2015, ജൂലൈ 8, ബുധനാഴ്‌ച

ബിഎസ്‌എന്‍എലിനു 484 കോടിയുടെ വരുമാനം


കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി BSNL കൊച്ചിയില്‍ ജൂലായ്‌ 1 മുതല്‍ 7 വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്‌ പുതിയ ജനറേഷനെ ആധുനിക ടെലികോം വിവരസാങ്കേതികവിദ്യ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെമിനാറുകള്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ / Transmission Station സന്ദര്‍ശനം എന്നീ പരിപാടികള്‍ നടത്തി. കൂടാതെ ജില്ലയിലെ സ്‌ക്കൂള്‍/കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്കായി DIGITIZATION FOR DEVELOPMENT എന്ന വിഷയത്തില്‍ പ്രസംഗമത്സരം നടത്തി. ഡിജിറ്റല്‍ ഇന്ത്യയുടെ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സിറ്റിയില്‍ സ്ഥാപിച്ച Wifi Hot Spot കളില്‍ VIDEO/PHOTOGRAPHY മത്സരങ്ങള്‍ നടത്തി. 
ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി BSNL Kochi യില്‍ പ്രധാനമായും മൂന്ന്‌ പുതിയ സംരംഭങ്ങളായ NOFN, NGN, Wi Fi Hot Spot എന്നിവയ്‌ക്ക്‌ തുടക്കം കുറിക്കുവാന്‍ സാധിച്ചുവെന്നത്‌ വലിയ നേട്ടമാണ്‌. 

1. National Optic Fibre Network (NOFN)
എല്ലാ ബ്ലോക്ക്‌/ ഗ്രാമപഞ്ചായത്തുകളും ജില്ലാഭരണകേന്ദ്രവുമായി High Speed Optical Fibre മുഖാന്തരം കണക്‌ട്‌ ചെയ്‌തിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയാണ്‌ ഇടുക്കി. 
ഡിജിറ്റല്‍ ഇന്ത്യ സംരഭത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി കേരളത്തിലെ മുഴുവന്‍ ബ്ലോക്ക്‌ /ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളും തമ്മില്‍ Optical Fibre മുഖാന്തരം കണക്‌ട്‌ ചെയ്‌തു.
2. NGN (Next Generation Network)
ഇന്ത്യയിലെ പ്രധാന ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ എല്ലാം പുതിയ IP based technology ആയ NGN ലേക്ക്‌ മാറുന്നതിന്റെ ആദ്യ ഘട്ടമായി എറണാകുളം SSA യില്‍ കുമ്പളങ്ങി , ഇടക്കൊച്ചി, പള്ളുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ഈ സംവിധാനത്തിലേക്ക്‌ മാറിക്കഴിഞ്ഞു. വൈറ്റില ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ ഈ സംവിധാനത്തിലേക്ക്‌ മാറുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. അടുത്തപടിയായി 13 എക്‌സ്‌ചേഞ്ചുകള്‍ കൂടി ഈ സംവിധാനത്തിലേക്ക്‌ മാറ്റുന്നതാണ്‌. 
3. Wi -Fi Hot Spot
Quadgen Wireless solutions ന്റെ സഹായത്തോടെ കൊച്ചി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ BSNL 10 കേന്ദ്രങ്ങളില്‍ Wi -Fi Hot Spot കള്‍ ആരംഭിച്ചു. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ സംരംഭം രാഷ്‌ട്രത്തിന്‌ സമര്‍പ്പിച്ചു. ഇതിന്റെ ആദ്യ കൂപ്പണ്‍ വിതരണം ബഹുമാന്യ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ ടോണി ചമ്മിണി നിര്‍വഹിച്ചു. ഈ പദ്ധതിയില്‍ ഉപഭോക്താക്കള്‍ക്ക്‌ Recharge coupon ഉപയോഗിച്ച്‌ ഓണ്‍ലൈനായി Wifi network access ചെയ്യാവുന്നതാണ്‌. ഈ Wi -Fi Hot Spot കളില്‍ ഒരു ദിവസത്തെ ആദ്യത്തെ 30 മിനിറ്റ്‌ സൗജന്യ ഉപയോഗം ഉണ്ട്‌. പ്രസ്‌തുത സൗജന്യം മാസത്തില്‍ 3 പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്നതാണ്‌. ആദ്യഘട്ടമെന്നനിലയില്‍ താഴെപ്പറയുന്ന കേന്ദ്രങ്ങളിലാണ്‌ Wi -Fi Hot Spot കള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. 
1. Mattanchery 2. Fort Kochi 3. Corporation Office 
4.Durbar Hall Ground 5. District Court Complex 6. High Court 
7. Kaloor 8. Edappally Junction 9. Marine Drive 10. Subhash Park 
Digital India യുടെ ഭാഗമായി നടപ്പാക്കിയ ഉപഭോക്തൃ സേവനങ്ങള്‍
1. ബ്രോഡ്‌ബാന്റ്‌
ജനപ്രീതിയാര്‍ജ്ജിച്ച ബ്രോഡ്‌ബാന്റ്‌ പ്ലാനുകളായ ULD 545, ULD 675, ULD 845, ULD 999 എന്നിവ നിലവിലുണ്ട്‌. ഓരോ മേഖലയിലുള്ള വ്യക്തികളുടെ ആവശ്യാനുസരണം വിവിധ പ്ലാനുകള്‍ ലഭ്യമാണ്‌. 545 രൂപ മുതല്‍ unlimited plan കള്‍ ലഭ്യമാണ്‌. എല്ലാ retail combo plan കളിലും ഇന്ത്യയിലെ ഏതു network ലേക്കും രാത്രികാല ( 9 pm to 7am )ഫോണ്‍കോളുകള്‍ സൗജന്യമാണ്‌. പ്രതിമാസം കേവലം 1745/ രൂപക്ക്‌ 8Mbps പരമാവധി വേഗതയിലുള്ള unlimited internet plan ഉം ലഭിക്കും. 
2. Free Roaming Facility ( BSNL / MTNL ഉപഭോക്താക്കള്‍ക്ക്‌ മാത്രം)
ഇപ്പോള്‍ MTNL സേവനദാതാവായ ദല്‍ഹി, മുംബൈ എന്നീ പ്രദേശങ്ങള്‍ സഹിതം BSNL ന്റെ എല്ലാ പ്രീപെയ്‌ഡ്‌ ,പോസ്റ്റ്‌ പെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലൊട്ടാകെ സൗജന്യ Roaming ലഭ്യമാണ്‌. ഇതിനായി പ്രത്യേകം വൗച്ചറുകള്‍ ഉപയോഗിക്കേണ്ടതില്ല. 
3. National Mobile Number Portability 
ഒരു ഇന്ത്യ ഒരേ നമ്പര്‍ എന്ന സുന്ദര സ്വപ്‌നം സാര്‍ത്ഥകമാക്കിക്കൊണ്ട്‌ BSNL ഇന്ത്യയൊട്ടുക്കും സൗജന്യ Roaming സൗകര്യവും National MNP സൗകര്യവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ ഇന്ത്യയിലെ ഏതു network ലെ ഏതു ഉപഭോക്താവിനും BSNL നോടു ചേര്‍ന്ന്‌ സേവനങ്ങളും സൗജന്യങ്ങളും ആസ്വദിക്കാനാവും.
4. Unlimited Night Calling Facility 
ഇപ്പോള്‍ BSNL Landphone ഉപഭോക്താക്കള്‍ക്ക്‌ ഇന്ത്യയിലെ ഏതു നെറ്റ്‌ വര്‍ക്കിലേക്കും രാത്രി 9 മണിമുതല്‍ രാവിലെ 7 മണിവരെ തികച്ചും സൗജന്യമായി വിളിക്കാം. കൂടാതെ എല്ലാ Retail Broadband Combo Plan ലുള്ള ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കും. ഉപഭോക്താവിന്‌ ഈ സൗകര്യം ലഭ്യമാണോ എന്നറിയാന്‍ 1800 425 1176 വിളിക്കണം. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നേട്ടങ്ങള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ BSNL Ernakulam 484 കോടിയുടെ വരുമാനം ഉണ്ടാക്കി. ഇത്‌ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 8% കൂടുതലാണ്‌. Land Line വിഭാഗത്തില്‍ പുതിയതായി 15,383 കണക്ഷനുകളും 22102 ബ്രോഡ്‌ബാന്‍ഡ്‌ കണക്ഷനുകളും, 3592 Wi-Max കണക്ഷനുകളും നല്‍കുവാന്‍ സാധിച്ചു. BSNLനോടുള്ള ജനങ്ങളുടെ അംഗീകാരം ഊട്ടിയുറപ്പിച്ചുകൊണ്ട്‌ മറ്റു സേവന ദാതാക്കളില്‍നിന്നും 2 ലക്ഷത്തിലധികം Mobile connection നുകള്‍ എറണാകുളം SSA ക്ക്‌ MNP വഴിയായി ഇതുവരെ ലഭിച്ചുവെന്നത്‌ ഏറെ പ്രശംസാര്‍ഹമാണ്‌. BSNL ന്‌ എറണാകുളത്ത്‌ 12.1 ലക്ഷത്തില്‍പരം Mobile കണക്ഷനുകള്‍ നിലവിലുണ്ട്‌. പുതിയായി 1.7 ലക്ഷം മൊബൈല്‍ കണക്ഷനുകളാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‌കിയത്‌. Ernakulam SSA യില്‍ 2306 ഉപഭോക്താക്കള്‍ BSNL ന്റെ FTTH സേവനം പ്രയോജനപ്പെടുത്തി. 2G/3G മൊബൈല്‍ സര്‍വീസിന്റെ Coverage നായി 858 2G ടവറുകളും 347 3G ടവറുകളും പ്രവര്‍ത്തനനിരതമാണ്‌. ഈ വര്‍ഷം പുതിയതായി 288 3G ടവറുകള്‍ തുടങ്ങുന്നുണ്ട്‌. അതില്‍ 18 എണ്ണം ഉടന്‍ തന്നെ commission ചെയ്യുന്നതാണ്‌.
മറ്റു ഉപഭോക്തൃസേവനങ്ങള്‍
I. Village Broadband Kiosk ( Broadband സേവനങ്ങള്‍ ഗ്രാമീണ മേഖലയില്‍)
കാലടി, കോലഞ്ചേരി, മുളന്തുരുത്തി, ഞാറയ്‌ക്കല്‍, നെട്ടൂര്‍, കട്ടപ്പന, നെടുംകണ്ടം, മുരിക്കാശ്ശേരി, കുമളി, പീരുമേട്‌, അഗത്തി, കില്‍ത്താന്‍, കടമത്ത്‌ എന്നീ BSNL ഓഫീസുകളില്‍ നിലവിലുള്ള Kiosk കളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഒരു മണിക്കൂര്‍ internet ഉപയോഗത്തിന്‌ കേവലം 5 രൂപ മാത്രം നല്‍കിയാല്‍ മതി.
2. On-line Bill Payment
നിലവിലുള്ള മാര്‍ഗങ്ങളായ BSNL Customer Care, Post Office, Akshaya Centre, Franchise shops, retailers shops എന്നിവ കൂടാതെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം On-line ( Credit card/Debit card/Internet Banking) വഴിയായും Bill Payment നടത്തുന്നതിന്‌ ഇപ്പോള്‍ സാധിക്കുന്നതാണ്‌. ഇതിന്‌ BSNL Portal സന്ദര്‍ശിച്ച്‌ Quick payment Option Click ചെയ്‌താല്‍ മതി.
On-line Bill Payment പ്രോത്സാഹിപ്പിക്കുന്നതിനായി On-line Payment Experience Centre ഉം On-line recharge Experience Centre ഉം കളത്തിപ്പറമ്പിലുള്ള BSNL Bhavan, CTO Bldg, ബോട്ട്‌ ജെട്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ എന്നീ Customer Care Centre കളിലും ആരംഭിച്ചിട്ടുണ്ട്‌.
3. Link Your Mobile Number with land line 
ഉപഭോക്താക്കളുടെ Landline ല്‍ നിന്നും Toll Free number ആയ 1800 425 1177 dial ചെയ്‌ത്‌ BSNL സിസ്റ്റത്തിലേക്ക്‌ തങ്ങളുടെ Mobile Number Register ചെയ്യാവുന്നതാണ്‌. ഇങ്ങനെ ചെയ്‌താല്‍ Landline, Broadband Bill details, Fault Docket & Fault status എന്നിവ SMS ആയി ലഭിക്കുന്നതാണ്‌.
4. Customer Care Centres
എറണാകുളം SSAയില്‍ ഇപ്പോള്‍ മെച്ചപ്പെട്ട ഉപഭോക്തൃസേവനങ്ങള്‍ നല്‍കുന്നതിനായി ഇതുവരെ 60 ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. 7 എണ്ണം അടുത്ത രണ്ടാഴ്‌ചക്കുള്ളില്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി. മറ്റു 10 CSC കള്‍ തുടങ്ങുന്നതിനുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നു.

മറ്റു സേവനങ്ങള്‍
I. Training for Engineering students
Telecommunication മേഖലയെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുന്നതിന്‌ One Week In-plant Training നല്‍കുന്നുണ്ട്‌. Modern Technology യില്‍ ഊന്നല്‍ നല്‍കുന്ന ഈ Training ല്‍ Electronics & Communications, IT, Computer Science വിഭാഗത്തില്‍ പഠിക്കുന്ന second year and third year BTech. വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 800 വിദ്യാര്‍ത്ഥികള്‍ക്ക്‌ Training നല്‍കി. നടപ്പു വര്‍ഷത്തില്‍ ഇതുവരെ 509 വിദ്യാര്‍ത്ഥികള്‍ക്ക്‌ Training നല്‍കിയിട്ടുണ്ട്‌. 

2. ന്യൂ മിത്രം പ്രീപെയ്‌ഡ്‌ പ്ലാന്‍ 
ജനപ്രീതിയാര്‍ജ്ജിച്ച മിത്രം പ്ലാന്‍ ഇപ്പോള്‍ ന്യൂ മിത്രം പ്രീപെയ്‌ഡ്‌ പ്ലാന്‍ എന്ന പേരില്‍ ലഭ്യമാണ്‌. നല്‍കുന്ന വിലക്കുള്ള മുഴുവന്‍ സംസാര സമയം ലഭിക്കുന്ന 200/500/1000 രൂപയുടെ Top up ചെയ്യുന്ന സമയത്തു തന്നെ കാലാവധി നീട്ടിക്കിട്ടുന്ന സൗകര്യം ഉള്ളതു കൊണ്ട്‌ പ്രത്യേകം recharge voucher ഉപയോഗിക്കേണ്ടതില്ല. 5 നമ്പറുകളിലേക്ക്‌ BSNL 20 ps/minute നും മറ്റു network ല്‍ 40ps/minute നും വിളിക്കുന്നതിനുള്ള reduced call rate സൗകര്യവും ഉള്‍പ്പെടുത്തിയുട്ടുണ്ട്‌. കോള്‍ റേറ്റ്‌ BSNL നെറ്റ്‌ വര്‍ക്കിലേക്ക്‌ 1.2 ps /sec ഉം മറ്റു നെറ്റ്‌ വര്‍ക്കിലേയ്‌ക്ക്‌ 1.5 ps/sec ഉം ആണ്‌.

3. പ്രീപെയ്‌ഡ്‌ 3G Data Plan
അധിക തുക ഈടാക്കാതെ 2G Plan ന്റെ ചാര്‍ജ്‌ നിരക്കില്‍ത്തന്നെ BSNL 3G ഡാറ്റ നല്‍കുന്നു. 14/ രൂപ മുതല്‍ തുടങ്ങുന്ന ( 90MB data for two days) 3G Data Planകളും, 68 / രൂപ ക്ക്‌ 1GB data നല്‍കുന്ന 3G Data Planകളും ലഭ്യമാണ്‌. ഏതു നെറ്റ്‌ വര്‍ക്കിലേക്കും 177 മിനിറ്റ്‌ സംസാരസമയവും 200 MB data ഉപയോഗവും 100 sms സൗകര്യവുമുള്ള മറ്റൊരു ആകര്‍ഷകമായ കോംബോ പ്ലാന്‍ BSNL പ്രതി മാസം വെറും 125/ രൂപക്ക്‌ നല്‍കുന്നു. 60 ദിവസത്തെ 2GB data ഉപയോഗത്തിനോടൊപ്പം 100 രൂപയുടെ സംസാര സമയവും നല്‍കുന്ന Long Validity Plan ന്‌ 451/ രൂപ മാത്രമാണുള്ളത്‌. ഒരു വര്‍ഷത്തേക്കുള്ള 3G data ഉപയോഗത്തിന്‌ ( 365 ദിവസ ത്തേക്ക്‌ പ്രതിമാസം 750 MB ) 1251/രൂപയാണ്‌. 
4.പോസ്റ്റ്‌പെയ്‌ഡ്‌ 3G Data Plan 
പ്രതിമാസം വെറും 75 രൂപയില്‍ തുടങ്ങുന്ന ആകര്‍ഷകമായ 3G Data Plan കള്‍ പോസ്റ്റ്‌ പെയ്‌ഡ്‌ മൊബൈല്‍ വരിക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്‌. ഇപ്പോള്‍ പ്രതിമാസം 240/ രൂപയുടെ Unlimited data plan സൗകര്യവും നല്‍കുന്നു. 
5.WiMax (വയര്‍ലസ്‌ ബ്രോഡ്‌ബാന്‍ഡ്‌ )
ചെന്നെത്താന്‍ പോലും സാധിക്കാത്തതും, വയര്‍ കണക്ഷനുകള്‍ നല്‍കാന്‍ പ്രയാസമേറിയതുമായ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക്‌ BSNL നല്‍കിവരുന്ന WiMax (വയര്‍ലസ്‌ ബ്രോഡ്‌ബാന്‍ഡ്‌ ) സൗകര്യം ഉപയോഗിക്കാവുന്നതാണ്‌. ഇപ്പോള്‍ പ്രതിമാസം 750/ രൂപയുടെ Unlimited data plan വയര്‍ലസ്‌ ഇന്റര്‍നെറ്റ്‌ സൗകര്യം നല്‍കുന്നു. 
6. FTTH
Optical fibre, customer premise വരെ എത്തിച്ചാണ്‌ ഈ സംവിധാനം. ഇതിന്റെ സഹായത്തോടെ ഉപഭോക്താവിന്‌ അത്യധികം സ്‌പീഡുള്ള ആധുനിക ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കുന്നു. Limited പ്ലാനുകള്‍ കേവലം 375/രൂപ മുതലും Unlimited പ്ലാനുകള്‍ 545/- രൂപ മുതലും ലഭ്യമാണ്‌. FTTH പ്ലാനുകളില്‍ രാത്രികാല സൗജന്യ Unlimited call സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌. 
7. ആകര്‍ഷകമായ WLL CDMA Prepaid പ്ലാനുകള്‍
a).BSNL Joy Plan
ഇതിന്റെ പ്ലാന്‍ചാര്‍ജായ 85 രൂപ മുടക്കുമ്പോള്‍ 250 മിനിറ്റ്‌ BSNL Local call, 50 MB Data, 100 SMS എന്നിവ ആദ്യത്തെ 30 ദിവസത്തേക്ക്‌ സൗജന്യം. Happy hours ല്‍ ( 8 PM to 10 PM) ലോക്കല്‍ കോളുകള്‍ക്ക്‌ മിനിറ്റിന്‌ 10 പൈസയാണ്‌ നിരക്ക്‌. BSNL നെറ്റ്‌ വര്‍ക്കിലേക്ക്‌ Local/STD കോളുകള്‍ക്ക്‌ 1 PS/2 Sec. ഉം മറ്റ്‌ നെറ്റ്‌ വര്‍ക്കിലേക്ക്‌ 1 Paise/Sec ഉം ആണ്‌ കോള്‍റേറ്റ്‌. 
b)CDMA Prepaid പ്ലാന്‍ 900
മുടക്ക്‌ മുതലിന്‌ മുഴുവന്‍ ലാഭവും കിട്ടുന്ന ഒരു പ്ലാനാണിത്‌. ഈ പ്ലാനില്‍ ടെലിഫോണ്‍ സെറ്റിന്‌ 985/ രൂപ മുടക്കുമ്പോള്‍ ആദ്യത്തെ 9 മാസം 100 രൂപയുടെ സൗജന്യ കോളുകള്‍ ലഭിക്കുന്നു. ഇതില്‍ ആദ്യത്തെ മാസത്തില്‍ ഏത്‌ നെറ്റ്‌ വര്‍ക്കിലേക്കും പിന്നീടുള്ള മാസങ്ങളില്‍ BSNL നെറ്റ്‌ വര്‍ക്കിലേക്ക്‌ മാത്രം സൗജന്യ കോളുകള്‍ ലഭിക്കുന്നതാണ്‌. കോള്‍റേറ്റ്‌ BSNL നെറ്റ്‌ വര്‍ക്കിലേക്ക്‌ മിനിറ്റിന്‌ 45 പൈസയും മറ്റ്‌ നെറ്റ്‌ വര്‍ക്കിലേക്ക്‌ മിനിറ്റിന്‌ 60 പൈസയുമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ