2016, നവംബർ 26, ശനിയാഴ്‌ച

മഞ്‌ജുവിന്‌ അമര്‍ഷം, മകള്‍ സമ്മര്‍ദ്ദത്തിനു വഴങ്ങുകയായിരുന്നുവെന്നും




കൊച്ചി: ടിവിയില്‍ ലൈവായി കാവ്യ ദിലീപ്‌ വിവാഹം കണ്ട മഞ്‌ജു സുഹൃത്തുക്കളോട്‌ അമര്‍ഷം പ്രകടിപ്പിച്ചതായി മഞ്‌ജുവിനോട്‌ അടുത്ത വൃത്തങ്ങള്‍. ദിലീപ്‌ കാവ്യ വിവാഹം എറണാകുളത്ത്‌ നടക്കുമെന്നറിഞ്ഞ മഞ്‌ജുവാര്യര്‍ ഷൂട്ടിങ്‌ ലൊക്കേഷനില്‍ നിന്ന രാത്രി തന്നെ മുങ്ങി. ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ വീട്ടിലെത്തിയ മഞ്‌ജുവാര്യര്‍ അടുത്ത ദിവസം ടിവിയില്‍ ലൈവായി കാവ്യ ദിലീവ്‌ കല്ല്യാണവും കണ്ടു.

1998 ല്‍ താനും ദിലീപുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍ നേര്‍ന്നവര്‍ തന്നെ, ഇപ്പോള്‍ കാവ്യയുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍ നേര്‍ന്ന്‌, ചാനലുകള്‍ക്ക്‌ മുന്നില്‍ ഇവരുടെ ഒത്തുചേരലില്‍ സന്തോഷമുണ്ടെന്ന്‌ പറഞ്ഞതില്‍ നടി അടുത്ത സുഹൃത്തുക്കളോട്‌ അമര്‍ഷം പ്രകടിപ്പിച്ചു.

താനാണ്‌ അച്ഛനെ വിവാഹത്തിന്‌ നിര്‍ബന്ധിച്ചതെന്ന്‌ തന്റെ മോളെക്കൊണ്ട്‌ മാധ്യമങ്ങളോട്‌ പറയിപ്പിച്ചതാണെന്നും മഞ്‌ജു പറഞ്ഞതായാണ്‌ വിവരം. സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും പലരും അഭിനയിക്കുകയായിരുന്നു എന്നും, ഏതാണ്‌ അഭിനയം, ഏതാണ്‌ ജീവിതമെന്നും തിരിച്ചറിയാന്‍ സാധിക്കാതെവന്നത്‌ തന്റെ മാത്രം തെറ്റാണെന്നും മഞ്‌ജു അടുത്ത സുഹൃത്തുക്കളോട്‌ പറഞ്ഞതായാണ്‌ വിവരം. 
വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ നെടുമ്‌ബാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച്‌ കെയര്‍ ഓഫ്‌ സൈറ ബാനുവിന്റെ ഷൂട്ടിംഗിനിടയില്‍ മഞ്‌ജു വിവാഹ വിവരം അടുത്ത സുഹൃത്തുക്കള്‍ വഴി അറിഞ്ഞത്‌. വളരെപെട്ടന്ന തന്നെ സെറ്റിലുള്ള മഞ്ചുവിന്റെ അടുത്ത ആളുകളോട്‌ വിവരം ഷെയര്‍ ചെയ്‌തു. എന്നാല്‍ മഞ്‌ജുവിന്റെ പെരുമാറ്റത്തിലോ, അഭിനയത്തിലോ, യാതൊരു വ്യത്യാസവും അനുഭവപ്പെട്ടില്ല എന്നാണ്‌ സെറ്റിലുള്ളവര്‍ പറഞ്ഞത്‌. അതേസമയം വൈകുന്നേരത്തോടെ പൂര്‍ത്തിയാകേണ്ട ഷൂട്ടിങ്‌ പുലര്‍ച്ചെയാണ്‌ അവസാനിച്ചത്‌. ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി.
പശ്ചിംമ ബംഗളില്‍ വച്ച്‌ അടുത്തമാസമാണ്‌ ചിത്രത്തിന്റ അടുത്ത ഷെഡ്യൂള്‍. കഴിഞ്ഞമാസം 15 മുതല്‍ കെയര്‍ ഓഫ്‌ സൈറ ബാനുവിന്റെ ഷൂട്ടിംഗിനായി മഞ്‌ജു കൊച്ചിയില്‍ ഉണ്ടായിരുന്നു. സംവിധായകന്‍ വേണുവിന്റെ ഗബ്രിയേലും മാലാഖമാരുമാണ്‌ മഞ്‌ജുവിന്റെ അടുത്ത ഷൂട്ട്‌ തുടങ്ങാനിരിക്കുന്ന ചിത്രം. വിവാഹത്തിന്‌ ശേഷം മഞ്‌ജുവിനെ അനുകൂലിച്ച്‌ #കടൗുുീൃങേമിഷൗ എന്ന ഹാഷ്‌ ടാഗില്‍ ആയിരകണക്കിന്‌ ആരാധകരാണ്‌ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്‌. അച്ഛനെ അനുകൂലിച്ച മീനാക്ഷി മാതൃത്വത്തിന്റെ വില അറിയാന്‍ പോകുന്നതേയുള്ളുവെന്നും മഞ്‌ജുവിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നു.

നാവികസേനാംഗങ്ങളുടെ വര്‍ണശബളമായ പാസിങ്ങ്‌ ഔട്ട്‌ പരേഡ്‌


ദക്ഷിണമേഖല നേവല്‍ കമാന്‍ഡ്‌ ഫ്‌ളാഗ്‌ ഓഫീസര്‍ കമാന്‍ഡിങ്ങ്‌ ഇന്‍ ചീഫ്‌ വൈസ്‌ അഡ്‌മിറല്‍ എ.ആര്‍.കാര്‍വെ സല്യൂട്ട്‌ സ്വീകരിക്കുന്നു. 

പാസിങ്ങ്‌ ഔട്ട്‌ പരേഡില്‍ പങ്കെടുക്കാനെത്തിയ 
ദക്ഷിണമേഖല നേവല്‍ കമാന്‍ഡ്‌ ഫ്‌ളാഗ്‌ ഓഫീസര്‍ കമാന്‍ഡിങ്ങ്‌ ഇന്‍ ചീഫ്‌ വൈസ്‌ അഡ്‌മിറല്‍ എ.ആര്‍.കാര്‍വെയെ വൈസ്‌ അഡ്‌മിറല്‍ എസ്‌.വി ബൊക്കാരെ, റിയര്‍ അഡ്‌മിറല്‍ കെ.എസ്‌.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കുന്നു.



കൊച്ചി
ഇന്ത്യന്‍ നാവികസേനയിലേക്കും തീരസംരക്ഷണ സേനയിലേക്കും യോഗ്യത നേടിയ സേനാംഗങ്ങളുടെ വര്‍ണശബളമായ പാസിങ്ങ ഔട്ട്‌ പരേഡ്‌ ഏഴിമലയിലെ നാവികസേനാ അക്കാദിയില്‍ നടന്നു.
ഇന്ത്യന്‍ നേവിയിലേക്ക്‌ 339 പേരും ഇന്ത്യന്‍ കോസ്‌റ്റ്‌ ഗാര്‍ഡിലേക്കു 67 പേരും ടാന്‍സാനിയന്‍ നേവിയിലേക്ക്‌ ഒരു കേഡറ്റും പാസിങ്ങ്‌ ഔട്ട്‌ പരേഡ്‌ പൂര്‍ത്തിയാക്കി. ബി ടെക്‌ നേവല്‍ അക്കാദമി കോഴ്‌സ്‌, എംഎസ്‌എസി നേവല്‍ അക്കാദമി കോഴ്‌സ്‌, നേവല്‍ ഓറിയന്റേഷന്‍ എന്നിവയിലാണ്‌ ഈ സേനാംഗങ്ങള്‍ പഠനം പൂര്‍ത്തിയാക്കിയത്‌. ഇതില്‍ 25 ഓളം പേര്‍ വനിതകളാണ്‌. ദക്ഷിണമേഖല നേവല്‍ കമാന്‍ഡ്‌ ഫ്‌ളാഗ്‌ ഓഫീസര്‍ കമാന്‍ഡിങ്ങ്‌ ഇന്‍ ചീഫ്‌ വൈസ്‌ അഡ്‌മിറല്‍ എ.ആര്‍.കാര്‍വെ പാസിങ്ങ്‌ ഔട്ട്‌ പരേഡില്‍ സല്യൂട്ട്‌ സ്വീകരിച്ചു. വൈസ്‌ അഡ്‌മിറല്‍ എസ്‌.വി ബൊക്കാരെ, റിയര്‍ അഡ്‌മിറല്‍ കെ.എസ്‌.വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.



1.


2.

2016, നവംബർ 25, വെള്ളിയാഴ്‌ച

വരാപ്പുഴ നിയുക്ത ആര്‍ച്ച്‌ബിഷപ്‌ ഡോ. കളത്തിപ്പറമ്പില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു


വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ എറണാകുളം മേജര്‍ ആര്‍ച്ച്‌ബിഷപ്‌സ്‌ ഹൗസില്‍ സന്ദര്‍ശിച്ചപ്പോള്‍


കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ ഒമ്പതിന്‌ എറണാകുളം മേജര്‍ ആര്‍ച്ച്‌ബിഷപ്‌സ്‌ ഹൗസിലെത്തിയാണു കര്‍ദിനാളുമായി ആശയവിനിമയം നടത്തിയത്‌.
എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന്‌ ഡോ. കളത്തിപ്പറമ്പിലിനെ സ്വീകരിച്ചു. ഛാന്ദ ബിഷപ്‌ മാര്‍ എഫ്രേം നരികുളം, അതിരൂപത പ്രോ വികാരി ജനറാള്‍മാരായ റവ.ഡോ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, റവ.ഡോ. ആന്റണി നരികുളം, ചാന്‍സലര്‍ റവ.ഡോ. ജോസ്‌ പൊള്ളയില്‍, വൈസ്‌ ചാന്‍സലര്‍ ഫാ. ജോര്‍ജ്‌ കളപ്പുരയ്‌ക്കല്‍, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോസ്‌ മണ്ടാനത്ത്‌ തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.


2016, നവംബർ 24, വ്യാഴാഴ്‌ച

ലിറ്റില്‍ മിസ്‌ ആന്റ്‌ മിസ്‌റ്റര്‍ യൂറേഷ്യ പട്ടം കൊച്ചിയില്‍ നിന്നുള്ള ഇരട്ടകള്‍ക്ക്‌



കൊച്ചി
പത്തോളം രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 ഓളം കുട്ടികള്‍ മാറ്റുരച്ച ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസിയില്‍ ഈ മാസം നടന്ന ലിറ്റില്‍ മിസ്‌ ആന്റ്‌ മിസ്‌റ്റര്‍ യൂറേഷ്യ പട്ടം കൊച്ചിയില്‍ നിന്നുള്ള ഇരട്ട കുട്ടികള്‍ സ്വന്തമാക്കി 
നാല്‌ വയസുമുതല്‍ 17 വയസു വരെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എറണാകുളം ടോക്‌ എച്ച്‌ പബ്ലിക്‌ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥികളായ ജാന്‍കി നാരായണനും ജഗത്‌ നാരായണനുമാണ്‌ ജേതാക്കളായത്‌. 
ആറ്‌ ദിവസങ്ങളിലായി അഞ്ച്‌ റൗണ്ടുകളിലായിട്ടായിരുന്നു മത്സരം .നാഷണല്‍ കോസ്‌റ്റിയും, ഇന്‍ട്രോഡക്ഷന്‍ സ്‌പീച്ച്‌, ടാലന്റ്‌, ബോള്‍ ഗൗണ്‍, ബോളിവുഡി കിഡ്‌സ്‌ ഫാഷന്‍ എന്നീ റൗണ്ടുകളിലായിട്ടായിരുന്നു മത്സരം.ഇതില്‍ നാലിനങ്ങളില്‍ ഒന്നാമതെത്തിയാണ്‌ ജാന്‍കി നാരായണ്‍ ലിറ്റില്‍ മിസ്‌ യൂറേഷ്യ ആയി മാറിയത്‌ വരുന്ന ജനുവരിയില്‍ ഉക്രേനില്‍ നടക്കുന്ന ടോപ്‌ മോഡല്‍ ആന്റ്‌ മിനി മോഡല്‍ ഫിനാലെയില്‍ പങ്കെടുക്കാനുള്ള അവസരവും ജാന്‍ക നാരായണനു ലഭിച്ചു.മൂന്നു രാജ്യാന്തര പേജന്റ്‌ ഫിനാലകളില്‍ ജാന്‍കി 10ഓളെം ടൈറ്റിലുകളുടെ ജേതാും ജഗത്‌ ലിറ്റില്‍ ആന്റ്‌ മിസ്‌റ്റര്‍ യൂണിവേഴ്‌സ്‌ ഗ്രാന്റ്‌ പ്രീ ജേതാവും ആണ്‌. രണ്ടു രാജ്യാന്തര പേജറ്റ്‌ ഷോകളില്‍ ചൈല്‍ഡ്‌ ജൂറി അംഗം കൂടിയാണ്‌ ഈ കൊച്ചുമിടുക്കന്‍ 
യൂറോപ്പിലെ പ്രധാന ഇവന്റ്‌ ടീം ആയ യൂണിവേഴ്‌സല്‍ പ്രൊഡക്ഷന്‍സ്‌ ആണ്‌ കുട്ടുകളുടെ ഈ രാജ്യാന്തര പേജന്റ്‌ ഷോ നടത്തിയത്‌. ഖത്തറില്‍ ജോലി ചെയ്യുന്ന അനില്‍ പൊറ്റക്കാടിന്റെയും മീന അനിലിന്റെയും മൂന്നുമക്കളില്‍ ഇരട്ടകളാണ്‌ ഇരുവരും. ഇവരുടെ മൂത്ത ജേഷഠന്‍ മുകുന്ദ്‌ മണിപ്പാലില്‍ എന്‍ജിനിയറിംഗ്‌ വിദ്യാര്‍ത്ഥിയാണ്‌. 






പ്രവാസി മലയാളിയുടെ കോടികള്‍ വിലവരുന്ന ഭൂമി തട്ടിയെടുത്തു


കൊച്ചി
പ്രവാസി മലയാളിയുടെ കോടികള്‍ വിലവരുന്ന ഭൂമി ഉടമ നാട്ടില്‍ ഇല്ലാത്ത തക്കം നോക്കി നട്ടിയെടുത്തതായി പരാതി. 
കഴിഞ്ഞ 25 വര്‍ഷമായി കാനഡയിലും ഗള്‍ഫിലുമായി ജോലി നോക്കുന്ന കളമശേരി എച്ച്‌.എം.ടി കോളനി പള്ളിലാംകര സ്വദേശി കെ.വി.രാഘവനാണ്‌ തട്ടിപ്പിനിരയായത്‌. ഭാര്യ ഉഷയുടെ പേരില്‍ ഇയാള്‍ വൈറ്റില ജംഗ്‌ഷനും മൊബിലിറ്റി ഹബിനും സമീപം സില്‍വര്‍ സാന്‍ഡ്‌ ഐലന്റില്‍ വാങ്ങിയ 7.5 സെന്റ്‌ സ്ഥലം ആണ്‌ ഇപ്പോള്‍ അന്യാധീനപ്പെട്ടിരിക്കുന്നത്‌. ജില്ലയില്‍ ഭൂമിക്ക്‌ എറ്റവും വിലവരുന്ന പ്രദേശത്താണ്‌ ഈ ഭൂമി. ഇവിടെ സെന്റിന്‌ 40 ലക്ഷം വരെ വില വരും. 
1990 ല്‍ ഗുഡ്‌ഹോം ,പ്രൈവറ്റ്‌ ലിമിറ്റഡ്‌ ,ഡാറ്റ്‌സണ്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ രണ്ടു കമ്പനികളുടെ ഉടമസ്ഥതയിലുള്ള സില്‍വര്‍ സാന്‍ഡ്‌ ഐലന്റിലെ 7.5 സെന്റ്‌ സ്ഥലം രാഘവന്‍ 13 തവണകളായി തുക അടച്ച്‌ വാങ്ങുകയായിരുന്നു. 2011ല്‍ തൃപ്പൂണിത്തുറ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നും തീറാധാരം രജിസ്റ്റര്‍ ചെയ്‌തിരുന്നു. രജിസ്‌ട്രേഷനു ശേഷം രാഘവന്‍ കാനഡയിലേക്കു തിരിച്ചതിനു ശേഷമാണ്‌ ഭൂമി തട്ടിയെടുത്തത്‌. 
രാഘവനപ്പോലെ വേറ നൂറിലേറെ പ്ലോട്ടുകളും ഗുഡ്‌ഹോം ,പ്രൈവറ്റ്‌ ലിമിറ്റഡ്‌ ,ഡാറ്റ്‌സണ്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ രണ്ടു കമ്പനികള്‍ ചേര്‍ന്നു വില്‍പ്പന നടത്തിയിരുന്നു. ദ്വീപ്‌ ആയതിനാല്‍ മറ്റുകയ്യേറ്റങ്ങളും ഉണ്ടാകില്ലെന്ന ധാരണയില്‍ ഭൂരിഭാഗം പ്ലോട്ടുകളും ചുറ്റുമതിലുകളില്ലാതെ കിടക്കുകയായിരുന്നു.
2016 ഓഗസ്‌റ്റില്‍ രാഘവന്‍ നാട്ടില്‍ എത്തിയപ്പോള്‍ തന്റെ ഭൂമി അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പ്‌ ആക്കി മാറ്റിയിരിക്കുന്നതാണ്‌ കണ്ടത്‌ തൊട്ടടുത്ത പ്ലോട്ടില്‍ പണി നടക്കുന്ന ആര്‍മി വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ അപ്പാര്‍ട്ട്‌മെന്റി സമുച്ചയത്തിന്റെ പണികള്‍്‌ക്കുവേണ്ടി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെയാണ്‌ താല്‍ക്കാലിക ഷെഡ്‌ വെച്ചു കെട്ടി പാര്‍പ്പിച്ചിരിക്കുന്നത്‌. 
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവിടെ തന്നെ താമസക്കാരനായ വൈക്കം കുലശേഖര മംഗലം മറവന്‍തുരത്ത്‌ സ്വദേശി രാധാകൃഷ്‌ണന്‍ നായര്‍ എന്നയാള്‍ തട്ടിയെടുത്തതായി തെളിഞ്ഞു.തന്റെ സ്ഥലം എന്ന വ്യാജേന രാധാകൃഷ്‌ണന്‍ ഇവിടെ അന്യസംസ്ഥാനക്കാര്‍ക്കു താമസിക്കാനുള്ള ഷെഡ്‌ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശില്‍പ്പ കണ്‍സ്‌ട്രക്ഷന്‍സ്‌ എന്ന കമ്പനിയില്‍ സ്ഥലം തന്റേതാണെന്നു തെളിയിക്കുന്ന വ്യാജ രേഖകള്‍ രാധാകൃഷ്‌ണന്‍ നല്‍കിയതായും രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഘവന്റെ ഭൂമിയില്‍ ഷെഡ്‌ വെച്ചു കെട്ടി ്‌ന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിനു രാധാകഷ്‌ണന്‍ നായര്‍ പ്രതിമാസം 8500 രൂപ കൈപ്പറ്റിവരുകയാണ്‌. 
ഇതു സംബന്ധിച്ചു പരാതിയുമായി സിറ്റി പോലീസ്‌ കമ്മീഷണറെ സമീപിച്ചുവെങ്കിലും തട്ടിപ്പുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നു രാഘവന്‍ ആരോപിച്ചു. നഗരത്തില്‍ പ്രവസികളുടെ വകയായി കിടക്കുന്ന ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ സംഘം ആണ്‌ ഇതിനു പിന്നില്‍ എന്നു കരുതുന്നു. രാധാകൃഷ്‌ണനു വ്യാജരേഖ ഉണ്ടാക്കുവാന്‍ സഹായിച്ചതില്‍ വന്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്കു പങ്ക്‌ ഉണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഘവന്‍ ആരോപിച്ചു. 







വൈറ്റില സില്‍വര്‍ സാന്‍ഡ്‌ ഐലന്റില്‍ കോടികള്‍ വിലവരുന്ന ഭൂമി കയ്യേറി അന്യ സംസ്ഥാന തൊഴിലാളികള്‍ക്കു താമസിക്കാനായി ഷെഡ്‌  നിര്‍മ്മിച്ചിരിക്കുന്നു


കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയാ അക്കാദമി ആരംഭിക്കുന്നു




കൊച്ചി:
കേരളത്തിലെ സിനിമാ ഗാനരംഗങ്ങളില്‍ നിരവധി കലാകാരന്മാരെ സംഭവന ചെയ്‌ത കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി ആരംഭിക്കുന്നു.
26 ന്‌ വൈകീട്ട്‌ 5.45 നു ചേരുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്‌ത സംഗീത സംവിധായകന്‍ ്രജെറി അമല്‍ദേവ്‌ കലാഭവന്റെ പുതിയ സംരംഭമായ കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി ഉദ്‌ഘാടനം ചെയ്യും. കലാഭവന്റെ മുന്‍കാല താരങ്ങള്‍ ഒത്തു ചേരുന്ന കലാഭവന്‍ ആലുംനി സംഗമവും നടക്കും. 
്‌ 1969ല്‍്‌. ഫാ.ആബേലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കലാഭവനില്‍ മുപ്പതില്‍ പലം വിവിധ കലാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നടക്കുന്നുണ്ട്‌. കലാഭവനില്‍ നിന്ന്‌ ഉയര്‍ന്നു വരുന്ന ഒട്ടേറെ കലാപ്രതിഭകള്‍ സിനിമ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്‌. രണ്ടായിരത്തിലധികം കുട്ടികളാണ്‌ കല അഭ്യസിക്കുന്നതിനു വേണ്ടി കലാഭവനില്‍ ഇപ്പോഴുള്ളത്‌. കലാഭവനില്‍ ആദ്യകാലം മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്‌തരായ ഒട്ടേറെ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഈ വര്‍ഷം കലാഭവന്‍ ഫെസ്റ്റ്‌ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഇപ്പോഴത്തെ പ്രസിഡന്റ്‌ ആന്‍ഡ്രൂ നെറ്റിക്കാടന്റെ നേതൃത്വത്തിലുള്ള മാനേജിംഗ്‌ കമ്മിറ്റി ഒട്ടേറെ പരിപാടികള്‍ക്കു രൂപം നല്‍കിക്കൊണ്ടിരിക്കുന്നു. 
പ്രതിഭാധനര്‍ക്ക്‌ സ്വന്തം കഴിവു തെളിയിക്കാന്‍ അവസരം കൊടുക്കുന്ന വിവിധ മത്സരങ്ങള്‍ കലാഭവന്‍ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫി, മൊബൈല്‍ ഫിലിം നിര്‍മ്മാണം, സിറ്റിസന്‍ ജേര്‍ണലിസം, സ്‌ക്രിപ്‌റ്റ്‌ റൈറ്റിംഗ്‌, ആക്‌ടിംഗ്‌ എന്നിവയിലായിരിക്കും മത്സരം. സമാപന സമ്മേളനത്തില്‍ വച്ച്‌, സമ്മാനദാനം (ക്യാഷ്‌ പ്രൈസ്‌/ട്രോഫിയും സര്‍ട്ടിഫിക്കറ്റും) നടത്തും. പൊതുസമ്മേളനത്തിനു ശേഷം 6.30 നു കലാഭവനിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നവതരിപ്പിക്കുന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. 
സുപ്രസിദ്ധ സംഗീതസംവിധായകന്‍ ജെറി അമല്‍ദേവ്‌ നേരിട്ടു പരിശീലനം നല്‍കുന്ന സംഗീത സംവിധാനത്തിലെ ഏക വര്‍ഷ പി ജി ഡിപ്ലോമ കോഴ്‌സ്‌ കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ മുഖ്യമായ ഒരാകര്‍ഷണമായിരിക്കും. അഭിനയ വിഭാഗത്തിനു ഉപദേശം നല്‍കുന്നത്‌ പുനെ ചലച്ചിത്ര അക്കാദമിയിലെ അഭിനയവിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായ എസ്‌ ചന്ദ്രമോഹനന്‍ നായരായിരിക്കും. ഡയറക്ഷന്‍, ആക്‌ടിംഗ്‌ മുതലായ വിഷയങ്ങള്‍ പരിശീലിപ്പിക്കുന്നത്‌ സിനിമയിലും ടി വി യിലും പരിചയ സമ്പന്നരായവരുടെ നേതൃത്വത്തിലായിരിക്കും. ഇപ്രകാരം എല്ലാ വിഭാഗങ്ങളിലും അതതു രംഗങ്ങളില്‍ നിന്നുള്ള ഏറ്റവും മികവുറ്റ പ്രൊഫഷണലുകള്‍ പരിശീലനത്തിനു നേതൃത്വം നല്‍കും.
ഓരോ രംഗത്തും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിവും ആത്മവിശ്വാസവും നല്‍കി പരിശീലനാര്‍ത്ഥികളെ മികച്ച പ്രൊഫഷണലുകളായി രൂപീകരിക്കുകയാണ്‌ കലാഭവന്‍ യൂണിവേഴ്‌സല്‍ അക്കാദമി ലക്ഷ്യമാക്കുന്നതെന്ന്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ.ടോമി പുത്തനങ്ങാടി പറഞ്ഞു. പ്രശസ്‌ത എഴുത്തുകാരനും മാധ്യമരംഗത്ത്‌ കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള മാധ്യമവിദഗ്‌ദ്ധനുമായ പ്രൊഫ.ജോസി ജോസഫാണ്‌ അക്കാദമിയുടെ അക്കാദമിക വിഭാഗം മേധാവി. വിശദാംശങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 0484 2367333, 97460 19900, 94977 17333. 

2016, നവംബർ 19, ശനിയാഴ്‌ച

അഭില്‍ദേവ് ഡോട്ട് കോം കേരള ഫാഷന്‍ലീഗില്‍ ആനുനോബിയുെട “ കിസ്മത്ത് ”




തിരുവനന്തപുരം: മലയാളികളായ ഫാഷന്‍ പ്രേമികളുടെ ഇടയില്‍ ഇതിനോടകം തരംഗമായി മാറിയ കേരള ഫാഷന്‍ ലീഗിന്റെ ആദ്യസെഷന്‍ “ കിസ്മത്ത് ” അവതരിപ്പിക്കുന്നത് യുവസംരംഭകയും, ബ്രൈഡല്‍സ്, പാര്‍ട്ടിവെയര്‍, കിഡ്‌സ് വെയര്‍ എന്നിവയുടെ ഡിസൈനിങ്ങ് രംഗത്ത് പ്രതിഭ തെളിയിച്ച ആനുനോബിയാണ്. കിസ്മത്ത് സെഗ്‌മെന്റിന്റെ ലോഗോ പ്രകാശനം മലയാളികളുടെ പ്രിയതാരം അമല പോളും, കിസ്മത്തിന്റ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത കന്നഡ നടിയും മോഡലുമായ രാഗിണി ദ്വിവേദിയും നിര്‍വഹിച്ചു.  
ഫാഷന്‍ രംഗത്ത് കേരളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ കേരള ഫാഷന്‍ ലീഗിന്റെ നാലാം സീസണ്‍ ഈ മാസം 23ന് കൊച്ചി ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ നടക്കും. കേരള ഫാഷന്‍ ലീഗിന്റെ നാലാം സീസണില്‍ പ്രിയമണി, സാന്ദ്ര തോമസ്(ഫിലിം പ്രൊഡ്യൂസര്‍), സജ്‌ന ഗല്‍റാണി, പൂനം ബജ്‌വ, പായി ബാജ്‌പൈ, ഇനിയ, സ്വാതി, നമിത തുടങ്ങിയ താരനിരക്കൊപ്പം പ്രശസ്ത ഫാഷന്‍ മോഡലുകളും കിസ്മത്ത് എന്ന തീമില്‍ അണിനിരക്കും. 
കാഞ്ചനമാലക്കുള്ള ആദരസൂചകമായി പ്രണയം എന്ന വിഷയത്തിലാണ് കിസ്മത്ത് അവതരിപ്പിക്കുക.  കാഞ്ചനമാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാമന്ദിറിനെ സഹായിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. കേരളത്തിലെ  ദശലക്ഷക്കണക്കിനാളുകള്‍  നിറകൈകളോടെ സീകരിച്ച  കാഞ്ചനമാലയുടെ യഥാര്‍ത്ഥ സ്‌നേഹവും  കാലാതീതമായ പ്രണയവും  ആഘോഷിക്കാനാണ് കേരള ഫാഷന്‍ ലീഗിന്റെ നാലാം എഡിഷനിലെ ആദ്യറൗണ്ടുകള്‍ മാറ്റിവെക്കുന്നത്.  
വിദേശ മോഡലുകള്‍ അടക്കം പങ്കെടുക്കുന്ന ഷോയ്ക്ക് വേണ്ടി വ്യത്യസ്ത ആശയങ്ങളിലുള്ള വസ്ത്രങ്ങളാകും ഡിസൈനര്‍മാര്‍ അവതരിപ്പിക്കുന്നത്. അഭില്‍ദേവ് ഡോട്ട് കോം, എസ്പാനിയോ ഇവന്റ്‌സ് എന്നിവരുടെ നേതൃത്വത്തിലാണു കേരള ഫാഷന്‍ ലീഗ്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് 
ദാലുകൃഷ്ണദാസ്, ജൂഡ് ഫെലിക്‌സ് എന്നി പ്രതിഭകളാണ്
യുവനടനായ അഭിജിത് പോള്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍, സീരിയല്‍ തരാം സ്വാതി, എസ്പാനിയോഇവന്റ്‌സിന്റെ ഉടമകളായ അന്‍വര്‍, സുള്‍ഫിക്കര്‍, കേരളത്തിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ്് ഷാവിന  എന്നിവര്‍ ഇന്നുനടന്ന പരിപാടിയില്‍ പങ്കാളികളായി.

കൊച്ചി ക്യാന്‍സര്‌ ? സെന്ററിലേയും എറണാകുളം മെഡിക്കല്‍ കോളേജിലെയും നിയമനങ്ങള്‍ വിജില?സ്‌ അനേഷിക്കണം




കളമശ്ശേരി : കൊച്ചി ക്യാന്‍സര്‍ റിസേര്‍ച്ച്‌ സെന്ററിലെയും എറണാകുളം മെഡിക്കല്‍ കോളേജിലെയും നിയമനങ്ങളില്‍ വന്‍ അഴിമതിയാണ്‌ നടന്നിരിക്കുന്നത്‌. മതിയായ യോഗ്യത ഇല്ലാത്തവ?ക്കും അധികാരികളുടെ ബന്ധുക്ക?ക്കും ആശ്രി ദ?ക്കുമാണ്‌ നിയമനങ്ങ? നടത്തിയിരിക്കുന്നത്‌ .ഈ സ്ഥാപനങ്ങളിലെ മുഴുവ? നിയമനങ്ങളെ കുറിച്ചും വിജിലന്റ്‌സ്‌ അന്വേഷിക്കണമെന്ന്‌ എ ഐ വൈ എഫ്‌ ആവശ്യപ്പെട്ടു
മെഡിക്കല്‍ കോളേജിലെയും ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെയും നിയമനങ്ങള്‍ റദ്ദുചെയ്യണമെന്നും തുടര്‍ന്നുള്ള നിയമനങ്ങളെല്ലാം പി എ സ്സിക്കു വിടണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട്‌ ക്യാന്‍സര്‍ സെന്റര്‍ ആസ്ഥാനത്തേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും എ ഐ വൈ എഫ്‌ കളമശ്ശേരി ലോക്കല്‍ സെക്രട്ടറി മുജീബ്‌ തോരേത്ത്‌ പ്രസിഡന്റ്‌ മാഹിന്‍ കളമശ്ശേരി തുടങ്ങിയവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

2016, നവംബർ 14, തിങ്കളാഴ്‌ച

നോട്ട്‌ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണം- വി.ഡി.സതീശന്‍



കൊച്ചി
അഞ്ഞൂറിന്റെയും ആയരത്തിന്റെയും കറന്‍സികള്‍ പിന്‍വലിക്കാന്‍ എടുത്ത തീരുമാനം കൊണ്ട്‌ ഉണ്ടായിിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം തരണം ചെയ്യുവാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നുമെന്നു കെപിസിസി വൈസ്‌ പ്രസിഡന്റ്‌ വി.ഡി സതീശന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 
സംസ്ഥാന സര്‍ക്കാര്‍ ഉടനടി സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 86.4 ശതമാനം കറന്‍സികള്‍ പിന്‍വിച്ചിട്ട്‌ അതിനു തത്തുല്യമായ ചെറിയ നിരക്കിലുള്ള നോട്ടുകള്‍ ഇതുവരെ എത്തിയട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
ഈ സാചര്യം കണക്കിലെടുത്ത്‌ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ ഒരു മാസക്കാലത്തേക്ക്‌ സൗജന്യ അരിവിതരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.സംഭാരവും ചുക്കുവെള്ളവും കൊടുത്താല്‍ പരിഹരിക്കാമെന്ന പ്രശ്‌നം മാത്രമെയുള്ളുവെന്ന്‌ ബിജെപി ധരിച്ചിരിക്കുകയാണെന്നും കറന്‍സി മാറ്റം കൊണ്ട്‌ ഇതുവരെ ഒരു രാജ്യത്തും ഇതേപോലെ ജനങ്ങളെ ദുരിതത്തിലാക്കിയിട്ടില്ലെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. 


ആദിവാസി ഗോത്രമഹാസഭാ സംസ്ഥാന പ്രസീഡിയം മുത്തങ്ങ ദിനത്തില്‍

ആദിവാസി ഗോത്രമഹാസഭാ
സംസ്ഥാന പ്രസീഡിയം മുത്തങ്ങ ദിനത്തില്‍
കൊച്ചി
ആദിവാസി ഗോത്രമഹാസഭയുടെ രണ്ടാം സംസ്ഥാന പ്രസീഡിയം രൂപീകരണ കോണ്‍ഫ്രന്‍സ്‌ നടപടി മുത്തങ്ങ ദിനമായ ഫെബ്രുവരി 19നു വയനാട്ടില്‍ നടത്തും. ഇതിനുവേണ്ടി 60 അംഗ സംസ്ഥാന കൗണ്‍സിലിനെയും 18 അംഗ പ്രസീഡയും എക്‌സിക്യൂട്ടീവിനെയും ചുമതലപ്പെടുത്തി. 

ഗൂണ്ടാ നേതാവ്‌ സക്കീര്‍ ഹൂസൈന്‍ പാര്‍ട്ടി ഓഫീസില്‍ അഭയം തേടി





കൊച്ചി
വ്യവസായിടെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റുമായ സക്കീര്‍ ഹൂസൈന്‍ കളമശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ അഭയം തേടി. 
പാര്‍ട്ടി പ്രവര്‍ത്തകരുടെ വലയം തീര്‍ത്ത്‌ അതിനുള്ളില്‍ അഭയം തേടിയിരിക്കുകയാണ്‌ സക്കീര്‍ ഹൂസൈന്‍.
വിവരം പുറത്തുവന്നതോടെ മഫ്‌തി പോലീസ്‌ സംഘം ഏരിയാ കമ്മിറ്റി ഓഫീസും പരിസരവും വളഞ്ഞു. സക്കീര്‍ ഹൂസൈന്‍ പുറത്തു വന്നലുടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പോലീസ്‌ വ്യക്തമാക്കി. 
സക്കീര്‍ ഹുസൈന്റെ അവസാനപിടിവള്ളിയും നഷ്ടമായതോടെയാണ്‌ പാര്‌ട്ടി ഓഫീസില്‍ അഭയം തേടിയത്‌. ഇന്നലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സക്കീര്‍ ഹൂസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നു ഉച്ചയ്‌ക്ക്‌ രണ്ടരയോടെ ഇയാള്‍ പാര്‍ട്ടി ഓഫീസില്‍ അഭയം തേടുകയായിരന്നു. ഇയാളെ പിടികൂടി ഒരാഴ്‌ച്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വെണ്ണല സ്വദേശിയായി വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ്‌ ഇയാള്‍ക്കെതിരായ കേസ്‌. 
വ്യസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹൂസൈന്‍ ഗൂണ്ടയാണെന്ന്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 
സക്കീര്‍ ഹൂസൈനു ജാമ്യം അനുവദിക്കുന്നതിനെ പോലീസ്‌ എതിര്‍ത്തു. ഇയാളെ കസ്‌റ്റഡയിലെടുത്തു ചോദ്യം ചെയ്യണമെന്ന്‌ ഹൈക്കോടതിയില്‍ ബോധിപ്പിച്ച പോലീസ്‌ പ്രതിക്കു ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ്‌ നശിപ്പിക്കാനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നിരസിച്ച സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയില്‍ സക്കീര്‍ ഹര്‍ജി നല്‍കിയത്‌. 
വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ്‌ സക്കീറിനെതിരായ കേസ്‌. ബിസിനസ്‌ തര്‍ക്കത്തിലിടപ്പെട്ട്‌ സിവില്‍കേസ്‌ പിന്‍വലിക്കണമെന്നും ധാരണാപത്രത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. മറ്റു പ്രതികളും ഗൂണ്ടകളുമായ കറുകപ്പള്ളി സിദ്ദിഖ്‌, ഫൈസല്‍ എന്നിവര്‍ ജൂബിയെ കാറില്‍ തട്ടിക്കൊണ്ടുപോയി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെത്തതിച്ചെന്നും ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹൂസൈന്‍ തടഞ്ഞുവെച്ചു ഭീഷണപ്പെടുത്തിയെന്നുമാണ്‌ കേസ്‌. കറുകപ്പിള്ളി സിദ്ദിഖിനെയും ഫൈസലിനെയും ഒക്ടോബര്‍ 31നു അറസ്‌റ്റ്‌ ചെയ്‌തിരുന്നു. 

2016, നവംബർ 13, ഞായറാഴ്‌ച

കത്തോലിക്കാ കോണ്‍ഗ്രസ്‌ കാര്‍ഷിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

/എറണാകുളം ഗസ്റ്റ്‌ ഹാവ്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കാതോലിക്കാ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചര്‍ച്ച നടത്തുന്നു


കാര്‌ഷികോല്‌പന്നങ്ങള്‍ക്കു തറവില പരിഗണിക്കും ;മുഖ്യമന്ത്രി

കൊച്ചി :കത്തോലിക്കാ കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വം കാര്‍ഷിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി .എറണാകുളം ഗസ്റ്റ്‌ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കാര്‌ഷികോല്‌പന്നങ്ങള്‍ക്കു ഉല്‌പാദന ചിലവിനു ആനുപാതികമായി തറവില പ്രഖ്യാപിച്ചു സംഭരിക്കണമെന്ന നേതാക്കളുടെ ആവശ്യം പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു .റബ്ബര്‍വില സ്ഥിരതാഫണ്ട്‌ വിതരണം കാര്യക്ഷമമാക്കണമെന്നും റബര്‌ നൂറ്റിയന്‌പത്‌ രൂപ വിലക്ക്‌ സംഭരിക്കുവാനും ഇറക്കുമതി ഒരു വര്‍ഷത്തേക്ക്‌ നിര്‍ത്തിവയ്‌ക്കുവാനും നിയമസഭാ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടണമെന്നും ഗാഡ്‌ഗില്‍ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കര്‍ഷകരെ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാതോലിക്കാ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു .സര്‍ക്കാര്‍ ഓഫീസുകളില്‍ നില നില്‍ക്കുന്ന അംഗീകൃത അഴിമതികള്‍ക്കെതിരെ ജില്ലാ വിജിലന്‍സ്‌ ഡിപ്പാര്‍ട്‌മെന്റിനോട്‌ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടണം ,മരുന്ന്‌ മാഫിയകളെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഔട്ട്‌ ലെറ്റുകള്‍ പ്രാദേശികമായി തുറക്കുക ,മദ്യം ,മയക്കുമരുന്ന്‌ ഉപഭോഗം കര്‌ശനമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക ,അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ട്‌ വരുന്ന വ്യാഴം കലര്‍ന്ന പച്ചക്കറികള്‍ ഒഴിവാക്കുന്നതിനും ,ജൈവ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ നടപടി സ്വീകരിക്കണം ,തുടങ്ങി പത്തിന നിര്‍ദേശങ്ങളാണ്‌ നേതാക്കള്‍ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചത്‌ .

സംസ്ഥാന ഡയറക്ടര്‍ ഫാ .ജിയോ കടവി ,പ്രസിഡന്റ്‌ വി വി അഗസ്റ്റിന്‍ ,ജനറല്‍ സെക്രട്ടറി അഡ്വ .ബിജു പറയന്നിലം , ട്രെഷറര്‍ ജോസുകുട്ടി മാടപ്പിള്ളി ,വൈസ്‌ പ്രെസിഡന്റുമാരായ അഡ്വ ടോണി പുഞ്ചക്കുന്നേല്‍ ,സ്റ്റീഫന്‍ ജോര്‍ജ്‌ ,ഷാജു അലക്‌സ്‌ ,സെക്രെട്ടറിമാരായ സൈജു അക്കര ,ഡേവിസ്‌ തുളുവത്തു എന്നിവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌ .



2016, നവംബർ 9, ബുധനാഴ്‌ച

സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയില്‍ വന്‍മുന്നേറ്റവുമായി ആന്തെം നീ സിസ്റ്റം

 കേരളത്തിലാദ്യമായി ആന്തെം നീ സിസ്റ്റം ഉപയോഗിച്ചുള്ള സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ വിപിഎസ്‌ ലേക്ക്‌ഷോര്‍ സന്ദര്‍ശിച്ച ആന്തെം നീ സിസ്റ്റം ഡിസൈനര്‍ ഡോ. റോബര്‍ട്ട്‌ മക്ലെനന്‍ സ്‌മിത്ത്‌ വിപിഎസ്‌ ലേക്ക്‌ഷോറിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. ബിപിന്‍ തെരുവില്‍, അസ്ഥിരോഗവിഭാഗം തലവന്‍ ഡോ. ജേക്കബ്‌ വര്‍ഗീസ്‌ എന്നിവര്‍ക്കൊപ്പം.


കൊച്ചി: സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയില്‍ നിലവിലുള്ള ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട്‌ ആഗോളതലത്തില്‍ ലഭ്യമായിരുന്ന ആന്തെം നീ സിസ്റ്റം കേരളത്തിലും ലഭ്യമായിത്തുടങ്ങി. ടികെആര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയുടെ (ടോട്ടല്‍ നീ റീപ്ലേസ്‌മെന്റ്‌) ഇന്ത്യയിലെ വിജയനിരക്ക്‌ അടുത്തകാലത്തായി താഴേയ്‌ക്ക്‌ പോരുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ വിപ്ലവകരമായ ഈ സംവിധാനം ഇന്ത്യയിലും എത്തിയിരിക്കുന്നത്‌. വേദന ഇല്ലാതാക്കുക എന്ന ലക്ഷ്യവും പരമ്പരാഗത മുട്ടുമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയിയില്‍ നിറവേറ്റപ്പെടാതെ പോയിരുന്നു. ഈ കുറവും ആന്തെം നീ സിസ്റ്റത്തില്‍ നികത്തിയിട്ടുണ്ടെന്ന്‌ കൊച്ചി സന്ദര്‍ശിക്കുന്ന ആന്തെം നീ സിസ്റ്റം ഡിസൈനറും ദക്ഷിണാഫ്രിക്കക്കാരനുമായ ഡോ. റോബര്‍ട്ട്‌ മക്ലെനന്‍ സ്‌മിത്ത്‌ പറഞ്ഞു.

ഓരോ കാല്‍മുട്ടിനും തീര്‍ത്തും സവിശേഷമായ ആകൃതിയും വലിപ്പവും ഉണ്ടെന്നതിനാല്‍ കൃത്യമായ റെഡിമേഡ്‌ ഡിസൈനുകള്‍ അസാധ്യമായതാണ്‌ സാധാരണ ഇംപ്ലാന്റുകള്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ രണ്ട്‌ കാരണങ്ങളാലാണ്‌ ഇവ പരാജയപ്പെട്ടിരുന്നത്‌ - അസ്ഥിപ്രതലത്തേക്കാള്‍ ഇംപ്ലാന്റ്‌ വലുതാണെങ്കില്‍ കാല്‍മുട്ടിനു ചുറ്റുമുള്ള മൃദുവായ ടിഷ്യുകളില്‍ ഉരഞ്ഞ്‌ വേദനയുണ്ടാകുന്ന ഓവര്‍ഹാംഗാണ്‌ ആദ്യപ്രശ്‌നം. മുറിച്ച അസ്ഥിപ്രതലം മുഴുവന്‍ ഇംപ്ലാന്റ്‌ മൂടാ്‌ത്ത അവസ്ഥയില്‍ വേദനയുണ്ടാകുന്ന അണ്ടര്‍ഹാംഗാണ്‌ രണ്ടാമത്തെ പ്രശ്‌നം. 

ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട്‌ ലഭ്യമായ ആന്തെം ടോട്ടല്‍ നീ സിസ്‌റ്റം വിപ്ലവകരമായ മുന്നേറ്റമാണ്‌ നടത്തുന്നത്‌. ഓര്‍ത്തോമാച്ച്‌ ഇന്‍സ്‌ട്രുമെന്റേഷന്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കുറഞ്ഞ ഭാരവും കുറഞ്ഞ ആഘാതവും സാധ്യമാക്കുന്നുവെന്നതാണ്‌ ആന്തെത്തിന്റെ പ്രധാന സവിശേഷതകള്‍. അനാവശ്യമായ ഉല്‍പ്പദാനച്ചെലവില്‍ കുറവു വരുത്തിയതുമൂലമുള്ള വിലക്കുറവും ആന്തെമിന്റെ മികവാണ്‌. ഇതുവരെ ലഭ്യമല്ലാതിരുന്ന പ്രശ്‌നപരിഹാരമാണ്‌ പുതിയ രൂപകല്‍പ്പനയിലൂടെ ടോട്ടല്‍ നീ ആര്‍ത്രോപ്ലാസ്റ്റിക്ക്‌ (ടികെഎ) വിധേയമാകുന്ന രോഗികള്‍ക്ക്‌ ആന്തെം ടോട്ടല്‍ നീ സിസ്റ്റം വാഗ്‌ദാനം ചെയ്യുന്നത്‌. കഴിഞ്ഞ 15-ലേറെ വര്‍ഷക്കാലമായി ആഗോളതലത്തില്‍ ലഭ്യമായിരുന്ന നൂതന സംവിധാനത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ്‌ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്‌. രാജ്യത്തെ വിവിധ ജനസംഖ്യാ മേഖലകളില്‍ കാണപ്പെടുന്ന ജനങ്ങളുടെ വിവിധ വലിപ്പങ്ങളിലും ആകൃതികളിലുമുള്ള കാല്‍മുട്ടുകള്‍ക്കിണങ്ങുന്ന ഇംപ്ലാന്റുകളാണ്‌ ആന്തെം രൂപകല്‍പ്പന ചെയ്‌ത്‌ ലഭ്യമാക്കിയിരിക്കുന്നത്‌. 

ചെറിയ അസ്ഥികളുള്ള ഇന്ത്യയിലെ ജനങ്ങളെ മനസ്സില്‍ക്കണ്ട്‌ രൂപകല്‍പ്പന ചെയ്‌ത്‌ നിര്‍മിച്ചിരിക്കുന്നവയാണ്‌ രാജ്യത്തിപ്പോള്‍ ലഭ്യമാക്കിയിരിക്കുന്ന വിപ്ലവകരമായ ആന്തെം നീ സിസ്റ്റങ്ങളെന്ന്‌ വിപിഎസ്‌ ലേക്ക്‌ഷോര്‍ അസ്ഥിരോഗവിഭാഗം തലവന്‍ ഡോ. ജേക്കബ്‌ വര്‍ഗീസ്‌ പറഞ്ഞു. വിവിധങ്ങളായ വലിപ്പങ്ങളില്‍ ലഭ്യമായതുകൊണ്ട്‌ ഫലത്തില്‍ നാടകീയമായ മികവു നല്‍കാന്‍ ഇവയ്‌ക്കാവുമെന്നും അദ്ദേഹം പറഞ്ഞു. 

60 വയസ്സ്‌ പ്രായമുള്ള ഒരു രോഗിക്ക്‌ ഈയിടെ വിജയകരമായി ആന്തെം നീ സിസ്റ്റം ഉപയോഗിച്ച്‌ സമ്പൂര്‍ണ കാല്‍മുട്ട്‌ മാറ്റിവെയ്‌ക്കല്‍ നടത്തിയതായി വിപിഎസ്‌ ലേക്ക്‌ഷോറിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. ബിപിന്‍ തെരുവില്‍ പറഞ്ഞു. സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയക്കു ശേഷമുള്ള വേദന ഗണ്യമായി കുറയ്‌ക്കുന്നതിലൂടെ ആന്തെം ഒരു വന്‍കുതിപ്പാണ്‌ ഈ രംഗത്ത്‌ സാധ്യമാക്കിയിരിക്കുന്നതെന്നും ഡോ. ബിപിന്‍ കൂട്ടിച്ചേര്‍ത്തു.

ചെറിയ അസ്ഥികളുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനതയ്‌ക്ക്‌ അനുയോജ്യമാം വിധമാണ്‌ ആന്തെം നീ സിസ്‌റ്റത്തിന്റെ രൂപകല്‍പ്പനയെന്നും ഇതിന്റെ വിലക്കുറവും ആകര്‍ഷകമാണെന്നും ഡോ. റോബര്‍ട്ട്‌ മക്ലെനന്‍ സ്‌മിത്ത്‌ പറഞ്ഞു. കൂടുതല്‍ ഈടുനില്‍ക്കുമെന്നതും ഇതിന്റെ സവിശേഷതയാണ്‌. 

2016, നവംബർ 8, ചൊവ്വാഴ്ച

ഡോ. ജോസഫ്‌ കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം ഡിസംബര്‍ 18


വരാപ്പുഴ അതിരൂപത നിയുക്ത മെത്രാപ്പോലീത്ത
ഡോ. ജോസഫ്‌ കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം ഡിസംബര്‍ 18ന്‌;
ഒരുക്കങ്ങള്‍ ആരംഭിച്ചു

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ ഡിസംബര്‍ 18ന്‌ സ്ഥാനമേല്‍ക്കും. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലാണ്‌ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുകയെന്ന്‌ അതിരൂപത അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വ്യക്തമാക്കി. ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലാണ്‌ സ്ഥാനാരോഹണ ചടങ്ങുകളുടെ മുഖ്യകാര്‍മികന്‍. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലാണ്‌ സംഘാടക സമിതി ചെയര്‍മാന്‍. മോണ്‍. ജോസഫ്‌ പടിയാരംപറമ്പിലാണ്‌ സ്ഥാനാരോഹണ ചടങ്ങുകളുടെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍. മോണ്‍. മാത്യു ഇലഞ്ഞിമറ്റം, റവ. ഡോ. പ്രസാദ്‌ തെരുവത്ത്‌ ഒസിഡി, പ്രൊഫ. കെ. വി തോമസ്‌ എംപി, ഷാജി ജോര്‍ജ്‌, സിസ്റ്റര്‍ ലൈസ സിടിസി എന്നിവര്‍ വൈസ്‌ ചെയര്‍മാന്‍മാരായി13 വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. 
ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പുതിയ മെത്രാപ്പോലീത്തയായി നിയമിച്ചത്‌. കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്‌. വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയാണ്‌ അറുപത്തിനാലുകാരനായ ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍. അതിരൂപതയിലെ വടുതല സെന്റ്‌ ആന്റണീസ്‌ ഇടവകാംഗമാണ്‌. കോഴിക്കോട്‌ രൂപതയുടെ മുന്‍ മെത്രാനായിരുന്നു. റോമില്‍ അഭയാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. നേരത്തെ വരാപ്പുഴ അതിരൂപത ചാന്‍സലറായും വികാരി ജനറലായും സേവനം ചെയ്‌തിട്ടുണ്ട്‌.
1978 മാര്‍ച്ച്‌ 13ന്‌ പൗരോഹിത്യം സ്വീകരിച്ച നിയുക്‌ത മെത്രാപ്പോലീത്ത, കാനന്‍ നിയമത്തില്‍ റോമിലെ സെന്റ്‌ പോള്‍സ്‌ കോളജില്‍നിന്നു ഡോക്ടറേറ്റ്‌ നേടി. എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി കത്തീഡ്രല്‍ സഹവികാരി, റോമിലെ സെന്റ്‌ പോള്‍സ്‌ കോളജ്‌ വൈസ്‌ റെക്ടര്‍, കളമശേരി സെന്റ്‌ പോള്‍സ്‌ കോളജ്‌ മാനേജര്‍ എന്നീ നിലകളിലും സേവനം ചെയ്‌തു. 2011 ഫെബ്രുവരി 22 മുതല്‍ പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയാണ്‌. വടുതല പരേതനായ അവറാച്ചന്‍-ത്രേസ്യ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1952 ഒക്ടോബര്‍ ആറിനായിരുന്നു ഡോ. കളത്തിപ്പറമ്പിലിന്റെ ജനനം. മേരി, ട്രീസ, ജോര്‍ജ്‌, ജൂഡ്‌ ആന്‍സണ്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. 
വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ അതിരൂപതയിലെ വൈദികരും സന്യസ്‌തരും അല്‍മായ നേതാക്കളും രാഷ്ട്രീയ സാമൂഹ്യമേഖലയില്‍ നിന്നുള്ളവരും പങ്കെടുത്തു.

2016, നവംബർ 7, തിങ്കളാഴ്‌ച

സിഐടിയു ജില്ലാ പ്രസിഡന്റിനു കുത്തേററു



കൊച്ചി

സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ്‌ കെ.എന്‍. ഗോപിനാഥിനു കുത്തേറ്റു. ഓട്ടോ -ടാക്‌സി തൊഴിലാളികള്‍ പാലാരിവട്ടത്തെ യൂബര്‍ ടാക്‌സി ഓഫീസിനു മുന്നില്‍ നടത്തിയ ഉപരോധ സമരത്തിനിടെയാണ്‌ ഗോപിനാഥിനു കുത്തേറ്റത്‌. വടകര സ്വദേശി ഉണ്ണികൃഷ്‌ണനാണ്‌ ഗോപിനാഥിനെ ആക്രമിച്ചതെന്നു പോലീസ്‌ പറയുന്നു.
ഇന്ന്‌ ഉച്ചയ്‌ക്ക 12.30 ഓടെയാണ്‌ സംഭവം. ആക്രമി പുറകില്‍ നിന്നും കഴുത്തിനാണ്‌ കുത്തിയത്‌. കഴുത്തിലെ ഞെരമ്പിനാണ്‌ കുത്തേറ്റേത്‌ .ഉടനടി ഗോപിനാഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടതരണം ചെയതതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യൂബര്‍ -ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്കെതിരെ സിഐടിയു നേതൃത്വത്തിലുള്ള ഓട്ടോ തൊഴിലാളികള്‍ യൂബറിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധ ജാഥയും ധര്‍ണയും സിഐടിയു സംഘടിപ്പിച്ചിരുന്നു. ധര്‍ണയും മാര്‍ച്ചും ഉദ്‌ഘാടനം ചെയ്‌തിനു ശേഷം കെ.എന്‌ ഗോപിനാഥ്‌ ഓഫീസിലേക്കു മടങ്ങാന്‍ പാലാരിവട്ടം കെആര്‍ ബേക്കഴ്‌സിനു മുന്നില്‍ എത്തിയപ്പോഴാണ്‌ പുറകില്‍ എത്തിയ ആക്രമി കഴുത്തിനു കുത്തിയത്‌. ആക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഓട്ടോ റിക്ഷ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു പിടികൂടി കൈകാര്യം ചെയ്‌തതിനു ശേഷം പോലീസിനെ ഏല്‍പ്പിച്ചു.
ആക്രമിയെ വൈദ്യപരിശോധനയ്‌ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്താണ്‌ പ്രകോപനത്തിനു കാരണമെന്നു വ്യക്തമല്ല.
വടകര സ്വദേശിയായ ഉണ്ണികൃഷ്‌ണന്‍ കഴിഞ്ഞ കുറേ നാളുകളായി ദേശാഭിമാനിക്കു സമീപമാണ്‌ താമസിക്കുന്നതെന്നു പോലീസ്‌ അറിയിച്ചു.
യൂബര്‍ ടാക്‌സി തൊഴിലാളികളുടെ നേതൃത്വവും സിഐടിയുവിനാണ്‌. അടുത്തിടെ മൂത്തൂറ്റ്‌ ഫിനാന്‍സിനെതിരെ നടന്ന സമരങ്ങളിലും നേതൃത്വം ഗോപിനാഥിനായിരുന്നു. മുത്തൂറ്റിനെതിരായ സമരപരിപാടികളില്‍ പങ്കെടുക്കാന്‍ സിഐടിയുവിന്റെ മുതിര്‍ന്ന നേതാവ്‌ അലി അക്‌ബറിനോടൊപ്പം തിരിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്‌.

2016, നവംബർ 1, ചൊവ്വാഴ്ച

വരാപ്പൂഴ അതിരൂപതയ്‌ക്ക്‌ പുതിയ ബിഷപ്പ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍




ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വിരമിച്ചു

കൊച്ചി:
വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച്‌ബിഷപ്പായി ഡോ.ജോസഫ്‌ കളത്തിപ്പറമ്പിലിനെ ഫ്രാര്‍സിസ്‌ മാര്‍പ്പാപ്പ നിയമിച്ചു. നിയമന ഉത്തരവ്‌ വരാപ്പുഴ അതിരൂപതാ മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തി. ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാ?സിസ്‌ കല്ലറക്കല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ വരാപ്പുഴ അതിരൂപതയുടെ അജപാലകനായി സ്ഥാനം ഏറ്റെടുക്കുന്നത്‌. 
വരാപ്പുഴയുടെ ആറാമത്‌ ആര്‍ച്ച്‌ ബിഷപ്പാണ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍. ആറ്‌ രൂപതകള്‍ അടങ്ങിയതാണ്‌ വരാപ്പുഴ പ്രൊവിന്‍സ്‌.
എറണാകുളത്ത്‌ വരാപ്പുഴ അതിരൂപത ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍ ആണ്‌ പുതിയ ആര്‍ച്ച്‌ ബിഷപ്പിന്റെ നിയമന ഉത്തരവ്‌ വായിച്ചത്‌. ആറുവര്‍ഷമായി വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ ആയിരുന്ന ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍ . ഒക്ടോബര്‍ 10ന്‌ 75 വയസ്‌ തികഞ്ഞെന്നും ഇതേത്തുടര്‍ന്നാണ്‌ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറ്‌ക്കല്‍ പറഞ്ഞു.
കേരള ലത്തീന്‍ സഭ വരാപ്പുഴ പ്രോവിന്‍സിന്റ പുതിയ അധിപന്‍ കൂടിയാകുന്ന ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍ നിലവില്‍ സുവിശേഷ വല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലും കുടിയേറ്റക്കാര്‍ക്കും ദേശാടനക്കാര്‍ക്കുമുള്ള പൊന്തിഫിക്കല്‍ 
സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയായിരുന്നു. . ഒന്‍പതു വ?ഷം കോഴിക്കോട്‌ ബിഷപ്പായിരുന്നു. കൊച്ചി വടുതല സ്വദേശിയാണ്‌. വരാപ്പുഴ അതിരൂപതയുടെ ചാ?സലറായും വികാരി ജനറലായും സേവനം ചെയ്‌തിട്ടുണ്ട്‌. 
ഇപ്പോള്‍ റോമില്‍ സെവനമനുഷ്‌ഠിക്കുന്ന ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍ തനിക്ക്‌ ജന്മനാട്ടിലേക്കു തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നു അറിയിച്ചു . വരാപ്പുഴ അതിരൂപത തന്റെ സ്വന്തം അതിരൂപത ആണെന്നും അദ്ദേഹം പറഞ്ഞു. 
ഈ മാസം മധ്യത്തോടെ മാത്രമെ ജോസഫ്‌കളത്തിപ്പറമ്പില്‍ റോമില്‍ നിന്നും മടങ്ങിയെത്തുകയുള്ളു . അതിനുശേഷം മാത്രമായിരിക്കും സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്‌ നടക്കുകയുള്ളു. 
അതുവരെ വരാപ്പുഴ അതിരൂപതയുടെ അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ടേറ്റര്‍ ആയി ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍ തുടരും.
നിയമനം നടന്നാല്‍ രണ്ടു മാസത്തിനകം സ്ഥാനാരോഹണം നടന്നിരിക്കണം. ഡിസംബര്‍ 31നു മുന്‍പ്‌ ജോയി പിതാവ്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപോലിത്തയായി ഔദ്യോഗികമായി സ്ഥാനേല്‍ക്കുമെന്‌ ഡോ .ഫ്രാന്‍സിസ്‌ കല്ലറക്കല്‍ അറിയിച്ചു. ഇക്കാലയളവില്‍ സഭയുടെ ചുമതല വഹിക്കുന്നത്‌ അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ എന്ന പദവി ഉപയോഗിച്ചായിരിക്കും അടുത്തിടെയാണ്‌ അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പദവി ഇങ്ങനെയുള്ള അവസരങ്ങളില്‍ മെത്രാന്മാര്‍ക്കു നല്‍കുന്നത്‌. ഈ മാസം പുതിയ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനാരോഹണം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
പുതിയ ആര്‍ച്ച്‌ ബിഷപ്പ്‌ സ്ഥാനമേല്‍ക്കുന്നതുവരെ അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ക്കായിരിക്കും കോഴിക്കോട്‌, കൊച്ചി, കണ്ണൂര്‍, കോട്ടപ്പുറം, വിജയപുരം, സുല്‍ത്താന്‍പേട്ട്‌ രൂപതകളുടെ ചുമതല









പുഞ്ചിരിക്കുന്ന പിതാവ്‌ എന്ന ജോയി പിതാവ്‌

കൊച്ചി
ജോയി പിതാവ്‌ എന്ന്‌ എല്ലാവരും വിളിക്കുന്ന വരാപ്പുഴയുടെ പുതിയ ഇടയനു പുഞ്ചിരിക്കുന്ന പിതാവ്‌ എന്ന വിശേഷണം കൂടിയുണ്ട്‌. സ്വന്തം പേരുപോലെ തന്നെ എപ്പോഴും മറ്റുള്ളവരിലേക്കു സന്തോഷം പകരുന്ന ഇടയനാണ്‌ അദ്ദേഹം. വരാപ്പുഴ അതിരൂപതാംഗമായ ജോസഫ്‌ കളത്തിപ്പറപ്പില്‍, വടുതല ഇടവകയിലെ കളത്തിപ്പറമ്പില്‍ അവറാച്ചന്റെയും ത്രേസ്യയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായി 1952 ഒക്ടോബര്‍ ആറാം തീയതിയാണ്‌ ജനിച്ചത്‌. 
തൊട്ടടുത്ത സെന്റ്‌ ആന്റണീസ്‌ ഇടവകയില്‍ അള്‍ത്താരബാലനായി ചെറുപ്പത്തിലേ തന്നെ ദൈവത്തോട്‌ അടുത്തു പ്രവര്‍ത്തിച്ചു. 1965ല്‍ വരാപ്പുഴ അതിരൂപത മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേ?ന്നു. തിരുച്ചിറപ്പള്ളി സെന്റ്‌ പോ?സ്‌ മേജര്‍ സെമിനാരിയിലും മംഗലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ പൊന്തിഫിക്കല്‍ സെമിനാരിയിലും തത്വശാസ്‌ത്ര ദൈവശാസ്‌ത്ര പഠനം പൂര്‍ത്തിയാക്കി. 1978 മാര്‍ച്ച്‌ 13നു വൈദികപട്ടം സ്വീകരിച്ചു. എറണാകുളം സെന്റ്‌ ഫ്രാ?സിസ്‌ അസ്സീസി കത്തീഡ്രലില്‍ രണ്ടു വര്‍ഷം സഹവികാരിയായി. 
സഭാനിയമത്തില്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയി?നിന്നു ഡോക്ടറേറ്റ്‌ നേടിയശേഷം റോമിലെ സെന്‍റ്‌ പോ?സ്‌ കോളജ്‌ വൈസ്‌ റെക്ടര്‍, വരാപ്പുഴ അതിരൂപത ചാന്‍സലര്‍, വികാരി ജനറല്‍ എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചു. 2002ലാണ്‌ കോഴിക്കോട്‌ രൂപത ബിഷപ്പാകുന്നത്‌. 2011 ഫെബ്രുവരി 22നു വത്തിക്കാനില്‍ കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. വത്തിക്കാന്റെ വിദേശ മന്ത്രാലയമെന്ന പേരില്‍ അറിയപ്പെടുന്ന, കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണിത്‌. ആദ്യമായാണ്‌ ഒരു മലയാളി വത്തിക്കാനിലെ ഏതെങ്കിലും മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനാകുന്നതും. 

കെ എം എ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ നവംബര്‍ 5 നു കൊച്ചിയില്‍




കൊച്ചി: കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ 2016 ല്‍ നവംബര്‍ 5 നു കൊച്ചി, കലൂര്‍, ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നു. സംസ്ഥാനത്തെ പ്രമുഖ ബിസിനസ്‌ സ്‌കൂളുകള്‍, എന്‍ജിനീയറിംഗ്‌ കോളേജുകളില്‍ എന്നവിടിങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സിഎ/സിഎസ്‌/ഐസിഡബ്ല്യുഎഐ വിദ്യാര്‍ത്ഥികളുമായി 1500 ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. `ഷേയ്‌പിംഗ്‌ ബഡ്ഡിംഗ്‌ മാനേജേഴ്‌സ്‌ ഫോര്‍ ടുമോരോ' എന്നതാണ്‌ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ പ്രമേയം. 
കേരള സാങ്കേതിക സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ചെന്നൈ ഓഫീസേഴ്‌സ്‌ അക്കാദമിയിലെ സ്റ്റാഫ്‌ ട്രെയിനിംഗ്‌ & കോഓര്‍ഡിനേഷന്റെ ശൗര്യചക്ര ബ്രിഗേഡിയര്‍ ജനറലായ ബ്രിഗേഡിയര്‍ മനോജ്‌ നടരാജന്‍ ആയിരിക്കും മുഖ്യപ്രഭാഷകന്‍. മുഴുവന്‍ ദിവസവും നീണ്ടു നില്‍ക്കുന്ന പരിപാടി രാവിലെ 9.30 ന്‌ ആരംഭിക്കും. പ്രമുഖരായ പ്രഭാഷകരുടെ ഒരു നിര സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തും.ഡോ.സുശീല്‍ ഖന്ന (പ്രൊഫസര്‍, ഇക്കണോമിക്‌സ്‌ & സ്റ്റ്രാറ്റെജിക്‌ മാനേജ്‌മെന്റ്‌, ഐ ഐ എം - കൊല്‍ക്കത്ത), എ സിദ്ധാര്‍ത്ഥ്‌ പൈ (മാനേജിംഗ്‌ പാര്‍ട്‌ണര്‍, ടെകിന്‍റോഡ്‌സ്‌), നിര്‍മ്മല്‍ എന്‍ ആര്‍ (കേരളാ ഹെഡ്‌, ഓയോ റൂംസ്‌), വിജയ്‌ മേനോന്‍ (നിരവധി ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ മെന്ററും ഹ്യൂമന്‍ റിസോഴ്‌സ്‌ അക്കാദമീഷ്യനും), ഡോ.ഉഷി മോഹന്‍ദാസ്‌ (ഫൗണ്ടര്‍ സി ഇ ഒ & പ്രിന്‍സിപ്പല്‍ കോച്ച്‌, ഡോ.ഉഷിസ്‌ വിസ്‌ഡം വര്‍ക്‌സ്‌, ബാംഗ്ലൂര്‍) തുടങ്ങിയവരാണ്‌ പ്രഭാഷകര്‍. 
രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ്‌ അസോസിയേഷനുകളിലൊന്നായ കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍ (കെ എം എ) ന്യൂദെല്‍ഹിയിലെ എഐഎംഎ (ആള്‍ ഇന്ത്യ മാനേജ്‌മെന്റ്‌ അസോസിയേഷന്‍) യ്‌ക്കു രൂപം നല്‍കിയ സ്ഥാപക അംഗങ്ങളിലൊന്നാണ്‌. സംസ്ഥാനത്തു മാനേജ്‌മെന്റ്‌ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കു, മാനേജ്‌മെന്റ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്‌ വ്യവസായമേഖലയ്‌ക്കും സമൂഹത്തിനാകെയും വേണ്ടി നല്ല മാനേജര്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ്‌ കെ എം എ യുടെ ഉത്തരവാദിത്വങ്ങളിലൊന്ന്‌. 
മാനേജ്‌മെന്റ്‌ സ്റ്റുഡന്റ്‌സ്‌ കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ എസ്‌ രാജ്‌മോഹന്‍ നായരും കൊ-ചെയര്‍ ദീപക്‌ എല്‍ അശ്വനിയും ആയിരിക്കും. 
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു രജിസ്റ്റര്‍ ചെയ്യുന്നതിന്‌ കോളേജ്‌ അധികാരികള്‍ക്ക്‌ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍, കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍, മാനേജ്‌മെന്റ്‌ ഹൗസ്‌, പനമ്പിള്ളി നഗര്‍, കൊച്ചി - 682036 എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌. ഫോണ്‍: 0484 2317966

ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരുടെ ദ്വിദിന ദേശീയ സമ്മേളനം



എറണാകുളം റിനൈ ഹോട്ടലില്‍
നവംബര്‍ 4, 5 തീയതികളില്‍ 


ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി എ ഐ) ന്യൂദല്‍ഹിയുടെ പരോക്ഷ നികുതി കമ്മിറ്റിയും എറണാകുളം ശാഖയും സംയുക്തമായി ചരക്ക്‌ സേവന നികുതിയെ സംബന്ധിച്ച്‌ റിനൈ ഹോട്ടലില്‍ നവംബര്‍ 4, 5 തീയതികളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ കേരള സംസ്ഥാന ധനകാര്യമന്ത്രി ഡോ.തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. സെന്‍ട്രല്‍ എക്‌സൈസ്‌ & സര്‍വീസ്‌ ടാക്‌സ്‌ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു വിശിഷ്‌ടാതിഥിയായിരിക്കും. 
രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരായ മധുകര്‍ എന്‍ ഹിറഗംഗെ (ബാംഗ്ലൂര്‍), സുനില്‍ ഗബ്ബാവാല (മുംബൈ), അശോക്‌ ബാത്ര (ന്യൂദല്‍ഹി), ജത്തിന്‍ ക്രിസ്റ്റഫര്‍ (ബാംഗ്ലൂര്‍), അഡ്വക്കേറ്റ്‌ വി രഘുരാമന്‍ (ബാംഗ്ലൂര്‍) എന്നിവര്‍ ചരക്ക്‌ സേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതാണ്‌. 1000 ലേറെ പ്രൊഫഷണലുകളുടെ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി സെമിനാര്‍ കണ്‍വീനര്‍ ബാബു എബ്രഹാം കള്ളിവയലിലും സെമിനാര്‍ കോഡിനേറ്റര്‍ ടി എന്‍ സുരേഷും പറഞ്ഞു. 

ഭീമാ ജ്വല്ലറിയിലേക്ക്കേരള ദലിത് മഹാസഭ പ്രതിഷേധ മാര്‍ച്ച്




അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുത്ത് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ച് കോടികള്‍ കൊയ്യുന്ന ഭീമാ ജ്വല്ലറിയിലേക്ക് (എറണാകുളം എം.ജി. റോഡ് ശാഖ) കേരളപ്പിറവിദിനമായ നവംമ്പര്‍ ഒന്നാം തീയതി കേരള ദലിത് മഹാസഭ പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.
സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്, വെസ്റ്റ്‌സ്റ്റാഴ്‌സ് ഇന്‍ഡ്യ ലിമിറ്റഡ്, സര്‍ജന്‍ റിയാലിറ്റീസ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയും ചേര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസികളില്‍ നിന്നും തട്ടിയെടുത്ത 374.48 ഏക്കര്‍ ഭൂമി തിരികെ നല്‍കുക, കെ.വി. മോഹന്‍ കുമാര്‍, പി. പ്രഭാകരന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുക, അട്ടപ്പാടി നല്ലശിങ്കയിലെ ആദിവാസി ഭൂമി കുംഭകോണത്തിലെ പ്രധാന ഇടനിലക്കാരായ അഹാഡ്‌സ് ഉദ്യോഗസ്ഥര്‍, പ്രേം ഷമീര്‍, വി.എച്ച്. ദിരാര്‍, കെ.എച്ച്. ഷാജഹാന്‍, ബൈജു, സി.സി.ജയ, അഗളി സ്വദേശി ബിനു എസ്. നായര്‍, ആനക്കട്ടി സ്വദേശി ശങ്കരനാരായണന്‍, ഷോളയൂര്‍ സ്വദേശി കെ.എസ്. ജോയി, എന്നിവര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കുക. അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുക, സുസ്‌ലോണില്‍ നിന്നും വെസ്റ്റ് സ്റ്റാഴ്‌സില്‍നിന്നും കാറ്റാടിയന്ത്രങ്ങള്‍ വിലയ്ക്കുവാങ്ങി ആദിവാസിഭൂമി തട്ടിയെടുത്ത ഭീമാ ജ്വല്ലറി ഗ്രൂപ്പ്, ഏഷ്യന്‍ സ്റ്റാര്‍ കമ്പനി മുംബൈ, അന്ന അലൂമിനിയം കമ്പനി കിഴക്കമ്പലം, സിന്തെറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എറണാകുളം, പോപ്പി അമ്പര്‍ലാ മാര്‍ട്ട് ആലപ്പുഴ, കേരള സ്റ്റീല്‍ അസോസിയേറ്റ്‌സ് എറണാകുളം, പ്ലാന്റ് ലിപിഡ്‌സ് ലിമിറ്റഡ് കോലഞ്ചേരി, ഒ.ഇ.എന്‍ ഇന്ത്യാ ലിമിറ്റഡ് കൊച്ചിന്‍ എന്നീ സ്ഥാപനങ്ങള്‍/ഉല്പന്നങ്ങള്‍ കേരളീയ സമൂഹം ബഹിഷ്‌കരിക്കണമെന്നും കേരള ദലിത് മഹാസഭ ആവശ്യപ്പെടുന്നു.
വി.എസ്. അച്ചുതാനന്ദന്‍സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയും അല്ലാതെയും സുസ്‌ലോണ്‍ എന്ന സ്വകാര്യ കമ്പനി, ആദിവാസി ഭൂമി തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നത്. പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനത്തിന് കാറ്റാടി മരങ്ങള്‍ സ്ഥാപിക്കാന്‍ പൂനെയില്‍ ആസ്ഥാനമുള്ള ഡെന്‍മാര്‍ക്ക് കമ്പനിയായ സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്, വെസ്റ്റ് സ്റ്റാര്‍സ് ഇന്‍ഡ്യാ ലിമിറ്റഡ് എന്നിവയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പിടുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു ആദിവാസി ഭൂമി തട്ടിയെടുത്തത്.
ഭൂമി തട്ടിയെടുത്തതിനെക്കുറിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുന്നതിനുവേണ്ടി ആദ്യം പാലക്കാട് കളക്ടറായിരുന്ന കെ.വി. മോഹന്‍ കുമാറിനെയും, പിന്നീട് കേരള ചീഫ് സെക്രട്ടറി പി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള ഏഴംഗസമിതിയെയും ചുമതലപ്പെടുത്തി. അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുപിടിച്ച് ആദിവാസികള്‍ക്ക് കൊടുക്കുക എന്നതായിരുന്നു രണ്ടുകമ്മീഷനുകളുടേയും ശുപാര്‍ശ.
1975-ലെ ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ വിരുദ്ധ നിയമം, പട്ടികവര്‍ഗ്ഗക്കാരുടെ ഭൂമി പുറത്തുകൈമാറുന്നതിനെതിരായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന 1999 ലെ ആദിവാസി ഭൂസംരക്ഷണനിയമം, 2000 ത്തിലെ വനാവകാശ നിയമം, എന്നിവയുടെ ലംഘനം തുറന്നുകാട്ടുന്ന 429 പേജുള്ള റിപ്പോര്‍ട്ടാണ് പി. പ്രഭാകരന്‍ സമിതിയുടേത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റിയിലെ (അഹാഡ്‌സ്) നാലു ജീവനക്കാരും മൂന്ന് സര്‍ക്കാര്‍ ജീവനക്കാരുമാണ് ഭൂമി കൈമാറുന്നതിന് വ്യാജരേഖ ഉണ്ടാക്കാന്‍ സഹായിച്ചത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മാത്രമല്ല സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍, റവന്യു, എസ്.സി.എസ്ടി, വനം, എല്‍എസ്ജി വകുപ്പുകള്‍ മറ്റുഡിപ്പാര്‍ട്ടുമെന്റുകളിലേയും ഏജന്‍സികളിലെയും ഉദ്യോഗസ്ഥന്മാരും അഗളിപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന, അതിക്രമം, വഞ്ചന, രേഖകളില്‍ കൃത്രിമത്വം എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതെന്നും, തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വിചാരണ ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ഒരു ഉന്നതതല കമ്മറ്റി സര്‍ക്കാര്‍ നടപടി വിലയിരുത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷവാങ്ങിക്കൊടുക്കണമെന്നും പട്ടികജാതി-വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമൊക്കെ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
സുസ്‌ലോണില്‍ നിന്നും 21-ഉം വെസ്റ്റ് സ്റ്റാഴ്‌സില്‍ നിന്നും 10-ഉം കാറ്റാടിയന്ത്രങ്ങള്‍ കേരളത്തിലെ പതിനാല് വ്യാപാര വ്യവസായ പ്രമുഖരാണ് വാങ്ങിയത്. ഭീമാ ജ്വല്ലറി ഗ്രൂപ്പ്, ഏഷ്യന്‍ സ്റ്റാര്‍ കമ്പനി മുംബൈ, അന്ന അലൂമിനിയം കമ്പനി കിഴക്കമ്പലം, സിന്തെറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എറണാകുളം, പോപ്പി അമ്പര്‍ലാ മാര്‍ട്ട് ആലപ്പുഴ, കേരള സ്റ്റീല്‍ അസോസിയേറ്റ്‌സ് എറണാകുളം, പ്ലാന്റ് ലിപിഡ്‌സ് ലിമിറ്റഡ് കോലഞ്ചേരി, ഒ.ഇ.എന്‍ ഇന്ത്യാ ലിമിറ്റഡ് കൊച്ചിന്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി ഭൂമി.
ഇത്തരമൊരു സാഹചര്യത്തിലാണ് മേല്‍പറഞ്ഞ സ്ഥാപനങ്ങള്‍ അട്ടപ്പാടിയിലെ ആദിവാസി ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി ഭീമാ ജ്വല്ലറിയിലേക്ക് കേരള ദലിത് മഹാസഭ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. തുടര്‍ന്ന് മുഴുവന്‍ സ്ഥാപനങ്ങള്‍ക്കുനേരെയും പ്രതിഷേധ മാര്‍ച്ചും ഉപരോധസമരവും ഉത്പന്ന ബഹിഷ്‌കരണ സമരവും സംഘടിപ്പിക്കുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
നവംമ്പര്‍ ഒന്നാം തീയതി നടത്തുന്ന മാര്‍ച്ച് ദലിത് മാസിക പത്രാധിപര്‍ കെ.എം. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ദലിത് ആദിവാസി പരിസ്ഥിതി പൗരാവകാശ മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും. പ്രതിഷേധമാര്‍ച്ച് വിജയിപ്പിക്കുവാന്‍ മുഴുവന്‍ ദലിത് ആദിവാസി പുരോഗമന ജനാധിപത്യ സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു.