2015, ഏപ്രിൽ 11, ശനിയാഴ്‌ച

ഇന്ദിര പോയിന്റ്‌ രാജ്യത്തിനു സമര്‍പ്പിച്ചു



















കൊച്ചി
പ്രതിരോധ മന്ത്രാലയം നിര്‍മ്മിക്കുന്ന അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള മുഴുവന്‍ കപ്പലുകളുടേയും നിര്‍മ്മാണ ചുമതല കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിനെ എല്‍പ്പിക്കും.
കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പുനല്‍കിയതായി കേന്ദ്ര ഷിപ്പിങ്ങ്‌ മന്ത്രി നിതിന്‍ ഗഡ്‌ഗരി അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിനായുള്ള ആറ്‌ യാത്രാകപ്പലുകളും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ നിര്‍മ്മിക്കും. നാവികസേനയുടെ വക കപ്പലുകളുടെ നിര്‍മ്മാണം ലഭിക്കാത്തത്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ വികസനത്തെ തടസപ്പെടുത്തിയിരുന്നു. ലൈറ്റ്‌ ഹൗസ്‌ ഡയറക്ടറേറ്റിനു വേണ്ടി നിര്‍മ്മിച്ച ഇന്ദിര പോയിന്റ്‌ എന്ന കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്‌ഗരി.
.രാജ്യത്തെ ഏറ്റവും മികച്ച കപ്പല്‍ നിര്‍മ്മാണ ശാലയാണ്‌ കൊച്ചിയിലേതെന്നു ഗഡ്‌ഗരി പറഞ്ഞു.രാജ്യത്തെ ജലഗതാഗത രംഗം മെച്ചപ്പെടുത്തുന്നതിനു കൊച്ചിക്കു നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. അതോടൊപ്പം കപ്പല്‍ നിര്‍മ്മാണശാലയിലെ നിലവിലുള്ള സംവിധാനം കൂടുതല്‍ വികസിപ്പിക്കുകയും വേണം.കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഇതിനുണ്ടാകുമെന്നും ഗഡ്‌ഗരി വാഗ്‌ദാനം ചെയ്‌തു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലേക്കു വേണ്ടി എട്ടു യാത്രാക്കപ്പലുകളാണ്‌ നിര്‍മ്മിക്കുന്നത്‌. 1200,500,400,200 പേരെ വീതം വഹിക്കാവുന്ന രണ്ട്‌ വീതം കപ്പലുകള്‍ ഷിപ്പിങ്ങ്‌ കോര്‍പ്പറേഷനു വേണ്ടി നിര്‍മ്മിക്കാനാണ്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിനു ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്‌.
ആഗോളതലത്തില്‍ കൂടുതല്‍ കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ഷിപ്പ്‌ യാര്‍ഡിന്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം വിട്ടുകൊടുക്കണമെന്നും ഗഡ്‌ഗരി നിര്‍ദ്ദേശിച്ചു. ഷിപ്പ്‌ യാര്‍ഡിന്റെ വികസനം ഈ മേഖലയില്‍ കൂടുതല്‍ ജോലി സാധ്യതയ്‌ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു
ജലഗതാഗത രംഗത്ത്‌ കാറ്റാമരന്‍, ഹോവര്‍ക്രാഫ്‌റ്റ്‌ ,സീ പ്ലെയിന്‍ എന്നിവയുടെ നിര്‍മ്മാണത്തിലേക്കും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ മുന്നോട്ടുവരണമന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ കീഴില്‍ കണ്ട്‌ല, നിക്കോബാര്‍ എന്നിവടങ്ങളില്‍റിപ്പയറിങ്ങ്‌ ,മെയിന്റനന്‍സ്‌ പണികള്‍ നടത്തുന്നതിനുള്ള വര്‍ക്ക്‌ ഷോപ്പുകള്‍ ആരംഭിക്കേണ്ട കാര്യവും . ഇതിനുവേണ്ടി നിക്ഷേപ സമാഹരണവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍എന്‍ജി കാരിയല്‍ കപ്പലുകളുടെ നിര്‍മ്മാണത്തിനു കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡും കൊറിയന്‍ കമ്പനിയായ സാംസങ്ങുമായി പ്രാഥമിക ധാരണായിട്ടുണ്ട്‌.
ഇതിനു വേണ്ടി ഷിപ്പ്‌ യാര്‍ഡില്‍ നിന്നുള്ള എട്ടംഗ സംഘം കൊറിയ സന്ദര്‍ശിച്ചിരുന്നു. എല്‍എന്‍ജി ടാങ്കറുകളുടെ നിര്‍മ്മാണത്തിനുവേണ്ടി കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിലെ ഡോക്ക്‌ വലുതാക്കേണ്ടിവരും. 320 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 അടി താഴ്‌ചയും വരുന്ന പുതിയ ഡോക്ക്‌ നിര്‍മ്മിക്കണമെന്നും ഷിപ്പ്‌ യാര്‍ഡ്‌ അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ നീറ്റില്‍ ഇറക്കിയ മള്‍ട്ടിപര്‍പ്പസ്‌ കപ്പല്‍ പ്രധാനമായും ആളക്കടലിലെയും വിദൂരദ്വീപുകളിലെയും ലൈറ്റ്‌ ഹൗസുകളിലും ബോയകളുടെയും റിപ്പയറിങ്ങിനും മെയ്‌ന്റന്‍സിനും വേണ്ടിയുള്ളതാണ്‌. അതോടൊപ്പം യന്ത്രസാമഗ്രികള്‍ കൊണ്ടുപോുകന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഹെലിപ്പാഡ്‌ ഓടുകൂടിയ വിശാലമായ ഡെക്കാണ്‌ ഇതിന്റെ സവിശേഷത. ഇന്നലെ പുറത്തിറിക്കിയ ബോയ ടെന്‍ഡര്‍ വെസലും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ പ്രവര്‍ത്തന മികവിനു ഉദാഹരണമായി മാറി. നിശ്ചിത സമയപരിധിക്കു രണ്ടു മാസം മുന്‍പ്‌ തന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി കൊച്ചിന്‍ ഷിപ്പ യാര്‍ഡ്‌ എംഡി കമ്മഡോര്‍ കെ.സുബ്രമണ്യം പറഞ്ഞു. ബരുണ്‍ മിത്ര (ഷിപ്പിങ്ങ്‌ ജോയിന്റ്‌്‌ സെക്രട്ടറി),എ.കെ ്‌ഗുപ്‌ത (ഷിപ്പിങ്ങ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍),പോള്‍ ആന്റണി (കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍),ക്യാപ്‌റ്റന്‍ എ.കെ സൂരജ്‌ (ലൈറ്റ്‌ ഹൗസ്‌ ഡയറക്ടര്‍ ജനറല്‍ )എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ