കൊച്ചി
പാലാരിവട്ടം ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജെയിംസ് അടക്കമുള്ള പോലീസുകാര്‍ക്കു നിയന്ത്രണം കൈവിട്ടു
. കൂട്ടപ്പോരിച്ചിലിനിടെ സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജെയിംസ് വനിതാ പോലീസുകാരിയുടെ മുതുകില്‍ ഇടിച്ചു.ഇന്നലെ രാവിലെ 12 മണിയോടെ ജസീറിയെ നീക്കം ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലാണ് സംഭവം.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ജസീറയെ പാലാരിവട്ടം സ്‌റേറ്റഷിനില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പോലീസ് കമ്മീഷണറുടെ നിയന്തണം തെറ്റിയത്.
തന്റെ മക്കളെ തന്നില്‍ നിന്നു വേര്‍പെടുത്തി പോലീസ് പിടിച്ചുകൊണ്ടുപോകുകയാണെന്നു സംശയിച്ച ജസീറ നിലത്തുകിടന്നു.ഇതോടെ പോലീസുകാര്‍ പിടിച്ചുവലിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിലായി. ചാനല്‍ പടയ്‌ക്കു മുന്നില്‍ നിലത്തുവീണു കിടന്നുരുണ്ട ജസീറ മക്കളെ വിട്ടു പോകാന്‍ വിസമ്മതിച്ചതോടെ സംഗതി കൂടുതല്‍ വഷളായി. ഇതോടെ കൂടുതല്‍ വനിതാ പോലീസുകാര്‍ രംഗത്ത് എത്തി.
ഇതിനിടെ ഒരു വനിതാ കോണ്‍സ്‌റ്റബിള്‍ ജസീറയെ എടുത്തു പൊക്കാന്‍ ശ്രമിച്ചു .ഇതോടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി നില്‍ക്കുകയായിരുന്ന കമ്മീഷണറുടെ നിയന്തണം തെറ്റി. മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചു പോലീസ് കമ്മീഷണര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ വനിതാ കോണ്‍സ്‌റ്റബിളിന്റെ മുതുകില്‍ ഇടിച്ചു. ഇടിയേറ്റ വനിതാ കോണ്‍സ്‌റ്റബിള്‍ കണ്ണീരോടെ രംഗം വിട്ടു. മാധ്യമ പ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഈ വനിതാ കോണ്‍സ്‌റ്റബിളിനെ വിലക്കി. സംഭവത്തിനു ശേഷം ഈ വനിതാ കോണ്‍സ്‌റ്റബിള്‍ മുങ്ങി.
ഇതേസമയം ജസീറയ്‌ക്കു ഭക്ഷണവുമായി എത്തിയ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സനീറയെ കമ്മീഷണര്‍ പുലഭ്യം പറഞ്ഞതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. സനീറയെ ഒഴിവാക്കി ജസീറയെ കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയില്ലെന്നു മനസിലായതോടെ ഒടുവില്‍ സനീറയേയും ജസീറിയേയും കുട്ടികളോടും ഒപ്പം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി,.
കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൊണ്ടുപാകുവാന്‍ എത്തുമെന്ന് പോലീസ് പറഞ്ഞു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീടിനു മുന്നിലെ കുത്തിയിരിപ്പ് സമരം നിര്‍ത്തി. ബുധനാഴ്‌ച ജസീറ സമരം പാലാരിവട്ടം പോലീസ് സ്‌റ്റേഷനു മുന്നിലേക്കു മാറ്റിയിരുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തനിക്ക് വാഗ്‌ദാനം ചെയ്‌ത അഞ്ച് ലക്ഷം രൂപ തനിക്ക് വാങ്ങിത്തരാന്‍ പോലീസ് ഇടപെടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതില്‍ ഇടപെടാനാവില്ലെന്നായിരുന്നു പോലീസ് നിലപാട്.ഇതോടെയാണ് ജസീറ പോലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ജസീറ പാലാരിവട്ടം പോലീസ് സ്‌റ്റേഷനു മുന്നില്‍ എത്തിയതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാരും രംഗത്തെത്തി. ചിറ്റിലപ്പിള്ളി വാഗ്‌ദാനം ചെയ്‌ത തുക കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാമെന്ന് ചിറ്റിലപ്പിള്ളി ഉറപ്പു പറഞ്ഞിട്ടും അത് അംഗീകരിക്കാതെ ജസീറ നടത്തുന്ന സമരം സിപിഎം സ്‌പോണ്‍സര്‍ ചെയ്‌ത പരിപാടിയാണെന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസുകാരും പോലീസും തമ്മിലും ഏറ്റുമുട്ടല്‍ നടന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നുു ഇന്നലെ പാലാരിവട്ടം ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളുടെ അരങ്ങേറ്റം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ