2017, മേയ് 23, ചൊവ്വാഴ്ച

പ്ളസ് വൺ പ്രവേശനത്തിന്

കൊച്ചി : പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചുവരെ നീട്ടിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്നു പരിഗണിക്കും.
കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂൾ, കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പി.ടി.എ അധികൃതർ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയത്. മേയ് 22 വരെയായിരുന്ന സർക്കാർ സമയം നൽകിയിരുന്നത്. എന്നാൽ സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷാഫലം വൈകുന്നതിനാൽ അവർക്കു കൂടി അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതിനാണ് ഹൈക്കോടതി തീയതി നീട്ടിയത്. സംസ്ഥാനത്തെ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണെന്നും ഇവർക്കു വേണ്ടി തീയതി നീട്ടുന്നതിലൂടെ   പ്ളസ് വൺ പ്രവേശന നടപടികൾ താളം തെറ്റുമെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു. മാത്രമല്ല, പ്രവേശനം വൈകുന്നത് അദ്ധ്യയന ദിനങ്ങളുടെ എണ്ണം കുറയാനിടയാകുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ