കൊച്ചി
യൂണിക് ടൈംസ് അവതരിപ്പിക്കുന്ന കേരളത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മികച്ച വനിതകള്‍ക്ക നല്‍കുന്ന പുരസ്‌കാരമായ ദ ഇക്കണോമി വിമന്‍ എക്‌സലന്‍സ് അവാര്‍ഡ് 19നു ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
വൈകിട്ട് 5.30നു ആരംഭിക്കുന്ന ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മണപ്പുറം ഫിനാന്‍്‌സ് എംഡി വി.പി.നന്ദകുമാര്‍ അവാര്‍ഡ് നൈറ്റ്‌്‌് ഉദ്‌ഘാടനം ചെയ്യും.
പെഗാസസ് ഇവന്റ് മേക്കേഴ്‌സ് ചെയര്‍മാന്‍ അജിത് രവിയുടെ 100 ലൈഫ് ചലഞ്ചിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
ബീന കണ്ണന്‍,ബി.സന്ധ്യ,പര്‍വീന്‍ ഹാഫിസ്, റെമി തോമസ്, ഷീല കൊച്ചൗസേപ്പ്, ധന്യരാമന്‍, അംബിക പിള്ള, ഷാനി പ്രഭാകരന്‍,ഡോ.റോസ് മേരി വില്‍സന്‍, രാധ രാജശേഖരന്‍,പ്രീജ ശ്രീധരന്‍, റീന വേണുഗോപാല്‍, പമേല അന്ന മാത്യു, സുഗതകുമാരി, ഭാഗ്യലക്ഷ്‌മി എന്നിവരാണ് ഇത്തവണത്തെ അവാര്‍ഡിനു അര്‍ഹരായവര്‍.
മീഡിയ ഔട്ട്‌ലുക്ക് ഇന്ത്യ പബ്ലിക്കേഷന്‍സ് എം.ഡി. മോനിഷ് മോഹന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രേജഷ് കുമാര്‍, പെഗാസസ് ഇവന്റ്‌സ് ചെയര്‍മാന്‍ അജിത് രവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ