ആലുവ : യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജ് എം.സി.എ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലാന്‍ അറ്റ് എര്‍ത്ത് എന്ന സംഘടനയുടെ സഹകരണത്തോടെ ഇലക്‌ട്രോണിക്‌സ് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഇന്റര്‍ കൊളീജിയേറ്റ് ത്രിദിന ഫെസ്റ്റ് ഫെബ്രുവരി 5,6,7 തീയതികളില്‍ കോളേജില്‍ നടക്കും.
വിദ്യാര്‍ത്ഥികളുടെ കലാ,സാങ്കേതിക കഴിവുകള്‍ തെളിയിക്കുന്നതിനുള്ള വേദികൂടിയാണിത്.
`റിതിക-15' എന്ന് നാമകരണം ചെയ്‌തിരിക്കുന്ന ഫെസ്റ്റില്‍ ഉപയോഗ ശൂന്യമായ ടെലിവിഷനുകള്‍,കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിച്ച്, പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സാമൂഹിക അവബോധം വിദ്യര്‍ത്ഥികളില്‍ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഫെസ്റ്റിന്റെ സുവനീറും സ്‌റ്റുഡന്‍സ് മാസികയും പ്രകാശനം നിര്‍വ്വഹിച്ച് എം.സി.എ ഡയറക്ടര്‍ ഡോ.എ.വി. അലക്‌സ് പറഞ്ഞു.
ഫെബ്രുവരി 5,6 തീയതികളില്‍ കേരളമൊട്ടാകെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കലാ,സാങ്കേതിക മല്‍സരങ്ങളും, വിവിധ പരിസ്ഥിതി പ്രശ്‌നങ്ങളും, അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നതിനും ഉതകുന്ന മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഫെസ്റ്റിന്റെ അവസാന ദിവസമായ 7-ന്, ഇന്നത്തെ ഐടി യുഗത്തില്‍ ഉപയോഗ ശൂന്യമായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ മൂലം പരിസ്ഥിതിക്കുണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെ വിലയിരുത്തുംഇലക്‌ട്രോണിക് വേസ്റ്റ് മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്‌്‌്.്‌്
വാര്‍ത്താസമ്മേളനത്തില്‍ എം.സി.എ ഡയറക്ടര്‍ ഡോ.എ.വി. അലക്‌സിനു പുറമെ, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജറും റീജണല്‍ ഹെഡുമായ ജേക്കബ് പണിക്കര്‍, ചീഫ് മാനേജര്‍ പോള്‍ ജോസ് മാത്യൂ, എം.സി.എ എച്ച്.ഒ.ഡി. ഷൈന്‍ കെ ജോര്‍ജ്, പ്ലാന്‍ അറ്റ് എര്‍ത്ത് സെക്രട്ടറി സൂരജ് എബ്രാഹം, മാഗസിന്‍ സ്‌റ്റാഫ് ഇന്‍ചാര്‍ജ് ദിവ്യ പി.ബി , സ്റ്റുഡന്റ് മാഗസിന്‍ എഡിറ്റര്‍ ഐശ്വര്യ എസ് എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ