2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

മൂന്നാര്‍ പുഷ്‌പമേള 23 മുതല്‍



കൊച്ചി: മൂന്നാര്‍ ഹോട്ടല്‍സ്‌ ആന്റ്‌ റിസോര്‍ട്ട്‌സ്‌ അസോസിയേഷന്‍ (എംഎച്ച്‌ആര്‍എ) ന്റെ നേതൃത്വത്തിലുള്ള രണ്ടാമത്‌്‌ മൂന്നാര്‍ പുഷ്‌പമേള 23 മുതല്‍ മെയ്‌ 3 വരെ നടക്കും. പഴയ മൂന്നാറിലെ നവീകരിച്ച ഹൈഡല്‍ ഉദ്യാനത്തിലാണ്‌ പുഷ്‌പമേള നടത്തുന്നതെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫല്‍വര്‍ ഡിസ്‌പ്ലേ, ഫല്‍വര്‍ അറേഞ്ച്‌മെന്റ്‌, ചെടികള്‍ കൊണ്ടുള്ള സ്‌തൂപങ്ങള്‍, സ്‌റ്റേജ്‌ ഷോകള്‍, സാഹസിക ഇനങ്ങള്‍, ട്രേഡ്‌ ഷോ, ഭക്ഷ്യ സ്റ്റാളുകള്‍, അക്വാപെറ്റ്‌ പ്രദര്‍ശനങ്ങള്‍ എന്നിവയാണ്‌ പുഷ്‌പമേളയിലെ പ്രധാന ഇനങ്ങള്‍. ഫല്‍വര്‍ ഷോയുടെ പ്രചരണാര്‍ത്ഥം 16ന്‌ കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്‌ക്ക്‌ വാഹന റാലി സംഘടിപ്പിച്ചിട്ടുണ്ട്‌. രാവിലെ 10ന്‌ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന വാഹനറാലി കളക്ടര്‍ എം ജി രാജമാണിക്യം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. മൂന്നാറിന്‍രെ വിനോദ സഞ്ചാര സാധ്യതകള്‍ പുറം ലോകത്തെത്തിക്കാനും അതുവഴി ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുമാണ്‌ എംഎച്ച്‌ആര്‍എ രാജ്യാന്തര നിലവാരത്തിലുള്ള പുഷ്‌പമേള സംഘടിപ്പിക്കുന്നത്‌. ഒരാള്‍ക്ക്‌്‌ 50 രൂപയാണ്‌ പ്രവേശനഫീസ്‌. വാര്‍ത്താസമ്മേളനത്തില്‍ എംഎച്ച്‌ആര്‍എ പ്രസിഡന്റ്‌ ദിലീപ്‌ പെട്ടംകുളം, സെക്രട്ടറി അനീഷ്‌ പി വര്‍ഗാസ്‌ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ