2015, മേയ് 20, ബുധനാഴ്‌ച

ചൈന സുനിലിനു പുതിയതായി 18 കോടി രൂപ വായ്‌പ നല്‍കാന്‍ ഉന്നതങ്ങളില്‍ നീക്കം

കൊച്ചി
ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ കോടികളുടെ വായ്‌പ ഇളവ്‌ കിട്ടിയ ബാര്‍ കോഴക്കേസിലെ സാക്ഷി ചൈന സുനിലിനു പുതിയതായി 18 കോടി രൂപ വായ്‌പ നല്‍കാന്‍ ധനകാര്യ വകുപ്പിനു കീഴിലുള്ള ക്രേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഉന്നതങ്ങളില്‍ നീക്കം.
വായ്‌പ പണം ആവശ്യപ്പെട്ട്‌ ചൈന സുനിലിന്റെ ഭാര്യ ബിന്ദു രണ്ടാഴ്‌ച മുന്‍പ്‌ നല്‍കിയ അപേക്ഷ കെഎഫ്‌സി ഹെഡ്‌ ഓഫീസിന്റെ പരിഗണനയില്‍ എത്തി. ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്ക്‌ അനുകൂലമായ നിലപാട്‌ എടുത്ത സുനിലിനെ ധനകാര്യവകുപ്പ്‌ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഒറ്റത്തവണ തീര്‌പ്പാക്കല്‍ പദ്ധതിയുടെ പേരില്‍ കെഎഫ്‌സിയിസ്‌# നിന്നും ഒന്നരകോടി രൂപയുടെ വായ്‌പ ഇളവാണ്‌്‌ ചൈന സുനില്‍ എന്ന സുനില്‍കുമാറിനു ലഭിച്ചത്‌. ഇപ്പോള്‍ സുനില്‍കുമാര്‍ ഭാര്യ ബിന്ദുവിന്റെ പേരിലാണ്‌ 18 കോടി രൂപയുടെ വായ്‌പയ്‌ക്കായി കെഎഫ്‌സിയെ സമീപിച്ചിരിക്കുന്നത്‌. രണ്ടാഴ്‌ച്‌ മുന്‍പ്‌ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ തിരുവനന്തപുരം ബ്രാഞ്ചിലാണ്‌ വായ്‌പയ്‌ക്കായി അപേക്ഷ നല്‍കിയത്‌. സ്വകാര്യ പണമിട പാട്‌ സ്ഥാപനമായ ഗോഗുലം ചിട്ടീസില്‍ നിന്നും എടുത്ത ഒന്‍പത്‌ കോടി രൂപ കെഎഫ്‌സിയിലേക്കു മാറ്റണമെന്നും തന്റെ ഉടമസ്ഥരയിലുള്ള ഹോട്ടല്‍ പുതുക്കുന്നതിനായി ആറുകോടി രൂപവായ്‌പയും നല്‍കണമെന്നു ആവശ്യപ്പട്ടാണ്‌ സുനിലിന്റെ ഭാര്യ കെഎഫ്‌സിയില്‍ അപേക്ഷ നല്‍കിയത്‌. സാധാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലുടെ വായ്‌പ ഇളവ്‌ അനുവദിക്കുന്നവര്‍ക്ക്‌ പിന്നീട്‌ ആ സ്ഥാപനം വായ്‌പ നല്‍കാറില്ല.
കൂടാതെ ഗോകുലം പോലുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിലുള്ള ബാധ്യത കെഎഫ്‌സിപോലുള്ള സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാറുമില്ല. ഇക്കാര്യങ്ങള്‍ കെഎഫ്‌സിയുടെ തിരുവനന്തപുരം ബ്രാഞ്ച്‌ മാനേജര്‍ ഉന്നതരെ അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ സുനിലിന്റെ ഭാര്യയുടെ വായ്‌പ അപേക്ഷ ഹെഡ്‌ ഓഫീസിന്റെ പരിഗണനയിലേക്കു അയക്കാനായിരുന്നു ഉന്നതരുടെ നിര്‍ദ്ദേശം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ