കൊച്ചി:
സ്‌മാര്‍ട്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സ്‌മാര്‍ട്‌സിറ്റി
അങ്കണത്തില്‍ നടന്ന ആഘോഷപരിപാടിയില്‍ സ്‌മാര്‍ട്‌സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍
ബിന്‍ ഹാഫിസ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പെഴ്‌സണ്‍ കെ. കെ. നീനു,
സ്‌മാര്‍ട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോര്‍ജ് തുടങ്ങിയവരും
സ്‌മാര്‍ട്‌സിറ്റിയിലെ വിവിധ ഐടി കമ്പനികളിലെനാനൂറോളം ജീവനക്കാരും പങ്കെടുത്തു.
ആഘോഷത്തിന്റെ ഭാഗമായി പൂക്കളം, വടംവലി, ആര്‍പ്പുവിളി മത്സരങ്ങളും
സംഘിപ്പിച്ചിരുന്നു. മത്സരങ്ങള്‍ക്ക് പുറമേ തിരുവാതിരക്കളിയും ലിറ്റില്‍ ജെംസിലെ
കുട്ടികളുടെ നൃത്തപരിപാടിയും അരങ്ങേറി. ഉച്ചയ്‌ക്ക് വിഭവ സമൃദ്ധമായ സദ്യയോടെ
ആഘോഷപരിപാടികള്‍ അവസാനിച്ചു.
ഓണാഘോഷത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ
സന്തോഷമുണ്ടെന്ന് ജാബിര്‍ ബിന്‍ ഹാഫിസ് പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ്
ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങളിലെ
വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്‌തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ