കൊച്ചി
ഒളിമ്പിക്‌സില്‍ 39 മെഡലുകളുള്ള ഇനമായ യോട്ടിങ്ങിനെ
അവഗണിക്കുന്നതായി ആരോപണം യോട്ടിങ്ങ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടും കേരളത്തിലെ
സര്‍വകലാശാലകളും ഈ കായിക ഇനത്തിനെ അവഗണിക്കുന്നതായി ആരോപണം. യോട്ടിങ്ങ്
പരിശീലനത്തിനായി കായലും കടലും തൊട്ടുമുന്നില്‍ ഉണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരും
കായിക മന്ത്രാലയവും ഈ കായിക ഇനത്തിനെ കണ്ടില്ലെന്ന നിലപാടിലാണ്. ഒളിമ്പിക്‌സില്‍
മെഡല്‍ പോലും ഇല്ലാത്ത കായിക ഇനങ്ങള്‍ക്കു നല്‍കുന്ന പ്രാധാന്യം പോലും യോട്ടിങ്ങിനു
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല.
അതേസമയം സൈന്യത്തില്‍ നിരവധി ജോലി
സാധ്യതകളുള്ള കായിക ഇനമാണ് യോട്ടിങ്ങ്. എന്നിട്ടും ഇതുവരെ സ്‌പോര്‍ട്‌സ്
കൗണ്‍സില്‍ ഈ കായിക ഇനത്തിനെ അവഗണിച്ചിരിക്കുകയാണ്. എട്ടു ജില്ലാ അസോസിയേഷനുകള്‍
എങ്കിലും ഉണ്ടെങ്കില്‍ മാത്രമെ സ്‌പോര്‍ട്‌്‌സ് കൗണ്‍സിലിന്റെ അംഗീകാരം
ലഭിക്കുകയുള്ളു. ഒരു യോട്ടിങ്ങ് കേന്ദ്രം ആരംഭിക്കാന്‍ ഒന്നര കോടി രൂപയുടെ
സാമിഗ്രികള്‍ പരിശീലനത്തിനു വേണ്ടിവരും. നിലവില്‍ തേവര സെക്രഡ് ഹാര്‍ട്ട് കോളേജ്
കേന്ദ്രമാക്കിയാണ് യോട്ടിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം
നടക്കുന്നുള്ളു.
വേണ്ട സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍ രാജ്യന്തര
നിലവാരമുള്ള യോട്ടിങ്ങ് താരങ്ങളെ സൃഷ്ടിക്കുവാന്‍ കേരളത്തിനു കഴിയും . രാജ്യാന്തര
മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം നിലവില്‍ കേരളത്തില്‍ യോട്ടിങ്ങ്
താരങ്ങള്‍ക്ക്‌് അസാധ്യമായിരിക്കുകയാണെന്ന് കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ്
സെയിലിങ്ങ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി.
ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍
20,,21 തീയതികളില്‍ തേവര എസ്‌് എച്ച് കോളേജില്‍ വെച്ച്
ഓപ്‌റ്റിമിസ്റ്റ്,ലേസര്‍,എന്റര്‍പ്രൈസസ് വിഭാഗങ്ങളില്‍ പരിശീലനം നടത്തും.ഇതില്‍
നിന്നും യോഗ്യത നേടുന്ന 12 പേരെ രണ്ടാഴ്‌ചത്തെ ഉപരിപഠനത്തിനായി സെക്കന്തരബാദിലെ
ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ ഹുസൈന്‍ സാഗറില്‍ രാജ്യത്തെ മികച്ച പരിശീലനം
ലഭിക്കും. നീന്തല്‍, തുഴച്ചില്‍,ബോട്ട് ഹാന്റ്‌ലിങ്ങ്, ബാലന്‍സിങ്ങ്,
റെസ്‌ക്യു,സിഗ്നല്‍സ്, നോ്‌ട്‌സ് എന്നിങ്ങനെ യോട്ടിങ്ങ് വരെ
നീണ്ടുനില്‍ക്കുന്നതായിരിക്കും പരിശീലനം. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ്
സെയിലിങ്ങ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഗിരിജ ഗോവിന്ദ്, ക്യാപ്‌റ്റന്‍ ഓഫ്
ബോട്ട്‌സ് ജോളി തോമസ് എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ