കൊച്ചി
കുവൈറ്റിലേക്കു നഴ്‌സിങ്ങ് റിക്രൂട്ട്‌്‌മെന്റ് വഴി 300 കോടിയുടെ തട്ടിപ്പ് നടത്തിയ പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസിനെ നാട്ടിലെത്തിക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി.
ഇതിന്റെ പ്രറാംഭനടപടി എന്ന നിലയില്‍ സിബിഐ ഉതുപ്പ് വര്‍ഗീസിനെതിരെ ലുക്കൗട്ട്‌് നോട്ടിസ് പുറത്തിറക്കി.
ഇപ്പോള്‍ കുവൈറ്റില്‍ സുഖജീവിതം നയിക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുത്തു നാട്ടില്‍ എത്തിക്കാന്‍ വേണ്ടി നടപടികള്‍ ആരംഭിച്ചതായി സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഇയാളുടെ കൊച്ചിയിലെ സ്ഥാപനമായ അല്‍ സറാഫയിലും പുതുപ്പള്ളിയിലെ വീട്ടിലും നോട്ടീസ് എത്തിച്ചുവെങ്കിലും ഇതിനോട് ഉതുപ്പ് വര്‍ഗീസ് പ്രതീകരിച്ചില്ല. ഇതോടെയാണ് പ്രതിയെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ സിബിഐ തീരുമാനിച്ചത്.
ഉതുപ്പ് വര്‍ഗീസിനെ കഴിഞ്ഞ ദിവസം കുവൈറ്റ് പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ കേസിന്റെ വിശദാംശങ്ങള്‍ എംബസി കൈമാറാത്തതിനെ തുടര്‍ന്നു പിന്നീട് വിട്ടയക്കുകയായിരുന്നു.
അതിനിടെ അല്‍ സറാഫ എജന്‍സിയുടെ പേരില്‍ ഉതുപ്പ് വര്‍ഗീസ് ഇന്നലെയും നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്‌നടപടികള്‍ തുടര്‍ന്നു. സിബിഐ കുവൈറ്റ് പോലീസിനെ കേസിന്റെ വിശദാംശങ്ങള്‍ ഇനിയും അറിയിക്കാത്തതിനു പിന്നില്‍ ഉതുപ്പ് വര്‍ഗീസിനെ രക്ഷിക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉ്‌ണ്ടെന്ന ആക്ഷേപം ഉയര്‍ന്നു.
കൊച്ചിയിലെ ഓഫിസില്‍ നടന്ന റെയ്‌ഡില്‍ കോടികള്‍ കണ്ടെത്തിയെങ്കിലും അതെല്ലം നിസാരമായി എടുത്ത് ഉതുപ്പ് വര്‍ഗീസ് കുവൈറ്റില്‍ സുഖജീവിനം നയിച്ചുവരുകയായിരുന്നു
അതിനിടെ അല്‍ സറാഫ എജന്‍സിയെ സഹായിച്ച സംഭവത്തില്‍ പ്രോട്ടക്‌്‌റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ്‌സ് ലോറന്‍സിനെ ഇന്നലെ ചോദ്യം ചെയ്‌തു. കൊച്ചി കതൃക്കടവിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ഇദ്ദേഹത്തിനെ ചോദ്യം ചെയ്‌തത്. ഉതുപ്പ് വര്‍ഗീസിന്റെ അല്‍ സറാഫ ഏജന്‍സിയെ സഹായിച്ച കേസില്‍ അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
ഇതിനിടെ ഉതുപ്പ് വര്‍ഗീസിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച കുവൈറ്റിലെ മലയാളി മാധ്യമപ്രവര്‍ത്തകരെ ഉതുപ്പ് വര്‍ഗീസിന്റെ സംഘാംഗങ്ങള്‍ കയ്യേറ്റം ചെയ്‌തു. മൂന്നോളം മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തതിനു കുവൈറ്റ് പോലീസ് ഉതുപ്പ്‌് വര്‍ഗീസിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സുലൈബിക്കാത്തിന്റെ ആസ്ഥാനത്താണു നാടകീയ സംഭവങ്ങ? അരങ്ങേറിയത്.
കേരളത്തിലെ 1200 നഴ്‌സ്‌മാരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ശരിയാക്കുന്നതിന് ഉതുപ്പ് വര്‍ഗീസ് എത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രാലയത്തില്‍ എത്തി. ഉതുപ്പ് വര്‍ഗീസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അനി ല്‍ പി.അലക്‌സിനെ പത്ത് പേര്‍ ചേര്‍ന്ന് കയ്യേറ്റം ചെയുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്‌തു. റിപ്പോര്‍ട്ടര്‍ ടി വി കുവൈത്ത് പ്രതിനിധി ഇസ്‌മയില്‍ പയ്യോളിയുടെ മൊബൈല്‍ ഫോണ്‍ ഉതുപ്പ് വര്‍ഗീസ് പിടിച്ചു വാങ്ങി. രണ്ട് മാധ്യമ പ്രവര്‍ത്തകരെയും രണ്ട് മണിക്കൂര്‍ നേരം മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് മുതി?ന്ന മാധ്യമ പ്രവ?ത്തകനായ തോമസ് മാത്യു കടവില്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിവരം അറിയിച്ചു. സ്ഥാനപതിയുടെ ഇടപെടല്‍ വഴി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹല്‍ബിയുടെ നി?ദ്ദേശ പ്രകാരം മാധ്യമ പ്രവ?ത്തകരെ വിട്ടയച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉതുപ്പ് വര്‍ഗീസിനെ ഷുവൈഖ് പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. എന്നാല്‍ ഉതുപ്പ് വര്‍ഗീസ് തട്ടിപ്പ് നടത്തിയത് ഇന്ത്യയിലാണ് എന്നും കുവൈത്തില്‍ കേസുകള്‍ ഇല്ല എന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഇയാളെ വിട്ടയക്കുകയും ചെയ്‌തു. 1200 നഴ്‌സ്‌മാരെ കുവൈത്തില്‍ എത്തിച്ചു ഉതുപ്പ് വര്‍ഗീസ് പണപിരിവ് നടത്തുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ