കൊച്ചി : ആതുരശുശ്രൂഷാ രംഗത്ത് അഞ്ച്
പതിറ്റാണ്ടിലേറെയായി സൗഖ്യത്തിന്റെ നിറസ്‌പര്‍ശമായി നിലകൊളളുന്ന എറണാകുളം ലൂര്‍ദ്
ആശുപത്രിയുടെ ഏഴാമത്തെ ഡയറക്‌ടറായി റവ. ഫാ. ഷൈജു തോപ്പില്‍ സ്ഥാനമേറ്റു. മെയ് 31
ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30ന് ആശുപത്രി ചാപ്പലില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴ
അതിരൂപതാ വികാരി ജനറല്‍ ഫാ. മാത്യൂ കല്ലിങ്കലിന്റെ മഹനീയ സാന്നിധ്യത്തിലായിരുന്നു
സ്ഥാനമേറ്റത്. 1998 മുതല്‍ 17 വര്‍ഷക്കാലം ലൂര്‍ദ് ആശുപത്രിയുടെ ഡയറക്‌ടറും
മാര്‍ഗ്ഗദര്‍ശിയായും ശ്രേഷ്‌ഠസേവനമനുഷ്‌ഠിച്ച ബഹുമാനപ്പെട്ട മുന്‍ ഡയറക്‌ടര്‍ ഫാ.
സാബു നെടുനിലത്തിന്റെ സ്‌തുത്യര്‍ഹമായ സേവനങ്ങളെ വികാരി ജനറല്‍ ഫാ. മാത്യൂ
കല്ലിങ്കലില്‍ അഭിനന്ദിച്ചു.
എന്‍. എ. ബി.എച്ച്. ദേശീയ അംഗീകാരം, മികച്ച
ഓപ്പറേഷന്‍ തിയറ്ററിനുള്ള അന്തര്‍ ദേശീയ പുരസ്‌ക്കാരം, ലൂര്‍ദ് ഹാര്‍ട്ട്
ഇന്‍സ്റ്റ്‌ിറ്റിയൂട്ട് ആന്റ് ന്യൂറോ സെന്റര്‍, റേഡിയോളജി ആന്റ് ഇമേജിംഗ്
സെന്റര്‍ , സിദ്ധി സദന്‍ - ലൂര്‍ദ് കോളേജ ് ഓഫ് നഴ്‌സിംഗ്, ക്രിസ്‌തു ജയന്തി
ആയുര്‍വേദ സെന്റര്‍, സോളാര്‍ പവര്‍ പ്ലാന്റ് തുടങ്ങി നിരവധി പ്രധാന
സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. സാബു നെടുനിലത്തിന്റെ ത്യാഗപൂര്‍ണ്ണമായ
സേവനങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്ന് പുതിയ ഡയറക്‌ടര്‍ ഫാ. ഷൈജു തോപ്പില്‍
സ്ഥാനാരോഹണ ചടങ്ങില്‍ പറഞ്ഞു. ഉന്നതസ്ഥാനത്തെങ്കിലും ചെറിയ കാര്യങ്ങള്‍ പോലും
അദ്ദേഹം ശ്രദ്ധാപൂര്‍വ്വം നോക്കി കാണുമായിരുന്നുവെന്നും,
ആതുരശുശ്രൂഷാരംഗത്തെക്കുറിച്ച് വളരെ വലിയ ദീര്‍ഘ വീക്ഷണമാണ്
അദ്ദേഹത്തിനുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൂര്‍ദ്
ആശുപത്രിയുടെ അസ്സോസിയേറ്റ് ഡയറക്‌ടറായി ഒമ്പത് വര്‍ഷക്കാലം സേവനമനുഷ്‌ഠിച്ച ഫാ.
ഷൈജു തോപ്പിലിന്റെ കൈകളില്‍ ലൂര്‍ദ് ആശുപത്രി വരുംനാളുകളിലും
ഭദ്രമായിരിക്കുമെന്ന് ഫാ. സാബു നെടുനിലത്ത് പറഞ്ഞു. സാമൂഹ്യശുശ്രൂഷാരംഗത്ത്
ലൂര്‍ദ് ആശുപത്രി അര്‍പ്പിച്ചിട്ടുളള സേവനങ്ങള്‍ മഹിത മാതൃകകളായി ഇനിയും
നിലകൊളളുവാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫാ. നവീന്‍ തേങ്ങാപ്പുരക്കല്‍
അസിസ്റ്റന്റ് ഡയറക്‌ടറായും, ഫാ. മേരിദാസ് കോച്ചേരി ക്രിസ്‌തു ജയന്തി ആശുപത്രി
അഡ്‌മിനിസ്‌ട്രേറ്ററായും ചുമതല എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രി
ചാപ്പലില്‍ വച്ച് നടത്തിയ ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്‌ടര്‍ ഫാ. വിബിന്‍
ചൂതംപറമ്പില്‍, മോണ്‍സിഞ്ഞോര്‍ ജോസഫ് എട്ടുരുത്തില്‍, ആശുപത്രി മെഡിക്കല്‍
സൂപ്രണ്ട് ഡോ. പോള്‍ പുത്തൂരാന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ്
ജോണ്‍ എബ്രഹാം, നഴ്‌സിംഗ് സൂപ്രണ്ട് സി. സെറിറ്റ, മറ്റു ഡോക്‌ടര്‍മാരും, ആശുപത്രി
ജീവനക്കാരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ