കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ ജൂണ്‍ ആറിന് ആനന്ദ് ചന്നാര്‍ ചിത്രപ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും
� റാപ്പിഡ് വാല്യൂ സൊലൂഷന്‍സിലെ 14 ജീവനക്കാരുടെ കരവിരുതുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
കൊച്ചി: സ്വയം തീര്‍ത്ത പെയിന്റിങ്ങുകളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനമൊരുക്കി ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍ എത്തുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായാണ് ഇന്‍ഫോപാര്‍ക്കിലെ റാപ്പിഡ് വാല്യു സൊലൂഷന്‍സ് കമ്പനി ജീവനക്കാര്‍ വളരെ വ്യത്യസ്‌തമായ ഒരു എക്‌സിബിഷന്‍ അണിയിച്ചൊരുക്കുന്നത്. ജൂണ്‍ ആറ് മുതല്‍ പത്ത് വരെ കൊച്ചി ദര്‍ബാര്‍ ഹാളിലാണ് ചിത്ര പ്രദര്‍ശനം നടക്കുന്നത്.
�ഫോര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍� (എഫ്.ഐ.എ) എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ജൂണ്‍ ആറിന് വൈകിട്ട് നാല് മണിക്ക് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിത്രകാരനും കണ്‍സള്‍ട്ടന്റുമായ ആനന്ദ് ചന്നാര്‍ ഉദ്‌ഘാടനം ചെയ്യും. റാപ്പിഡ് വാല്യു സൊലൂഷന്‍സിലെ ഡിസൈനേഴ്‌സിന്റെ കൂട്ടായ്‌മയായ ജെംസിലെ ടെക്‌നോളജി പ്രൊഫഷണലുകളുടെ ഒരു സംരംഭമാണ് ചിത്ര പ്രദര്‍ശനം.
ഉദ്‌ഘാടനത്തിന് മിഴിവേകാന്‍ 5.30 മുതല്‍ 7 മണിവരെ അലന്‍ സണ്ണി സ്റ്റീഫന്‍, വിനയ് മാത്യു ജോണ്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും ഒരുക്കുന്നുണ്ട്.
സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം ഡിസൈനേഴ്‌സ്, വര്‍ണങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍, ചിത്രകലയെ നെഞ്ചേറ്റുന്നവര്‍ എന്നിവരുമായി കൈകോര്‍ക്കുന്നതിനുള്ള ജെംസിന്റെ പ്രാരംഭ നടപടികള്‍ കൂടിയാണ് ഈ സംരംഭം.
മെല്‍വിന്‍ തമ്പി, റോയ് ആനന്ദ്, അനൂപ് എം, സുജിത് കെ.എസ്, അനുഗീത് ടി.എസ്, ശരണ്യ രമണന്‍, ഹരി കൃഷ്‌ണന്‍, ജിബിന്‍ ജോസഫ്, അമല്‍ ടോമി, മാത്തുക്കുട്ടി സേവ്യര്‍, ജിജോ ജോസഫ്, സ്‌മിനു ജോസഫ്, അരുണ്‍ കെ.എ, അജ്ഞലി രവീന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ അണിനിരത്തുന്നത്.
�മൊബൈല്‍, വെബ് എന്നിവയ്‌ക്ക് വേണ്ടി മനോഹരവും പ്രവര്‍ത്തന ക്ഷമവുമായ സോഫ്‌റ്റ് വെയര്‍ നിര്‍മിക്കുന്ന വളരെ കഴിവുറ്റ ഒരു കൂട്ടം കലാകാരന്‍മാരുടെ വളരെ വ്യത്യസ്‌തമായ ഒരു സംരംഭമാണ് എഫ്.വൈ.ഐ എക്‌സിബിഷന്‍. ഇത്തരമൊരു എക്‌സിബിഷന് ആതിഥേയത്വം വഹിക്കുന്നതിലും സ്‌പോണ്‍സര്‍ ചെയ്യുന്നതിലും ഞങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനവും ആവേശവുമുണ്ട്. കൊച്ചിയിലേയും കേരളത്തിലേയും എല്ലാ പ്രതിഭകള്‍ക്കും ഇതൊരു പ്രചേദനമായിരിക്കുമെന്നും അവര്‍ക്കും തങ്ങളുടെ സൃഷ്‌ടികള്‍ പുറംലോകത്തെത്തിക്കുന്നതിനുള്ള അവസരം ഇതിലൂടെ സൃഷ്‌ടിക്കപ്പെടുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ ടീമിന് ഞാന്‍ എല്ലാവിധ വിജയാശംസകളും നേരുന്നു. ഇത് വളരെ വിജയകരമായ ഒരു എക്‌സിബിഷനാകുമെന്ന് പ്രതീക്ഷിക്കുന്നു,� റാപ്പിഡ് വാല്യു സൊലൂഷന്‍സ് സി.ഇ.ഒയും പ്രസിഡന്റുമായ രാജേഷ് പടിഞ്ഞാറേമഠം അഭിപ്രായപ്പെട്ടു.
�റാപ്പിഡ് വാല്യു സൊലൂഷന്‍സിന്റെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ഉദ്യമമാണ് എഫ്.വൈ.ഐ. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ കലാമികവ് തുറന്ന് കാട്ടുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. റാപ്പിഡ് വാല്യു സൊലൂഷന്‍സിലെ ഡിസൈനേഴ്‌സിന്റെയും മറ്റ് മേഖലകളില്‍ നിന്നുള്ള കലാകാരന്‍മാരുടെ കൂട്ടായ്‌മയുടേയും ചിത്രങ്ങളും ഡിസൈനുകളും പ്രദര്‍ശിപ്പിക്കുക, വിവിധ കമ്പനികളിലെ ഡിസൈനര്‍മാര്‍ക്ക് ഒന്നിക്കുവാനും ആശയവിനിമയം നടത്തുവാനും അവസരം ഒരുക്കുക എന്നിവയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഡിസൈനിങ് രംഗത്തെ പ്രതിഭകളെ ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്നതിനും അതുവഴി കലാലോകത്ത് നവീനതയും പുരോഗതിയും പരിപാലിക്കുന്നതിനും സാധിക്കും,� റാപ്പിഡ് വാല്യു സൊലൂഷന്‍സിന്റെ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്‌ടര്‍ ഡോ. ഗോപാലകൃഷ്‌ണന്‍ ജെ. പ്രകാശ് അഭിപ്രായപ്പെട്ടു.
റാപ്പിഡ് വാല്യു സൊലൂഷന്‍സ്
ആഗോളതലത്തില്‍ എന്‍ഡ്-ടു-എന്‍ഡ് മൊബൈലിറ്റി സൊലൂഷനുകള്‍ പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് റാപ്പിഡ് വാല്യു സൊലൂഷന്‍സ്. മൊബൈലിറ്റി കണ്‍സള്‍ട്ടിങ്, ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് രംഗത്തെ വിദഗ്‌ദ്ധരടങ്ങിയ സംഘം വിവധ തരത്തിലുള്ള മൊബൈലിറ്റി സര്‍വ്വീസുകളും സൊലൂഷനുകളും വാഗ്‌ദാനം ചെയ്യുന്നു. അമേരിക്കയിലും ഇന്ത്യയിലും പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉള്ള റാപ്പിഡ് വാല്യു ലോകത്തെ ഒന്നാംനിര ബ്രാന്‍ഡുകള്‍ക്കും ഫോര്‍ച്യൂണ്‍ 1000 കമ്പനികള്‍ക്കുമാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ