2017, മേയ് 8, തിങ്കളാഴ്‌ച

ഡി.പി. വേള്‍ഡ്‌ ഇന്ത്യന്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ പങ്കാളിയാകും



ദുബായ്‌ : ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്‌ മേഖല വികസിപ്പിക്കുന്നതിനായി 
ഡി.പി. വേള്‍ഡും ദേശീയ അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ടും ധാരണാപത്രത്തില്‍ ഒപ്പിട്ടു. അബുദാബിയുടെ കിരീടാവകാശി ഷെയ്‌ക്ക്‌ മുഹമ്മദ്‌ ബിന്‍ സയ്യീദ്‌ അല്‍ നഹ്യാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ തുടക്കമിട്ട ചര്‍ച്ചകള്‍ക്കൊടുവിലാണിത്‌.
ഇന്ത്യയുടെ വികസനയാത്രയില്‍ രണ്ടു ദശകത്തോളമായി കൂടെയുള്ള തങ്ങള്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ സന്തോഷിക്കുന്നുവെന്ന്‌ 
ഡി.പി. വേള്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും സി.ഇ.ഒ.യുമായ സുല്‍ത്താന്‍ അഹമ്മദ്‌ ബിന്‍ സുലായേം പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുവാനുള്ള സംവിധാനങ്ങളും കുറഞ്ഞ ചെലവില്‍ കയറ്റുമതി ചെയ്യുവാന്‍ സാധിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത വികസനവും സാഗര്‍മാല പോലുള്ള തുറമുഖ ശൃംഖലയും പ്രധാന പരിഗണന ലഭിക്കുന്നവയായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ