2015, മേയ് 28, വ്യാഴാഴ്‌ച

കൊച്ചിക്ക്‌ ഫിഫയുടെ താല്‍ക്കാലിക അംഗീകാരം

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പിനുള്ള വേദിയായി കൊച്ചിക്ക്‌ ഫിഫയുടെ താല്‍ക്കാലിക അംഗീകാരം. ഇന്നലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിയുമായി ബന്ധപ്പെട്ട്‌ സ്റ്റോക്ക്‌ ഹോള്‍ഡേഴ്‌സിനായി സംഘടിപ്പിച്ച ശില്‍പ്പശാലക്ക്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഫിഫ അണ്ടര്‍-17 ലോകകപ്പ്‌ ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ ഹാവിയര്‍ സെപ്പി, പ്രൊജക്‌ട്‌ ഡയറക്‌ടര്‍ ജോയ്‌ ഭട്ടാചാര്യ എന്നിവര്‍ ചേര്‍ന്ന്‌ കൊച്ചിയെ താല്‍ക്കാലിക അംഗീകാരം ലഭിക്കുന്ന ആദ്യ വേദിയായി പ്രഖ്യാപിച്ചത്‌. മറ്റു വേദികളെ പിന്നീട്‌ പ്രഖ്യാപിക്കും. ഡല്‍ഹി, നവി മുംബൈ, ഗോവ, കൊല്‍ക്കത്ത, ഗുഹാവത്തി എന്നിവയാണ്‌ സാധ്യത ലിസ്റ്റിലുള്ള മറ്റു വേദികള്‍. പ്രൊവിഷണല്‍ സെലക്ഷന്‍ അഗ്രിമെന്റ്‌ അണ്ടര്‍-17 ലോകകപ്പ്‌ നോഡല്‍ ഓഫീസര്‍ എം.പി.എം മുഹമ്മദ്‌ ഹനീഷ്‌ ഐ.എ.എസിനും കെ.എഫ്‌.എ പ്രസിഡന്റ്‌ കെ.എം.ഐ മേത്തര്‍ക്കും ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ സാവിയര്‍ സെപ്പി കൈമാറി. കൊച്ചിയില്‍ ഫിഫക്ക്‌ ശുഭാപ്‌തി വിശ്വാസമുണ്ടെന്നും സമയ പരിധിക്കുള്ളില്‍ തന്നെ കൊച്ചി മത്സരങ്ങള്‍ക്കായി സജ്ജമാകുമെന്നാണ്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഹാവിയര്‍ സെപ്പി പറഞ്ഞു. ഇതുവരെയുള്ള ഒരുക്കങ്ങളില്‍ ഫിഫ പൂര്‍ണ സംതൃപ്‌തരാണെന്നും സര്‍ക്കാറും ഫുട്‌ബോള്‍ അസോസിയേഷനും ജനപ്രതിനിധികളും മികച്ച പിന്തുണയാണ്‌ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക്‌ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിന്‌ തയ്യാറാകുന്നതിനായി 2016 സെപ്‌തംബര്‍ വരെയാണ്‌ കൊച്ചിക്ക്‌ സമയം അനുവദിച്ചിരിക്കുന്നത്‌. ഇതിനിടയില്‍ പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും നാലു പരിശീലന സ്റ്റേഡിയങ്ങളും പൂര്‍ണ സജ്ജമാക്കി ഫിഫക്ക്‌ കൈമാറണം. സെപ്‌തംബറില്‍ ഫിഫയുടെ സാങ്കേതിക സമിതി അന്തിമ പരിശോധന നടത്തിയ ശേഷം കൊച്ചിയെ മത്സര വേദിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. താരങ്ങളുടെ പരിശീലനത്തിനായി കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള ഫോര്‍ട്ടുകൊച്ചി വേളി ഗ്രൗണ്ട്‌, പനമ്പിള്ളി നഗര്‍ ബോയ്‌സ്‌ സ്‌കൂള്‍ ഗ്രൗണ്ട്‌, മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ട്‌ എന്നിവയുടെ ട്രെയിനിങ്‌ സൈറ്റ്‌ കരാറുംചടങ്ങില്‍ കൈമാറി. നാലാമത്തെ പരിശീലന വേദിയായി പരിഗണിക്കുന്ന കുഫോസ്‌ സ്റ്റേഡിയത്തിന്റെ കരാര്‍ ഒരാഴ്‌ച്ചക്കകം ഒപ്പുവെക്കും. മത്സര വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച കരാര്‍ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ എ.ഐ.എഫ്‌.എഫ്‌ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫിസര്‍ സുനന്ദോദറിന്‌ ജി.സി.ഡി.എ കൈമാറിയിരുന്നു. കലൂര്‍ സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട്‌ ജി.സി.ഡി.എ 42 കോടിയുടെ എസ്റ്റിമേറ്റാണ്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. ഇതില്‍ ഒരു വിഹിതം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. കരാര്‍ പ്രകാരം കളി നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും മൈതാനത്തിന്‍െറ ഉടമസ്ഥരായ ജി.സി.ഡി.എ ചെയ്യേണ്ടത്‌. 2013 സെപ്‌റ്റംബറില്‍ തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച്‌ എ.ഐ.എഫ്‌.എഫിനും ഫിഫക്കും ഗാരന്റി നല്‍കിയിരുന്നു. സുരക്ഷാ സംവിധാനം, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണം, ആവശ്യമായ പെര്‍മിറ്റുകള്‍ മുതലായ എല്ലാ സംവിധാനങ്ങളും ജി.സി.ഡി.എയാണ്‌ ഒരുക്കേണ്ടത്‌. കളിയുടെ വിപണനത്തിനുള്ള അവകാശം ഫിഫക്കായിരിക്കും. കളിക്ക്‌ ആറുമാസം മുമ്പ്‌ മൈതാനം ഫിഫക്ക്‌ വിട്ടുകൊടുക്കണം.
പരിശീലന ഗ്രൗണ്ടുകള്‍ ഒരുക്കുന്നതിനായി നാലു കോടി രൂപയുടെ പ്രൊജക്‌ടാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഈ ഫണ്ട്‌ സര്‍ക്കാര്‍ സ്വന്തമായി കണ്ടെത്തണം. പരിശീലനം ഫ്‌ളഡ്‌ലൈറ്റിനു കീഴിലായതിനാല്‍ മികച്ച വെളിച്ച സംവിധാനമടക്കുള്ള കാര്യങ്ങള്‍ നാലു സ്റ്റേഡിയങ്ങളിലും തയ്യാറാക്കണം. അതാത്‌ പ്രദേശങ്ങളിലെ എം.എല്‍.എമാരുടെ ഫണ്ട്‌ ഉപയോഗിച്ച്‌ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാണ്‌ കെ.എഫ്‌.എ ഉദ്ദേശിക്കുന്നത്‌. സ്റ്റേഡിയങ്ങള്‍ ഒരുക്കുമ്പോള്‍ സാങ്കേതിക സഹായവും നിര്‍ദ്ദേശങ്ങളും ഫിഫ നല്‍കും. മത്സര വേദിയുടെയും പരിശീലന വേദിയുടെയും നിലവാരം ഉയര്‍ത്താനായി ഫിഫ സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടിവരും. മത്സര വേദിയേക്കാള്‍ പത്ത്‌ മടങ്ങ്‌ മികച്ചതായിരിക്കണം പരിശീലന ഗ്രൗണ്ടുകളെന്ന്‌ ടെക്‌നികള്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
2016ലെ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി പിച്ചിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളടക്കം സ്റ്റേഡിയത്തില്‍ നടത്തും. മറ്റു സാധ്യത വേദികളില്‍ ഗുഹാവത്തി ഒഴിച്ച്‌ മറ്റുള്ള വേദികളിലെല്ലാം ഫിഫ സംതൃപ്‌തരാണ്‌. ഗുവാവത്തിയെ ഒഴിവാക്കി ചാമ്പ്യന്‍ഷിപ്പ്‌ അഞ്ചു വേദികളിലാക്കി ചുരുക്കാനും സാധ്യതയുണ്ട്‌. അങ്ങനെ വന്നാല്‍ കൊച്ചിയില്‍ കൂടുതല്‍ മത്സരങ്ങളുണ്ടാകും. ആദ്യറൗണ്ടില്‍ ഒരു ഗ്രൂപ്പിലെ ആറ്‌ കളികള്‍ക്ക്‌ പുറമേ നോക്കൗട്ട്‌ റൗണ്ടിലെ സെമി മത്സരങ്ങളിലൊന്ന്‌ കൊച്ചിക്ക്‌ അനുവദിക്കാനും സാധ്യതയുണ്ട്‌. രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 17 വയസിന്‌ താഴെയുള്ളവരുടെ ലോകകപ്പില്‍ ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളാണ്‌ പങ്കെടുക്കുക. ആറ്‌ ഭൂഖണ്ഡങ്ങളിലായി നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റുകളിലൂടെ ശേഷിച്ച ടീമുകളെ തിരഞ്ഞെടുക്കും. യൂറോപ്പില്‍നിന്നും മധ്യ അമേരിക്കന്‍ മേഖലയില്‍നിന്നും അഞ്ച്‌ ടീമുകള്‍ വീതവും ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന്‌ നാല്‌ ടീമുകളും ഓഷ്യാനിയയില്‍നിന്ന്‌ ഒരു ടീമുമാണ്‌ യോഗ്യത നേടിയെത്തുക. ആകെ 24 ടീമുകളും 52 മത്സരങ്ങളുമാണുള്ളത്‌. ടീമുകളെ ആറ്‌ ഗ്രൂപ്പുകളായി തിരിക്കും. ഈ വര്‍ഷത്തെ ലോകകപ്പിന്‌ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയാണ്‌ വേദിയാവുക. ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായാണ്‌ ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പ്‌ എത്തുന്നത്‌
ഫിഫ അണ്ടര്‍-17 ലോകകപ്പ്‌ ഹെഡ്‌ ഓഫ്‌ വെന്യൂസ്‌ ഓപ്പറേഷന്‍സ്‌ റോമ ഖന്ന, ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ജില്ലാ കളക്‌ടര്‍ എം.ജി രാജമാണിക്കം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 


കൊച്ചി ബിനാലെ പുതിയ ക്യൂറേറ്ററെ
ശനിയാഴ്‌ച തിരഞ്ഞെടുക്കും

കൊച്ചി: അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ക്യൂറേറ്ററെ ശനിയാഴ്‌ച നടക്കുന്ന ഉന്നതതല സമിതിയുടെ യോഗത്തില്‍ തിരഞ്ഞെടുക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ രക്ഷാധികാരികള്‍, കലാകാരന്‍മാര്‍, വിദഗ്‌ധര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അടങ്ങുന്ന ഉന്നതതല സമിതിയാണ്‌ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പുതിയ ക്യൂറേറ്ററെ കണ്ടെത്തുക.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ബോസ്‌ കൃഷ്‌ണമാചാരി, സെക്രട്ടറി റിയാസ്‌ കോമു, രക്ഷാധികാരി സുനില്‍ വി എന്നിവരെ കൂടാതെ കലാ നിരൂപകന്‍ രഞ്‌ജിത്‌ ഹോസ്‌കോട്ടെ, പ്രൊമോട്ടര്‍മാരായ കിരണ്‍ നാടാര്‍, ഷിറീന്‍ ഗാന്ധി, കലാകാരന്‍മാരായ അതുല്‍ ദോഡിയ, ജ്യോതി ബസു, ഭാരതി ഖേര്‍ എന്നിവരാണ്‌ 2016 ഡിസംബര്‍ 12 ന്‌ ആരംഭിക്കുന്ന ബിനാലെയുടെ ഉന്നതതല സമിതി അംഗങ്ങള്‍.

കൊച്ചി ആസ്ഥാനമായി 2010ല്‍ രൂപം കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പുതിയ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി അടുത്തിടെ വിദഗ്‌ധരെ ഉള്‍പ്പെടുത്തി ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. കലാലോകത്തെ പ്രശസ്‌തരെ ഉള്‍പ്പെടുത്തിയുള്ള പുതിയ ആര്‍ട്ടിസ്റ്റിക്‌ ഉപദേശക ബോര്‍ഡ്‌ യോഗം ചേരുന്നത്‌ 2016 ലേക്കുള്ള പുതിയ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള സൂതാര്യമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്ന്‌ റിയാസ്‌ കോമു പറഞ്ഞു.

പുതിയ ഉപദേശക സമിതിയില്‍ ബിനാലെ ഫൗണ്ടേഷന്‍ അംഗങ്ങള്‍ക്കു പുറമെ കലാലോകത്തെ പ്രഗത്ഭരും പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ബോസ്‌ കൃഷ്‌ണമാചാരി പറഞ്ഞു.
2013ലെ ഇത്തരമൊരു യോഗത്തിലൂടെയാണ്‌ മാര്‍ച്ച്‌ 29ന്‌ തിരശ്ശീല വീണ 108 ദിവസം നീണ്ട 2014ലെ ബിനാലെയുടെ ക്യൂറേറ്ററായി ജിതീഷ്‌ കല്ലാട്ടിനെ തിരഞ്ഞെടുത്തത്‌. ബോസ്‌ കൃഷ്‌ണമാചാരി, റിയാസ്‌ കോമു എന്നിവരെ കൂടാതെ കലാ ചരിത്രകാരി ഗീത കപൂര്‍, മുംബൈ ബാവു ദാജി ലാഡ്‌ മ്യൂസിയം ഡയറക്ടര്‍ തസ്‌നീം സക്കറിയ മേഹ്‌ത്ത, കലാരംഗത്തെ പ്രമുഖരായ ഷീല ഗൗഡ, ബാലന്‍ നമ്പ്യാര്‍, ഗുജറാള്‍ ഫൗണ്ടേഷനിലെ ഫിറോസ്‌ ഗുജറാള്‍, ക്യൂറേറ്ററും ഗ്യാലറിസ്റ്റുമായ അഭയ്‌ മസ്‌കാര എന്നിവരും ഉള്‍പ്പെട്ടിരുന്നു. 

2015, മേയ് 25, തിങ്കളാഴ്‌ച

മയക്കു മരുന്ന്‌ ഉപയോഗവും വില്‍പനയും തെളിയിക്കുന്നതില്‍ പൊലീസ്‌ പരാജയപ്പെട്ടു




ഡിജെ പാര്‍ട്ടിക്കിടെ മയക്കു മരുന്നു കണ്ടെത്തിയ കേസില്‍ പൊലീസ്‌ കണ്ടെടുത്ത തെളിവുകള്‍ അശക്തം. പ്രതികളുടെ മയക്കു മരുന്ന്‌ ഉപയോഗവും വില്‍പനയും തെളിയിക്കുന്നതില്‍ പൊലീസ്‌ പരാജയപ്പെട്ടു. ഇതോടെ പിടിയിലായ ഏഴു പേരില്‍ റഷ്യന്‍ സംഗീതചജ്ഞന്‍ ഒഴികെ ആറുപേര്‍ക്ക്‌ ഞായറാഴ്‌ച്ച രാത്രി തന്നെ ജാമ്യം ലഭിച്ചു. മുഖ്യപ്രതി റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവിസ്‌കി വാസ്‌ലി മാര്‍ക്കലാവോ (37)ക്കും ഉടന്‍തന്നെ ജാമ്യം ലഭിക്കും. പ്രതികളെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോഴാണ്‌ ഇവരുടെ മയക്കു മരുന്ന്‌ ഉപയോഗം ശാസ്‌ത്രീയമായി തെളിയിക്കാന്‍ പൊലീസിനു കഴിയാതെ പോയത്‌. ഇതോടെ ആറു പേരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിന്റെയും രണ്ട്‌ ആള്‍ജാമ്യത്തിലുമാണ്‌ ഇവരെ വിട്ടയച്ചത്‌. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാന്‍ വാസ്‌ലി മാര്‍ക്കലോവക്ക്‌ കഴിയാതിരുന്നതോടെ ഇയാള്‍ക്ക്‌ ജാമ്യം നിഷേധിക്കുകയായിരുന്നു.
പിടികൂടുന്ന മയക്കു മരുന്ന്‌ 100 ഗ്രാമില്‍ താഴെയാണെങ്കില്‍ എന്‍ഡിപിഎസ്‌ ആക്‌റ്റ്‌ പ്രകാരം പ്രതികള്‍ക്ക്‌ ജാമ്യം നല്‍കാന്‍ കോടതിക്ക്‌ കഴിയും. വാസ്‌ലി മാര്‍ക്കലാവോയില്‍ നിന്നും 57 ഗ്രാം മയക്കു മരുന്നു മാത്രമാണ്‌ പൊലീസിനു കണ്ടെത്താനായത്‌. 5000 രൂപ പിഴയടച്ചാല്‍ പുറത്തിറങ്ങാവുന്ന വകുപ്പേ ഇതിലുള്ളു. നിലവില്‍ ജാമ്യ വ്യവസ്ഥകളും വിസാ ചട്ട ലംഘനവും ചൂണ്ടിക്കാട്ടി വാസ്‌ലി മാര്‍ക്കലോവയുടെ ജാമ്യം നീട്ടുന്നതിനാണ്‌ പൊലീസിന്റെ ശ്രമം. ജാമ്യത്തിലിറങ്ങിയാല്‍ മാര്‍ക്കലോവ രാജ്യം വിടാനുള്ള സാഹചര്യവും പൊലീസ്‌ കോടതിയില്‍ ഉന്നയിക്കും. ശനിയാഴ്‌ച്ച രാത്രിയിലാണ്‌ കുണ്ടന്നൂരിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിക്കിടെയാണ്‌ മുന്തിയ ഇനം ലഹരി പദാര്‍ഥങ്ങള്‍ പൊലീസ്‌ കണ്ടെത്തിയത്‌. റഷ്യന്‍ സീക്രട്ട്‌ എന്നറിയപ്പെടുന്ന മയക്കു മരുന്നില്‍
അഡ്വഞ്ചര്‍ വണ്‍ എന്ന പേരിലാണ്‌ പാക്കറ്റിലാക്കിയിരുന്നത്‌. കഞ്ചാവ്‌, ഹഷീഷ്‌, മരിജ്വാന തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ സാനിധ്യം ഈ പൊടിയില്‍ ഉണ്ടെന്ന്‌ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൊടി കലക്കിയ കുപ്പി വെള്ളം പാര്‍ട്ടി നടന്ന ഹാളില്‍ പലയിടത്തായി വച്ചിരുന്നതും പൊലീസ്‌ കണ്ടെത്തിയിരുന്നു. പൊടിയില്‍ അടങ്ങിയിരിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ ഏതൊക്കെയെന്ന്‌ കണ്ടെത്തുന്നതിനായി കാക്കനാടുള്ള ഫോറിന്‍സിക്‌ ലാബില്‍ വിശദ പരിശോധനക്ക്‌ അയച്ചിരിക്കുകയാണ്‌. ഒരാഴ്‌ച്ചക്ക്‌ ശേഷമെ ലാബില്‍ നിന്നുള്ള റിസല്‍റ്റ്‌ വരു. പൊടിയില്‍ എന്തൊക്കെ ലഹരി പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ റിസല്‍റ്റ്‌ വന്ന ശേഷമെ സ്ഥിരീകരിക്കാനാവു. എന്നാല്‍ തന്റെ പക്കല്‍ നിന്നും കണ്ടെടുത്ത പൊടി വീടുകളില്‍ ഉപയോഗിക്കുന്ന കോഫി പൗഡര്‍ മാത്രമാണെന്നാണ്‌ മാര്‍ക്കലോവയുടെ വിശദീകരണം.
അതേ സമയം വാസ്‌ലി മാര്‍ക്കലോവയും കൂടി ജാമ്യത്തിലിറങ്ങുന്നതോടെ കേസിന്റെ അന്വേഷണം നിലക്കും. കെറ്റമിന്‍ ഉള്‍പ്പെടെയുള്ള മയക്കു മരുന്ന്‌ എങ്ങനെയാണ്‌ പാര്‍ട്ടിയില്‍ എത്തിയതെന്നതുള്‍പ്പെടെയുള്ള അന്വേഷണം ഇതോടെ നിലക്കാനാണ്‌ സാധ്യത. സംഭവത്തില്‍ ഹോട്ടലിന്റെ പങ്കു സംബന്ധിക്കുന്ന അന്വേഷണത്തിനും ഇതോടെ അവസാനമാകും

നഴ്‌സിങ്ങ്‌ തട്ടിപ്പ്‌ - അല്‍സറാഫയ്‌ക്കു വേണ്ടി ഉതുപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി



നഴ്‌സ്‌ിംഗ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പുകേസില്‍ കൊച്ചിയിലെ അല്‍സറഫ ഗ്രൂപ്പ്‌ എം.ഡി പുതുപ്പള്ളി സ്വദേശി ഉതുപ്പ്‌ വര്‍ഗ്ഗീസ്‌ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുവൈറ്റിലേക്ക്‌ നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യുന്നതിന്‌ കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ ഉതുപ്പ്‌ വ?ഗ്ഗീസ്‌ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ്‌ എബ്രഹാം മാത്യുവാണ്‌ പരിഗണിച്ചത്‌. ഉതുപ്പ്‌ വ?ഗ്ഗീസ്‌ അല്‍ സറഫ എന്ന തന്റെ റിക്രൂട്ടിംഗ്‌ ഏജ?സിയുടെ പേരിലാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ ന?കിയത്‌. ഇപ്പോ? വിദേശത്തുള്ള തനിക്ക ഇന്ത്യയിലേക്ക്‌ മടങ്ങിവന്ന്‌ അന്വേഷണവുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ഉതുപ്പിന്റെ വാദം.
എന്നാല്‍ അ?സറഫ എന്ന റിക്രൂട്ടിംഗ്‌ ഏജ?സിയുടെ പേരില്‍ ന?കിയ മുന്‍കൂ?ര്‍ ജാമ്യാപേക്ഷയില്‍ സ്ഥാപനത്തിന്‌ എങ്ങനെയാണ്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതെന്ന്‌ സിംഗിള്‍ ബെഞ്ച്‌ ആരാഞ്ഞു. വ്യക്തികള്‍ക്കാണ്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത്‌. സ്ഥാപനത്തെ അറസ്റ്റു ചെയ്യുന്നതെങ്ങനെയാണ്‌ ? ആ നിലയ്‌ക്ക്‌ സ്ഥാപനത്തിന്റെ പേരില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയാല്‍ അനുവദിക്കുന്നതെങ്ങനെ ? കോടതി ചോദിച്ചു. ഉതുപ്പ്‌ വ?ഗ്ഗീസിനാണ്‌ മുന്‍കൂര്‍ ജാമ്യം വേണ്ടതെങ്കില്‍അയാളാണ്‌ ഹ?ജി ന?കേണ്ടതെന്നും കോടതി വിശദീകരിച്ചു. തുട?ന്ന്‌ ഹ?ജിയില്‍ തുടര്‍ നടപടികള്‍ക്കില്ലെന്ന്‌ ഉതുപ്പിന്റെ അഭിഭാഷക വ്യക്തമാക്കി. ഇതു കണക്കിലെടുത്ത്‌ ഹര്‍ജി തള്ളുകയായിരുന്നു.
കുവൈറ്റിലെ ആരോഗ്യ മന്ത്രാലയവുമായുണ്ടാക്കിയ കരാറിന്റെ പേരില്‍ 1200 നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്‌ത ഉതുപ്പ്‌ വ?ഗ്ഗീസ്‌ കോടികള്‍ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. 19,500 രൂപ വീതം ഫീസ്‌ ഈടാക്കാമെന്ന കരാ? വ്യവസ്ഥ ലംഘിച്ച്‌ ഉതുപ്പിന്റെ കമ്പനി 19.5 ലക്ഷം രൂപ വീതം വാങ്ങി. ഇതു സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഉതുപ്പ്‌ വര്‍ഗ്ഗീസ്‌ അന്താരാഷ്ട്ര അധോലോക ബന്ധങ്ങളുള്ള കൊടും കുറ്റവാളിയാണെന്ന്‌ ഹൈക്കോടതിയില്‍ വിശദീകരണം ന?കിയിരുന്നു.  

ലെ മെറിഡിയനിലെ ഡിജെ പാര്‍ട്ടി റഷ്യാക്കരനു ജാമ്യമില്ല

സിറ്റിയിലെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഡി.ജെ പാര്‌ട്ടിുയ്‌ക്കിടെ പോലിസ്‌ റെയിഡ്‌ �കഞ്ചാവും, കെറ്റമിനും, ഹാഷിഷും കണ്ടെടുത്തു. ഏഴ്‌ പേരെ ഇതുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അറസ്റ്റ്‌ ചെയ്‌തു.

1,എറണാകുളം വൈറ്റില, തട്ടശ്ശേരി വീട്ടില്‍ ഫ്രാന്‌സികസ്‌ മകന്‍ സെബാസ്റ്റ്യന്‍ AGE 24, 2, റഷ്യന്‍ സ്വദേശി MARJELOVV VASTILY AGE 37, 3, MARAD, KAMBALLITHUNDIPARAMBIL , VINU AGE 24 S/O GOPALAKRISHNAN, 4, KOTTAYAM, CENTTURY TOWERS, SUMEET S PAI AGE S/O SURESH, 5, KOTTAYAM, ISWARYA HOUSE, KOORAPADA, RAHUL PRATHAP AGE 20, 6, TRISSUR, CHARUTHA HOUSE, KUTTANELLOOR, GOUTHAM AGE 25 S/O UNNIKRISHNAN 7, TTRISUR ,PARAYAN PARAMBIL , SAFWAL AGE 22, S/O ABDUL SALAM എന്നിവരെയാണ്‌ പിടികൂടിയത്‌.
'PSY KOVSKY' (OSOM MUSIC RUSSIA) 7 HR RITUAL എന്ന പേരില്‍ ആണ്‌ പ്രോഗ്രാം നടത്തിയത്‌.
റഷ്യന്‍ സ്വദേശിയുടെ കൈ വശത്തുനിന്നും ADVENTURE ON എന്ന ലേബലോടുകൂടിയ പായ്‌ക്കറ്റില്‍ കണ്ടെടുത്ത പൊടി രാസപരിശോധ നടത്തിയതില്‍ കഞ്ചാവിന്റെയ മിശ്രിതമായ ഹാഷിഷോ / മരിജ്വനയോ ആണെന്നാണ്‌ പ്രാഥമിക നിഗമനം. റഷ്യന്‍ സീക്രട്ട്‌ എന്നറിയപെടുന്ന മയക്കുമരുന്ന്‌ ഇനത്തില്‍ പെട്ട ഉത്തേജക വസ്‌തുവാണ്‌ ഇത്‌.
സെബാസ്റ്റ്യന്റെന കൈവശം കാണപ്പെട്ട വെളുത്ത പൊടി മയക്കുമരുന്ന്‌ ഇനത്തില്‍ പെട്ട കെറ്റമിന്‍ ആണെന്നു പ്രാഥമിക പരിശോധനിയില്‍ വ്യക്തമായിട്ടുണ്ട്‌. മറ്റുള്ളവര്‍ കഞ്ചാവ്‌ കൈവശം വെച്ചതിനും, വലിച്ചതിനാണു കേസ്‌.
റഷ്യന്‍ സ്വദേശി ക്കെതിരെ നിലവിലുള. വ്യവസ്ഥകള്‌ക്കെവതിരെ യുള്ള ലംഘനത്തിന്‌ എഛഞഋകഏചഋഞട അഇഠ പ്രകാരവും കേസ്‌ ഉണ്ട്‌.
ഇന്റതര്‍ നെറ്റ്‌, വാട്‌സ്‌ ആപ്‌ വഴി യായിരുന്നു പ്രോഗ്രാം ബുക്ക്‌ ചെയ്‌തിരുന്നത്‌. വിദേശികളും , അന്യസംസ്ഥാനക്കാരും, വനിതകളും അടക്കം നൂറ്റിയന്‌പതിലധികം ആള്‌ക്കാ ര്‍ ഡി.ജെ പാര്‌ട്ടി്യില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
തൃശൂര്‍ സ്വദേശികള്‍ ആണ്‌ പ്രോഗ്രാം സംഘടിപ്പിച്ചത്‌. 200 രൂപ സംഘാടാകര്‌ക്കും , 200 രൂപ ഹോട്ടലിനും, 600 രൂപ ഡി.ജെ ടീമിനും എന്നായിരുന്നു വ്യക്തമാക്കിയത്‌.
പ്രോഗ്രാം തുടങ്ങിയ സമയം ടികറ്റ്‌ എടുത്ത്‌ അകത്തു കയറി മുതല്‍ ഷാഡോ പോലിസ്‌ രഹസ്യമായി നിരീക്ഷണം ഉണ്ടായിരുന്നു.
സിറ്റി പോലിസ്‌ കമ്മീഷണര്‍ കെ.ജി ജെയിംസിന്റെി നിര്‌ദ്ദേ ശാനുസരണം ഡപ്യൂട്ടി പോലിസ്‌ കമ്മീഷണര്‍ ഹരിശങ്കര്‍, ഹില്‌പാ ലസ്‌ സി.ഐ, ബൈജു പൌലോസ്‌ ,വനിതാ സെല്‍ സി.ഐ. ഷെര്‌ലരറ്റ്‌ കെ.മാണി ഷാഡോ എസ്‌.ഐ. അനന്തലാല്‍., മരട്‌ എസ്‌.ഐ വിപിന്‍ , സൗത്ത്‌ എസ്‌.ഐ ഗോപകുമാര്‍, ഹില്‌പലാസ്‌ എസ്‌.ഐ .സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ആണ്‌ റെയിഡ്‌ നടത്തിയത്‌.
മരട്‌ പോലിസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കണ്ടെടുത്ത മയക്കു മരുന്നിന്റെയ ഉറവിടത്തെ ക്കുറിച്ച്‌ പോലിസ്‌ അന്വേഷണം ആരംഭിച്ചു. ഡി.ജെ.പാര്‌ട്ടി കളില്‍ മയക്കു മരുന്ന്‌ ഉപയോഗിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന്‌ സിറ്റി പോലിസ്‌ കമ്മീഷണര്‍ അറിയിച്ചു









2015, മേയ് 20, ബുധനാഴ്‌ച

ചൈന സുനിലിനു പുതിയതായി 18 കോടി രൂപ വായ്‌പ നല്‍കാന്‍ ഉന്നതങ്ങളില്‍ നീക്കം

കൊച്ചി
ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ കോടികളുടെ വായ്‌പ ഇളവ്‌ കിട്ടിയ ബാര്‍ കോഴക്കേസിലെ സാക്ഷി ചൈന സുനിലിനു പുതിയതായി 18 കോടി രൂപ വായ്‌പ നല്‍കാന്‍ ധനകാര്യ വകുപ്പിനു കീഴിലുള്ള ക്രേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഉന്നതങ്ങളില്‍ നീക്കം.
വായ്‌പ പണം ആവശ്യപ്പെട്ട്‌ ചൈന സുനിലിന്റെ ഭാര്യ ബിന്ദു രണ്ടാഴ്‌ച മുന്‍പ്‌ നല്‍കിയ അപേക്ഷ കെഎഫ്‌സി ഹെഡ്‌ ഓഫീസിന്റെ പരിഗണനയില്‍ എത്തി. ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്ക്‌ അനുകൂലമായ നിലപാട്‌ എടുത്ത സുനിലിനെ ധനകാര്യവകുപ്പ്‌ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഒറ്റത്തവണ തീര്‌പ്പാക്കല്‍ പദ്ധതിയുടെ പേരില്‍ കെഎഫ്‌സിയിസ്‌# നിന്നും ഒന്നരകോടി രൂപയുടെ വായ്‌പ ഇളവാണ്‌്‌ ചൈന സുനില്‍ എന്ന സുനില്‍കുമാറിനു ലഭിച്ചത്‌. ഇപ്പോള്‍ സുനില്‍കുമാര്‍ ഭാര്യ ബിന്ദുവിന്റെ പേരിലാണ്‌ 18 കോടി രൂപയുടെ വായ്‌പയ്‌ക്കായി കെഎഫ്‌സിയെ സമീപിച്ചിരിക്കുന്നത്‌. രണ്ടാഴ്‌ച്‌ മുന്‍പ്‌ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ തിരുവനന്തപുരം ബ്രാഞ്ചിലാണ്‌ വായ്‌പയ്‌ക്കായി അപേക്ഷ നല്‍കിയത്‌. സ്വകാര്യ പണമിട പാട്‌ സ്ഥാപനമായ ഗോഗുലം ചിട്ടീസില്‍ നിന്നും എടുത്ത ഒന്‍പത്‌ കോടി രൂപ കെഎഫ്‌സിയിലേക്കു മാറ്റണമെന്നും തന്റെ ഉടമസ്ഥരയിലുള്ള ഹോട്ടല്‍ പുതുക്കുന്നതിനായി ആറുകോടി രൂപവായ്‌പയും നല്‍കണമെന്നു ആവശ്യപ്പട്ടാണ്‌ സുനിലിന്റെ ഭാര്യ കെഎഫ്‌സിയില്‍ അപേക്ഷ നല്‍കിയത്‌. സാധാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലുടെ വായ്‌പ ഇളവ്‌ അനുവദിക്കുന്നവര്‍ക്ക്‌ പിന്നീട്‌ ആ സ്ഥാപനം വായ്‌പ നല്‍കാറില്ല.
കൂടാതെ ഗോകുലം പോലുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിലുള്ള ബാധ്യത കെഎഫ്‌സിപോലുള്ള സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാറുമില്ല. ഇക്കാര്യങ്ങള്‍ കെഎഫ്‌സിയുടെ തിരുവനന്തപുരം ബ്രാഞ്ച്‌ മാനേജര്‍ ഉന്നതരെ അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ സുനിലിന്റെ ഭാര്യയുടെ വായ്‌പ അപേക്ഷ ഹെഡ്‌ ഓഫീസിന്റെ പരിഗണനയിലേക്കു അയക്കാനായിരുന്നു ഉന്നതരുടെ നിര്‍ദ്ദേശം