കൊച്ചി: എം എ യൂസഫലി ഒരു ബിംബമാണ്. അനേകം പേര്‍ക്ക് തൊഴില്‍
നല്‍കിയും, അനേകം ചാരിറ്റി പ്രവര്‍ത്തികള്‍ നടത്തിയും ഗള്‍ഫ് രാജ്യങ്ങളിലെ
ഭരണാധികാരികളുമായി ചങ്ങാത്തം കൂടിയും ഒക്കെ മലയാളത്തെ സ്‌നേഹിക്കുകയും,
സഹായിക്കുകയും ചെയ്യുന്ന വ്യവസായി. അതുകൊണ്ടു തന്നെ യൂസഫലിയെ വിമര്‍ശിച്ചാല്‍
ചാവേറുകള്‍ ചങ്കു പറിച്ചു രംഗത്തിറങ്ങും. വാര്‍ത്ത മുക്കുന്നു എന്നാരോപിച്ച്
മുഖ്യധാരാ മാദ്ധ്യമങ്ങളെ കൊലവിളിക്കുന്നവര്‍ ബ്ലാക്ക്‌മെയിലിങ്ങ് ജേര്‍ണലിസം എന്നു
പറഞ്ഞു രംഗത്തു വരും.
ബഹ്‌റിനിലെ ലുലു മാളില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാര്‍
എഴുതിയ കത്തുകളുടെ അടിസ്ഥാനത്തില്‍ മറുനാടന്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത വന്‍
ചലനമാണ് ഉണ്ടാക്കിയത്. 20 ലക്ഷത്തില്‍ അധികം പേര്‍ ഇതുവരെ വായിച്ചു കഴിഞ്ഞ ആ
വാര്‍ത്ത വൈറല്‍ ആയതോടെ ലുലുവിന്റെ ജീവനക്കാരും, യൂസഫലി ഭക്തരും മറുനാടനെതിരെ
സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുകയാണ്. ബഹ്‌റിനിലെ ലുലുവില്‍ നിന്നും ജോലി രാജി
വച്ചു പോയ ഒരു തൊഴിലാളിയുടെ വീഡിയോ വൈറല്‍ ആയതിനെക്കാള്‍ കൂടുതല്‍ ഈ വാര്‍ത്ത
വൈറല്‍ ആയതോടെയാണ് ശത്രു സംഹാര ലക്ഷ്യത്തോടെ ഇവര്‍ രംഗത്തിറങ്ങിയത്. മറുനാടന്‍
ബഹിഷ്‌ക്കരിക്കുക എന്ന ആഹ്വാനമാണ് പ്രധാനമായും ഇവര്‍ നടത്തുന്നത്. മറുനാടന്‍
വാര്‍ത്ത വായിച്ച വായനക്കാര്‍ക്ക് ആ വാര്‍ത്തയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം അറിയാന്‍
അവകാശം ഉള്ളതുകൊണ്ട് ശ്രദ്ധയില്‍പ്പെട്ട പ്രധാന വിമര്‍ശനങ്ങള്‍ കോര്‍ത്തിണക്കി
ഞങ്ങള്‍ ഒരു വാര്‍ത്ത എഴുതുകയാണ്. പ്രതികരണങ്ങള്‍ എല്ലാം തന്നെ യൂസഫലി ആരാധകരുടെ
വികാരം എന്നു കരുതി മറുപടി പറയാതെ അവഗണിക്കാന്‍ ആണ് ഞങ്ങളുടെ തീരുമാനം.
ജനാധിപത്യത്തില്‍ ആര്‍ക്കും എന്തു അഭിപ്രായവും പറയാന്‍ അവകാശം ഉള്ളതുകൊണ്ടാണ്
ഇത്. ഈ പ്രതികരണങ്ങളോടു മറുനാടന്‍ വായനക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു
എന്നറിയാന്‍ താല്‌പര്യം ഇല്ലാതെയില്ല.
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍
കൂട്ടികൊടുപ്പ് കാരന് യൂസുഫലിയെ കുറിച്ച് എന്തറിയാമെന്നാണ് ഒരു ഭക്തന്റെ
ചോദ്യം. മറുനാടന്‍ ഓരോ മാസവും ഉണ്ടാക്കുന്നത് കോടികള്‍: വരുമാനം അനാവശ്യ വിവാദ
വാര്‍ത്തകളിലുടെയെന്ന പ്രചരണവുമായി ഫെയ്‌സ് ബുക്ക് പേജും തുടങ്ങി. പത്രത്തില്‍
മഷി പുരളാന്‍ പറ്റാത്തതൊക്കെ ഓണ്‍ലൈനില്‍ വരും. ഇപ്പോള്‍ കാണുന്നവര്‍ക്ക് ഒക്കെ
ഓണ്‍ലൈന്‍ പത്രമാണ്. പത്ര ഓഫീസിന്റെ പടി കയറാന്‍ യോഗ്യത ഇല്ലാത്തവരും ഓണ്‍ലൈന്‍
പത്ര ഉടമകളാണ്. ഇത്തരം ഓണ്‍ലൈന്‍ പത്ര ഉടമകളുടെ ബ്‌ളാക്ക് മെയിലിങ്ങ്
ഭീഷണിയിലാണ് കേരളമെന്നാണ് ചിലരുടെ വാദം. തനിക്കൊന്നും വേറെ
പണിയൊന്നുമില്ലേ...തന്നെകൊണ്ട് പറ്റുമോ 10 പേര്‍ക്ക് ജോലി കൊടുക്കാന്‍...ഞാന്‍ 8
വര്‍ഷത്തോളമായി ഈ കമ്‌ബനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഇതുവരെ ഞങ്ങള്‍ക്ക്
ഒരു മാസം പോലും സാലറി മുടങ്ങിയിട്ടില്ല പറഞ്ഞതിലും ഒരു ദിവസം മുന്നേയാണ്
ഞങ്ങള്‍ക്ക് സാലറി തരാറുള്ളത്.. യൂസഫലിയുടെ ഒരു ഭക്തന്റെ കമന്റ് ഇങ്ങനെയാണ്.
ആയിരം നാവുകള്‍ പറയാന്‍ ആഗ്രഹിച്ചകാര്യം താങ്കള്‍ ഭംഗിയായി വിവരിച്ചു. ഈ 'മറുനാടന്‍
മലയാളി'യെ യൂസഫലിയെ സ്‌നേഹിക്കുന്നവരെങ്കിലും വെറുക്കുക, അവരുടെ പേജ് ഡിസ്
ലൈക്ക് ചെയ്യുകയെന്ന് ആഹ്വാനം നടത്തുന്നവരുമുണ്ട്.
എന്നാല്‍ ഇതൊന്നും
സോഷ്യല്‍ മീഡിയയുടെ പൊതു വികാരം. മറുനാടന് പിന്തുണ കൂടുകയാണ്. സ്വര്‍്‌ണ്ണക്കട
മുതലാളിമാരുടേയും കുത്തകകളുടേയും പരസ്യം മോഹിക്കാതെ വാര്‍ത്ത നല്‍കുന്ന മറുനാടന്
ജന പിന്തുണ കൂടുന്നതിന്റ തെളുവുകൂടിയാണ് ഈ വിവാദം. കൊടുത്ത വാര്‍ത്ത ഏറെ കുറെ
ശരിയുമാണെന്നാണ് രാഹുല്‍ രാജ് എന്ന വ്യക്തി യുസഫലിയുടെ ലുലു ഹൈപ്പര്‍
മാര്‍ക്കറ്റിലെ വാര്‍ത്തയോട് പ്രതികരിച്ചത്. ഇത് ലുലുവില്‍ മാത്രം അല്ല ഗള്‍ഫിലെ
ഒട്ടുമിക്ക കമ്‌ബനികളിലും ജോബ് കോണ്‍ട്രാക്‌ട് അനുസരിച്ചു അല്ല
പ്രവര്‍ത്തിച്ചിരുന്നതെന്ന് വിപിന്‍ വെട്ടിക്കല്‍ ചെമ്‌ബേരിയും പറയുന്നു.
യൂസഫലിയുടെ ദിവ്യ പരിവേശം അംഗീകരിക്കാത്തതോടൊപ്പം തന്നെ അയാള്‍ക്ക് അനുകൂലമായ്
പ്രതികരിക്കുന്നവര്‍ അയാളുടെ മതവിശ്വാസം പരിഗണിച്ച് വര്‍ഗ്ഗീയമായ് അയാളെ
സപ്പോര്‍ട്ട് ചെയ്യുകയാണെന്ന ധാരണ വച്ച് പുലര്‍ത്തുന്നത് കടുത്ത വര്‍ഗ്ഗീയ വിഷം
ഉള്ളിലുള്ളതുകൊണ്ടാണ് എന്ന് കൂടി സൂചിപ്പിക്കുന്നു... അത്തരം വിഷം ഉള്ളിലില്ലാ
എന്ന് അവനവന്‍ തന്നെ ഉറപ്പിക്കണം... യൂസഫലി എന്തോ വല്ല്യ ജീവകാരുണ്യ
പ്രവര്‍ത്തനമാണ് ചെയ്യുന്നത് എന്ന ചിന്താഗതി കുത്തിവച്ച മാദ്ധ്യമ വാര്‍ത്തകളില്‍
കൂടി യൂസഫലി ദിവ്യ പുരുഷനാണെന്ന ചിന്താഗതി ഉള്ളില്‍ ഉറച്ച് പോയ ആരാധകരുടെ വികാര
പ്രകടനങ്ങള്‍ മാത്രമാണ് അനുകൂല പ്രതികരണങ്ങള്‍ മിക്കതും..എന്ന് ഷംസീറും
കുറിക്കുന്നു. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ മറുനാടന് അനുകൂലമായ പ്രതികണവും
നിറയുകയാണ്.
യൂസുഫലിയുടെ മാളുകളില്‍ വ്യാപാരികളും നിര്‍മ്മാതാക്കളും അവരുടെ
പ്രോഡക്‌റ്റുകള്‍ നേരിട്ടല്ല വില്‍ക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ ലുലുവില്‍
വില്‍ക്കണമെങ്കില്‍ അങ്ങോട്ട് കാശു കൊടുക്കണം.വിറ്റ ഉല്‍പ്പന്നങ്ങളുടെ കാശു തിരികെ
കിട്ടാന്‍ അറുപതു എഴുപതു ദിവസങ്ങള്‍ കഴിയണം.ഈ ദിവസങ്ങള്‍ക്കുള്ളില്‍
നിര്‍മ്മാതാക്കളും വ്യാപാരികളും പോക്കറ്റില്‍ നിന്നും കാശിറക്കി വീണ്ടും
ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കെറ്റില്‍ എത്തിക്കണം.അതായത് നിര്‍മ്മാതാക്കളും
വ്യാപാരികളുമാണു ലുലുവിന്റെ വാടകയും മറ്റു ചിലവുകളും നല്‍കുന്നത്.അറുപതു ദിവസം
മറ്റവന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റ് കാശു റോള്‍ ചെയ്യുന്നത് വേറെ. എല്ലാ മാളുകളും
സൂപ്പര്‍മ്മാര്‍ക്കറ്റുകളും ഇത് തന്നെയാണു ചെയ്യുന്നത്. യൂസുഫലി ഒരിക്കലും മറ്റു
ചൂഷകരില്‍ നിന്നും വ്യത്യസ്ഥനാകുന്നില്ല.ഒരു പാട് കണ്ണീരിന്റെയും ജീവനുകളുടെയും
ഉല്‍പ്പന്നമാണു യൂസുഫലിമാരുടെ ബിസിനസ്സ് ശ്രംഖലകള്‍ എന്ന്
ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഇത് ലുലുവില്‍ മാത്രം അല്ല ഗള്‍ഫിലെ ഒട്ടുമിക്ക
കമ്‌ബനികളിലും ജോബ് കോണ്‍ട്രാക്‌ട് അനുസരിച്ചു അല്ല പ്രവര്‍ത്തിച്ചിരുന്നതെന്നും
ചിലര്‍ കുറിച്ചു. നാഴികക്ക് നാല്‍പ്പതു വട്ടം അമൃതാനന്ദ മയിയെ തന്തക്കു
വിളിക്കുന്ന ചില മഹാന്മാരാണ് യൂസഫലിയുടെ നാമത്തെ ദൈവതുല്യവുമായി കരുതുന്നതെന്ന
അഭിപ്രായവും സജീവമാണ്. ഈസ്‌റ്റേണ്‍ കറിപ്പൊടിയില്‍ മായം ചേര്‍ത്ത വാര്‍ത്ത ഒന്ന്
കൊടുത്തു നോക്കിയേ ഇതേ പോല്‍ അന്നേരവും മുതലാളിയെ താങ്ങി ഭക്തര്‍ തെറി വിളിയും ആയി
എത്തും ..സംഭവം ഏറ്റു അതാണ് ഭക്തര്‍ തുള്ളലും ആയി ഇറങ്ങിയതെന്നും
കമന്റുകളെത്തുന്നു. തെറ്റ് ആര് ചെയ്‌താലും അത് ജനങ്ങളെ അറിയിക്കണമെന്നാണ്
മറ്റൊരു വാദം. ആരാണ് ശരി ഈശരന് മാത്രം അറിയാം!!! ബോബി ചെമ്മന്നൂരിനെ കുറിച്ച്
അറിഞ്ഞപ്പോള്‍ മുതല്‍ മറ്റ് ഉള്ളവരെ കുറിച്ചും ഇങ്ങനെ ചിന്തിക്കുന്നതാണ് നല്ലത്
എന്ന് തോന്നിയെന്ന് കുറിക്കുന്നവരുമുണ്ട്. ഇത് ലുലുവിന്റെ മാത്രം ഒറ്റപ്പെട്ട
കഥ അല്ല, ഒട്ടുമിക്ക മലയാളി കമ്‌ബനികളുടെ കഥയും ഇതൊക്കെത്തന്നെ... വേണ്ടവന്‍
വന്നാല്‍ മതി എന്നു പറയാമെങ്കിലും ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ്
ജോസഫ് മാത്യു എന്നയാള്‍ കുറിച്ചത്. അങ്ങനെ യുസഫലിയുടെ ഭക്തന്മാരുടെ വാര്‍ത്തയെ
ഇല്ലായ്‌മ ചെയ്യാനുള്ള നീക്കവും സോഷ്യല്‍ മീഡിയ പൊളിക്കുകയാണ്.
ബഹ്‌റൈനിലെ ഒരു
ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു തൊഴിലാളി രാജി വച്ചു പോകാന്‍ നേരം യൂട്യൂബില്‍
അപ്ലോഡ് ചെയ്‌ത വീഡിയോയെ തുടര്‍ന്നാണ് പീഡനങ്ങള്‍ പുറത്തുവന്നത്. ഈ തൊഴിലാളിയുടെ
വാര്‍ത്ത മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ചപ്പോള്‍ അനേകം പേരാണ് പ്രതികരണവുമായി
രംഗത്തു വന്നത്. മറ്റു ലുലു സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരാതികള്‍
ഇല്ലാതിരിക്കവെ ബഹ്‌റൈനില്‍ നിന്നും നിരവധി പരാതികളാണ് ഉയര്‍ന്നത്. ഇവയൊക്കെ
യൂസഫലി ഒരു പക്ഷേ അറിയുന്നുപോലും ഉണ്ടാവില്ല എന്നറിയാമെന്നും മറുനാടന്‍
കുറിച്ചിരുന്നു. മറുനാടന്‍ വാര്‍ത്ത ശരിവച്ചുകൊണ്ട് ബഹ്‌റൈനില്‍ നിന്നും അനേകം
തൊഴിലാളികള്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ഇങ്ങനെ തൊഴിലാളികളില്‍ പേര്
വെളിപ്പെടുത്തരുത് എന്ന കര്‍ക്കശ നിര്‍ദ്ദേശത്തോടെ അയച്ചുതന്ന പരാതികളിലെ
പ്രധാനപ്പെട്ട ആരോപണങ്ങള്‍ ആണ് ഇവിടെ പ്രസിദ്ധീകരിച്ചത്. യൂസഫലി ഇതൊക്കെ
അറിഞ്ഞുകൊണ്ടാണ് നടക്കുന്നതെങ്കില്‍ യൂസഫലിയെയും ലുലുവിനെയും നമ്മള്‍
പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട സമയം ആയിരിക്കുന്നു. യൂസഫലിക്കു ഇതൊന്നും അറിയില്ല
എങ്കില്‍ അടിയന്തിരമായി യൂസഫലി ഇടപെടേണ്ട സമയം ആയിരിക്കുന്നു എന്നു പറയാതെ
വയ്യെന്നും വ്യക്തമാക്കി.
വളരെ ഉത്തരവാദിത്തതോടെ തൊഴിലാളി താല്‍പ്പര്യം മാത്രം
മുന്‍നിര്‍ത്തിയാണ് മറുനാടന്‍ വാര്‍ത്ത നല്‍കിയത്. അത് യുസഫലി
തിരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതു ചെയ്യുന്നില്ലെന്ന സൂചനകളാണ്
ലഭിക്കുന്നത്. ഇതിന് പുറമേയാണ് യുസഫലിയുടെ ആരാധകര്‍ മറുനാടനെ
അധിക്ഷേപിക്കുന്നതും.
മറുനാടനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന രണ്ട്
പ്രധാന ലേഖനങ്ങള്‍ പൂര്‍ണ്ണമായും ചുവടെ പ്രസിദ്ധീകരിക്കുന്നു
മറുനാടന്‍ മലയാളി
എന്ന ഓണ്‍ലൈന്‍ കൂട്ടികൊടുപ്പ് കാരന് യൂസുഫലിയെ കുറിച്ച് എന്തറിയാം
പണ്ട്
കാലത്ത് െ്രെകം ചെയ്യുന്ന ജോലി ഇന്ന് ഓണ്‍ലൈന്‍ വഴി നടത്തി ആരാന്റ കുറ്റവും
കുറവും പറഞ് തന്റെ കുടുംബം പോറ്റാന്‍ വഴി കാണുന്ന നീ പതിനായിരങ്ങള്‍ക്ക്
അന്നമേകുന്ന യൂസുഫലിയുടെ അല്ലെങ്കില്‍ അവരുടെ സ്ഥാപനത്തെ കരിവാരി തേക്കുന്നത് വഴി
നിന്റെ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ കഴിയുന്നുവെങ്കില്‍ അത് തുടരട്ടെ കാരണം
നേരിട്ടും അല്ലാതെയുമായി അമ്‌ബതിനായിരത്തോളം ആളുകള്‍ക്ക് ജോലി നല്‍കിയ ആ മഹാ
മനുഷ്യനെ കുറ്റം പറഞത് വഴി എങ്കിലും നിന്റെ കുടുംബം പുലരട്ടെ.
ഭാര്യയുടെ
കെട്ട് താലി പണയം വച്ച് , ഉള്ള വീടും സ്ഥലവും ബാങ്കില്‍ വച്ച് വിസക്ക് കാശും
കൊടുത്ത് ടിക്കറ്റും എടുത്ത് ഗള്‍ഫ് നാടുകളില്‍ ബക്കാലകളില്‍ അടക്കം ജോലിക്ക്
വന്ന വേറേയും പതിനായിരങ്ങള്‍ ഉണ്ട് , പതിനാലും പതിനഞ്ചും മണിക്കൂര്‍ ദിവസം ജോലി
ചെയ്‌ത്, മുതലാളിമാരുടെ ആട്ടും തുപ്പും സഹിച്ച് നില്‍ക്കുന്ന പതിനായിരങ്ങള്‍
പിന്നെയുമുണ്ട് എന്നാല്‍ അവര്‍ക്കെതിരെ ഒരക്ഷരം താന്‍ മിണ്ടില്ല കാരണം അവരെ
കുറിച്ച് എന്തെഴുതിയാലും ഇവിടെ ആരും മൈന്റ് ചെയ്യില്ല നിനക്കും നിന്റെ വാറോലക്ക്
ലൈക്കും കമന്റും ഇടുന്ന കുറേ അവന്മാര്‍ക്കും വേണ്ടത് ക്ഷീരമുള്ളോരകിടാണ് നയാപൈസ
വാങ്ങാതെ ടിക്കറ്റ് താമസ സൗകര്യങ്ങളടക്കം എല്ലാവിധ ആനുകൂല്യങ്ങളും നല്‍കിയാണ്
ലുലു സ്റ്റാഫിനെ നിയമിക്കുന്നത് , എന്റെ കുറേ സുഹൃത്തുക്കള്‍ ഇവിടെ ജോലി
ചെയ്യുന്നതിനാല്‍ ഈ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നും എനിക്ക്
വ്യക്തമാണ് ലുലുവിന്റെ ഓരോ ഇന്റര്‍വ്യൂവിലും പങ്കെടുക്കാന്‍ നാട്ടികയില്‍
എത്തുന്നത് പതിനായിരങ്ങളാണ് അതില്‍ ഏറെ കുറേയും ലുലുവില്‍ വര്‍ക്ക് ചെയ്യുന്ന
തൊഴിലാളികളുടെ ബന്ധുക്കള്‍ ആണ് , നിങ്ങള്‍ പറയുന്നത് പോലെ തൊഴിലാളികളെ
പീഡിപ്പിക്കുന്നുവെങ്കില്‍ ആ സ്ഥാപനത്തിലേക്ക് തന്റെ സ്വന്തക്കാരെ കയറ്റാന്‍
ശ്രമിക്കുന്ന തൊഴിലാളികള്‍ മണ്ടന്മാരല്ലേ ?
യൂസഫലിയുടെ വിജയത്തിന്റെ
പ്രധാനപങ്ക് ഞാന്‍ മനസ്സിലാക്കിയിടത്തോളം സ്വന്തം മുതലാളിയുടെയും
സ്ഥാപനത്തിന്റെയും ഉയര്‍ച്ച ആഗ്രഹിക്കുന്ന നല്ല സ്റ്റാഫുകള്‍ തന്നെയാണ്.
സ്റ്റാഫുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കാത്ത കമ്‌ബനികള്‍ക്ക്
വിജയിക്കാന്‍ പ്രയാസമാണെന്ന ലോജിക്ക് താന്‍ മനസ്സിലാക്കണമെങ്കില്‍ തന്റെ ഓണ്‍ലൈന്‍
വാറോലയില്‍ പേരിനെങ്കിലും താന്‍ ഒരാളെ ജോലിക്ക് വെക്കണം ബഹ്‌റൈനില്‍ ജോലിക്ക്
ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ് മറുനാടന്‍ ഇങ്ങനെ അന്വേഷിക്കാനും പ്രതേക
ലേഖകനെ വച്ച് എഴുതിപ്പിക്കാനും തയ്യാറായതെങ്കില്‍ ഇതിന്റെ സത്യാവസ്ഥ കൂടെ അറിയാന്‍
താന്‍ ശ്രമിക്കണമായിരുന്നു. കേവലം പത്താം ക്ലാസുകാരന് സ്വപ്‌നം കാണാന്‍ കഴിയാത്ത
ശമ്‌ബളം ഉള്ള ജോലി നല്‍കി വീട് പണി നടക്കുമ്‌ബോളും മകളുടെ കല്യാണത്തിനും സഹായിച്ച
വ്യക്തിയെ അല്ലെങ്കില്‍ അതിന് കാരണമായ സ്ഥാപനത്തെ കരിവാരി തേക്കാന്‍ ഇറങ്ങിവന്ന
ഒരാളെ കാണിച്ചല്ല യൂസഫലിയെ അളക്കേണ്ടത്, അവിടുത്തെ മേലുദ്യോഗസ്ഥരെ കുറിച്ച് മോശം
അഭിപ്രായം ഉണ്ടേല്‍ അത് യൂസുഫലിയെ അറിയിക്കാന്‍ മാര്‍ഗ്ഗം ഇല്ല എന്ന് പറഞ്ഞാല്‍
വിശ്വസിക്കുന്ന ചില ഓണ്‍ലൈന്‍ ഊത്ത്‌കാര് കാണും എന്നാല്‍ എല്ലാരും അത്
പോലെയാണെന്ന് ചിന്തിക്കുന്നത് നന്നല്ല അവസാനത്തെ ആനുകൂല്യവും കൈപ്പറ്റി
വീഡിയോക്ക് മുമ്‌ബിലിരുന്ന് കണക്ക് പറയുന്ന ഒരു തൊഴിലാളിയിലൂടെയായിരുന്നില്ല
യൂസുഫലിയെ പോലെ ഉള്ള ഒരു വ്യക്തിയെ കുറിച്ച് അന്വേഷിക്കാന്‍ താന്‍ പുറപ്പെടേണ്ടത്
പകരം ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും രാഷ്ട്രീയവും നോക്കാതെ ആയിരങ്ങള്‍ക്ക്
അഭയം നല്‍ക്കുന്ന , അശരണര്‍ക്ക് അത്താണി ആവുന്ന , നിരാലംബര്‍ക്ക് ആലംബമാകുന്ന
യൂസുഫലിയെ ആയിരുന്നു നീ കണേണ്ടിയിരുന്നത് , മറുനാടന്‍ മലയാളി എന്ന മഞ്ഞ തവളേ ഒരു
നാളെങ്കിലും നിന്റെ ആ പൊയ്‌മുഖം മാറ്റി യൂസുഫലി എന്ന വ്യക്തിയെ നഗ്‌നനേത്രം കൊണ്ട്
കാണാന്‍ ശ്രമിക്കൂ..
ഈ അടുത്ത ദിവസം ഒരു വര്‍ക്കിന്റെ ഭാഗമായി യൂസഫലിക്കയെ
നേരിട്ട് കാണാന്‍ കുറച്ച് നേരം സംസാരിക്കാന്‍ ഈ ഉള്ളവന് അവസരം ലഭിച്ചു. ഒരു
പക്ഷേ ആ കൂടിക്കാഴ്‌ച്ച ഇവിടെ വിവരിച്ചാല്‍ നിന്നെ പോലെ ഫേസ്‌ബുക്കില്‍ തള്ളി
നടക്കുന്ന ചിലര്‍ക്ക് പുകഴ്‌ത്തല്‍ ആയി കാണും, എന്നാല്‍ സമൂഹത്തില്‍ ഒന്നുമല്ലാത്ത
സാധാരണക്കാരനായ എന്നെയും എന്റെ സുഹൃത്തിനെയും അദ്ധേഹം സ്വീകരിച്ചത് മറക്കാനാവില്ല,
ആദ്യം അദ്ധേഹത്തെ കാണാന്‍ പുറപ്പെടുമ്‌ബോള്‍ കോട്ടും സ്യൂട്ടും ഇട്ടാലോ എന്ന്
ഞാന്‍ ചിന്തിച്ചു എന്നാല്‍ ഞാന്‍ ഞാനായി തന്നെ പോകണം എന്ന് തീരുമാനിച്ചു കാരണം
ഞാന്‍ അറിഞ്ഞ യൂസുഫലി സിംപിള്‍ ആണ് യൂസുഫലിക്കയെ കണ്ട് പുറത്തിറങ്ങി ഞാനും
സുഹൃത്തും വണ്ടിയില്‍ കയറി ആദ്യം പറഞ്ഞത് അദ്ധേഹത്തിന്റെ എളിമയെ ക്കുറിച്ചാണ് ,
ലോകരാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പതിച്ച റൂമില്‍
സാധാരണക്കാരനില്‍ സാധാരണക്കാരായ ഞങ്ങള്‍ തിരിച്ചു വരാന്‍ നോക്കുമ്‌ബോള്‍
എഴുന്നേറ്റ് വന്ന് ഒരു ടേബിളില്‍ വച്ച ഊദ് തന്റെ കയ്യിലാക്കി ഞങ്ങളുടെ
വസ്‌ത്രത്തില്‍ പുരട്ടി തന്നത് കേവലമൊരു യൂസുഫലി ആയിരുന്നില്ല പകരം ലോകം
ഉറ്റുനോക്കുന്ന, ലോക നേതാക്കള്‍ ഇഷ്ടപ്പെടുന്ന, പതിനായിരങ്ങള്‍ക്ക് അന്നമേകുന്ന
ലോകത്തെ പ്രമുഖ വ്യവസായി പ്രമുഖരില്‍ പെടുന്ന എന്നാല്‍ ലവലേശം അഹങ്കാരമോ പത്രാസോ
കാണിക്കാത്ത നാട്യങ്ങളില്ലാത്ത നാട്ടികക്കാരനായ ങഅ യൂസുഫലിയെ
ആയിരിന്നു.
മറുനാടന്‍ ഓരോ മാസവും ഉണ്ടാക്കുന്നത് കോടികള്‍: വരുമാനം അനാവശ്യ
വിവാദ വാര്‍ത്തകളിലുടെ
ഓണ്‍ലൈന്‍ പത്രങ്ങളുടെ വരുമാനത്തിന്റെ മുഖ്യ
സ്രോതസ്സാണ് ഗൂഗിള്‍ പരസ്യങ്ങള്‍. ഓരോ വാര്‍ത്ത വായിക്കുമ്‌ബോഴും വാര്‍ത്തയുടെ
അരികിലായി പ്രത്യക്ഷപ്പെടുന്ന ഗൂഗിളിന്റെ പരസ്യങ്ങള്‍ വായനക്കാരന്‍ കാണുകയും
ചെയ്യും. ഓണ്‍ലൈനില്‍ പത്രം വായിക്കുന്നതിനെ ഹിറ്റ് എന്നാണ് പറയുന്നത്. ഓരോ
ഹിറ്റിനും ഓണ്‍ലൈന്‍ ഉടമക്ക് ഗൂഗിള്‍ പരസ്യം വഴി പണം വന്നുകൊണ്ടിരിക്കും. അതാണ്
ഓണ്‍ലൈന്‍ നടത്തിപ്പിന്റെ വരുമാന രഹസ്യം.
ഓരോ വാര്‍ത്തയും വായനക്കാരന്‍
വായിക്കുമ്‌ബോള്‍ ഓണ്‍ലൈന്‍ നടത്തിപ്പുകാരന് കാശ് കിട്ടികൊണ്ടിരിക്കും.
വായനക്കാരന്‍ കൂടുതല്‍ വാര്‍ത്തകള്‍ വായിച്ചാല്‍ ഓണ്‍ലൈന്‍ ഉടമ പണം വാരും.
കേരളത്തില്‍ നിന്നുള്ള ഹിറ്റിന് കിട്ടുന്നതില്‍ പല മടങ്ങാണ് വിദേശ നാടുകളില്‍
നിന്നുള്ള ഹിറ്റിന് കിട്ടുന്ന വരുമാനം. അപവാദങ്ങള്‍, വിവാദങ്ങള്‍, ചൂടന്‍
ഫോട്ടോകള്‍, അങ്ങനെ വായനക്കാരനെ വെബ്‌സൈറ്റില്‍ പിടിച്ചു നിര്‍ത്താന്‍ വേണ്ട ചൂടന്‍
വിഭവങ്ങള്‍ ഓണ്‍ലൈനുകളില്‍ വന്നുകൊണ്ടിരിക്കുന്നതിന്റെ സാമ്‌ബത്തിന്റെ ശാസ്‌ത്രം
ഇതു മാത്രമാണ്.വിവാദങ്ങള്‍ കാണുമ്‌ബോള്‍ സോഷ്യല്‍ മീഡിയായില്‍ വായനക്കാര്‍അത്
ഷെയര്‍ ചെയ്യും. അങ്ങനെ ഹിറ്റുകള്‍ നീണ്ട് നീണ്ടു പോകും. ഓരോ ഹിറ്റിനും ഓണ്‍ലൈന്‍
ഉടമ പണം ഉണ്ടാക്കുന്നു എന്ന സത്യം വായനക്കാരന്‍ അറിയുന്നില്ല. സത്യ സന്ധമായ
വാര്‍ത്തകള്‍ക്ക് അപ്പുറത്ത് വിവാദങ്ങള്‍ക്കാണ് പൊതുവേ ഓണ്‍ലൈനില്‍
മാര്‍ക്കറ്റ്.
ഓരോ ദിവസവും പുതിയ വിവാദങ്ങള്‍ക്ക് വേണ്ടി വായനക്കാരന്‍
കാത്തിരിക്കും. അത് ഓണ്‍ലൈന്‍ നടത്തിപ്പുകാരന്‍ കണ്ടു പിടിക്കും. പത്രത്തില്‍ മഷി
പുരളാന്‍ പറ്റാത്തതൊക്കെ ഓണ്‍ലൈനില്‍ വരും. ഇപ്പോള്‍ കാണുന്നവര്‍ക്ക് ഒക്കെ
ഓണ്‍ലൈന്‍ പത്രമാണ്. പത്ര ഓഫീസിന്റെ പടി കയറാന്‍ യോഗ്യത ഇല്ലാത്തവരും ഓണ്‍ലൈന്‍
പത്ര ഉടമകളാണ്. ഇത്തരം ഓണ്‍ലൈന്‍ പത്ര ഉടമകളുടെ ബ്‌ളാക്ക് മെയിലിങ്ങ്
ഭീഷണിയിലാണ് കേരളം. ഇത് ലുലുവിന്റെ മാത്രം ഒറ്റപ്പെട്ട കഥ അല്ല, ഒട്ടുമിക്ക
മലയാളി കമ്‌ബനികളുടെ കഥയും ഇതൊക്കെത്തന്നെ... വേണ്ടവന്‍ വന്നാല്‍ മതി എന്നു
പറയാമെങ്കിലും ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ