2016, നവംബർ 1, ചൊവ്വാഴ്ച

വരാപ്പൂഴ അതിരൂപതയ്‌ക്ക്‌ പുതിയ ബിഷപ്പ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍




ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വിരമിച്ചു

കൊച്ചി:
വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച്‌ബിഷപ്പായി ഡോ.ജോസഫ്‌ കളത്തിപ്പറമ്പിലിനെ ഫ്രാര്‍സിസ്‌ മാര്‍പ്പാപ്പ നിയമിച്ചു. നിയമന ഉത്തരവ്‌ വരാപ്പുഴ അതിരൂപതാ മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തി. ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാ?സിസ്‌ കല്ലറക്കല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ വരാപ്പുഴ അതിരൂപതയുടെ അജപാലകനായി സ്ഥാനം ഏറ്റെടുക്കുന്നത്‌. 
വരാപ്പുഴയുടെ ആറാമത്‌ ആര്‍ച്ച്‌ ബിഷപ്പാണ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍. ആറ്‌ രൂപതകള്‍ അടങ്ങിയതാണ്‌ വരാപ്പുഴ പ്രൊവിന്‍സ്‌.
എറണാകുളത്ത്‌ വരാപ്പുഴ അതിരൂപത ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍ ആണ്‌ പുതിയ ആര്‍ച്ച്‌ ബിഷപ്പിന്റെ നിയമന ഉത്തരവ്‌ വായിച്ചത്‌. ആറുവര്‍ഷമായി വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ ആയിരുന്ന ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍ . ഒക്ടോബര്‍ 10ന്‌ 75 വയസ്‌ തികഞ്ഞെന്നും ഇതേത്തുടര്‍ന്നാണ്‌ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറ്‌ക്കല്‍ പറഞ്ഞു.
കേരള ലത്തീന്‍ സഭ വരാപ്പുഴ പ്രോവിന്‍സിന്റ പുതിയ അധിപന്‍ കൂടിയാകുന്ന ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍ നിലവില്‍ സുവിശേഷ വല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലും കുടിയേറ്റക്കാര്‍ക്കും ദേശാടനക്കാര്‍ക്കുമുള്ള പൊന്തിഫിക്കല്‍ 
സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയായിരുന്നു. . ഒന്‍പതു വ?ഷം കോഴിക്കോട്‌ ബിഷപ്പായിരുന്നു. കൊച്ചി വടുതല സ്വദേശിയാണ്‌. വരാപ്പുഴ അതിരൂപതയുടെ ചാ?സലറായും വികാരി ജനറലായും സേവനം ചെയ്‌തിട്ടുണ്ട്‌. 
ഇപ്പോള്‍ റോമില്‍ സെവനമനുഷ്‌ഠിക്കുന്ന ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍ തനിക്ക്‌ ജന്മനാട്ടിലേക്കു തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നു അറിയിച്ചു . വരാപ്പുഴ അതിരൂപത തന്റെ സ്വന്തം അതിരൂപത ആണെന്നും അദ്ദേഹം പറഞ്ഞു. 
ഈ മാസം മധ്യത്തോടെ മാത്രമെ ജോസഫ്‌കളത്തിപ്പറമ്പില്‍ റോമില്‍ നിന്നും മടങ്ങിയെത്തുകയുള്ളു . അതിനുശേഷം മാത്രമായിരിക്കും സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്‌ നടക്കുകയുള്ളു. 
അതുവരെ വരാപ്പുഴ അതിരൂപതയുടെ അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ടേറ്റര്‍ ആയി ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍ തുടരും.
നിയമനം നടന്നാല്‍ രണ്ടു മാസത്തിനകം സ്ഥാനാരോഹണം നടന്നിരിക്കണം. ഡിസംബര്‍ 31നു മുന്‍പ്‌ ജോയി പിതാവ്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപോലിത്തയായി ഔദ്യോഗികമായി സ്ഥാനേല്‍ക്കുമെന്‌ ഡോ .ഫ്രാന്‍സിസ്‌ കല്ലറക്കല്‍ അറിയിച്ചു. ഇക്കാലയളവില്‍ സഭയുടെ ചുമതല വഹിക്കുന്നത്‌ അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ എന്ന പദവി ഉപയോഗിച്ചായിരിക്കും അടുത്തിടെയാണ്‌ അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പദവി ഇങ്ങനെയുള്ള അവസരങ്ങളില്‍ മെത്രാന്മാര്‍ക്കു നല്‍കുന്നത്‌. ഈ മാസം പുതിയ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനാരോഹണം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
പുതിയ ആര്‍ച്ച്‌ ബിഷപ്പ്‌ സ്ഥാനമേല്‍ക്കുന്നതുവരെ അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ക്കായിരിക്കും കോഴിക്കോട്‌, കൊച്ചി, കണ്ണൂര്‍, കോട്ടപ്പുറം, വിജയപുരം, സുല്‍ത്താന്‍പേട്ട്‌ രൂപതകളുടെ ചുമതല









പുഞ്ചിരിക്കുന്ന പിതാവ്‌ എന്ന ജോയി പിതാവ്‌

കൊച്ചി
ജോയി പിതാവ്‌ എന്ന്‌ എല്ലാവരും വിളിക്കുന്ന വരാപ്പുഴയുടെ പുതിയ ഇടയനു പുഞ്ചിരിക്കുന്ന പിതാവ്‌ എന്ന വിശേഷണം കൂടിയുണ്ട്‌. സ്വന്തം പേരുപോലെ തന്നെ എപ്പോഴും മറ്റുള്ളവരിലേക്കു സന്തോഷം പകരുന്ന ഇടയനാണ്‌ അദ്ദേഹം. വരാപ്പുഴ അതിരൂപതാംഗമായ ജോസഫ്‌ കളത്തിപ്പറപ്പില്‍, വടുതല ഇടവകയിലെ കളത്തിപ്പറമ്പില്‍ അവറാച്ചന്റെയും ത്രേസ്യയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായി 1952 ഒക്ടോബര്‍ ആറാം തീയതിയാണ്‌ ജനിച്ചത്‌. 
തൊട്ടടുത്ത സെന്റ്‌ ആന്റണീസ്‌ ഇടവകയില്‍ അള്‍ത്താരബാലനായി ചെറുപ്പത്തിലേ തന്നെ ദൈവത്തോട്‌ അടുത്തു പ്രവര്‍ത്തിച്ചു. 1965ല്‍ വരാപ്പുഴ അതിരൂപത മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേ?ന്നു. തിരുച്ചിറപ്പള്ളി സെന്റ്‌ പോ?സ്‌ മേജര്‍ സെമിനാരിയിലും മംഗലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ പൊന്തിഫിക്കല്‍ സെമിനാരിയിലും തത്വശാസ്‌ത്ര ദൈവശാസ്‌ത്ര പഠനം പൂര്‍ത്തിയാക്കി. 1978 മാര്‍ച്ച്‌ 13നു വൈദികപട്ടം സ്വീകരിച്ചു. എറണാകുളം സെന്റ്‌ ഫ്രാ?സിസ്‌ അസ്സീസി കത്തീഡ്രലില്‍ രണ്ടു വര്‍ഷം സഹവികാരിയായി. 
സഭാനിയമത്തില്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയി?നിന്നു ഡോക്ടറേറ്റ്‌ നേടിയശേഷം റോമിലെ സെന്‍റ്‌ പോ?സ്‌ കോളജ്‌ വൈസ്‌ റെക്ടര്‍, വരാപ്പുഴ അതിരൂപത ചാന്‍സലര്‍, വികാരി ജനറല്‍ എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചു. 2002ലാണ്‌ കോഴിക്കോട്‌ രൂപത ബിഷപ്പാകുന്നത്‌. 2011 ഫെബ്രുവരി 22നു വത്തിക്കാനില്‍ കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. വത്തിക്കാന്റെ വിദേശ മന്ത്രാലയമെന്ന പേരില്‍ അറിയപ്പെടുന്ന, കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണിത്‌. ആദ്യമായാണ്‌ ഒരു മലയാളി വത്തിക്കാനിലെ ഏതെങ്കിലും മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനാകുന്നതും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ