കൊച്ചി: ദേശീയ തലത്തിലെ മുന്‍നിരയിലുള്ളതും
ദക്ഷിണേന്ത്യയില്‍ ഏറ്റവും ശക്തമായതുമായ റേഡിയോ ശൃംഖലയുടെ ആദ്യ റെഡ് എഫ്.എം.
മലയാളം മ്യൂസിക് അവാര്‍ഡുകള്‍ കൊച്ചിയിലെ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കവെന്‍ഷന്‍
സെന്ററില്‍ നട ചടങ്ങില്‍ വിതരണം ചെയ്‌തു. സംഗീതലോകം ഏറെ പ്രതീക്ഷയോടെ കാത്തിരു ഈ
പുരസ്‌ക്കാര വിതരണ ചടങ്ങ് മെഗാസ്റ്റാര്‍ പത്മശ്രീ മമ്മൂട്ടി` ഉദ്‌ഘാടനം ചെയ്‌തു.
മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്.
കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സജീവമായി പങ്കെടുത്ത് പുരസ്‌ക്കാര വിതരണ
ആഘോഷത്തെ ആകര്‍ഷകമാക്കി. മലയാള ചലച്ചിത്ര രംഗത്തെ ഏറെ ആദരിക്കപ്പെടു എം.കെ.
അര്‍ജുനന്‍ മാസ്റ്റര്‍ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രമുഖ താരവും
പാര്‍ലമെന്റ് അംഗവുമായ സുരേഷ് ഗോപി സമ്മാനിച്ചു.
മലയാള ചലച്ചിത്രഗാന രംഗത്തെ
പ്രമുഖ വ്യക്തിത്വങ്ങളെല്ലാം അണി നിര ചടങ്ങില്‍ ഗോപി സുന്ദര്‍, വാണി ജയറാം, രമേഷ്
നാരായണന്‍, രാജേഷ് മുരുഗേശന്‍, വിജയ് യേശുദാസ്, രഞ്‌ജിനി ജോസ് തുടങ്ങിയവര്‍
സദസ്സിന് ആവേശം നല്‍കി പ്രദര്‍ശനത്തിലും പങ്കാളികളായി. പത്തു വ്യത്യസ്ഥ
വിഭാഗങ്ങളിലായാണ് ചലച്ചിത്രഗാന പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്.
ഇഷാ തല്‍വാര്‍,
നടാഷ, സുരായു, നീരവ്, സ്റ്റീഫന്‍ ദേവസ്സി, കരുണാ മൂര്‍ത്തി, ഗിരിധര്‍, ഉദുപ്പ,
തിരുവിഴ ജയശങ്കര്‍, ഫ്രാന്‍സിസ് സേവ്യര്‍, അരു കുമാര്‍ തുടങ്ങിയവര്‍ വിനോദ
പരിപാടികള്‍ക്കു കൊഴുപ്പേകി. .
മോളിവുഡ് വ്യവസായത്തിലെ കഴിവുകളെ
പ്രോല്‍സാഹിപ്പിക്കാനായി ഇത്തരത്തിലുള്ള കൂടുതല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍
റെഡ് എഫ്.എം. ഉദ്ദേശിക്കുുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ