തിരുവനന്തപുരം: മലയാളികളായ ഫാഷന്‍ പ്രേമികളുടെ ഇടയില്‍ ഇതിനോടകം തരംഗമായി മാറിയ കേരള ഫാഷന്‍ ലീഗിന്റെ ആദ്യസെഷന്‍ “ കിസ്മത്ത് ” അവതരിപ്പിക്കുന്നത് യുവസംരംഭകയും, ബ്രൈഡല്‍സ്, പാര്‍ട്ടിവെയര്‍, കിഡ്‌സ് വെയര്‍ എന്നിവയുടെ ഡിസൈനിങ്ങ് രംഗത്ത് പ്രതിഭ തെളിയിച്ച ആനുനോബിയാണ്. കിസ്മത്ത് സെഗ്‌മെന്റിന്റെ ലോഗോ പ്രകാശനം മലയാളികളുടെ പ്രിയതാരം അമല പോളും, കിസ്മത്തിന്റ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത കന്നഡ നടിയും മോഡലുമായ രാഗിണി ദ്വിവേദിയും നിര്‍വഹിച്ചു.
ഫാഷന്‍ രംഗത്ത് കേരളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ കേരള ഫാഷന്‍ ലീഗിന്റെ നാലാം സീസണ്‍ ഈ മാസം 23ന് കൊച്ചി ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ നടക്കും. കേരള ഫാഷന്‍ ലീഗിന്റെ നാലാം സീസണില്‍ പ്രിയമണി, സാന്ദ്ര തോമസ്(ഫിലിം പ്രൊഡ്യൂസര്‍), സജ്‌ന ഗല്‍റാണി, പൂനം ബജ്‌വ, പായി ബാജ്‌പൈ, ഇനിയ, സ്വാതി, നമിത തുടങ്ങിയ താരനിരക്കൊപ്പം പ്രശസ്ത ഫാഷന്‍ മോഡലുകളും കിസ്മത്ത് എന്ന തീമില്‍ അണിനിരക്കും.
കാഞ്ചനമാലക്കുള്ള ആദരസൂചകമായി പ്രണയം എന്ന വിഷയത്തിലാണ് കിസ്മത്ത് അവതരിപ്പിക്കുക. കാഞ്ചനമാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാമന്ദിറിനെ സഹായിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. കേരളത്തിലെ ദശലക്ഷക്കണക്കിനാളുകള്‍ നിറകൈകളോടെ സീകരിച്ച കാഞ്ചനമാലയുടെ യഥാര്‍ത്ഥ സ്‌നേഹവും കാലാതീതമായ പ്രണയവും ആഘോഷിക്കാനാണ് കേരള ഫാഷന്‍ ലീഗിന്റെ നാലാം എഡിഷനിലെ ആദ്യറൗണ്ടുകള്‍ മാറ്റിവെക്കുന്നത്.
വിദേശ മോഡലുകള്‍ അടക്കം പങ്കെടുക്കുന്ന ഷോയ്ക്ക് വേണ്ടി വ്യത്യസ്ത ആശയങ്ങളിലുള്ള വസ്ത്രങ്ങളാകും ഡിസൈനര്‍മാര്‍ അവതരിപ്പിക്കുന്നത്. അഭില്‍ദേവ് ഡോട്ട് കോം, എസ്പാനിയോ ഇവന്റ്‌സ് എന്നിവരുടെ നേതൃത്വത്തിലാണു കേരള ഫാഷന്‍ ലീഗ്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്
ദാലുകൃഷ്ണദാസ്, ജൂഡ് ഫെലിക്‌സ് എന്നി പ്രതിഭകളാണ്
യുവനടനായ അഭിജിത് പോള്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍, സീരിയല്‍ തരാം സ്വാതി, എസ്പാനിയോഇവന്റ്‌സിന്റെ ഉടമകളായ അന്‍വര്‍, സുള്‍ഫിക്കര്‍, കേരളത്തിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ്് ഷാവിന എന്നിവര്‍ ഇന്നുനടന്ന പരിപാടിയില്‍ പങ്കാളികളായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ