കൊച്ചി : ഭാരത് ബെന്‍സിന്റെ 18 സ്‌കൂള്‍ ബസ്സുകള്‍ ചോയ്‌സ് സ്‌കൂള്‍ സ്വന്തമാക്കി. ഈ ബസ്സുകളുടെ താക്കോല്‍ ചോയ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഓട്ടോബാന്‍ ട്രക്കിങ് ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍ ചോയ്‌സ് സ്‌കൂള്‍ ചെയര്‍മാന്‍ ജോസ് തോമസ്സിന് കൈമാറി. സംസ്ഥാനത്തെ അംഗീകൃത ഭാരത് ബെന്‍സ് ഡീലറായ ഓട്ടോബാന്‍ ട്രക്കിങ്ങിന് എറണാകുളം, ആലുവ, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട്.
അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയവയാണ് ഭാരത് ബെന്‍സ് സ്‌കൂള്‍ ബസ്സുകളെന്ന് ഓട്ടോബാന്‍ ട്രക്കിങ് മാനേജിങ് ഡയറക്‌റ്റര്‍ മുഹമ്മദ് ഫര്‍സാദ് പറഞ്ഞു. ഈ ബസ്സുകളുടെ ഉള്‍ഭാഗം കുട്ടികള്‍ക്കനുയോജ്യമായ വിധത്തിലാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ