2017, മേയ് 22, തിങ്കളാഴ്‌ച

റിമാന്‍ഡുപ്രതിയുടെ അക്രമണം കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു.



കൊച്ചി : പോലീസിന്റെ സുരക്ഷാ വീഴ്ച്ചയെത്തുടര്‍ന്ന്  നിരന്തതരം റിമാന്‍ഡുപ്രതികളുടെ അക്രമത്തിന്  ഡോക്ടര്‍മാര്‍ ഇരയാകുന്നതില്‍ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. ഈ മാസം എട്ടിന് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയ രാജു എന്ന റിമാന്‍ഡുപ്രതി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ മര്‍ദ്ദിക്കുകയുണ്ടായി. അതില്‍ കോതമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇതേ തുടര്‍ന്ന് അക്രമ സ്വഭാവം കാണിക്കുന്ന പ്രതികളെ വൈദ്യ പരിശോധനകള്‍ക്ക്   ഹാജരാക്കുമ്പോള്‍  മതിയായ സുരക്ഷ ഒരുക്കണമെന്ന് കെ.ജി.എം.ഒ.എ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ (22.5.17) ഇതേ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, മറ്റൊരു കേസിന്റെ ആവശ്യത്തിന് ഡ്യൂട്ടിക്കെത്തിയ വനിതാ ഡോക്ടറെ  കോടതിയില്‍ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ തലകറക്കവും, കേള്‍വിക്കുറവും അനുഭവപ്പെട്ട വനിതാ ഡോക്ടര്‍ ഇപ്പോള്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം വ്യക്തമാണ്. ഇത്തരം അക്രമ സ്വഭാവമുള്ള പ്രതികളെ പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തപക്ഷം പരിശോധനയില്‍ നിന്നും സ്വരക്ഷയെ കരുതി ഡോക്ടര്‍മാര്‍ക്ക് വിട്ടുനില്‍ക്കേണ്ടിവരുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ