കൊച്ചി: മനസ്സുവെച്ചാല്‍ ഫലവൃക്ഷങ്ങള്‍
വീടിന്റെടെറസ്സിലും വളര്‍ത്താം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്
(സിഎംഎഫ്‌ആര്‍ഐ) കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രം ഒരുക്കിയ പ്രദര്‍ശനം
കണ്ടാല്‍ആര്‍ക്കും ഇത് പെട്ടെന്ന് ബോധ്യമാകും. വീടിന്റെ മട്ടുപ്പാവില്‍മാവും
പ്ലാവും ഞാവലും നെല്ലിയുംതുടങ്ങി വേഗത്തില്‍കായ്‌ക്കുന്ന ഫലവൃക്ഷങ്ങള്‍ എങ്ങനെ
വളര്‍ത്താമെന്ന് പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ്‌സിഎംഎഫ്‌ആര്‍ഐയില്‍ഒരുക്കിയ
പ്രദര്‍ശനവും ഫലവൃകഷത്തൈ വിപണന മേളയും.
കൃഷിവിജ്ഞാന കേന്ദ്രത്തിലെ
ഹോട്ടിക്കള്‍ച്ചര്‍ വിദഗ്‌ധര്‍ക്ക് പുറമെ, മട്ടുപ്പാവ്‌കൃഷിയില്‍ ശ്രദ്ധേയമായ
നേട്ടം കൈവരിച്ച ജൈവകര്‍ഷകനായജോസഫ് ഫ്രാന്‍സിസും സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക്
മറുപടി നല്‍കുന്നുണ്ട്. ജോസഫ് തന്റെവീടിന്റെടെറസില്‍ വളര്‍ത്തുന്ന ഫലവൃക്ഷങ്ങളും
മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാവ്, പ്ലാവ് എന്നിവയ്‌ക്ക്
പുറമെതായ്‌ലന്റ്‌സീതപ്പഴം, എളന്തപ്പഴം, ചാമ്പ തുടങ്ങിയവയുടെ വളര്‍ന്നു വലുതായ
വൃക്ഷങ്ങളും മേളയിലുണ്ട്.
വേഗത്തില്‍കായ്‌ക്കുന്ന 14 തരം
ഫലവൃക്ഷങ്ങളുടെതൈകളാണ് മേളയില്‍വില്‍പന നടത്തുന്നത്. തൈകള്‍ വാങ്ങാന്‍ നല്ല
തിരക്കാണ് അനുഭവപ്പെട്ടത്. 2000ത്തോളം തൈകളാണ് ഇന്നലെ വിറ്റുപോയത്. രണ്ടര അടി
പൊക്കമുള്ളതൈകളാണ്‌വില്‍പന നടത്തുന്നത്. മാവ്, കറിനാരകം, മാതളം
എന്നിവയുടെതൈകള്‍ക്ക് 140 രൂപയുംഞാവല്‍, സപ്പോട്ട എന്നിവയ്‌ക്ക് 160
രൂപയുംചെറുനാരകം, പേര, നെല്ലി എന്നിവയ്‌ക്ക് 110 രൂപയുമാണ്‌വില. സീതപ്പഴം 120രൂപ,
ചാമ്പ 120രൂപ, പ്ലാവ് (മുട്ടന്‍ വരിക്ക) 60രൂപ, ചെറി 50രൂപ പാഷന്‍ ഫ്രൂട്ട് 35രൂപ
എന്നിങ്ങനെയാണ് മറ്റ്‌തൈകളുടെവിലനിലവാരം.
മട്ടുപ്പാവില്‍ പഴത്തോട്ടം
ഒരുക്കുമ്പോള്‍ വേരുകള്‍ അമിതമായി വളരുന്നത് തടയണമെന്ന് കെവികെയിലെവിദഗ്‌ധര്‍
പറയുന്നു. കൃത്യമായ ഇടവേളകളില്‍വേരുകളുടെ ഇടയിളക്കി അമിതവളര്‍ച്ച തടയാം. ശിഖരങ്ങളും
അമിതമായി വളരുന്നത് നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. 200 ലിറ്ററിന്റെ
പ്ലാസ്റ്റിക് ഡ്രംമുറിച്ച് അതില്‍ 25 കിലോ മണ്ണും പന്ത്രണ്ടര
കിലോവീതംചാണകപ്പൊടിയുംചകിരിച്ചോറുംചേര്‍ത്താണ്‌തൈകള്‍ നട്ടുപിടിപ്പിക്കേണ്ടത്.
ഇലകളില്‍ തളിക്കുന്ന വളങ്ങളാണ് ഉപയോഗിക്കേണ്ടത്. രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും
വൃക്ഷങ്ങള്‍ കായ്‌ക്കും. ഫലവൃക്ഷങ്ങള്‍ മട്ടുപ്പാവിലുംഅല്ലാതെയും വളര്‍ത്തുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെവികെയിലെ വിദഗ്‌ധര്‍ മേളയില്‍വിശദീകരിക്കുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ