കൊച്ചി:പ്രേമം സിനിമയുടെ വ്യാജ സിഡി നാടാകെ പ്രചരിക്കുമ്പോഴും
ഇതിനെതിരെ ഒരു നടപടിയും എടുക്കാന്‍ തയ്യാറാകാത്ത സിനിമാ സംഘടനകളില്‍ നിന്ന്
പ്രേമത്തിന്റെ നിര്‍മാതാവും പ്രമുഖ സംവിധായകനുമായ അന്‍വര്‍ റഷീദ് രാജി വെക്കുന്നു.
അദ്ദേഹം അംഗമായ ഫെഫ്‌ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്
അസോസിയേഷന്‍ എന്നീ സംഘടനകളില്‍നിന്ന് രാജിവെക്കുകയാണെന്നും സംഘടനകളില്ലാതെ സിനിമാ
പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
തിയറ്ററുകളില്‍ തംരംഗം സൃഷ്ടിക്കുന്ന പ്രേമം സിനിമയുടെ ഒറിജിനലിനെ വെല്ലുന്ന
വ്യാജനാണ് ഇപ്പോള്‍ വീഡിയോ വിപണിയില്‍ നിറഞ്ഞോടുന്നത്. സെന്‍സര്‍കോപ്പി എന്ന
പേരില്‍ ഇന്റര്‍നെറ്റില്‍ അപ്‌്‌ലോഡ് ചെയ്യപ്പെട്ട സിനിമ ഡൗണ്‍ലോഡ്
ചെയ്‌തെടുത്തവര്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പ്രേമം സിനിമ
തിയറ്ററുകളില്‍ വൈറലായതു പോലെ തന്നെയാണ് വ്യാജ വീഡിയോ വിപണിയിലും തംരംഗം
സൃഷ്‌ടിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ പെന്‍ഡ്രൈവുകളില്‍ നിന്ന്
പെന്‍ഡ്രൈവുകളിലെക്ക് ചിത്രം പ്രചരിപ്പിക്കുന്നത് സിനിമയുടെ കളക്ഷനെ ബാധിക്കുകയും
ചെയ്‌തു. വ്യാജ വീഡിയോ പ്രചരിച്ചതോടെ തീയറ്ററുകളില്‍ സിനിമ കാണാന്‍ എത്തുന്നവരുടെ
എണ്ണത്തില്‍ വലിയ കുറവുണ്ടായി.
വ്യാജ സിഡി അപ്‌്‌ലോഡ് ചെയ്‌തയാള്‍ വിദേശത്ത്
പിടിയിലായതായി വാര്‍ത്ത വന്നെങ്കിലും ഡൗണ്‍ലോഡ് ചെയ്‌ത് എടുത്ത്
പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരളത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. സിനിമാ
സംഘടനകള്‍ക്ക് അന്‍വര്‍ റഷീദ് പരാതി നല്‍കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഈ
സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി സംഘടനകളില്‍ നിന്ന് രാജിവെക്കുമെന്ന്
അന്‍വര്‍റഷീദ് സൂചന നല്‍കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ