2017, മേയ് 22, തിങ്കളാഴ്‌ച

പണ്ഡിറ്റ്‌ കറുപ്പന്‍ പുരസ്‌ക്കാരം ഡോ.പി.കെ അരവിന്ദന്‌



കൊച്ചി : കവിതിലകന്‍ പണ്ഡിറ്റ്‌ കറുപ്പന്‍ പുരസ്‌ക്കാരത്തിന്‌ അദ്ധ്യാപകനും ഗവേഷകനും സ്‌ട്രക്‌ച്ചറല്‍ കണ്‍സള്‍ട്ടന്റുമായി ഡോ.പി.കെ അരവിന്ദന്‍ അര്‍ഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. 24 ന്‌ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന പണ്ഡിറ്റ്‌ കറുപ്പന്‍ 133-ാമത്‌ ജന്മദിനാചരണത്തോടനുബന്ധിച്ച്‌ വിദ്യാഭ്യാസ ഡയറക്ട,ര്‍ കെ.വി മദനന്‍ അവാര്‍ഡ്‌ സമര്‍പ്പിക്കും. രാവിലെ 10 മണിക്കു നടക്കുന്ന പൊതുസമ്മേളനം പ്രോഫ.റിച്ചാര്‍ഡ്‌ ഹെ എം.പി ഉദ്‌ഘാടനം ചെയ്യും. എ ഗോപാലകൃഷ്‌ണന്‍ ചടങ്ങില്‍ മുഖ്യപ്രാഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി വി.സുന്ദരം, പ്രസിഡന്റ്‌ എം.കെ ചന്ദ്രബോസ്‌, സെക്രട്ടറി സി.ജി രാജഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ