കൊച്ചി:
ഐ-ലീഗ് ചാമ്പ്യന്മാരായ ബംഗലുരു എഫ്.സി
രാജ്യത്തെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്കായി വിപുലമായ പഠന-പരിശീലന സൗകര്യത്തോടെ
റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നു. അണ്ടര്‍-16, അണ്ടര്‍ -18
കാറ്റഗറിയിലായിരിക്കും സെലക്ഷന്‍. കേരളത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രതിഭകളെ
കണ്ടെത്തുവാന്‍ ഈ മാസം 10നു കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും 16നു
കൊച്ചി, അംബേദ്‌കര്‍ സ്റ്റേഡിയത്തിലും സെലക്ഷന്‍ ട്രയല്‍ നടത്തും. കോഴിക്കോട്
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനിലും കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു
സ്‌റ്റേഡിയിത്തിലെ കെ.എഫ്.എ ഓഫീസിലും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്
പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. വാക്കിങ്ങ് രജിസ്‌ട്രേഷനും സൗകര്യം
ഒരുക്കിയട്ടുണ്ട്. ബംഗലുരുഎഫ്.സി. കോം എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍
രജിസ്‌ട്രേഷനും ചെയ്യാനാകും.
സെപ്‌തംബര്‍ അവസാനവാരം ബംഗലുരുവില്‍ ആയിരിക്കും
അവസാനഘട്ട സെല്‌ക്ഷന്‍.ഓരോ കാറ്റഗറിയിലും 40 പേരെ വീതം തെരഞ്ഞെടുക്കും
അണ്ടര്‍
8,അണ്ടര്‍ 10,അണ്ടര്‍ 12 കാറ്റഗറിയിലെ കുട്ടികളുടെ സെല്‌ക്ഷന്‍ നേരത്തെ
ബംഗലുരുവില്‍ നടന്നതായി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദാര്‍ തംഹാനെ
പറഞ്ഞു.
കളിക്കളത്തിലെ പൊസിഷനുകളേക്കാള്‍ വിവിധ തലങ്ങളിലെ ടെക്‌നിക്കല്‍
സ്‌കില്ലിനായിരിക്കും അണ്ടര്‍-16നു താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍
പ്രാധാന്യം നല്‍കുകയെന്ന് ബാംഗലുരു എഫ്.സി യൂത്ത് ഡെവലപ്പ്‌മെന്റ് ഓഫീസറുമായ
ജോണ്‍ കില വ്യക്തമാക്കി.
ഫുട്‌ബോള്‍ പരിശീലനത്തിനോടൊപ്പം വിജയനഗര്‍
ബെല്ലാരിയിലെ ബംഗലുരു എഫ്.സിയുടെ ഫുട്‌ബോള്‍ അക്കാദമിയില്‍ പഠനം തുടരുന്നതിനും
അവസരം ഒരുക്കിയിട്ടുണ്ട്. കന്നഡ,സിബിഎസ്‌്‌സി,ഓപ്പണ്‍ സിലബസുകളിലായിട്ടായിരിക്കും
പഠനം. കേരളത്തിനു പുറമെ ബംഗലുരു, പഞ്ചാബ്, ചണ്ഡിഗഡ് ,മിസോറം,ഹൈദരബാദ്
എന്നിവടങ്ങളിലും സെലക്ഷന്‍ ട്രയല്‍ നടത്തും.
കെ.എഫ്.എ വൈസ്‌പ്രസിഡന്റ്
കെ.പി.സണ്ണി, ബംഗലുരു എഫ്.സി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ മന്ദാര്‍ തംഹാനെ,
അക്കാഡമി ഹെഡും ബാംഗലുരു എഫ്.സി യൂത്ത് ഡെവലപ്പ്‌മെന്റ് ഓഫീസറുമായ ജോണ്‍ കില,
ഹെഡ് ഓഫ് ഓപ്പറേഷന്‍ ശ്രീനിവാസ് മൂര്‍ത്തി എന്നിവര്‍ കൊച്ചി ജവഹര്‍ലാല്‍
നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ചടങ്ങില്‍
ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്‌്‌തു
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ