2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ആസ്‌റ്റര്‍ മെഡ്‌സിറ്റി അവയവദാന ദിനത്തില്‍ 'ഗിഫ്‌റ്റ്‌ എ ലൈഫ്‌' സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നു


കൊച്ചി: ഓഗസ്‌റ്റ്‌ 13-ന്‌ അവയവദാന ദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി അവയവദാനത്തെക്കുറിച്ച്‌ അവബോധമുണ്ടാക്കുന്നതിന്‌ "ഗിഫ്‌റ്റ്‌ എ ലൈഫ്‌" എന്ന പേരില്‍ കൊച്ചിയില്‍ സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നു.
കടവന്തറ രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍നിന്ന്‌ തുടങ്ങി പത്തുകിലോമീറ്റര്‍ ദൂരമാണ്‌ സൈക്ലോത്തോണ്‍ പിന്നിടുന്നത്‌. സൗത്ത്‌ ഓവര്‍ബ്രിഡ്‌ജ്‌ വഴി എംജി റോഡില്‍ കടന്ന്‌ മറൈന്‍ ഡ്രൈവ്‌ വഴി മേനകയിലൂടെ എംജി റോഡിലെത്തി സൗത്ത്‌ ഓവര്‍ബ്രിഡ്‌ജ്‌ പിന്നിട്ട്‌ സൈക്ലോത്തോണ്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍തന്നെ അവസാനിക്കും.
സൈക്കിളുമായെത്തി ആദ്യം രജിസ്‌റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക്‌ ഗിഫ്‌റ്റ്‌ എ ലൈഫ്‌ സൈക്ലോത്തോണില്‍ പങ്കെടുക്കാം. രാവിലെ 6.30-ന്‌ റിപ്പോര്‍ട്ട്‌ ചെയ്യണം. രാവിലെ ഏഴിനാണ്‌്‌ ഫ്‌ളാഗ്‌ ഓഫ്‌. രജിസ്‌ട്രേഷന്‍ ഫീയോ മറ്റ്‌ ചാര്‍ജുകളോ ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്നവര്‍ക്ക്‌ സൗജന്യമായി ടീഷര്‍ട്ടും ലഘുഭക്ഷണവും ലഭിക്കും.
അവയവദാനത്തെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അവ മാറ്റുന്നതിനും ലക്ഷ്യമിട്ടാണ്‌ സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. അവയവദാനത്തിന്റെ സന്ദേശം കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനായി ഗിഫ്‌ററ്‌ എ ലൈഫ്‌ സൈക്ലോത്തോണില്‍ സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ