കൊച്ചി: ബംഗ്ലാദേശ് ആംഡ് ഫോഴ്‌സിലുള്ളവര്‍ക്കും (ബിഎഎഫ്) സൈന്യത്തില്‍
നിന്നും വിരമിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉന്നത നിലവാരത്തിലുള്ള
സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ശുശ്രൂഷ ലഭ്യമാക്കുന്നതു സംബന്ധിച്ച് കൊച്ചിയിലെ അമൃത
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ബംഗ്ലാദേശ് സൈന്യവും തമ്മില്‍
ധാരണ പത്രത്തില്‍ ഒപ്പുവച്ചു.
രോഗി ശുശ്രൂഷ, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം,
പരിശീലനം, ആരോഗ്യ ശുശ്രൂഷ രംഗത്തെ പ്രൊഫഷണലുകളുടെ കൈമാറ്റം തുടങ്ങി നിരവധി
മേഖലകളില്‍ സഹകരണത്തിനുള്ള കരാറില്‍ ബംഗ്ലാദേശ് ആംഡ് ഫോഴ്‌സ് മെഡിക്കല്‍
സര്‍വീസസ് ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എസ്.എം. മൊതാഹാര്‍ ഹൊസൈനും കൊച്ചി
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്‌ടര്‍ പ്രേം
നായരും ചേര്‍ന്നാണ് ഒപ്പുവച്ചത്. ദക്ഷിണേഷ്യയിലെ എടുത്തു പറയേണ്ട രാജ്യാന്തര
സൗഹൃദ സംഭവമാണിതെന്നും സൗഖ്യം മാത്രമല്ല, ഒരേ സംസ്‌കാരവും പാമ്പര്യവും
പങ്കുവയ്‌ക്കുന്ന രണ്ട് ജനതകളുടെ ബന്ധം ശക്തിപ്പെടുത്തുക കൂടിയാണ് ഈ കരാറെന്ന്
പ്രേം നായര്‍ പറഞ്ഞു. ബംഗ്ലാദേശ് ആംഡ് ഫോഴ്‌സുമായി ബൃഹത്തായ ആരോഗ്യ സംരക്ഷണ
കരാറാണ് ഒപ്പുവച്ചതെന്നും ബംഗ്ലാദേശ് സൈനികരെ അമൃതയില്‍ ചികില്‍സയ്‌ക്കു
അഡ്‌മിറ്റ് ചെയ്യുമെന്നും ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍, ബിഎഎഫില്‍ നിന്നുള്ള
പാരാമെഡിക്കല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് അമൃതയില്‍ ഹ്രസ്വ കാല പരിശീലന സൗകര്യം
ഏര്‍പ്പെടുത്തുമെന്നും പ്രേം നായര്‍ കൂട്ടിചേര്‍ത്തു. അടുത്തു കിടക്കുന്ന രണ്ടു
രാജ്യങ്ങല്‍ തമ്മിലുള്ള സഹകരണമാണിതെന്നും ബംഗ്ലാദേശ് സൈനികര്‍ക്ക് അമൃതയിലെ
മികച്ച ചികില്‍സ ലഭ്യമാകുമെങ്കിലും ധാക്കയിലെ സൈനിക ആശുപത്രിയില്‍ ടെലി മെഡസിന്‍,
ടെലി റേഡിയോളജി സൗകര്യങ്ങല്‍ ഒരുക്കുകയാണെന്നും ഇത് അമൃതയിലെ ഡോക്‌ടര്‍മാരെ
ബംഗ്ലാദേശിലെ രോഗികളുമായി ബന്ധപ്പെടുത്തുന്നതിന് സഹായകമാകുമെന്നും മൊതാഹാര്‍
ഹൊസൈന്‍ പറഞ്ഞു. ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഡിഫന്‍സ് ഉപദേഷ്‌ടാവ് ബ്രിഗേഡിയര്‍
ജനറല്‍ അബ്‌ദുല്‍ ഹമീദിന്റെ സാന്നിദ്ധ്യത്തിലാണ് കരാര്‍
ഒപ്പുവച്ചത്.
ദക്ഷിണേഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റ്, മധ്യ ആഫ്രിക്ക
തുടങ്ങിയ മേഖലകളില്‍ നിന്നും നിരവധി രോഗികള്‍ മിതമായ നിരക്കിലെ ചികില്‍സ തേടി
അമൃതയില്‍ എത്തുന്നുണ്ട്. മഡഗാസ്‌ക്കര്‍ സര്‍ക്കാരിന്റെ റഫറല്‍ ആസുപത്രിയാണ് അമൃത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ