കൊച്ചി: ടി വി എസ് സ്‌കൂട്ടി സെസ്റ്റില്‍ പത്തംഗ വനിതാ ടീം
ഹിമാലയന്‍ മലനിരകള്‍ കീഴടക്കാന്‍ തയ്യാറെടുക്കുന്നു. ഹിമാലയന്‍ ഹൈസ് സീസണ്‍ 2-ല്‍
21 വയസ്സു മുതല്‍ 50 വയസ്സുവരെ പ്രായമുള്ള വനിതകള്‍ ഉള്‍പ്പെടും.
ഏറ്റവും ഉയരം
കൂടിയ മോട്ടോറബിള്‍ റോഡായ ഖാര്‍ദൂങ്-ലാ വരെ സംഘം പര്യടനം നടത്തും. 2015ലെ സീസണ്‍
1-ല്‍ ടി വി എസ് സ്‌കൂട്ടി സെസ്റ്റ് 110-ല്‍ കാര്‍ദൂങ്-ലാ യില്‍ എത്തി ഇന്ത്യ
ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനംപിടിച്ച ലക്‌നൗ സ്വദേശിനി അനം ഹാഷിം ടീമിനെ
നയിക്കും.
ജൂണ്‍ മാസത്തില്‍ നടന്ന സെലക്ഷന് വനിതകളില്‍ നിന്ന് വന്‍
പ്രതികരണമാണ് ലഭിച്ചത്. അന്വേഷണങ്ങള്‍ മാത്രം 5000-ലേറെ വരും 29 സംസ്ഥാനങ്ങളില്‍
നിന്ന് 2000 പേരാണ് രജിസ്റ്റര്‍ ചെയ്‌തത്. ഇവരില്‍ നിന്നാണ് ചുരുക്കപ്പട്ടിക
തയ്യാറാക്കിയത്. മത്സരാര്‍ത്ഥികളുടെ സൈക്കോഗ്രാഫിക്‌സ്, ശാരീരികക്ഷമത, മാനസിക
കരുത്ത് എന്നിവ പരിശോധിച്ചാണ് ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്. ഒപ്പം റൈഡിങ്
ശേഷിയും വിലയിരുത്തപ്പെട്ടു.
ടി വി എസ് സ്‌കൂട്ടി സെസ്റ്റില്‍ 110-ല്‍ തനിച്ച്
ഖാര്‍ദൂങ്-ലാ താണ്ടിയ അനം ഹാഷിം വനിതകളുടെ ആവേശമാണെന്ന് ടി വി എസ് മോട്ടോര്‍
കമ്പനി വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.
വിവാഹ ഫോട്ടോഗ്രാഫര്‍ മേഖ
ചക്രബര്‍ത്തി 25 ബിലാസ്‌പുര്‍, ബി ആര്‍ക് വിദ്യാര്‍ത്ഥി റോഷ്‌ണി സോംകു വാര്‍ 22
നാഗ്‌പുര്‍, എഴുത്തുകാരിയായ എബറോന ദൊറോത്തി 24 ചെന്നൈ, ട്രാന്‍സ്‌പോര്‍ട്ട്
സൂപ്പര്‍വൈസര്‍ അന്ധാര പാല്‍ 26 ബാംഗ്‌ളൂര്‍, ഡിജിറ്റല്‍ അനലിറ്റിക്കല്‍
കണ്‍സല്‍ട്ടന്റ് സുര്‍ബി തിവാരി 28 ബാംഗ്ലൂര്‍, ബി എസ് സി വിദ്യാര്‍ത്ഥി കെ ആര്‍
മിസ്‌ട്രി 22 മുംബൈ, എല്‍ എല്‍ ബി വിദ്യാര്‍ത്ഥി ഗരിമ കപൂര്‍ 23 ലക്‌നൗ, സംരംഭകയായ
പല്ലവി ഫജ്‌ദോര്‍ 37 ഡെല്‍ഹി, വ്യവസായിയായ തൃപ്‌തി സര്‍വാര്‍ക്കര്‍ 50 മുംബൈ,
എന്‍ജിനീയറായ ശ്രുതി നായിഡു 28 ബാംഗ്ലൂര്‍ എന്നിവരാണ് പത്തംഗ വനിതാ
ടീമംഗങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ