കൊച്ചി: വിശാലകൊച്ചി വികസന അതോറിറ്റിയുടെ കണിവെള്ളരി 
വിളവെടുപ്പ് 
ചലച്ചിത്ര നടി കാവ്യാ മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു. പി എസ് സി 
ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്‌ണന്‍, പ്രൊഫ.എം.കെ. സാനു എന്നിവര്‍ 
സംബന്ധിച്ചു.വിളവെടുപ്പിന് ശേഷം പൊതുജനങ്ങ?ക്ക് കണിവെള്ളരി നല്‍കി. നാലായിരത്തോളം 
കണിവെള്ളരിയാണ് വിളവെടുത്തത്. 
നഗരവാസിക?ക്ക് ഇത്തവണ `വിഷുവിന് വിഷരഹിത 
പച്ചക്കറി` കിറ്റുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി 
ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ജൈവ പച്ചക്കറി ലഭ്യമാക്കുന്നു. കണിവെള്ളരി 
വിളവെടുപ്പിന് ശേഷം 10 പ്രമുഖ വ്യക്തിക?ക്ക് സൗജന്യമായി കിറ്റ് നല്‍കി പദ്ധതി 
ആരംഭിച്ചു. 11,12 തീയതികളി? ജി സി ഡി എ യുടെ പടിഞ്ഞാറ് വശത്ത് മെട്രോ റയിലുമായി 
ബന്ധപ്പെട്ട സ്ഥലത്ത് പ്രത്യേകം തയാറാക്കുന്ന വാഹനത്തിലായിരിക്കും പച്ചക്കറി 
കിറ്റ് വിതരണം. കിറ്റിലെ ജൈവ പച്ചക്കറിയുടെ അളവും തൂക്കവും നോക്കി അന്നേ ദിവസം വില 
നിശ്ചയിക്കും. എല്ലാ പച്ചക്കറികളും കിറ്റിലുണ്ടാകുമെന്ന് ജി സി ഡി എ ചെ.യര്‍മാന്‍ 
എന്‍. വേണുഗോപാല്‍ അറിയിച്ചു. 





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ