2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു





കൊച്ചി: ്‌ ലോകോത്തര നിലവാരമുള്ള ചികിത്സ ഉറപ്പാക്കി അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ തേവരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്രതാരം ശാന്തി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. കെ ജെ മാക്‌സി എം എല്‍ എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ കണ്‍സല്‍ട്ടന്‍റ്‌ ഡോ. ഫെസി ലൂയിസ്‌ ആമുഖ പ്രഭാഷണം നടത്തി. അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, പ്രൊഫ. വിശാല്‍ മര്‍വ, ഡോ. എം നാരായണന്‍, ഡോ. എസ്‌ വിനയചന്ദ്രന്‍, ഡോ. കെ. രാധാമണി, ഡോ. ഗ്രേസി തോമസ്‌ എന്നിവര്‍ സംസാരിച്ചു. ഡോ. ജയശ്രീ നായര്‍ സ്വാഗതവും ഡോ. ജ്യോതി പിള്ള നന്ദിയും പറഞ്ഞു.


രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റൂം ലാബുകള്‍ ഉള്ള സെന്‍ററില്‍ ഐ വി എഫ്‌, ഐ സി എസ്‌ ഐ, ഐ യു എല്‍, ചികിത്സാ രീതികളും സെക്ഷ്വല്‍ ഡിസ്‌ഫങ്‌ഷന്‍, ടെസ്റ്റിക്കുലര്‍ ബയോപ്‌സി, ടെസ, മൈക്രോ ടെസി, തുടങ്ങിയ പരിശോധനകളും നടത്താന്‍ സൗകര്യമുണ്ട്‌. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള റീപ്രൊഡക്ടീവ്‌ മെഡിസിന്‍ എം സി എച്ച്‌ പി ജി പ്രോഗ്രാമിനായുള്ള രാജ്യത്തെ മൂന്ന്‌ സെന്‍ററുകളില്‍ ഒന്നാണ്‌ അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍. എം ജി റോഡില്‍ തേവര അറ്റ്‌ലാന്‍റ്റിസ്‌ ജംഗ്‌ഷനിലാണ്‌ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌.

ക്യാപ്‌ഷന്‍--
അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ ചലച്ചിത്രതാരം ശാന്തി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്യുന്നു.ഡോ പ്രേ നായര്‍, ഡോ.വിശാല്‍ മാര്‍വാ, കെ.ജെ മാക്‌സി എംഎല്‍എ, സ്വാമി പൂര്‍ണമൃതാന്ദപുരി എന്നിവര്‍ സമീപം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ