2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒല - കേരള ടൂറിസം സഹകരണം





ഒലയുടെ #GhoomoResponsibly കാമ്പയിന്‍ കേരളത്തിലെത്തുന്ന സഞ്ചാരികളോട്‌ ഉത്തരവാദിത്തപരമായ വിനോദസഞ്ചാരം, ഓഫ്‌ ബീറ്റ്‌ യാത്രകള്‍, ഇന്ത്യയിലുടനീളം അന്തര്‍ നഗര കാബ്‌ സര്‍വീസുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

� പ്രമുഖ നടിയും വിഡിയോ ബ്ലോഗറുമായ ഷെനാസ്‌ ട്രഷറിയുടെ 14 ദിവസത്തെ കേരള യാത്രയും, മറ്റ്‌ സംസ്ഥാനങ്ങളിലെ യാത്രകള്‍ക്കും ഇതോടൊപ്പം തുടക്കമായി 

� കേരളത്തിലെ സമുദ്രതീരങ്ങള്‍, കായലുകള്‍, ചരിത്രം, പാരമ്പര്യം എന്നിവയിലൂടെയുള്ള യാത്രകളാണ്‌ ഷെനാസിന്റെ കേരളയാത്രയുടെ സവിശേഷത 


തിരുവനന്തപുരം: ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലോക ടൂറിസം ദിന പ്രമേയത്തിന്‌ അനുബന്ധമായി പ്രമുഖ മൊബൈല്‍ ടാക്‌സി ആപ്പായ ഒലയും കേരള ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസവും ഓഫ്‌ ബീറ്റ്‌ യാത്രയും പ്രോല്‍സാഹിപ്പിക്കുന്നതിനായി സഹകരിക്കുന്നു. കേരള ടൂറിസമിനെ കൂടാതെ ആന്ധ്ര പ്രദേശ്‌, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്‌, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളുമായും ഒല സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഒല ഔട്ട്‌ സ്റ്റേഷന്റെ അന്തര്‍ നഗര യാത്രയുടെ 14 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്‌. ഏഴു സംസ്ഥാനങ്ങളിലെ 21 അറിയപ്പെടാത്ത ലൊക്കേഷനുകളിലൂടെ പ്രമുഖ നടി ഷെനാസ്‌ ട്രഷറി നടത്തുന്ന യാത്രയാണ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നത്‌. കര്‍ണാടകയിലെ ബംഗളൂരുവില്‍ സെപ്‌റ്റംബര്‍ 16ന്‌ തുടക്കം കുറിച്ച പ്രചാരണം സെപ്‌റ്റംബര്‍ 23ന്‌ കേരളത്തില്‍ പ്രവേശിച്ചതോടെ അഞ്ചാം പാദത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. കേരളത്തില്‍ ഫോര്‍ട്ടുകൊച്ചി, കൊടുങ്ങല്ലൂര്‍ (മുസിരിസ്‌), കുമരകം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഷെനാസ്‌ മഹാരാഷ്ട്രയിലേക്ക്‌ തിരിക്കും.
വൈവിധ്യമാര്‍ന്ന സുന്ദരമായ കടല്‍ തീരങ്ങളും മലകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കേരളം റോഡ്‌ യാത്രയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌. ഒല ഔട്ട്‌ സ്റ്റേഷനിലൂടെ ഇപ്പോള്‍ അനായാസം എത്തിപ്പെടാവുന്ന അത്രയൊന്നും അറിയപ്പെടാത്ത കേരളത്തിലെ സ്ഥലങ്ങള്‍ റോഡ്‌ മാര്‍ഗം സന്ദര്‍ശിക്കുന്നതിന്‌ പ്രോല്‍സാഹിപ്പിക്കാനാണ്‌ ഒലയും കേരള ടൂറിസം വകുപ്പും ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്‌ (സെപ്‌റ്റംബര്‍ 27) സഹകരിക്കുന്നത്‌. 
ബീച്ചുകളും ഉള്‍നാടന്‍ ജലാശയങ്ങളും പച്ചപ്പും നിറഞ്ഞ കേരളം ഇന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലൊന്നാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നതിനാല്‍ സൗകര്യപ്രദമായ യാത്രാ മാര്‍ഗങ്ങള്‍ ഒരുക്കേണ്ടത്‌ പ്രധാനകാര്യമാണെന്നും ഒലയെ പോലുള്ള കോര്‍പറേറ്റുകള്‍ ഇതിന്‌ സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിന്റെ ഭാഗമായി ഒല നടത്തുന്ന പ്രചാരണങ്ങളെ അഭിനന്ദിക്കുകയാണെന്നും ഇതിന്റെ വിജയം സംസ്ഥാനത്തിന്‌ ഗുണം ചെയ്യുമെന്ന്‌ ഉറപ്പുണ്ടെന്നും ടൂറിസം വകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്‌ പറഞ്ഞു. 
ഏറ്റവും പ്രചാരമുള്ള മലനിരകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കേരളത്തിലേക്ക്‌ വര്‍ഷം മുഴുവന്‍ സന്ദര്‍ശകരെത്തുന്നതിനാല്‍ അവര്‍ക്ക്‌ ആവശ്യമായ യാത്രാ സൗകര്യം ഒരുക്കേണ്ടത്‌ അത്യാവശ്യമാണെന്നും ഒല ഔട്ട്‌ സ്റ്റേഷന്‍ പോലുള്ള സൗകര്യങ്ങള്‍ യാത്ര അനായാസമാക്കുന്നുവെന്നും ഇതിലൂടെ ടാക്‌സി അനുഭവം പുതിയൊരു തലത്തിലേക്ക്‌ ഉയരുന്നുവെന്നും ടൂറിസം വകുപ്പിന്റെ അംഗീകാരം വലിയ ബഹുമതിയായാണ്‌ കാണുന്നതെന്നും ഒല ഓപറേഷന്‍സ്‌ വിപി വിജയ്‌ ഘാഡ്‌ഗെ പറഞ്ഞു.
പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്‌ക്ക്‌ എന്റെ മനസില്‍ പ്രത്യേക ഇടമുണ്ടെന്നും രാജ്യത്തിന്റെ സ്വാഭാവിക സൗന്ദര്യവും സംസ്‌കാരവും കാത്തു സൂക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രചാരണത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും തീരങ്ങളും ഉള്‍നാടന്‍ ജലാശയങ്ങളും നിറഞ്ഞ കേരളത്തിലൂടെ ഒല ഔട്ട്‌ സ്റ്റേഷനില്‍ യാത്ര ചെയ്യുന്നതിന്റെ ആവേശത്തിലാണെന്നും റോഡ്‌ മാര്‍ഗമുള്ള യാത്രകളിലൂടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ ആളുകളെ ക്ഷണിക്കുകയാണെന്നും ഷെനാസ്‌ ട്രഷറി പറഞ്ഞു. 
മൂന്നാര്‍, ആലപ്പുഴ, തേക്കടി, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുപാടു ടൂറിസ്റ്റുകളാണ്‌ എത്തുന്നത്‌. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും അജ്ഞതയും പലരെയും പല സ്ഥലങ്ങളില്‍ നിന്നും അകറ്റുന്നു. സഹകരണത്തോടെ ഈ സ്ഥലങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഒലയും കേരള ടൂറിസവും. 







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ