കൊച്ചി
കടകംപിള്ളി,കളമശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും വ്യാപ്പിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നും അവരുടെ പങ്കാളിത്തത്തെക്കുറിച്ചു പരിശോധന നടത്തുകയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തട്ടിപ്പില്‍ പ്രധാനമായും കേന്ദ്രമായിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട് ആണെന്നു കെ.എന്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചു. സരിതയുടെ കേസുമായി ബന്ധപ്പെട്ട് ഉരിത്തിരിഞ്ഞുവന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപത്തിലും തട്ടിപ്പ് പ്രധാനമായും നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ ബന്ധമുണ്ട്. കേസിലെ പ്രധാന പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജിന്റെ മൊബൈല്‍ ഫോണുകള്‍ ഇത്തരുണത്തില്‍ പരിശോധിക്കണമെന്നു ബിജെപി നേരത്ത തന്നെ ആവശ്യപ്പെട്ടിരുവെന്ന് എ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. അപോലെ സലിം രാജിനെ നുണപരിശോധനയ്‌ക്കു വിധേയമാക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വലിയ റാക്കറ്റിലെ ചെറിയ കണ്ണിമാത്രമാണ് സലിം രാജ് എന്ന്‌് എ.എന്‍ രാധാകൃഷണന്‍ കുറ്റപ്പെടുത്തി.
കളമശേരിയിലെ ഭൂമിതട്ടിപ്പിനിരയായ ഷെറീഫയുടെ മകന്‍ നാസര്‍ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം സംസാരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചിരുന്നു. ഗണ്‍മാനായിരുന്ന സലിം രാജിനെ വിളിച്ചുവരുത്തി ഒരു പ്രഥമികമായ അന്വേഷണം മുഖ്യമന്ത്രി നടത്തിയിരുന്നു.
മുഖ്യമന്ത്രിയ്‌ക്കു പുറമെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും റവന്യു മന്ത്രി അടൂര്‍ പ്രകാശിനും അഡ്വക്കേറ്റ് ജനറലിനും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും ഭരണസംവിധാനത്തിനും ഇക്കാര്യത്തില്‍ പങ്കാളിത്തമുണ്ടെന്നു വ്യക്തമാണ്. ഭൂമിവില മാത്രം കണക്കാക്കിയാല്‍ 200 കോടി രൂപയോളം വരുന്ന തട്ടിപ്പാണ് കടകംപള്ളിയിലും കളമശേരിയിലുമായി നടത്തിയിരിക്കുന്നത്. ഇനിയും ഇത്തരം ഒരു പാട് തട്ടിപ്പുകള്‍ പുറത്തുവരേണ്ടിയിരിക്കുന്നു.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഇതിനു ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കളമേശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ഡപ്യുട്ടി പാലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീഖിനു പ്രധാന പങ്ക് ഉണ്ടെന്നും കെ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കളമശേരി ഭൂമി ത്‌ട്ടിപ്പുമായി ബന്ധപ്പെട്ട് മുഹമ്മദ് റഫീഖ് നല്‍കിയ റിപ്പോര്‍ട്ട് ഇതിനു തെളിവാണ്. 2013 ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ സാഹചര്യത്തില്‍ പുനഃപരിശോധിക്കണമെന്നും ്‌അദ്ദേഹം ആവശ്യപ്പെട്ടു.
കളമശേരി ഭൂമിതട്ടിപ്പ്‌് കേസിലെ വാദിയായ ഷെറിഫയുടെ മകന്‍ നാസറിനെ പ്രതിയാക്കിയാണ് ഡപ്യുട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീഖ് വിചിത്രമായ ിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്‌ക്ക് നല്‍കിയത്. ജില്ലാ കലക്ടര്‍, തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍,കണയന്നൂര്‍ അഡീഷണല്‍ സഹസില്‍ദാര്‍ ,ലാന്‍ഡ് റവന്യു കമ്മീഷണര്‍ തുടങ്ങിയ 14ഓളം ഓഫീസുകളില്‍ നിന്നും മുഹമ്മദ് റഫീഖ് റിപ്പോര്‍ട്ട് എടുത്തു. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം സത്യവിരുദ്ധമാണെന്നും ഈ റിപ്പോര്‍ട്ട് നല്‍കിയവരെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും എ.എന്‍ റാധാകൃഷ്‌ണന്‍ പറഞ്ഞു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ അടക്കം വന്‍ ഉദ്യോഗസ്ഥവൃന്ദം തട്ടിപ്പ് സംഘത്തില്‍ ഉണ്ടെന്നും ഇവരെല്ലാം ഇതിനു തുനിഞ്ഞതിനു കാരണം ഇതിനു പിന്നില്‍ മുഖ്യമന്ത്രിയ്‌ക്കും റവന്യു മന്ത്രിക്കും പങ്കുണ്ടെന്ന ധൈര്യത്തിലാണെന്നും എ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്‌ജി എ.വി രാമകൃഷ്‌ണപിള്ളയുടെ ഉത്തരവ് പ്രകാരം തണ്ടപ്പേര് രേഖപ്പെടുത്തി കളമശേരി ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളായ എ.കെ.നാസറിനും കുടുംബത്തിനും ഭൂമിയുടെ കരം അടക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ കരം വാങ്ങുവാന്‍ തയ്യാറായിട്ടില്ല.
സരിതയുടെ കേസ് എങ്ങനെയാണോ കൈകമാര്യം ചെയ്‌തത് അതേപോലെ മുഖ്യമന്ത്രിയുടെ വീട് കേന്ദ്രീകൃതമായി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടുള്ള തട്ടിപ്പ് സംഘത്തിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും റവന്യു മന്ത്രി അടൂര്‍ പ്രകാശിനും ഇതില്‍ പങ്കുണ്ടെന്നും അതുകൊണ്ട് തന്നെ ഈ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമം നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഇപ്പോള്‍ ചെറിയ ഉദ്യോഗസ്ഥന്മാരെ ബലിയാടാക്കി ഈ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജെ തോമസ്, കളമശേരി ഭൂമിതട്ടിപ്പിനിരയായ എ.കെ നാസര്‍ ,സഹോദരന്‍ എ.കെ നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ