ആറാമത് ലൈഗിംക ഘോഷയാത്രയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്വിയര്‍ െ്രെപഡ്
കേരളം പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ റാലി നടന്നു. എന്റെ ശരീരം എന്റെ
അവകാശം, എന്റെ ലൈംഗികത എന്റെ അവകാശം, സ്വവര്‍ഗ ലൈംഗികത കുറ്റമല്ല, സ്വവര്‍ഗ പ്രേമം
മാനസിക രോഗമല്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്. ഐപിസി
377 നിയമം പിന്‍വലിക്കണം. ലൈംഗിക ന്യൂനപക്ഷങ്ങളോട് കേരളജനത പിന്‍തിരിപ്പന്‍
നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിലപാടില്‍ മാറ്റമുണ്ടാകണമെന്നും അവര്‍
ആവശ്യപ്പെട്ടു. മഴവില്‍ നിറങ്ങളില്‍ പലതരം പ്രേമങ്ങളുണ്ടാകണം. ആണും പെണ്ണും
പ്രേമിക്കുന്നതുപോലെ ആണിനെ ആണും പെണ്ണിനെ പെണ്ണും പ്രേമിക്കാന്‍ അനുവദിക്കണമെന്നും
കൂട്ടിച്ചേര്‍ത്തു. റാലിയില്‍ നവാസ്, അഡ്വ. നന്ദിനി എന്നിങ്ങനെ 50തിലധികം
പ്രവര്‍ത്തകര്‍ പങ്കെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ