2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

സിന്ധുവിന്‌ കീര്‍ത്തിലാല്‍സിന്റെ ആദരം


കൊച്ചി : ഒളിംപിക്‌സ്‌ ബാഡ്‌മിന്റണ്‍ വെള്ളി മെഡല്‍ ജേതാവ്‌ പി.വി. സിന്ധുവിനെ കീര്‍ത്തിലാല്‍സ്‌ ആദരിച്ചു.

ബങ്കളൂരുവില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണം, വജ്രം എന്നിവ കൊണ്ട്‌ രൂപകല്‍പന ചെയ്‌ത മിനി ബാഡ്‌മിന്റണ്‍ റാക്കറ്റ്‌ കീര്‍ത്തിലാല്‍സ്‌ ഡയറക്‌റ്റര്‍ (ബിസിനസ്‌ സ്റ്റ്രാറ്റജി) സുരാജ്‌ ശാന്തകുമാര്‍ സിന്ധുവിന്‌ സമ്മാനിച്ചു.


സ്വര്‍ണവും വജ്രവും കൊണ്ടു പണിതീര്‍ത്ത ചെറു ബാഡ്‌മിന്റണ്‍ റാക്കറ്റ്‌ പി.വി. സിന്ധുവിന്‌ കീര്‍ത്തിലാല്‍സ്‌ ഡയറക്‌റ്റര്‍ (ബിസിനസ്‌ സ്റ്റ്രാറ്റജി) സുരാജ്‌ ശാന്തകുമാര്‍ സമ്മാനിക്കുന്നു. കീര്‍ത്തിലാല്‍സ്‌ ഡയറക്‌റ്റര്‍ സീമാമേത്ത സമീപം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ