കൊച്ചി കരുമാലൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ വനിതാ ഡോക്ടറെ അസഭ്യവാക്കുകള്‍ കൊണ്ട് ആക്ഷേപിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ പഞ്ചായത്തംഗം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ജില്ലാ പ്രസിഡന്റ് ഡോ. ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. ജനുവരിയില്‍ കാലാവധി കഴിഞ്ഞ സോഡിയം വാല്‍പ്രൊയേറ്റ് എന്ന ഗുളികകള്‍ ഫാര്‍മസിയില്‍ നിന്നും അബദ്ധത്തില്‍ നല്‍കിയതാണ് ഈ വിവരം പരാതിയുമായി എത്തിയ പഞ്ചായത്ത് മെമ്പര്‍മാരെ ധരിപ്പിച്ചെങ്കിലും മരുന്നുകള്‍ തങ്ങള്‍ക്ക് ഫാര്‍മസിയില്‍ കയറി നേരിട്ടു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയായിരുന്നു. കാലാവധി കഴിഞ്ഞ മരുന്നിന് ഗുണനിലവാരം കുറയുമെന്നല്ലാതെ രോഗിക്ക് ജീവനാപത്ത് സംഭവിക്കില്ലെന്ന് പറഞ്ഞ് ഇവരുടെ ആശങ്ക അകറ്റാന്‍ ശ്രമിച്ചുവെങ്കിലും ഇതൊന്നും കേള്‍ക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംഭവം കൂടുതല്‍ വഷളാക്കാനാണ് പഞ്ചായത്ത് മെമ്പര്‍ ശ്രമിച്ചതെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു. മുമ്പ് പല തവണയും പഞ്ചായത്തംഗങ്ങള്‍ ഡോക്ടറെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടുള്ളതും ഇതിന്റെ പേരില്‍ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭിക്കാനുള്ള രോഗിയുടെ അവകാശം സംരക്ഷിക്കപെടേണ്ടതാണ്. അതില്‍ വന്ന വീഴ്ച തിരുത്താനുള്ള നടപടികളെ അംഗീകരിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ വനിതാ ഡോക്ടറെ അവഹേളിക്കുന്ന പഞ്ചായത്തംഗങ്ങളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ വ്യക്തമാക്കി
2025, മാർച്ച് 23, ഞായറാഴ്‌ച
2025, മാർച്ച് 19, ബുധനാഴ്‌ച
ലോകത്തിലെ ആദ്യ ജൈവ മദ്യമായ ബയോ ലിക്കര്‍സ് പുറത്തിറക്കി
ഹെദരാബാദ് ബയോ വിസ്കി, ബയോ റം, ബയോ ബ്രാണ്ടി എന്നിവ ഉള്‍ക്കൊള്ളുന്ന ജൈവ മദ്യ ഉല്‍പ്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവതരിപ്പിച്ചു.
വിവിധതരം അപൂര്‍വ സസ്യശാസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ബയോ ലിക്കറുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യ, യുഎസ്എ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ബയോ വിസ്കി, ടുഡേയ്സ് സ്പെഷ്യല്‍ ഗോള്‍ഡ് ബയോ വിസ്കി, ഡെയ്ലി സ്പെഷ്യല്‍ ബ്രാണ്ടിി, വൈല്‍ഡ് ഫോക്സ് വിസ്കി, എന്‍-സൈന്‍ ബയോ ബ്രാണ്ടി എന്നിവ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ വിതരണം ആരംഭിച്ചു.
'ബയോ ആല്‍ക്കലോയിഡുകള്‍, സിന്തറ്റിക് സുഗന്ധങ്ങളും നിറങ്ങളും ഇല്ലാത്ത പ്രകൃതിദത്ത സുഗന്ധങ്ങള്‍, എന്നാല്‍ പരമ്പരാഗത മദ്യ ബ്രാന്‍ഡുകളുമായി താരതമ്യപ്പെടുത്താവുന്ന ലഹരി ഇഫക്റ്റുകള്‍ നല്‍കുന്നു. മദ്യം, ബൊട്ടാണിക്കല്‍സ്, അവയുടെ അന്തര്‍ലീനമായ ഗുണങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നു.' ബയോ ലിക്വര്‍സിന്‍്റെ അമരക്കാരനായ ഡോ. ശ്രീനിവാസ് അമര്‍നാഥ് പറഞ്ഞു.
ഗവേഷണം, വികസനം, വിപണനം എന്നിവയില്‍ ഗണ്യമായ നിക്ഷേപം നടത്തുന്ന ബയോ ലിക്കേഴ്സ്, ആഗോളതലത്തില്‍ ഗവേഷണത്തിനും വികസനത്തിനും മിശ്രിത രൂപീകരണത്തിനും സാമ്പിള്‍ പരിശോധനയ്ക്കുമായി ഏകദേശം 7 ദശലക്ഷം ഡോളര്‍ ചെലവിടുന്നു. കൂടാതെ അടുത്തിടെ യുഎസില്‍ നടന്ന സ്പിരിറ്റ്-ടേസ്റ്റിംഗ് മത്സരത്തില്‍ ബയോ ഇന്ത്യ പ്രശംസ നേടി
2025, മാർച്ച് 15, ശനിയാഴ്‌ച
ധ്യാനാത്മക ജീവിതമാണ് രമണ മഹർഷിയുടേത് : എം.കെ. സാനു.
കൊച്ചി : ഈശ്വരനുമായി ബന്ധപ്പെട്ട ധ്യാനാത്മക ജീവിതമാണ് രാമണമഹര്ഷിയുടെതെന്നും രമണചരിതമാലയിലൂടെ നമുക്ക് മനസിലാക്കാനും അനുഭവിക്കാനും കഴിയുമെന്ന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ എൻ.ടി. ബിജു രചിച്ച രമണമഹർഷിയുടെ ജീവചരിത്രത്തെക്കുറിച്ചു സമഗ്ര വീക്ഷണം നൽകുന്ന -രമണചരിതമാല- പ്രകാശനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. മധുവൻ സെന്റർ ഫോർ ഹ്യൂമൻ എക്സിലൻസ് ഡയറക്ടർ കൃഷ്ണൻ കർത്താ അധ്യക്ഷത വഹിച്ചു,ജയരാജ് ഭാരതി, അഡ്വ. രതീഷ് കുമാർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണ ധർമ്മമമീമാംസ പരിഷത്ത്
2025, മാർച്ച് 12, ബുധനാഴ്‌ച
കെഎഫ്സി പുതിയ വാല്യൂ ഓഫര്‍ അവതരിപ്പിക്കുന്നു
കൊച്ചി :കെ.എഫ്.സി. തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ആസ്വദിക്കാന്‍ കേരളത്തിലെങ്ങുമുള്ള സ്റ്റോറുകളില്‍
ഓഫറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു
6 ബോണ്‍ലെസ് ചിക്കന്‍ സ്ട്രിപ്പുകള്‍, 4 ക്ര ഞ്ചി ആന്‍ഡ് സ്പൈസി ഹോട്ട് വിംഗ്സ്, 2 ഹോട്ട് & ക്രിസ്പി ചിക്കന്‍ ജ്യൂസി പീസുകള്‍, 2 സ്വാദിഷ്ടമായ ഡിപ്പുകള്‍ എന്നിവയെല്ലാം അവിശ്വസനീയമായ വിലയില്‍ ലഭ്യമാണ്.കേരളത്തിലെ 80+ കെ.എഫ്.സി. റെസ്റ്റോറന്‍്റുകളിലും കെ.എഫ്.സി. ആപ്പ്, വെബ് സൈറ്റ് എന്നിവ വഴി ഓണ്‍ലൈനിലും ഓഫര്‍ ലഭ്യമാണ്
പ്രതിദിനം 500 ലധികം വിമാന സര്‍വീസുകള്‍
2025, മാർച്ച് 10, തിങ്കളാഴ്‌ച
ലഹരിക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും: ജില്ലാ കളക്ടർ
കൊച്ചി: വിദ്യാർഥികൾക്കിടയിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് സ്കൂൾ തലത്തിലും മറ്റും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്.
മയക്കുമരുന്നിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം തടയുന്നതിനും നിരുൽസാഹപ്പെടുത്തുന്നതിനുമായി സമഗ്രമായ പദ്ധതികളാണ് ജില്ലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. മികച്ച കളക്ടർക്കുള്ള സംസ്ഥാനതല പുരസ്കാരം നേടിയ ശേഷം എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വിതരണം തടയുന്നതിന് മികച്ച പ്രവർത്തനമാണ് പൊലീസ്,എക്സൈസ്,നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ്ഗാർഡ് തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തുന്നത്. ജില്ലയിൽ എക്സൈസും പൊലിസും ചേർന്ന് പതിനായിരത്തിലധികം ബോധവൽക്കരണ ക്ലാസുകൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹം ഒന്നാകെ നിലകൊണ്ടാൽ ലഹരി,മയക്കുമരുന്നുകളുടെ ഉപയോഗം തുടച്ചുനീക്കാനാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ആർ ഗോപകുമാർ കളക്ടറെ പൊന്നാടയണിയിക്കുകയും മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു. സെക്രട്ടറി ഷജിൽകുമാർ സ്വാഗതം ആശംസിച്ചു
ഏകത്വം പകര്‍ന്ന സംഗമായിരുന്നു മഹാകുംഭമേള: ഷെഹസാദ് പൂനേവാലാ
ഭാരതത്തിന്റെ നരേറ്റീവ് ലോകത്തോട് മുഴക്കണം: ജെ. നന്ദകുമാര്‍
സര്‍ഗാത്മക യുവത്വത്തിലൂന്നി ലക്ഷ്യ
*തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദ കേന്ദ്രങ്ങളായി മാറണം* - സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ
2025, മാർച്ച് 3, തിങ്കളാഴ്‌ച
കേരളത്തിൽ അൾട്രാവയലറ്റ് വികിരണതങ്ങൾ അപകട നിലയിൽ
കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിനെതിരെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ താഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും
മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയര്‍ന്നതായിരിക്കും.
ശ്രീനാരായണ സേവാസംഘം
സംഘം ഡയറക്ടർ ബോർഡംഗം കെ.ആർ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പി.പി. രാജൻ, എം.എ. കമലാക്ഷൻ വൈദ്യർ, ചെയർമാൻ ടി.വി. വിജയൻ, വനിതാസംഘം പ്രസിഡന്റ് ഡോ. ടി.പി. സരസ, ജോ. സെക്രട്ടറി എം.ബി. പ്രഭാവതി, കോ - ഓർഡിനേറ്റർ സന്ധ്യരമേഷ്, യുവജനസംഘം പ്രസിഡന്റ് ടി. എസ്. അംജിത്ത്, സെക്രട്ടറി ടി.വി. വിജീഷ്, ജയദേവ് തായങ്കേരി, ബി.കെ. മുരളീധരൻ, യു.പി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
തൃക്കാക്കര കായിക മേഖലക്ക് പുത്തൻ ഉണർവ്: 3 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സിന് കാക്കനാട് അനുമതി
കാക്കനാട് : തൃക്കാക്കരയിലെ കായിക മേഖലക്ക് പുതിയ മുഖം നൽകുന്നതിന് സംസ്ഥാന കായിക യുവജന വകുപ്പ് 3 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനൊരുങ്ങുന്നു. തൃക്കാക്കര MLA ഉമ തോമസിന്റെ നിർദേശത്തിന്റെയും, നിരന്തരം ശ്രമത്തിന്റെയും ഫലമായാണ് ഈ സുപ്രധാന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
1,9's ആർട്ടിഫിഷ്യൽ ഫുട്ബോൾ കോർട്ട്
2,വോളിബോൾ കോർട്ട്
3,ഓപ്പൺ ജിം
4,മുൻസിപ്പൽ ഗ്രൗണ്ടിനെ സമഗ്ര സ്പോർട്സ് കോംപ്ലക്‌സായി വികസിപ്പിക്കൽ
ടെക്നിക്കൽ അനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കുകയും ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും MLA അറിയിച്ചു
ഏറെ നാൾ നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് തൃക്കാക്കരയിൽ ഈ വലിയ കായിക വികസന പദ്ധതി യാഥാർത്ഥ്യമാകുന്നത്..
തൃക്കാക്കരയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്‌സ് നിർമ്മിക്കാനുള്ള MLAയുടെ നിർദേശത്തോടനുബന്ധിച്ചു, മറ്റ് പല സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തിനായി ശ്രമിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തത് കാരണമാണ് മുനിസിപ്പൽ ഗ്രൗണ്ടിൽ 9's ഫുട്ബോൾ കോർട്ട് നിർമ്മാണം ആരംഭിക്കാൻ തീരുമാനമായത്.
ഈ പദ്ധതി തൃക്കാക്കരയിലെ യുവ കായിക താരങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുകയും കായിക രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുകയും ചെയ്യുമെന്നും ഉമ തോമസ് MLA അറിയിച്ചു.
തൃക്കാക്കര MLA ഉമ തോമസിന്റെയും കായിക യുവജന വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പിലാകുന്ന ഈ വികസന പ്രവർത്തനം തൃക്കാക്കരയുടെ കായിക ഭാവിക്ക് ശക്തിയേകുന്നതാകും എന്നതിൽ സംശയമില്ല.
അണ്ടർപാസുകൾ വേണമെന്ന്
ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം ഇടപ്പള്ളി റീച്ചിൽ ആവശ്യമായ പ്രദേശങ്ങളിൽ അണ്ടർപാസുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പിയും ടി ജെ വിനോദ് എം എം എൽ എയും മാർച്ച് 8 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നിരാഹാര സമരം നടത്തും. ചേരാനല്ലൂർ കുടുംബരോഗ്യ കേന്ദ്രത്തിനു സമീപമാണ് നിരാഹാര സമരം നടത്തുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളാണ് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് നിർമ്മാണം, സർവ്വീസ് റോഡുകളുടെ നിർമ്മാണത്തിലെ അപാകതകൾ എന്നിവയെല്ലാം വലിയ പ്രശ്‌നങ്ങളാണ്. മൂത്തക്കുന്നം മുതൽ ഇടപ്പള്ളി വരെ ഏറെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അണ്ടര്പാസുകൾ ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹൈബി ഈഡൻ എം പിയും ടി ജെ വിനോദ് എം എൽ എ യും അറിയിച്ചു.
ഗതാഗത കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന്
കൊച്ചി:ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ പതിക്കണമെന്ന ഗതാഗത കമ്മിഷണറുടെ ഉത്തരവ് അടിയന്തിരമായി
പിൻവലിക്കണമെന്ന് എറണാകുളത്ത് ചേർന്ന എച്ച്.എം.എസ് ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്. എം. എസ്) സംസ്ഥാന കമ്മിറ്റി നേതൃയോഗം ആവിശ്യപ്പെട്ടു.
തൊഴിലാളികൾക്കിടയിൽ കടുത്ത പ്രതിഷേധം ഇത് ഉണ്ടാക്കിയിട്ടുണ്ട്. പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന ഈ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുന്ന തീരുമാനമാണ് കമ്മിഷണരുടേത് എന്നും നേതൃയോഗം സൂചിപ്പിച്ചു.
യൂണിയൻ നേതൃയോഗം എച്ച് എം എസ്. ദേശീയ വർക്കിംങ്ങ് കമ്മറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ. സംസ്ഥാന ഭാരവാഹികളായ ബിജു ആന്റണി,, മുസമ്മിൽ കൊമ്മേരി, കെ.കെ. കൃഷ്ണൻ , ഒ.പി.ശങ്കരൻ മലയൻകീഴ് ചന്ദ്രൻ നായർ , എൻ.സി. മൊയിൻ കുട്ടി, അജി ഫ്രാൻസിസ് , പി.വി.തമ്പാൻ, രാജു കൃഷ്ണ, എ. രാമചന്ദ്രൻ ,പി. ദിനേശൻ , കോയ അമ്പാട്ട്, ,ജയൻ അടൂർ , കൊല്ലം സുനിൽ , , ഗഫൂർ പുതിയങ്ങാടി , ജോയി മാടശ്ശേരി, ഹമീദ് പട്ടത്ത്. എന്നിവർ സംസാരിച്ചു. പ്രസിദ്ധീകരണത്തിന് വേണ്ടി മനോജ് ഗോപി സംസ്ഥാന പ്രസിഡൻ്റ് Phone:9447578864, 7510908864