2021, നവംബർ 26, വെള്ളിയാഴ്‌ച

ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി

 മുംബൈ ഭീകരാക്രമണ വാര്‍ഷികം ;



കൊച്ചി : (23.11.21) മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തില്‍ സമാധാന സന്ദേശം ഉയര്‍ത്തി ഓള്‍ കേരള സോള്‍ജിയേഴ്‌സ് അസ്സോസിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ടീം സംഘടിപ്പിച്ച ദീപശിഖ ബൈക്ക് പ്രയാണത്തിന് പാലാരിവട്ടം പാലത്തിന് സമീപം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം മേഖല കമ്മിറ്റി സ്വീകരണം നല്‍കി.
രാജ്യത്തെ രക്ഷിക്കുന്നതിനായി  വീരമൃത്യു വരിച്ച ധീര യോദ്ധക്കളുടെ സ്മരണ ഏക്കാലവും ഓരോ ഭാരതിയന്റെയും സിരകളില്‍ ആത്മാഭിമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അഗ്നി ജ്വലിപ്പിക്കുമെന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.ജെ.റിയാസ് പറഞ്ഞു.യൂത്ത് വിംഗ് മേഖല പ്രസിഡന്റ് പ്രദീപ് ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ഏകോപന സമിതി മേഖല പ്രസിഡന്റ് എം.സി.പോള്‍സണ്‍, സെക്രട്ടറി എസ്.സുരേഷ് ഗോപി, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് നിഷാദ്, മേഖലാ ജനറല്‍ സെക്രട്ടറി കെ.സി.മുരളീധരന്‍, ട്രഷറര്‍ മുഹമ്മദ് റാഫി, ഷമീര്‍ കിത്തക്കേരി, കെ.എസ്.സുനീഷ് , റഷീദ് തേവര, ബഷീര്‍ കാക്കനാട്, അക്ബര്‍ തൃക്കാക്കര, അന്‍സാര്‍ ചിറ്റൂര്‍, എന്‍.എച്ച്.ഫൈസല്‍,മാര്‍ട്ടിന്‍ ദേവന്‍കുളങ്ങര, അനില്‍കുമാര്‍ തേവര,മുഹമ്മദ് തന്‍സീര്‍,ശ്രീജു വെണ്ണല തുടങ്ങിയവര്‍ പ്രസംഗിച്ചു. നവംബര്‍ 19-ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം 26-ന് തിരുവനന്തപുരത്ത് സമാപിക്കും. എറണാകുളം സൈനിക കൂട്ടായ്മയാണ് എറണാകുളം ജില്ലയിലെ പ്രയാണത്തിന് നേതൃത്വം നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ