കൊച്ചി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ചാരിറ്റി വിംഗായ ദയ ഹെല്‍പിംഗ്
ഹാന്റിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം, പഠനോപകരണ വിതരണം, പച്ചക്കറി
തൈവിതരണം എന്നിവ ശനിയാഴ്‌ച മാര്‍ക്കറ്റ് റോഡ് ഡി.ഡി വസ്‌ത്രമഹലില്‍
സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാറ്റും വെളിച്ചവും
എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. വൈകിട്ട് മൂന്നിന് സിപിഎം
ജില്ലാ സെക്രട്ടറി പി.രാജീവ് ഉദ്‌ഘാടനം നിര്‍വഹിക്കും.ഡെപ്യൂട്ടി മേയര്‍ പക്കറി
തൈവിതരണം ഉദ്‌ഘാടനം ചെയ്യും. പഠനോപകരണ വിതരണം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ
ജേക്കബ് ഉദ്‌ഘാടനം നിര്‍വഹിക്കും. സിറ്റി യൂണിറ്റ് പ്രസിഡന്റ് ടി.വി പ്രദീപ്
അധ്യക്ഷത വഹിക്കും. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തും.
സിറ്റി യൂണിറ്റ് സെക്രട്ടറി സുല്‍ഫീക്കര്‍ അലി.എസ്, പ്രസിഡന്റ് ടി.വി പ്രദീപ്
കുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ.കെ ഖാലിദ്, ദയ ചെയര്‍മാന്‍ കെ.കെ
അബ്ദുള്‍ കലാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ