കൊച്ചി: എന്‍ഐആര്‍എഫ് റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള
അമൃത യൂണിവേഴ്‌സിറ്റി സാങ്കേതിക സ്ഥാപന വിഭാഗത്തിനുള്ള സ്വച്ഛ്‌താ റാങ്കിങില്‍
ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ 3500 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റാങ്കിങില്‍ പങ്കെടുത്തെന്നും
ശുചിത്വം, മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, കാമ്പസിന്റെ പച്ചപ്പ്, കാമ്പസിലെ
ഹോസ്റ്റലുകളിലെയും അക്കാദമിക കെട്ടിടങ്ങളിലെയും മാലിന്യം തള്ളല്‍, ടോയ്‌ലറ്റുകള്‍,
അടുക്കള ഉപകരണങ്ങള്‍, ശുദ്ധജല വിതരണ സംവിധാനം, ജലത്തിന്റെ ലഭ്യത തുടങ്ങിയ
കാര്യങ്ങളെല്ലാം പരിഗണിച്ചാണ് റാങ്കിങ് നിശ്ചയിച്ചതെന്നും സച്ഛ്‌താ
പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപനം ഏതെങ്കിലും
പ്രദേശമോ ഗ്രാമമോ തെരഞ്ഞെടുത്തിട്ടുണ്ടോയെന്ന കാര്യവും പരിഗണിച്ചെന്നും അമൃത
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വെങ്കട്ട് രംഗന്‍ പറഞ്ഞു.
അഖിലേന്ത്യ
തലത്തില്‍ സാങ്കേതിക വിഭാഗം സ്ഥാപനങ്ങളില്‍ സ്വച്ഛ്‌താ റാങ്കിങില്‍ ഉന്നത സ്ഥാനം
ലഭിച്ചത് വലിയ അംഗീകാരം തന്നെയാണെന്നും ശുചിത്വത്തിലും പരിസ്ഥിതിയിലും പാലിച്ച
ഉന്നത നിലവാരമാണ് ഇത് നേടിതന്നതെന്നും കാമ്പസില്‍ 1.6 ലക്ഷം മരങ്ങള്‍
നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ഡ്രിപ്പ് ഇരിഗേഷനും മഴവെള്ള സംഭരണവുമാണ് ഇതിന്
ഉപയോഗിക്കുന്നതെന്നും ദിവസവും രണ്ടു നേരം ശേഖരിക്കുന്ന മാലിന്യം
കാമ്പസിനകത്തുതന്നെയുള്ള റീസൈക്ലിങ് സെന്ററിലേക്ക് എത്തിക്കുകയും ദ്രാവക
രൂപത്തിലുള്ള മാലിന്യം പൂര്‍ണമായും റീസൈക്കിള്‍ ചെയ്‌ത് പൂന്തോട്ടത്തിന്
ഉപയോഗിക്കുകയാണെന്നും ഇവിടുത്തെ സ്വീവേജ് സംവിധാനം 100 ശതമാനമാണെന്നും അദേഹം
പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ ഫ്‌ളോറിലും പ്രത്യേകം
ടോയ്‌ലറ്റ് സംവിധാനങ്ങളുണ്ട്. വാട്ടര്‍ പ്യൂരിഫയറുകളിലൂടെയാണ് ശുദ്ധജല വിതരണം.
അടുക്കളയിലും മെസ് ഹാളിലും കര്‍ശന ശുചിത്വം പാലിക്കുന്നു. പച്ചക്കറികള്‍ അരിയാനും
ചപ്പാത്തി ഉണ്ടാക്കാനും യന്ത്രങ്ങളുടെ സഹായമുണ്ട്. ഇവിടെയുണ്ടാകുന്ന വേസ്റ്റ്
വെര്‍മി കമ്പോസ്റ്റ് ആക്കി മാറ്റുന്നു.
മാതൃ സ്ഥാപനമായ മാതാ അമൃതാനന്ദമയീ മഠം
യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും
ഏര്‍പ്പെടുന്നുണ്ട്. സ്ഥിരതയാര്‍ന്ന വികസനത്തിനായി മടം 101 ഗ്രാമങ്ങള്‍
ദത്തെടുത്തിട്ടുണ്ട്. അടുത്തുള്ള എല്ലാ ഗ്രാമങ്ങള്‍ക്കും സൗജന്യ ചികില്‍സാ
സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഹരിത പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത
യൂണിവേഴ്‌സിറ്റിക്ക് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2017 ജൂണില്‍ സംസ്ഥാന
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് ലഭിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ