കൊച്ചി: കൊച്ചി നഗരസഭയില്‍ നിയമാനുസൃതമായി വാര്‍ഡ്‌സഭകള്‍ വിളിച്ചു കൂട്ടാത്തതിന്റെ പേരില്‍ ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ അധികാരത്തില്‍ തുടരുന്നത് അധികാരവികേന്ദ്രീയണമെന്ന ഭരണഘടനാ ലക്ഷ്യത്തിന്റെ ലംഘനമാണെന്ന് ആംആദ്‌മി പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ആര്‍ നീലകണ്‌ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നഗരസഭാ ഒന്നാം വാര്‍ഡ് അംഗം ആന്റണി കൂരീത്തറ, രണ്ടാം വാര്‍ഡ് അംഗം പി.കെ. അഷ്‌റഫ്, മൂന്നാം വാര്‍ഡ് അംഗം കെ.എം റഹീം , ഇരുപത്തിയെട്ടാം വാര്‍ഡ് അംഗം പി.എസ് രാജം എന്നിവരോടാണ് ഇലക്ഷന്‍ കമ്മീഷന്‍ ഫെബ്രുവരി 10നു മുമ്പായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്വ.ഡി.ബി. ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ആംആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരായ ഷക്കീര്‍ അലി, ഷാജി.കെ.പൗലോസ്, എന്നിവര്‍ നല്‍കിയ പരാതിയിന്മേലാണ് ഇലക്ഷന്‍ കമ്മീഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ആറുമാസത്തിലൊരിക്കല്‍ വാര്‍ഡ് കമ്മറ്റികള്‍ വിളിച്ചു കൂട്ടണമെന്നാണ് മുന്‍സിപ്പാലിറ്റി നിയമം അനുശാസിക്കുന്നത്. പക്ഷേ നഗരസഭാംഗങ്ങളില്‍ നിരവധി പേരും ഈ നിയമം പാലിക്കുന്നില്ലെന്നാണ് വിവരാവകാശനിയമപ്രകാരം വ്യക്തമായിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളിലും 60 മുന്‍സിപ്പാലിറ്റികളിലും നിയമപ്രകാരം വാര്‍ഡ് സഭകള്‍ വിളിച്ചു കൂട്ടാത്തവരെ അയോഗ്യരാക്കുന്നതിനുള്ള ആദ്യ പടി എന്നനിലയില്‍ കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് ആംആദ്‌മി പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. അടുത്ത ഘട്ടമെന്ന നിലയില്‍ കൊച്ചി കോര്‍പ്പറേഷനിലെ 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ ഈ മാസം 10നകം അതാതു വാര്‍ഡിലെ മെമ്പര്‍മാര്‍ മുഖേന കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനം. നിയമാനുസൃതമായി വാര്‍ഡ് സഭകള്‍ വിളിച്ചു കൂട്ടാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആക്‌റ്റിങ്ങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിട്ടും അതനുസരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.ആം ആദ്‌മി സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ മനോജ് പദ്‌മനാഭന്‍, ഷക്കീര്‍അലി ഫോര്‍ട്ട്‌കൊച്ചി, ഷാജി.കെ.പൗലോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അറബി അധ്യാപകരുടെ സംഗമവും
കലാസാഹിത്യ മത്സരവും
കൊച്ചി: സംസ്ഥാന അറബി അധ്യാപകരുടെ സംഗമവും അധ്യാപക കലാസാഹിത്യ മത്സരവും വെള്ളി, ശനി ദിവസങ്ങളില്‍ എറണാകുളം ദാറുല്‍ ഉലൂം വിഎച്ച്‌എസ്‌എസിലും കെഎംഇഎ ഹാളിലുമായി നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ 9.30ന് അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ എം. ഇമാമുദ്ദീന്‍ പതാക ഉയര്‍ത്തും. കെഎംഇഎ ഹാളില്‍ രാവിലെ 10ന്‌് മന്ത്രി അനൂപ് ജേക്കബ് ഉദ്‌ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനാവും. സുവനീര്‍ പ്രകാശനം മേയര്‍ ടോണി ചമ്മണി നിര്‍വഹിക്കും. ആദ്യപ്രതി ദാറുല്‍ ഉലൂം വിഎച്ച്‌എസ്‌എസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ബാബുസേട്ട് ഏറ്റ് വാങ്ങും.11ന് ഭാഷാ സെമിനാര്‍ നടക്കും. പുല്ലേപ്പടി ഡി.യു.എ കോളേജ് പ്രിന്‍സിപ്പല്‍ ഷമീര്‍ സ്വലാഹി ഉദ്‌ഘാടന നിര്‍വഹിക്കും. 2.30ന് തലമുറ സംഗമവും യാത്രയയപ്പും നടക്കും. എല്‍ദോസ് കുന്നപ്പിള്ളി ഉദ്‌ഘാടനം നിര്‍വഹിക്കും. എഡിപിഐ അക്കാമിക്ക് എം.ഡി മുരളി അധ്യക്ഷനാവും.
ശനിയാഴ്‌ച രാവിലെ 9ന് അധ്യാപകരുടെ കലാസാഹിത്യമത്സരങ്ങള്‍ ആരംഭിക്കും. നാല് വേദികളിലായാണ് മത്സരം നടക്കുന്നത്. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. കെ.വി തോമസ് എം.പി സമ്മാനദാനം നിര്‍വഹിക്കും. കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് സേഠ് മുഖ്യാതിഥിയായിരിക്കും.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.കെ അബൂബക്കര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ എന്‍.എ സലിം ഫാറൂഖി, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം സുബൈര്‍, ചെയര്‍മാന്‍ എം. സിദ്ദിഖ്, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം സുബൈര്‍, സ്വാഗത സംഘം കണ്‍വീനര്‍ കെ.യു അബ്ദുള്‍ റഹിം ഫാറൂഖി എന്നിവര്‍ പങ്കെടുക്കും.
ഹാജി ടി.ഒ ബാവ സാഹിബ് അവാര്‍ഡ്
തമ്പി സുബ്രഹ്മണ്യത്തിന്
കൊച്ചി: വോയ്‌സ് ഓഫ് ജസ്റ്റിസ് ഏര്‍പ്പെടുത്തിയ ഹാജി ടി.ഒ ബാവ സാഹിബ് അവാര്‍ഡിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം അര്‍ഹനായി. ഞായറാഴ്‌ച വൈകിട്ട് മൂന്നിന് കുട്ടികളുടെ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ പുരസ്‌ക്കാരം സമ്മാനിക്കും. വോയ്‌സ് ഓഫ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഹാജി മൊയ്‌തീന്‍ ഷാ അധ്യക്ഷനാവും. വോയ്‌സ് ഓഫ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഹാജി മൊയ്‌തീന്‍ ഷാ, സെക്രട്ടറി സിയാദ് ചെമ്പറക്കി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ 11 മുതല്‍
കൊച്ചി: അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ 11 മുതല്‍ 15 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 11ന് വൈകിട്ട് 6ന് എറണാകുളം അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വിക്കും. തിരുനാളിന് മുന്നോടിയായി 8,9,10 തീയതികളില്‍ തിരുനാള്‍ ഒരുക്ക ധ്യാനം നടക്കും. വൈകിട്ട് 5 മുതല്‍ 9 വരെയാണ് ധ്യാനം നടക്കുന്നത്. ഫാ. ആന്റണി കാനപ്പിള്ളി നേതൃത്വം വഹിക്കും. 14ന് രാത്രി 8 മുതല്‍ നേര്‍ച്ച പായ വിതരണം, കുഞ്ഞുങ്ങള്‍ക്ക് ചോറൂട്ട്, പിടിയരി സമര്‍പ്പണം, കുഞ്ഞുതൊട്ടില്‍ സമര്‍പ്പണം, താലി ചരട് കെട്ടല്‍ എന്നിവയുണ്ടായിരിക്കും. വികാരി ഫാ. ആന്റണി തമ്പി, പ്രസുദേന്തി സെബാസ്റ്റ്യന്‍ വെള്ളശ്ശേരി, പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മാത്യു മാളിയക്കല്‍, കൈക്കാരന്‍ തോമസ് വെളുത്താറ, പബ്ലിസിറ്റി കണ്‍വീനര്‍ ജിജിക്കുട്ടന്‍ കണ്ടത്തിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.

അഴിമതി മാഫിയ ഭരണത്തിനെതിരെ
ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും
കൊച്ചി: അഴിമതി മാഫിയ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐഎംഎല്‍(റെഡ് സ്റ്റാര്‍) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ പ്രതിക്കൂട്ടിലായ മാണിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുക, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കുക, പ്രതിപക്ഷത്തിന്റെ ചുമതല നിറവേറ്റാന്‍ പ്രാപ്‌തിയില്ലാത്ത പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെയ്‌ക്കുക, മതജാതി ശക്തികളെ വര്‍ജ്ജിക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. മാവോയിസത്തിന്റെ പേരില്‍ ജനകീയ സമരങ്ങളേയും ജനകീയ പ്രവര്‍ത്തകരേയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
പോളിറ്റ് ബ്യൂറോ അംഗം പി.ജെ ജെയിംസ്, കേന്ദ്രകമ്മിറ്റിയംഗം പി.എന്‍ പ്രോവിന്റ്, സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍, എക്‌സിക്ക്യൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് അപ്പാട്ട്, ജില്ലാ സെക്രട്ടറി സി.ജി ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ