിനടുത്തത്തെിയപ്പോള്‍ നെറ്റിയില്‍ മുറിവുമായി മറിഞ്ഞ ബൈക്കിന്‌ മുന്നില്‍ യാത്രക്കാരന്‍ നില്‍ക്കുന്നു. പുഴയില്‍നിന്ന്‌ ശബ്ദം കേട്ടപ്പോള്‍ കുട്ടികളാരെങ്കിലും വീണിട്ടുണ്ടാകുമെന്ന്‌ കരുതി. പിന്നീട്‌ ഒന്നും ആലോചിച്ചില്ല. പുഴയിലേക്ക്‌ എടുത്തുചാടി. ഇതിനിടെ പിറ്റേദിവസം ജോലിസ്ഥലത്തേക്ക്‌ മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റും പോക്കറ്റിലുണ്ടായിരുന്ന പണവും വില കൂടിയ മൊബൈലും നഷ്ടമായി. തന്റെ മുട്ടിനു മുകളിലേ വെള്ളമുണ്ടായിരുന്നുള്ളൂ. ശക്തമായ ഒഴുക്കില്ല. നീന്തേണ്ട ആവശ്യമില്ല. നടന്ന്‌ യുവതിയുടെ അടുത്തത്തെുമ്‌ബോഴേക്കും അവര്‍ താനേ പിടിച്ച്‌ എഴുന്നേറ്റിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചു. എന്റെ കൂടെ കരയിലേക്കു നടന്നത്തെിയപ്പോള്‍ അവരുടെ ഭര്‍ത്താവും അവിടേക്ക്‌ ഇറങ്ങിവന്നു.
'ഇനി ഇക്ക സഹായിച്ചോളും' എന്ന്‌ യുവതി പറഞ്ഞു. എനിക്ക്‌ അവരെ സാഹസികമായി രക്ഷിക്കേണ്ടി വരികയോ അവര്‍ എന്നോട്‌ തൊടരുതെന്നു പറയുകയോ ചെയ്‌തിട്ടില്ല. ടിക്കറ്റ്‌ നഷ്ടപ്പെട്ടതിനാല്‍ യാത്ര ഒരു ദിവസം മാറ്റിവെക്കേണ്ടിവന്നു. ഇത്രയുമാണുണ്ടായത്‌. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളൊന്നും എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ല രാഹുല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതത്രയും പച്ചക്കള്ളമാണെന്ന്‌ യുവതിയും ഭര്‍ത്താവും പറയുന്നു. അല്‍പസമയം പുല്‍പടര്‍പ്പില്‍ പിടിച്ചുകിടന്ന ശേഷം അധികം ആഴമോ ഒഴുക്കോ ഇല്ലാത്ത പുഴയില്‍നിന്ന്‌ താനേ കരയിലേക്ക്‌ കയറുകയായിരുന്നു. ഈ സമയത്താണ്‌ നാട്ടുകാര്‍ സ്ഥലത്തത്തെിയത്‌. ഇതിനിടെ തന്റെ അവശത കണ്ട്‌ ഒരാള്‍ എടുക്കണോ എന്ന്‌ ചോദിച്ചു. വേണ്ട ഇക്ക കൈയില്‍ പിടിച്ചോളുമെന്ന്‌ പറഞ്ഞു. മറ്റ്‌ പ്രചാരണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്‌ അവര്‍ വ്യക്തമാക്കി

കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിങ്‌ കേസ്‌ പൊലീസ്‌ കെട്ടിച്ചമച്ചത്‌



കൊച്ചി : കൊച്ചി സ്വദേശിയായ നടി സോന മരിയയെ ഉപയോഗിച്ച്‌ സിനിമാ നിര്‍മ്മാതാവും നടനുമായ കെ പി അംജിത്ത്‌ ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ നടത്തിയെന്ന കേസ്‌ കെട്ടിച്ചമച്ചതാണെന്ന െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ ശരിവച്ച ഹൈക്കോടതി അംജിത്തിനെ കുറ്റവിമുക്തനാക്കി. തനിക്കെതിരെ പൊലീസ്‌ കള്ളക്കേസെടുക്കുകയായിരുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ അംജിത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അന്വേഷണം ഇഴച്ചിട്ട കേസില്‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം ഊര്‍ജിതമാക്കുകയും പൊലീസ്‌ കള്ളക്കേസെടുക്കുകയായിരുന്നു എന്ന്‌ കണ്ടെത്തുകയുമായിരുന്നു. പിണറായി അധികാരമേറ്റതിന്‌ പിറ്റേന്നാണ്‌ അംജിത്‌ പരാതി നല്‍കിയത്‌. െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പരിഗണിച്ച ജസ്റ്റിസ്‌ രാജ വിജയരാഘവനാണ്‌ കഴിഞ്ഞദിവസം വിധി പ്രസ്‌താവിച്ചത്‌.

ഇതിനു പിന്നാലെ, അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ ഒരു സിനിമാ നിര്‍മ്മാതാവും സംവിധായകനും അവരുടെ സിനിമാരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലും നടിയെ ഹോട്ടല്‍ മുറിയില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മറ്റൊരു നിര്‍മ്മാതാവിനെതിരെയും പൊലീസ്‌ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ കഴിഞ്ഞവര്‍ഷം മാദ്ധ്യമങ്ങളില്‍ ദിവസങ്ങളോളം നിറഞ്ഞുനിന്ന ബ്ലൂ ബ്ലാക്ക്‌ മെയിലിങ്‌ കേസ്‌ മറ്റുചിലരെ രക്ഷിക്കാന്‍ വേണ്ടി പൊലീസിന്റെ തിരക്കഥയ്‌ക്കനുസരിച്ച്‌ ഉണ്ടായതാണെന്ന്‌ വ്യക്തമാകുകയാണ്‌.
കൊച്ചി സ്വദേശിയായ നടി സോന മരിയയും അംജിത്തും ചേര്‍ന്ന്‌ ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മര്‍ദ്ദിച്ച്‌ അവശരാക്കുകയും ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ മരട്‌ പൊലീസ്‌ കഴിഞ്ഞവര്‍ഷം സെപ്‌റ്റംബറില്‍ രജിസ്റ്റര്‍ചെയ്‌ത കേസ്‌ കെട്ടിച്ചമച്ചതാണെന്നും പൊലീസ്‌ അംജിത്തിനെതിരെ കള്ളക്കേസ്‌ എടുക്കുകയായിരുന്നുവെന്നും ആണ്‌ െ്രെകംബ്രാഞ്ച്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇത്തരത്തില്‍ തന്നെയും നടിയെയും അപമാനിക്കാനും കള്ളക്കേസെടുത്ത്‌ അത്‌ മാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാക്കാനും ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അംജിത്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌.
മൂവാറ്റുപുഴ എസിപി ആയ ബിജോയ്‌ അലക്‌സാണ്ടര്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെ തന്നെ മനപ്പൂര്‍വം പ്രതിയാക്കിയെന്നായിരുന്നു അംജിതിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്‌. എസിപിയും മരട്‌ എസ്‌ഐ ആയിരുന്ന സന്തോഷ്‌ കുമാര്‍, കോണ്‍സ്റ്റബിള്‍ വിനോദ്‌ എന്നിവരാണ്‌ തന്നെ കുടുക്കുന്നതിന്‌ ശ്രമിച്ചതെന്നും ഈ ഉദ്യോഗസ്ഥരെല്ലാം ക്രിമിനില്‍ പശ്ചാത്തലമുള്ളവരാണെന്നും അംജിത്‌ ചൂണ്ടിക്കാട്ടിയിരുന്നു. വാദിയെ പ്രതിയാക്കുന്ന നടപടിയാണ്‌ തനിക്കെതിരെ ഉണ്ടായത്‌. താന്‍ നിരപരാധിയാണെന്ന്‌ ബോധ്യമുണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ തനിക്കെതിരെയുള്ള െ്രെകംബ്രാഞ്ച്‌ അന്വേഷണം വൈകിപ്പിക്കുകയാണെന്നും അംജിത്‌ പറഞ്ഞിരുന്നു. മുന്മന്ത്രി ബാബുവിന്റെ പിന്തുണയോടെ നാലുവര്‍ഷം തുടര്‍ച്ചയായി തൃക്കാക്കര എസിപി ആയിരുന്ന ബിജോയ്‌ അല്‌സാണ്ടര്‍ മനപ്പൂര്‍വം കേസ്‌ വൈകിപ്പിക്കുകയാണെന്നും അംജത്‌ പിണറായിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം നടന്നതോടെയാണ്‌ അംജിതിനെതിരെയും നടി സോനയ്‌ക്കെതിരെയും കള്ളക്കേസെടുക്കുകയായിരുന്നു പൊലീസെന്ന്‌ വ്യക്തമായത്‌. കോടതിയും ഈ അന്വേഷണ റിപ്പോര്‍ട്ട്‌ ശരിവച്ച പശ്ചാത്തലത്തില്‍ അംജിത്തിന്റെ പരാതിയില്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ്‌ സൂചനകള്‍. നടിയെ ഹോട്ടല്‍മുറിയില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച തന്നെ പിന്നീട്‌ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന്‌ അംജിത്‌ മറുനാടനോട്‌ പറഞ്ഞു.
്‌അംജിത്‌ പറയുന്നത്‌ ഇങ്ങനെ: സോന മരിയയും ഞാനും സുഹൃത്തുക്കളാണ്‌. ഒരു സിനിമയുടെ സെറ്റില്‍വച്ച്‌ അവര്‍ക്ക്‌ എന്നെ ഒരു സുഹൃത്താണ്‌ പരിചയപ്പെടുത്തുന്നത്‌. അംജിത്‌ ഭായിയെന്നാണ്‌ ഞാന്‍ അറിയപ്പെടുന്നതെന്നും ഒരു ദാദയാണെന്നും മറ്റും പറഞ്ഞാണ്‌ പരിചയപ്പെടുത്തിയത്‌. ഇവരെ ഒരു സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ്‌ പ്രൊഡ്യൂസറായി നടിച്ച്‌ ഒരാള്‍ ചെന്നൈയില്‍ വരാന്‍ പറഞ്ഞിരുന്നു. ചെന്നൈയില്‍ നടിക്കും അമ്മയ്‌ക്കും താമസിക്കാന്‍ ഫ്‌ലാറ്റ്‌ ഏര്‍പ്പാടാക്കി.
സിനിമതുടങ്ങാന്‍ വൈകുമെന്ന്‌ പറഞ്ഞ്‌ കുറച്ചുനാള്‍ താമസിപ്പിച്ചു. ഇതിനിടയില്‍ ഒരുദിവസം നടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതോടെ ഇവര്‍ രക്ഷപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങി. ഇയാളെ പിന്നീടൊരുനാള്‍ കൊച്ചിയിലെ ഒരു ഫ്‌ളാറ്റിന്റെ പരിസരത്തുവച്ച്‌ കണ്ടപ്പോള്‍ സോന എനിക്ക്‌ ഫോണ്‍ ചെയ്‌തു. സ്ഥലത്തെത്തിയ ഞാന്‍ ഇയാളെ പിടികൂടി മരട്‌ പൊലീസില്‍ ഏല്‍പിച്ചു. പക്ഷേ ഇയാളെ വെറുതെവിട്ട പൊലീസ്‌ പിന്നീട്‌ എന്നെ അറസ്റ്റുചെയ്യുകയും എന്റെയും സോനയുടെയും പേരുകള്‍ ചേര്‍ത്ത്‌ കള്ളക്കഥ ചമയ്‌ക്കുകയുമായിരുന്നു. യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്താനും ഞ്‌ങ്ങളെ കുടുക്കാനും ശ്രമിച്ച പൊലീസ്‌ ഉദ്യോഗസ്ഥരുടെ പേരാണ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ പറഞ്ഞത്‌.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിക്കും ചെന്നിത്തലയ്‌ക്കുമെല്ലാം പരാതി നല്‍കി. തുടര്‍ന്ന്‌ െ്രെകംബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കെ ബാബു ഇടപെട്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ തടസ്സപ്പെടുത്തുകയും െ്രെകംബ്രാഞ്ച്‌ അന്വേഷണത്തെ തണുപ്പിക്കുകയുമായിരുന്നു. അംജിത്‌ ആരോപിക്കുന്നു.
ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ െ്രെകംബ്രാഞ്ച്‌ എസ്‌പി അലക്‌സ്‌ ജോണ്‍ റിപ്പോര്‍ട്ട്‌ നല്‍കുകയും അംജിതിനെതിരെ മരട്‌ പൊലീസ്‌ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരുമുള്ള കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കോടതിയെ അറിയിക്കുകയുമായിരുന്നു. ഇതാണ്‌ ഇപ്പോള്‍ ഹൈക്കോടതിയും അംഗീകരിച്ചത്‌. ഏതായാലും ഇതിനു പിന്നാലെ നടിയുടെ പരാതിയിലും പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കുന്ന സാഹചര്യത്തില്‍ അവരുടെ വീഡിയോ യുട്യൂബിലിട്ട്‌ അപമാനിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും നടിയെ ചെന്നൈയില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടായേക്കുമെന്നാണ്‌ സൂചനകള്‍.

ടി വി എസ്‌ സ്‌കൂട്ടി സെസ്റ്റില്‍ ഹിമാലയം കീഴടക്കാന്‍ പത്തംഗ വനിതാ ടീം




കൊച്ചി: ടി വി എസ്‌ സ്‌കൂട്ടി സെസ്റ്റില്‍ പത്തംഗ വനിതാ ടീം ഹിമാലയന്‍ മലനിരകള്‍ കീഴടക്കാന്‍ തയ്യാറെടുക്കുന്നു. ഹിമാലയന്‍ ഹൈസ്‌ സീസണ്‍ 2-ല്‍ 21 വയസ്സു മുതല്‍ 50 വയസ്സുവരെ പ്രായമുള്ള വനിതകള്‍ ഉള്‍പ്പെടും.
ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡായ ഖാര്‍ദൂങ്‌-ലാ വരെ സംഘം പര്യടനം നടത്തും. 2015ലെ സീസണ്‍ 1-ല്‍ ടി വി എസ്‌ സ്‌കൂട്ടി സെസ്റ്റ്‌ 110-ല്‍ കാര്‍ദൂങ്‌-ലാ യില്‍ എത്തി ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ സ്ഥാനംപിടിച്ച ലക്‌നൗ സ്വദേശിനി അനം ഹാഷിം ടീമിനെ നയിക്കും. 
ജൂണ്‍ മാസത്തില്‍ നടന്ന സെലക്ഷന്‌ വനിതകളില്‍ നിന്ന്‌ വന്‍ പ്രതികരണമാണ്‌ ലഭിച്ചത്‌. അന്വേഷണങ്ങള്‍ മാത്രം 5000-ലേറെ വരും 29 സംസ്ഥാനങ്ങളില്‍ നിന്ന്‌ 2000 പേരാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇവരില്‍ നിന്നാണ്‌ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്‌. മത്സരാര്‍ത്ഥികളുടെ സൈക്കോഗ്രാഫിക്‌സ്‌, ശാരീരികക്ഷമത, മാനസിക കരുത്ത്‌ എന്നിവ പരിശോധിച്ചാണ്‌ ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്‌. ഒപ്പം റൈഡിങ്‌ ശേഷിയും വിലയിരുത്തപ്പെട്ടു.
ടി വി എസ്‌ സ്‌കൂട്ടി സെസ്റ്റില്‍ 110-ല്‍ തനിച്ച്‌ ഖാര്‍ദൂങ്‌-ലാ താണ്ടിയ അനം ഹാഷിം വനിതകളുടെ ആവേശമാണെന്ന്‌ ടി വി എസ്‌ മോട്ടോര്‍ കമ്പനി വൈസ്‌ പ്രസിഡന്റ്‌ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.
വിവാഹ ഫോട്ടോഗ്രാഫര്‍ മേഖ ചക്രബര്‍ത്തി 25 ബിലാസ്‌പുര്‍, ബി ആര്‍ക്‌ വിദ്യാര്‍ത്ഥി റോഷ്‌ണി സോംകു വാര്‍ 22 നാഗ്‌പുര്‍, എഴുത്തുകാരിയായ എബറോന ദൊറോത്തി 24 ചെന്നൈ, ട്രാന്‍സ്‌പോര്‍ട്ട്‌ സൂപ്പര്‍വൈസര്‍ അന്ധാര പാല്‍ 26 ബാംഗ്‌ളൂര്‍, ഡിജിറ്റല്‍ അനലിറ്റിക്കല്‍ കണ്‍സല്‍ട്ടന്റ്‌ സുര്‍ബി തിവാരി 28 ബാംഗ്ലൂര്‍, ബി എസ്‌ സി വിദ്യാര്‍ത്ഥി കെ ആര്‍ മിസ്‌ട്രി 22 മുംബൈ, എല്‍ എല്‍ ബി വിദ്യാര്‍ത്ഥി ഗരിമ കപൂര്‍ 23 ലക്‌നൗ, സംരംഭകയായ പല്ലവി ഫജ്‌ദോര്‍ 37 ഡെല്‍ഹി, വ്യവസായിയായ തൃപ്‌തി സര്‍വാര്‍ക്കര്‍ 50 മുംബൈ, എന്‍ജിനീയറായ ശ്രുതി നായിഡു 28 ബാംഗ്ലൂര്‍ എന്നിവരാണ്‌ പത്തംഗ വനിതാ ടീമംഗങ്ങള്‍.

'ഫ്രീഡം ഫ്രം ഫിയര്‍' ഇന്നുമുതല്‍


ബലാത്സംഗ ഇരകള്‍ക്ക്‌ സാന്ത്വനം: മഞ്‌ജു വാര്യര്‍ അവതരിപ്പിക്കുന്ന ബോധവല്‍കരണ ഹ്രസ്വചിത്രം 'ഫ്രീഡം ഫ്രം ഫിയര്‍' ഇന്നുമുതല്‍ (ആഗസ്റ്റ്‌ 12) യൂട്യൂബില്‍

� ബോധിനിക്ക്‌ വേണ്ടി പ്രശസ്‌ത സംവിധായകന്‍ ശ്യാമപ്രസാദ്‌ ഒരുക്കുന്ന മൂന്നാമത്തെ സാമൂഹ്യപ്രസക്തിയുള്ള ഹ്രസ്വചിത്രമാണ്‌ 'ഫ്രീഡം ഫ്രം ഫിയര്‍'. 


� ബോധിനിക്കായി ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത്‌ നേരത്തെ പുറത്തിറങ്ങിയ 'ഓണ്‍ലൈന്‍ പ്രിഡേറ്റേഴ്‌സ്‌' എന്ന ഹ്രസ്വചിത്രം ഓണ്‍ലൈന്‍ നവമാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക്‌ നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നതാണ്‌. നടി പാര്‍വതിയാണ്‌ ചിത്രത്തില്‍ സമൂഹത്തിനുള്ള സന്ദേശം നല്‍കുന്നത്‌. ഈ ചിത്രം യൂട്യൂബില്‍ വന്‍ ഹിറ്റാണ്‌. ഇതുവരെ 24 ലക്ഷത്തോളം പേര്‍ ചിത്രം കണ്ടിട്ടുണ്ട്‌. 


കൊച്ചി: ബലാത്സംഗത്തിനിരയാകുന്നവര്‍ക്ക്‌ അതിന്റെ ആഘാതത്തില്‍ നിന്നും പുറത്തുവരാനും സാധാരണ ജീവിതം നയിക്കാനും സഹായിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ സമൂഹത്തെ ബോധവല്‍കരിക്കാന്‍ ലക്ഷ്യമിട്ട്‌ ബോധിനി മെട്രോപോളിസ്‌ ചാരിറ്റബ്‌ള്‍ ട്രസ്‌റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോധിനി എന്ന സന്നദ്ധസംഘടന നിര്‍മിച്ച 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന ഹ്രസ്വചിത്രം ഇന്ന്‌ (ആഗസ്റ്റ്‌ 12) യൂട്യൂബില്‍ റിലീസ്‌ ചെയ്യുന്നു. ചിത്രത്തില്‍ സമൂഹത്തിനുള്ള സന്ദേശവുമായെത്തുന്നത്‌ മഞ്‌ജു വാര്യറാണ്‌. ബോധിനിക്ക്‌ വേണ്ടി പ്രശസ്‌ത സംവിധായകന്‍ ശ്യാമപ്രസാദ്‌ ഒരുക്കുന്ന മൂന്നാമത്തെ സാമൂഹ്യപ്രസക്തിയുള്ള ഹ്രസ്വചിത്രമാണ്‌ 'ഫ്രീഡം ഫ്രം ഫിയര്‍'. 

വിദ്യാര്‍ഥിയായിരിക്കെ പീഡനത്തിനിരയാവേണ്ടി വന്ന അജിതയെന്ന ബാങ്ക്‌ ജീവനക്കാരി ജീവിതത്തില്‍ പിന്നീട്‌ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതില്‍ നിന്നും കരകയറാന്‍ അവര്‍ ജോലി ചെയ്യുന്ന ബാങ്കിലെ മാനേജര്‍ അവരെ എങ്ങനെ സഹായിക്കുന്നുവെന്നതാണ്‌ 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന ചിത്രത്തിന്റെ പ്രമേയം. ബലാത്സംഗത്തിനും പീഡനത്തിനും ഇരയാകേണ്ടി വരുന്നവര്‍ അതേക്കുറിച്ച്‌ പുറത്ത്‌ പറയാന്‍ മടിക്കുകയും അതിന്റെ ആഘാതത്തില്‍ ജീവിതകാലം മുഴുവന്‍ ഭയപാടോടെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്‌ ഇരകളെ തുടര്‍ന്നും ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ വേട്ടക്കാര്‍ക്ക്‌ പ്രചോദനമാകുന്നുവെന്നും ബോധിനിയുടെ പ്രവര്‍ത്തകര്‍ പറയുന്നു. യൂട്യൂബില്‍ ബോധിനി ഫിലിംസ്‌/ ബോധിനി കൊച്ചി എന്നിവയുടെ പേജില്‍ ലഭ്യമാകുന്ന ഹ്രസ്വചിത്രം ഇരകളോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ മാറ്റമുണ്ടാക്കാന്‍ സഹായകമാകുമെന്നും അവര്‍ പറഞ്ഞു.


ബോധിനിക്കായി ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത്‌ നേരത്തെ പുറത്തിറങ്ങിയ 'ഓണ്‍ലൈന്‍ പ്രിഡേറ്റേഴ്‌സ്‌' എന്ന ഹ്രസ്വചിത്രം ഓണ്‍ലൈന്‍ നവമാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക്‌ നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നതാണ്‌. നടി പാര്‍വതിയാണ്‌ ചിത്രത്തില്‍ സമൂഹത്തിനുള്ള സന്ദേശം നല്‍കുന്നത്‌. ഈ ചിത്രം യൂട്യൂബില്‍ വന്‍ ഹിറ്റാണ്‌. ഇതുവരെ 24 ലക്ഷത്തോളം പേര്‍ ചിത്രം കണ്ടിട്ടുണ്ട്‌. വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ലഹരിമരുന്നുപയോഗത്തിനെതിരായ ബോധവല്‍കരണവുമായി പുറത്തിറങ്ങിയ 'റോഡ്‌ ട്രിപ്‌ ടു ഹെല്‍' എന്ന ഹ്രസ്വചിത്രമാണ്‌ രണ്ടാമത്തെ ചിത്രം. പൃഥ്വിരാജാണ്‌ ഈ ചിത്രത്തില്‍ സന്ദേശവും വിവരണവും നല്‍കുന്നത്‌. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, സൈബറിടങ്ങളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ്‌ ബോധിനി.

ആസ്‌റ്റര്‍ മെഡ്‌സിറ്റി അവയവദാന ദിനത്തില്‍ 'ഗിഫ്‌റ്റ്‌ എ ലൈഫ്‌' സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നു


കൊച്ചി: ഓഗസ്‌റ്റ്‌ 13-ന്‌ അവയവദാന ദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി അവയവദാനത്തെക്കുറിച്ച്‌ അവബോധമുണ്ടാക്കുന്നതിന്‌ "ഗിഫ്‌റ്റ്‌ എ ലൈഫ്‌" എന്ന പേരില്‍ കൊച്ചിയില്‍ സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നു.
കടവന്തറ രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍നിന്ന്‌ തുടങ്ങി പത്തുകിലോമീറ്റര്‍ ദൂരമാണ്‌ സൈക്ലോത്തോണ്‍ പിന്നിടുന്നത്‌. സൗത്ത്‌ ഓവര്‍ബ്രിഡ്‌ജ്‌ വഴി എംജി റോഡില്‍ കടന്ന്‌ മറൈന്‍ ഡ്രൈവ്‌ വഴി മേനകയിലൂടെ എംജി റോഡിലെത്തി സൗത്ത്‌ ഓവര്‍ബ്രിഡ്‌ജ്‌ പിന്നിട്ട്‌ സൈക്ലോത്തോണ്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍തന്നെ അവസാനിക്കും.
സൈക്കിളുമായെത്തി ആദ്യം രജിസ്‌റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക്‌ ഗിഫ്‌റ്റ്‌ എ ലൈഫ്‌ സൈക്ലോത്തോണില്‍ പങ്കെടുക്കാം. രാവിലെ 6.30-ന്‌ റിപ്പോര്‍ട്ട്‌ ചെയ്യണം. രാവിലെ ഏഴിനാണ്‌്‌ ഫ്‌ളാഗ്‌ ഓഫ്‌. രജിസ്‌ട്രേഷന്‍ ഫീയോ മറ്റ്‌ ചാര്‍ജുകളോ ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്നവര്‍ക്ക്‌ സൗജന്യമായി ടീഷര്‍ട്ടും ലഘുഭക്ഷണവും ലഭിക്കും.
അവയവദാനത്തെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അവ മാറ്റുന്നതിനും ലക്ഷ്യമിട്ടാണ്‌ സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. അവയവദാനത്തിന്റെ സന്ദേശം കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനായി ഗിഫ്‌ററ്‌ എ ലൈഫ്‌ സൈക്ലോത്തോണില്‍ സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു.

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക്‌ പഠന-പരിശീലന സൗകര്യം ഒരുക്കി ബംഗ്‌്‌ലുരു എഫ്‌.സി


കെ.എഫ്‌.എ വൈസ്‌പ്രസിഡന്റ്‌ കെ.പി.സണ്ണി, ബംഗലുരു എഫ്‌.സി ചീഫ്‌ ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദാര്‍ തംഹാനെ, അക്കാഡമി ഹെഡും ബാംഗലുരു എഫ്‌.സി യൂത്ത്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസറുമായ ജോണ്‍ കില എന്നിവര്‍ ചേര്‍ന്ന്‌ ബംഗ്‌്‌ലുരു എഫ്‌.സി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്യുന്നു.

കൊച്ചി: 
ഐ-ലീഗ്‌ ചാമ്പ്യന്മാരായ ബംഗലുരു എഫ്‌.സി രാജ്യത്തെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്കായി വിപുലമായ പഠന-പരിശീലന സൗകര്യത്തോടെ റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നു. അണ്ടര്‍-16, അണ്ടര്‍ -18 കാറ്റഗറിയിലായിരിക്കും സെലക്ഷന്‍. കേരളത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുവാന്‍ ഈ മാസം 10നു കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും 16നു കൊച്ചി, അംബേദ്‌കര്‍ സ്റ്റേഡിയത്തിലും സെലക്ഷന്‍ ട്രയല്‍ നടത്തും. കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനിലും കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്‌റ്റേഡിയിത്തിലെ കെ.എഫ്‌.എ ഓഫീസിലും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. വാക്കിങ്ങ്‌ രജിസ്‌ട്രേഷനും സൗകര്യം ഒരുക്കിയട്ടുണ്ട്‌. ബംഗലുരുഎഫ്‌.സി. കോം എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ചെയ്യാനാകും.
സെപ്‌തംബര്‍ അവസാനവാരം ബംഗലുരുവില്‍ ആയിരിക്കും അവസാനഘട്ട സെല്‌ക്ഷന്‍.ഓരോ കാറ്റഗറിയിലും 40 പേരെ വീതം തെരഞ്ഞെടുക്കും
അണ്ടര്‍ 8,അണ്ടര്‍ 10,അണ്ടര്‍ 12 കാറ്റഗറിയിലെ കുട്ടികളുടെ സെല്‌ക്ഷന്‍ നേരത്തെ ബംഗലുരുവില്‍ നടന്നതായി ചീഫ്‌ ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദാര്‍ തംഹാനെ പറഞ്ഞു.
കളിക്കളത്തിലെ പൊസിഷനുകളേക്കാള്‍ വിവിധ തലങ്ങളിലെ ടെക്‌നിക്കല്‍ സ്‌കില്ലിനായിരിക്കും അണ്ടര്‍-16നു താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന്‌ ബാംഗലുരു എഫ്‌.സി യൂത്ത്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസറുമായ ജോണ്‍ കില വ്യക്തമാക്കി. 
ഫുട്‌ബോള്‍ പരിശീലനത്തിനോടൊപ്പം വിജയനഗര്‍ ബെല്ലാരിയിലെ ബംഗലുരു എഫ്‌.സിയുടെ ഫുട്‌ബോള്‍ അക്കാദമിയില്‍ പഠനം തുടരുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്‌. കന്നഡ,സിബിഎസ്‌്‌സി,ഓപ്പണ്‍ സിലബസുകളിലായിട്ടായിരിക്കും പഠനം. കേരളത്തിനു പുറമെ ബംഗലുരു, പഞ്ചാബ്‌, ചണ്ഡിഗഡ്‌ ,മിസോറം,ഹൈദരബാദ്‌ എന്നിവടങ്ങളിലും സെലക്ഷന്‍ ട്രയല്‍ നടത്തും. 
കെ.എഫ്‌.എ വൈസ്‌പ്രസിഡന്റ്‌ കെ.പി.സണ്ണി, ബംഗലുരു എഫ്‌.സി ചീഫ്‌ ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദാര്‍ തംഹാനെ, അക്കാഡമി ഹെഡും ബാംഗലുരു എഫ്‌.സി യൂത്ത്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസറുമായ ജോണ്‍ കില, ഹെഡ്‌ ഓഫ്‌ ഓപ്പറേഷന്‍ ശ്രീനിവാസ്‌ മൂര്‍ത്തി എന്നിവര്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്‌്‌തു

.




2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

സംഘടന ഉണ്ടാക്കിയതിന്റെ പേരില്‍ മുത്തൂറ്റില്‍ നടപടി


ഗവണ്മന്റ്‌ പ്ലീഡര്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച കേസ്‌ റദ്ദാക്കാനാവില്ല- ഹൈക്കോടതി




കൊച്ചി
ഗവണ്മന്റ്‌ പ്ലീഡര്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ യുവതിയെ നടുറോഡില്‍ കടന്നുപിടിച്ച കേസ്‌ റദ്ദാക്കാനാവില്ലെന്ന്‌ പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചു.
മൊഴികളില്‍ നിന്ന്‌ കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമായതായും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പോലീസ്‌ ഹൈക്കോടതിയെ ബോധിപ്പിച്ചു. 
കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ്‌ പോലീസ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. യുവതിയെ കടന്നുപിടിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട്‌ 37 പേരുടെ മൊഴി രേഖപ്പെടുത്തിയട്ടുണ്ട്‌. ഈ മൊഴികളില്‍ നിന്നും ധനേഷ്‌ മാത്യു മാഞ്ഞൂരാനെതിരെ കുറ്റം ചെയ്‌തതായുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ്‌ കോടതിയെ അറിയിച്ചു. 
ഇതേതുടര്‍ന്ന്‌ കേസിന്റെ അന്വേഷണ പുരോഗതി അറയിക്കണമെന്ന്‌ ഹൈക്കോടതി സര്‍ക്കാരിനു നിര്‌ദ്ദേശം നല്‍കി. 
ഇതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി എങ്ങനെയാണ്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചതെന്ന കാര്യം അന്വേഷിക്കണമെന്ന്‌ ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ തടയണമെന്നും കോടതിയില്‍ ഇവര്‍ വാദിച്ചു. തുടര്‍ന്നു 10 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാനാാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. .ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചുവെങ്കിലും പോലീസ്‌ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം തീരുമാനം എടുകകാമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. 

യുവതിയെ കടന്നുപിടിച്ച കേസ്‌ സ്‌റ്റേ ചെയ്യണമെന്ന പ്രതിയും സര്‍ക്കാര്‍ പ്ലീഡറുമായ ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. പൊലീസ്‌ കള്ളക്കേസ്‌ ചുമത്തുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ധനേഷ്‌ മാത്യു അന്ന്‌ ഹൈകോടതിയെ സമീപിച്ചിരുന്നത്‌.രാത്രി 7.10ന്‌ എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച്‌ ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിച്ചുവെന്നാണ്‌ കേസ്‌. തുടര്‍ന്ന്‌ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവര പ്രകാരം രാത്രി കാനന്‍ഷെഡ്‌ റോഡില്‍വെച്ചു ധനേഷ്‌ പിടിയിലായി. ആളുമാറിയാണ്‌ പരാതി നല്‍കിയതെന്ന്‌ യുവതി കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതിനെ തുടര്‍ന്ന്‌ ധനേഷിന്‌ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന്‌ പിന്നാലെ പൊലീസ്‌ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച്‌ ധനേഷും കേരള ഹൈകോര്‍ട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകായിരുന്നു.
എന്നാല്‍ ഇതിനിടെ പോലീസ്‌ യുവതിയെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍കൊണ്ടുപോയി രഹസ്യമൊഴി എടുപ്പിച്ചിരുന്നു. ധനേഷ്‌ മാഞ്ഞൂരാന്‍ തന്നെയാണ്‌ തന്നെ കയറിപ്പിടിച്ചതെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ വിഷയം വിവാദമാക്കരുതെന്നും കേസ്‌ പിന്‍വലിക്കണമെന്നും പറഞ്ഞ്‌ തന്നെക്കൊണ്ട്‌ എഴുതി ഒപ്പിടുവിച്ചിരുന്നെന്നും യുവതി മൊഴി നല്‍കിയിരുന്നു. പിതാവ്‌ മുദ്രപത്രത്തില്‍ എഴുതിയ കത്തില്‍ ധനേഷിന്‌ തെറ്റുപറ്റിയെന്ന്‌ സമ്മതിച്ചിരുന്നു.

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

യൂസഫലിയും മറുനാടന്‍ മലയാളിയും പിന്നെ കുറെ ചാവേറുകളും



കൊച്ചി: എം എ യൂസഫലി ഒരു ബിംബമാണ്‌. അനേകം പേര്‍ക്ക്‌ തൊഴില്‍ നല്‍കിയും, അനേകം ചാരിറ്റി പ്രവര്‍ത്തികള്‍ നടത്തിയും ഗള്‍ഫ്‌ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചങ്ങാത്തം കൂടിയും ഒക്കെ മലയാളത്തെ സ്‌നേഹിക്കുകയും, സഹായിക്കുകയും ചെയ്യുന്ന വ്യവസായി. അതുകൊണ്ടു തന്നെ യൂസഫലിയെ വിമര്‍ശിച്ചാല്‍ ചാവേറുകള്‍ ചങ്കു പറിച്ചു രംഗത്തിറങ്ങും. വാര്‍ത്ത മുക്കുന്നു എന്നാരോപിച്ച്‌ മുഖ്യധാരാ മാദ്ധ്യമങ്ങളെ കൊലവിളിക്കുന്നവര്‍ ബ്ലാക്ക്‌മെയിലിങ്ങ്‌ ജേര്‍ണലിസം എന്നു പറഞ്ഞു രംഗത്തു വരും.



ബഹ്‌റിനിലെ ലുലു മാളില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാര്‍ എഴുതിയ കത്തുകളുടെ അടിസ്ഥാനത്തില്‍ മറുനാടന്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത വന്‍ ചലനമാണ്‌ ഉണ്ടാക്കിയത്‌. 20 ലക്ഷത്തില്‍ അധികം പേര്‍ ഇതുവരെ വായിച്ചു കഴിഞ്ഞ ആ വാര്‍ത്ത വൈറല്‍ ആയതോടെ ലുലുവിന്റെ ജീവനക്കാരും, യൂസഫലി ഭക്തരും മറുനാടനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുകയാണ്‌. ബഹ്‌റിനിലെ ലുലുവില്‍ നിന്നും ജോലി രാജി വച്ചു പോയ ഒരു തൊഴിലാളിയുടെ വീഡിയോ വൈറല്‍ ആയതിനെക്കാള്‍ കൂടുതല്‍ ഈ വാര്‍ത്ത വൈറല്‍ ആയതോടെയാണ്‌ ശത്രു സംഹാര ലക്ഷ്യത്തോടെ ഇവര്‍ രംഗത്തിറങ്ങിയത്‌. മറുനാടന്‍ ബഹിഷ്‌ക്കരിക്കുക എന്ന ആഹ്വാനമാണ്‌ പ്രധാനമായും ഇവര്‍ നടത്തുന്നത്‌. മറുനാടന്‍ വാര്‍ത്ത വായിച്ച വായനക്കാര്‍ക്ക്‌ ആ വാര്‍ത്തയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം അറിയാന്‍ അവകാശം ഉള്ളതുകൊണ്ട്‌ ശ്രദ്ധയില്‍പ്പെട്ട പ്രധാന വിമര്‍ശനങ്ങള്‍ കോര്‍ത്തിണക്കി ഞങ്ങള്‍ ഒരു വാര്‍ത്ത എഴുതുകയാണ്‌. പ്രതികരണങ്ങള്‍ എല്ലാം തന്നെ യൂസഫലി ആരാധകരുടെ വികാരം എന്നു കരുതി മറുപടി പറയാതെ അവഗണിക്കാന്‍ ആണ്‌ ഞങ്ങളുടെ തീരുമാനം. ജനാധിപത്യത്തില്‍ ആര്‍ക്കും എന്തു അഭിപ്രായവും പറയാന്‍ അവകാശം ഉള്ളതുകൊണ്ടാണ്‌ ഇത്‌. ഈ പ്രതികരണങ്ങളോടു മറുനാടന്‍ വായനക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്‌പര്യം ഇല്ലാതെയില്ല.
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ കൂട്ടികൊടുപ്പ്‌ കാരന്‌ യൂസുഫലിയെ കുറിച്ച്‌ എന്തറിയാമെന്നാണ്‌ ഒരു ഭക്തന്റെ ചോദ്യം. മറുനാടന്‍ ഓരോ മാസവും ഉണ്ടാക്കുന്നത്‌ കോടികള്‍: വരുമാനം അനാവശ്യ വിവാദ വാര്‍ത്തകളിലുടെയെന്ന പ്രചരണവുമായി ഫെയ്‌സ്‌ ബുക്ക്‌ പേജും തുടങ്ങി. പത്രത്തില്‍ മഷി പുരളാന്‍ പറ്റാത്തതൊക്കെ ഓണ്‍ലൈനില്‍ വരും. ഇപ്പോള്‍ കാണുന്നവര്‍ക്ക്‌ ഒക്കെ ഓണ്‍ലൈന്‍ പത്രമാണ്‌. പത്ര ഓഫീസിന്റെ പടി കയറാന്‍ യോഗ്യത ഇല്ലാത്തവരും ഓണ്‍ലൈന്‍ പത്ര ഉടമകളാണ്‌. ഇത്തരം ഓണ്‍ലൈന്‍ പത്ര ഉടമകളുടെ ബ്‌ളാക്ക്‌ മെയിലിങ്ങ്‌ ഭീഷണിയിലാണ്‌ കേരളമെന്നാണ്‌ ചിലരുടെ വാദം. തനിക്കൊന്നും വേറെ പണിയൊന്നുമില്ലേ...തന്നെകൊണ്ട്‌ പറ്റുമോ 10 പേര്‍ക്ക്‌ ജോലി കൊടുക്കാന്‍...ഞാന്‍ 8 വര്‍ഷത്തോളമായി ഈ കമ്‌ബനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്‌ ഇതുവരെ ഞങ്ങള്‍ക്ക്‌ ഒരു മാസം പോലും സാലറി മുടങ്ങിയിട്ടില്ല പറഞ്ഞതിലും ഒരു ദിവസം മുന്നേയാണ്‌ ഞങ്ങള്‍ക്ക്‌ സാലറി തരാറുള്ളത്‌.. യൂസഫലിയുടെ ഒരു ഭക്തന്റെ കമന്റ്‌ ഇങ്ങനെയാണ്‌. ആയിരം നാവുകള്‍ പറയാന്‍ ആഗ്രഹിച്ചകാര്യം താങ്കള്‍ ഭംഗിയായി വിവരിച്ചു. ഈ 'മറുനാടന്‍ മലയാളി'യെ യൂസഫലിയെ സ്‌നേഹിക്കുന്നവരെങ്കിലും വെറുക്കുക, അവരുടെ പേജ്‌ ഡിസ്‌ ലൈക്ക്‌ ചെയ്യുകയെന്ന്‌ ആഹ്വാനം നടത്തുന്നവരുമുണ്ട്‌.
എന്നാല്‍ ഇതൊന്നും സോഷ്യല്‍ മീഡിയയുടെ പൊതു വികാരം. മറുനാടന്‌ പിന്തുണ കൂടുകയാണ്‌. സ്വര്‍്‌ണ്ണക്കട മുതലാളിമാരുടേയും കുത്തകകളുടേയും പരസ്യം മോഹിക്കാതെ വാര്‍ത്ത നല്‍കുന്ന മറുനാടന്‌ ജന പിന്തുണ കൂടുന്നതിന്റ തെളുവുകൂടിയാണ്‌ ഈ വിവാദം. കൊടുത്ത വാര്‍ത്ത ഏറെ കുറെ ശരിയുമാണെന്നാണ്‌ രാഹുല്‍ രാജ്‌ എന്ന വ്യക്തി യുസഫലിയുടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ വാര്‍ത്തയോട്‌ പ്രതികരിച്ചത്‌. ഇത്‌ ലുലുവില്‍ മാത്രം അല്ല ഗള്‍ഫിലെ ഒട്ടുമിക്ക കമ്‌ബനികളിലും ജോബ്‌ കോണ്‍ട്രാക്‌ട്‌ അനുസരിച്ചു അല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ വിപിന്‍ വെട്ടിക്കല്‍ ചെമ്‌ബേരിയും പറയുന്നു. യൂസഫലിയുടെ ദിവ്യ പരിവേശം അംഗീകരിക്കാത്തതോടൊപ്പം തന്നെ അയാള്‍ക്ക്‌ അനുകൂലമായ്‌ പ്രതികരിക്കുന്നവര്‍ അയാളുടെ മതവിശ്വാസം പരിഗണിച്ച്‌ വര്‍ഗ്ഗീയമായ്‌ അയാളെ സപ്പോര്‍ട്ട്‌ ചെയ്യുകയാണെന്ന ധാരണ വച്ച്‌ പുലര്‍ത്തുന്നത്‌ കടുത്ത വര്‍ഗ്ഗീയ വിഷം ഉള്ളിലുള്ളതുകൊണ്ടാണ്‌ എന്ന്‌ കൂടി സൂചിപ്പിക്കുന്നു... അത്തരം വിഷം ഉള്ളിലില്ലാ എന്ന്‌ അവനവന്‍ തന്നെ ഉറപ്പിക്കണം... യൂസഫലി എന്തോ വല്ല്യ ജീവകാരുണ്യ പ്രവര്‍ത്തനമാണ്‌ ചെയ്യുന്നത്‌ എന്ന ചിന്താഗതി കുത്തിവച്ച മാദ്ധ്യമ വാര്‍ത്തകളില്‍ കൂടി യൂസഫലി ദിവ്യ പുരുഷനാണെന്ന ചിന്താഗതി ഉള്ളില്‍ ഉറച്ച്‌ പോയ ആരാധകരുടെ വികാര പ്രകടനങ്ങള്‍ മാത്രമാണ്‌ അനുകൂല പ്രതികരണങ്ങള്‍ മിക്കതും..എന്ന്‌ ഷംസീറും കുറിക്കുന്നു. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ മറുനാടന്‌ അനുകൂലമായ പ്രതികണവും നിറയുകയാണ്‌.
യൂസുഫലിയുടെ മാളുകളില്‍ വ്യാപാരികളും നിര്‍മ്മാതാക്കളും അവരുടെ പ്രോഡക്‌റ്റുകള്‍ നേരിട്ടല്ല വില്‍ക്കുന്നത്‌. ഉല്‍പ്പന്നങ്ങള്‍ ലുലുവില്‍ വില്‍ക്കണമെങ്കില്‍ അങ്ങോട്ട്‌ കാശു കൊടുക്കണം.വിറ്റ ഉല്‍പ്പന്നങ്ങളുടെ കാശു തിരികെ കിട്ടാന്‍ അറുപതു എഴുപതു ദിവസങ്ങള്‍ കഴിയണം.ഈ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാതാക്കളും വ്യാപാരികളും പോക്കറ്റില്‍ നിന്നും കാശിറക്കി വീണ്ടും ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കെറ്റില്‍ എത്തിക്കണം.അതായത്‌ നിര്‍മ്മാതാക്കളും വ്യാപാരികളുമാണു ലുലുവിന്റെ വാടകയും മറ്റു ചിലവുകളും നല്‍കുന്നത്‌.അറുപതു ദിവസം മറ്റവന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റ്‌ കാശു റോള്‍ ചെയ്യുന്നത്‌ വേറെ. എല്ലാ മാളുകളും സൂപ്പര്‍മ്മാര്‍ക്കറ്റുകളും ഇത്‌ തന്നെയാണു ചെയ്യുന്നത്‌. യൂസുഫലി ഒരിക്കലും മറ്റു ചൂഷകരില്‍ നിന്നും വ്യത്യസ്ഥനാകുന്നില്ല.ഒരു പാട്‌ കണ്ണീരിന്റെയും ജീവനുകളുടെയും ഉല്‍പ്പന്നമാണു യൂസുഫലിമാരുടെ ബിസിനസ്സ്‌ ശ്രംഖലകള്‍ എന്ന്‌ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്‌. ഇത്‌ ലുലുവില്‍ മാത്രം അല്ല ഗള്‍ഫിലെ ഒട്ടുമിക്ക കമ്‌ബനികളിലും ജോബ്‌ കോണ്‍ട്രാക്‌ട്‌ അനുസരിച്ചു അല്ല പ്രവര്‍ത്തിച്ചിരുന്നതെന്നും ചിലര്‍ കുറിച്ചു. നാഴികക്ക്‌ നാല്‍പ്പതു വട്ടം അമൃതാനന്ദ മയിയെ തന്തക്കു വിളിക്കുന്ന ചില മഹാന്മാരാണ്‌ യൂസഫലിയുടെ നാമത്തെ ദൈവതുല്യവുമായി കരുതുന്നതെന്ന അഭിപ്രായവും സജീവമാണ്‌. ഈസ്‌റ്റേണ്‍ കറിപ്പൊടിയില്‍ മായം ചേര്‍ത്ത വാര്‍ത്ത ഒന്ന്‌ കൊടുത്തു നോക്കിയേ ഇതേ പോല്‍ അന്നേരവും മുതലാളിയെ താങ്ങി ഭക്തര്‍ തെറി വിളിയും ആയി എത്തും ..സംഭവം ഏറ്റു അതാണ്‌ ഭക്തര്‍ തുള്ളലും ആയി ഇറങ്ങിയതെന്നും കമന്റുകളെത്തുന്നു. തെറ്റ്‌ ആര്‌ ചെയ്‌താലും അത്‌ ജനങ്ങളെ അറിയിക്കണമെന്നാണ്‌ മറ്റൊരു വാദം. ആരാണ്‌ ശരി ഈശരന്‌ മാത്രം അറിയാം!!! ബോബി ചെമ്മന്നൂരിനെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ മുതല്‍ മറ്റ്‌ ഉള്ളവരെ കുറിച്ചും ഇങ്ങനെ ചിന്തിക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ തോന്നിയെന്ന്‌ കുറിക്കുന്നവരുമുണ്ട്‌. ഇത്‌ ലുലുവിന്റെ മാത്രം ഒറ്റപ്പെട്ട കഥ അല്ല, ഒട്ടുമിക്ക മലയാളി കമ്‌ബനികളുടെ കഥയും ഇതൊക്കെത്തന്നെ... വേണ്ടവന്‍ വന്നാല്‍ മതി എന്നു പറയാമെങ്കിലും ഒന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ്‌ ജോസഫ്‌ മാത്യു എന്നയാള്‍ കുറിച്ചത്‌. അങ്ങനെ യുസഫലിയുടെ ഭക്തന്മാരുടെ വാര്‍ത്തയെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കവും സോഷ്യല്‍ മീഡിയ പൊളിക്കുകയാണ്‌.
ബഹ്‌റൈനിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു തൊഴിലാളി രാജി വച്ചു പോകാന്‍ നേരം യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്‌ത വീഡിയോയെ തുടര്‍ന്നാണ്‌ പീഡനങ്ങള്‍ പുറത്തുവന്നത്‌. ഈ തൊഴിലാളിയുടെ വാര്‍ത്ത മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ചപ്പോള്‍ അനേകം പേരാണ്‌ പ്രതികരണവുമായി രംഗത്തു വന്നത്‌. മറ്റു ലുലു സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ പരാതികള്‍ ഇല്ലാതിരിക്കവെ ബഹ്‌റൈനില്‍ നിന്നും നിരവധി പരാതികളാണ്‌ ഉയര്‍ന്നത്‌. ഇവയൊക്കെ യൂസഫലി ഒരു പക്ഷേ അറിയുന്നുപോലും ഉണ്ടാവില്ല എന്നറിയാമെന്നും മറുനാടന്‍ കുറിച്ചിരുന്നു. മറുനാടന്‍ വാര്‍ത്ത ശരിവച്ചുകൊണ്ട്‌ ബഹ്‌റൈനില്‍ നിന്നും അനേകം തൊഴിലാളികള്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ഇങ്ങനെ തൊഴിലാളികളില്‍ പേര്‌ വെളിപ്പെടുത്തരുത്‌ എന്ന കര്‍ക്കശ നിര്‍ദ്ദേശത്തോടെ അയച്ചുതന്ന പരാതികളിലെ പ്രധാനപ്പെട്ട ആരോപണങ്ങള്‍ ആണ്‌ ഇവിടെ പ്രസിദ്ധീകരിച്ചത്‌. യൂസഫലി ഇതൊക്കെ അറിഞ്ഞുകൊണ്ടാണ്‌ നടക്കുന്നതെങ്കില്‍ യൂസഫലിയെയും ലുലുവിനെയും നമ്മള്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട സമയം ആയിരിക്കുന്നു. യൂസഫലിക്കു ഇതൊന്നും അറിയില്ല എങ്കില്‍ അടിയന്തിരമായി യൂസഫലി ഇടപെടേണ്ട സമയം ആയിരിക്കുന്നു എന്നു പറയാതെ വയ്യെന്നും വ്യക്തമാക്കി.
വളരെ ഉത്തരവാദിത്തതോടെ തൊഴിലാളി താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയാണ്‌ മറുനാടന്‍ വാര്‍ത്ത നല്‍കിയത്‌. അത്‌ യുസഫലി തിരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതു ചെയ്യുന്നില്ലെന്ന സൂചനകളാണ്‌ ലഭിക്കുന്നത്‌. ഇതിന്‌ പുറമേയാണ്‌ യുസഫലിയുടെ ആരാധകര്‍ മറുനാടനെ അധിക്ഷേപിക്കുന്നതും.
മറുനാടനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന രണ്ട്‌ പ്രധാന ലേഖനങ്ങള്‍ പൂര്‍ണ്ണമായും ചുവടെ പ്രസിദ്ധീകരിക്കുന്നു
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ കൂട്ടികൊടുപ്പ്‌ കാരന്‌ യൂസുഫലിയെ കുറിച്ച്‌ എന്തറിയാം
പണ്ട്‌ കാലത്ത്‌ െ്രെകം ചെയ്യുന്ന ജോലി ഇന്ന്‌ ഓണ്‍ലൈന്‍ വഴി നടത്തി ആരാന്റ കുറ്റവും കുറവും പറഞ്‌ തന്റെ കുടുംബം പോറ്റാന്‍ വഴി കാണുന്ന നീ പതിനായിരങ്ങള്‍ക്ക്‌ അന്നമേകുന്ന യൂസുഫലിയുടെ അല്ലെങ്കില്‍ അവരുടെ സ്ഥാപനത്തെ കരിവാരി തേക്കുന്നത്‌ വഴി നിന്റെ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ കഴിയുന്നുവെങ്കില്‍ അത്‌ തുടരട്ടെ കാരണം നേരിട്ടും അല്ലാതെയുമായി അമ്‌ബതിനായിരത്തോളം ആളുകള്‍ക്ക്‌ ജോലി നല്‍കിയ ആ മഹാ മനുഷ്യനെ കുറ്റം പറഞത്‌ വഴി എങ്കിലും നിന്റെ കുടുംബം പുലരട്ടെ.
ഭാര്യയുടെ കെട്ട്‌ താലി പണയം വച്ച്‌ , ഉള്ള വീടും സ്ഥലവും ബാങ്കില്‍ വച്ച്‌ വിസക്ക്‌ കാശും കൊടുത്ത്‌ ടിക്കറ്റും എടുത്ത്‌ ഗള്‍ഫ്‌ നാടുകളില്‍ ബക്കാലകളില്‍ അടക്കം ജോലിക്ക്‌ വന്ന വേറേയും പതിനായിരങ്ങള്‍ ഉണ്ട്‌ , പതിനാലും പതിനഞ്ചും മണിക്കൂര്‍ ദിവസം ജോലി ചെയ്‌ത്‌, മുതലാളിമാരുടെ ആട്ടും തുപ്പും സഹിച്ച്‌ നില്‍ക്കുന്ന പതിനായിരങ്ങള്‍ പിന്നെയുമുണ്ട്‌ എന്നാല്‍ അവര്‍ക്കെതിരെ ഒരക്ഷരം താന്‍ മിണ്ടില്ല കാരണം അവരെ കുറിച്ച്‌ എന്തെഴുതിയാലും ഇവിടെ ആരും മൈന്റ്‌ ചെയ്യില്ല നിനക്കും നിന്റെ വാറോലക്ക്‌ ലൈക്കും കമന്റും ഇടുന്ന കുറേ അവന്മാര്‍ക്കും വേണ്ടത്‌ ക്ഷീരമുള്ളോരകിടാണ്‌ നയാപൈസ വാങ്ങാതെ ടിക്കറ്റ്‌ താമസ സൗകര്യങ്ങളടക്കം എല്ലാവിധ ആനുകൂല്യങ്ങളും നല്‍കിയാണ്‌ ലുലു സ്റ്റാഫിനെ നിയമിക്കുന്നത്‌ , എന്റെ കുറേ സുഹൃത്തുക്കള്‍ ഇവിടെ ജോലി ചെയ്യുന്നതിനാല്‍ ഈ ആനുകൂല്യങ്ങള്‍ അവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌ എന്നും എനിക്ക്‌ വ്യക്തമാണ്‌ ലുലുവിന്റെ ഓരോ ഇന്റര്‍വ്യൂവിലും പങ്കെടുക്കാന്‍ നാട്ടികയില്‍ എത്തുന്നത്‌ പതിനായിരങ്ങളാണ്‌ അതില്‍ ഏറെ കുറേയും ലുലുവില്‍ വര്‍ക്ക്‌ ചെയ്യുന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ ആണ്‌ , നിങ്ങള്‍ പറയുന്നത്‌ പോലെ തൊഴിലാളികളെ പീഡിപ്പിക്കുന്നുവെങ്കില്‍ ആ സ്ഥാപനത്തിലേക്ക്‌ തന്റെ സ്വന്തക്കാരെ കയറ്റാന്‍ ശ്രമിക്കുന്ന തൊഴിലാളികള്‍ മണ്ടന്മാരല്ലേ ?
യൂസഫലിയുടെ വിജയത്തിന്റെ പ്രധാനപങ്ക്‌ ഞാന്‍ മനസ്സിലാക്കിയിടത്തോളം സ്വന്തം മുതലാളിയുടെയും സ്ഥാപനത്തിന്റെയും ഉയര്‍ച്ച ആഗ്രഹിക്കുന്ന നല്ല സ്റ്റാഫുകള്‍ തന്നെയാണ്‌. സ്റ്റാഫുകള്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കാത്ത കമ്‌ബനികള്‍ക്ക്‌ വിജയിക്കാന്‍ പ്രയാസമാണെന്ന ലോജിക്ക്‌ താന്‍ മനസ്സിലാക്കണമെങ്കില്‍ തന്റെ ഓണ്‍ലൈന്‍ വാറോലയില്‍ പേരിനെങ്കിലും താന്‍ ഒരാളെ ജോലിക്ക്‌ വെക്കണം ബഹ്‌റൈനില്‍ ജോലിക്ക്‌ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ്‌ മറുനാടന്‍ ഇങ്ങനെ അന്വേഷിക്കാനും പ്രതേക ലേഖകനെ വച്ച്‌ എഴുതിപ്പിക്കാനും തയ്യാറായതെങ്കില്‍ ഇതിന്റെ സത്യാവസ്ഥ കൂടെ അറിയാന്‍ താന്‍ ശ്രമിക്കണമായിരുന്നു. കേവലം പത്താം ക്ലാസുകാരന്‌ സ്വപ്‌നം കാണാന്‍ കഴിയാത്ത ശമ്‌ബളം ഉള്ള ജോലി നല്‍കി വീട്‌ പണി നടക്കുമ്‌ബോളും മകളുടെ കല്യാണത്തിനും സഹായിച്ച വ്യക്തിയെ അല്ലെങ്കില്‍ അതിന്‌ കാരണമായ സ്ഥാപനത്തെ കരിവാരി തേക്കാന്‍ ഇറങ്ങിവന്ന ഒരാളെ കാണിച്ചല്ല യൂസഫലിയെ അളക്കേണ്ടത്‌, അവിടുത്തെ മേലുദ്യോഗസ്ഥരെ കുറിച്ച്‌ മോശം അഭിപ്രായം ഉണ്ടേല്‍ അത്‌ യൂസുഫലിയെ അറിയിക്കാന്‍ മാര്‍ഗ്ഗം ഇല്ല എന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കുന്ന ചില ഓണ്‍ലൈന്‍ ഊത്ത്‌കാര്‌ കാണും എന്നാല്‍ എല്ലാരും അത്‌ പോലെയാണെന്ന്‌ ചിന്തിക്കുന്നത്‌ നന്നല്ല അവസാനത്തെ ആനുകൂല്യവും കൈപ്പറ്റി വീഡിയോക്ക്‌ മുമ്‌ബിലിരുന്ന്‌ കണക്ക്‌ പറയുന്ന ഒരു തൊഴിലാളിയിലൂടെയായിരുന്നില്ല യൂസുഫലിയെ പോലെ ഉള്ള ഒരു വ്യക്തിയെ കുറിച്ച്‌ അന്വേഷിക്കാന്‍ താന്‍ പുറപ്പെടേണ്ടത്‌ പകരം ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും രാഷ്ട്രീയവും നോക്കാതെ ആയിരങ്ങള്‍ക്ക്‌ അഭയം നല്‍ക്കുന്ന , അശരണര്‍ക്ക്‌ അത്താണി ആവുന്ന , നിരാലംബര്‍ക്ക്‌ ആലംബമാകുന്ന യൂസുഫലിയെ ആയിരുന്നു നീ കണേണ്ടിയിരുന്നത്‌ , മറുനാടന്‍ മലയാളി എന്ന മഞ്ഞ തവളേ ഒരു നാളെങ്കിലും നിന്റെ ആ പൊയ്‌മുഖം മാറ്റി യൂസുഫലി എന്ന വ്യക്തിയെ നഗ്‌നനേത്രം കൊണ്ട്‌ കാണാന്‍ ശ്രമിക്കൂ..
ഈ അടുത്ത ദിവസം ഒരു വര്‍ക്കിന്റെ ഭാഗമായി യൂസഫലിക്കയെ നേരിട്ട്‌ കാണാന്‍ കുറച്ച്‌ നേരം സംസാരിക്കാന്‍ ഈ ഉള്ളവന്‌ അവസരം ലഭിച്ചു. ഒരു പക്ഷേ ആ കൂടിക്കാഴ്‌ച്ച ഇവിടെ വിവരിച്ചാല്‍ നിന്നെ പോലെ ഫേസ്‌ബുക്കില്‍ തള്ളി നടക്കുന്ന ചിലര്‍ക്ക്‌ പുകഴ്‌ത്തല്‍ ആയി കാണും, എന്നാല്‍ സമൂഹത്തില്‍ ഒന്നുമല്ലാത്ത സാധാരണക്കാരനായ എന്നെയും എന്റെ സുഹൃത്തിനെയും അദ്ധേഹം സ്വീകരിച്ചത്‌ മറക്കാനാവില്ല, ആദ്യം അദ്ധേഹത്തെ കാണാന്‍ പുറപ്പെടുമ്‌ബോള്‍ കോട്ടും സ്യൂട്ടും ഇട്ടാലോ എന്ന്‌ ഞാന്‍ ചിന്തിച്ചു എന്നാല്‍ ഞാന്‍ ഞാനായി തന്നെ പോകണം എന്ന്‌ തീരുമാനിച്ചു കാരണം ഞാന്‍ അറിഞ്ഞ യൂസുഫലി സിംപിള്‍ ആണ്‌ യൂസുഫലിക്കയെ കണ്ട്‌ പുറത്തിറങ്ങി ഞാനും സുഹൃത്തും വണ്ടിയില്‍ കയറി ആദ്യം പറഞ്ഞത്‌ അദ്ധേഹത്തിന്റെ എളിമയെ ക്കുറിച്ചാണ്‌ , ലോകരാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പതിച്ച റൂമില്‍ സാധാരണക്കാരനില്‍ സാധാരണക്കാരായ ഞങ്ങള്‍ തിരിച്ചു വരാന്‍ നോക്കുമ്‌ബോള്‍ എഴുന്നേറ്റ്‌ വന്ന്‌ ഒരു ടേബിളില്‍ വച്ച ഊദ്‌ തന്റെ കയ്യിലാക്കി ഞങ്ങളുടെ വസ്‌ത്രത്തില്‍ പുരട്ടി തന്നത്‌ കേവലമൊരു യൂസുഫലി ആയിരുന്നില്ല പകരം ലോകം ഉറ്റുനോക്കുന്ന, ലോക നേതാക്കള്‍ ഇഷ്ടപ്പെടുന്ന, പതിനായിരങ്ങള്‍ക്ക്‌ അന്നമേകുന്ന ലോകത്തെ പ്രമുഖ വ്യവസായി പ്രമുഖരില്‍ പെടുന്ന എന്നാല്‍ ലവലേശം അഹങ്കാരമോ പത്രാസോ കാണിക്കാത്ത നാട്യങ്ങളില്ലാത്ത നാട്ടികക്കാരനായ ങഅ യൂസുഫലിയെ ആയിരിന്നു.
മറുനാടന്‍ ഓരോ മാസവും ഉണ്ടാക്കുന്നത്‌ കോടികള്‍: വരുമാനം അനാവശ്യ വിവാദ വാര്‍ത്തകളിലുടെ
ഓണ്‍ലൈന്‍ പത്രങ്ങളുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സാണ്‌ ഗൂഗിള്‍ പരസ്യങ്ങള്‍. ഓരോ വാര്‍ത്ത വായിക്കുമ്‌ബോഴും വാര്‍ത്തയുടെ അരികിലായി പ്രത്യക്ഷപ്പെടുന്ന ഗൂഗിളിന്റെ പരസ്യങ്ങള്‍ വായനക്കാരന്‍ കാണുകയും ചെയ്യും. ഓണ്‍ലൈനില്‍ പത്രം വായിക്കുന്നതിനെ ഹിറ്റ്‌ എന്നാണ്‌ പറയുന്നത്‌. ഓരോ ഹിറ്റിനും ഓണ്‍ലൈന്‍ ഉടമക്ക്‌ ഗൂഗിള്‍ പരസ്യം വഴി പണം വന്നുകൊണ്ടിരിക്കും. അതാണ്‌ ഓണ്‍ലൈന്‍ നടത്തിപ്പിന്റെ വരുമാന രഹസ്യം.
ഓരോ വാര്‍ത്തയും വായനക്കാരന്‍ വായിക്കുമ്‌ബോള്‍ ഓണ്‍ലൈന്‍ നടത്തിപ്പുകാരന്‌ കാശ്‌ കിട്ടികൊണ്ടിരിക്കും. വായനക്കാരന്‍ കൂടുതല്‍ വാര്‍ത്തകള്‍ വായിച്ചാല്‍ ഓണ്‍ലൈന്‍ ഉടമ പണം വാരും. കേരളത്തില്‍ നിന്നുള്ള ഹിറ്റിന്‌ കിട്ടുന്നതില്‍ പല മടങ്ങാണ്‌ വിദേശ നാടുകളില്‍ നിന്നുള്ള ഹിറ്റിന്‌ കിട്ടുന്ന വരുമാനം. അപവാദങ്ങള്‍, വിവാദങ്ങള്‍, ചൂടന്‍ ഫോട്ടോകള്‍, അങ്ങനെ വായനക്കാരനെ വെബ്‌സൈറ്റില്‍ പിടിച്ചു നിര്‍ത്താന്‍ വേണ്ട ചൂടന്‍ വിഭവങ്ങള്‍ ഓണ്‍ലൈനുകളില്‍ വന്നുകൊണ്ടിരിക്കുന്നതിന്റെ സാമ്‌ബത്തിന്റെ ശാസ്‌ത്രം ഇതു മാത്രമാണ്‌.വിവാദങ്ങള്‍ കാണുമ്‌ബോള്‍ സോഷ്യല്‍ മീഡിയായില്‍ വായനക്കാര്‍അത്‌ ഷെയര്‍ ചെയ്യും. അങ്ങനെ ഹിറ്റുകള്‍ നീണ്ട്‌ നീണ്ടു പോകും. ഓരോ ഹിറ്റിനും ഓണ്‍ലൈന്‍ ഉടമ പണം ഉണ്ടാക്കുന്നു എന്ന സത്യം വായനക്കാരന്‍ അറിയുന്നില്ല. സത്യ സന്ധമായ വാര്‍ത്തകള്‍ക്ക്‌ അപ്പുറത്ത്‌ വിവാദങ്ങള്‍ക്കാണ്‌ പൊതുവേ ഓണ്‍ലൈനില്‍ മാര്‍ക്കറ്റ്‌.
ഓരോ ദിവസവും പുതിയ വിവാദങ്ങള്‍ക്ക്‌ വേണ്ടി വായനക്കാരന്‍ കാത്തിരിക്കും. അത്‌ ഓണ്‍ലൈന്‍ നടത്തിപ്പുകാരന്‍ കണ്ടു പിടിക്കും. പത്രത്തില്‍ മഷി പുരളാന്‍ പറ്റാത്തതൊക്കെ ഓണ്‍ലൈനില്‍ വരും. ഇപ്പോള്‍ കാണുന്നവര്‍ക്ക്‌ ഒക്കെ ഓണ്‍ലൈന്‍ പത്രമാണ്‌. പത്ര ഓഫീസിന്റെ പടി കയറാന്‍ യോഗ്യത ഇല്ലാത്തവരും ഓണ്‍ലൈന്‍ പത്ര ഉടമകളാണ്‌. ഇത്തരം ഓണ്‍ലൈന്‍ പത്ര ഉടമകളുടെ ബ്‌ളാക്ക്‌ മെയിലിങ്ങ്‌ ഭീഷണിയിലാണ്‌ കേരളം. ഇത്‌ ലുലുവിന്റെ മാത്രം ഒറ്റപ്പെട്ട കഥ അല്ല, ഒട്ടുമിക്ക മലയാളി കമ്‌ബനികളുടെ കഥയും ഇതൊക്കെത്തന്നെ... വേണ്ടവന്‍ വന്നാല്‍ മതി എന്നു പറയാമെങ്കിലും ഒന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.