2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

കസവുമുണ്ടുടുത്ത്‌ കേരളീയ ശൈലിയില്‍ സച്ചിന്‍ കൊച്ചിയില്‍; ആവേശത്തേരില്‍ ആരാധകര്‍, നിവിന്‍ പോളി ബ്രാന്‍ഡ്‌ അംബാസിഡര്‍





കൊച്ചി : മലയാളി ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തി ക്രിക്കറ്റ്‌ സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐ.എസ.്‌എല്‍ മൂന്നാം സീസണിന്‌ മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ്‌ ടീം ഉടമകളിലൊരാള്‍കൂടിയായ സച്ചിന്‍ കൊച്ചിയിലെത്തിയത്‌.
സീസണിന്‌ മുന്നോടിയായുള്ള വിദേശ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നു തായ്‌ലന്‍ഡിലേക്കു പറക്കും.
ടീമിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി നിവിന്‍പോളിയെയും ചടങ്ങില്‍ പരിചയപ്പെടുത്തി.

ടീമംഗങ്ങള്‍ക്കൊപ്പം ടീമിന്റെ പുതിയ സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്‌, ചിരഞ്‌ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്‌ എന്നിവരെയും സച്ചിന്‍ ആരാധകര്‍ക്ക്‌ പരിചയപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഐ.എസ്‌.എല്‍ രണ്ടാം സീസണില്‍ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങി നിലംപരിശായതിന്റെ ക്ഷീണം മറന്നാണു ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നു രാത്രി തായ്‌ലന്‍ഡിലേക്കു പറക്കുന്നത്‌.
മലയാളികളുടെ ഓണാഘോഷവേളയില്‍ ഐ.എസ്‌.എല്ലിന്‌ വേണ്ടി സച്ചിന്‍ കൊച്ചിയിലെത്തിയത്‌ ആരാധകരെ ഏറെ ആവേശത്തിലാക്കിയിട്ടുണ്ട്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ